ബ്ലോഗേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത

ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന എന്റെ ബ്ലോഗില്‍ നിന്നും എന്റെ അനുവാദം കൂടാതെ കോപ്പിചെയ്ത്‌ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സഫയുടെ ബ്ലോഗുകള്‍ ബാന്‍ ചെയ്തിരിക്കുന്നു.  എന്റെ സ്വന്തംപേരിലും ബ്ലോഗേഴ്‌സിന്റെ പേരിലും ഞാന്‍ ബൈഇന്ത്യഡോട്‌കോമിനോട്‌ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ഇത്‌ മറ്റ്‌ വെബ്‌ സൈറ്റ്‌ പബ്ലിഷേഴ്‌സിനും ഒരു മാതൃകയാണ്. തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും കാണുവാന്‍ എല്ലാപേര്‍ക്കും കഴിയണം.

ഒരിക്കല്‍ സുവിന്റെ ബ്ലോഗില്‍നിന്നും ഒരു കോപ്പിയടിയുണ്ടായപ്പോള്‍ പല ബ്ലോഗേഴ്‌സും പരാതിപ്പെട്ടിട്ടും അന്ന്‌ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ അരുണ്‍‌ജിത്തിന് തന്റെ തെറ്റ്‌ ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ അത്‌ സ്വയം നീക്കം ചെയ്തു. ധാരാളം നല്ല കൂട്ടുകാരുള്ള അരുണ്‍‌ജിത്ത്‌ നല്ലൊരു മലയാളം ബ്ലോഗറായി നമ്മോടൊപ്പം വന്നുചേരുമെന്ന്‌ പ്രതീക്ഷിക്കാം.

നമുക്ക്‌ അരുണ്‍‌ജിത്തിനെ ബൂലോഗത്തേയ്ക്ക്‌ ക്ഷണിക്കാം അല്ലെ കൂട്ടുകാരെ.

15 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടാ, താങ്കളുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!

  2. ziyaingraf: സന്തോഷം ഒരാളെങ്കിലും ഉണ്ടല്ലോ ഒരഭിപ്രായം രേഖപ്പെടുത്താന്‍

  3. അഭിനന്ദനങ്ങള്‍

  4. ചന്ദ്രേട്ടാ , നന്നായി ,
    ഇത്തരക്കാര്‍ക്കുള്ള ഒരു പാഠമാകട്ടെ ഇത്‌
    അഭിനന്ദനങ്ങള്‍

  5. നന്നായി ചന്ദ്രേട്ടാ..

  6. നന്ദി: വല്യമ്മായി, തറവാടി, ഇക്കാസ്‌

  7. നന്നായി ചന്ദ്രേട്ടാ,എല്ലാവര്‍ക്കും ഇതൊരു മാതൃകയാവട്ടെ.

  8. പ്രിയ ചന്ദ്രേട്ടനും കൂട്ടുകാര്‍ക്കും,
    എന്റെ പേരു ഷാനവാസ്‌. നിങ്ങളുടെ ലോകത്തെ ഒരുനവാഗതന്‍. എന്നെക്കൂടിനിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു. എന്റെ എക്കൗണ്ട്‌ blogger betaയില്‍ ആണ്‌ അതിനാല്‍ ബൂലോക-യില്‍ കയറാന്‍ ശ്രമം നടത്തി പരാജയപ്പെട്ടിരിക്കുന്നു.എന്നെക്കൂടി സഹായിക്കൂ, ക്ല്ബ്ബില്‍ ചേരാന്‍.

  9. മുസാഫിര്‍ നന്ദി
    ഷാനവാസ്‌: ആദ്യം താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ട്‌ മലയാളത്തിലാക്കുക. അത്‌ ശ്രീജിത്ത്‌ ലിസ്റ്റില്‍ പെടുത്തും. അതിന് ഞാന്‍ സഹയിക്കാം. ബൂലോഗക്ലബില്‍ ചേരാന്‍ ആ ബ്ലോഗില്‍ കമെന്റിടുക. വേണ്ടപ്പെട്ടവര്‍ അതില്‍ ചേരുവന്‍ അവസരമൊരുക്കും.

  10. മര്യാദയുടെ പരിപാലനം നല്ലതുതന്നെ . പക്ഷെ , ചിന്തകള്‍ക്കെതിരേയും ഇതു പ്രയോഗിക്കപ്പെടില്ലെ എന്ന് ചിത്രകാരനു സന്ദേഹമുണ്ട്‌.

  11. ചന്ദ്രേട്ടാ,
    ഇത് ഉറുമ്പുകള്‍ക്ക് പാഠം ആയിരിക്കട്ടെ.
    ഇനിയും തീക്കട്ടമേല്‍ അരിയ്ക്കാതിരിക്കന്‍.

  12. chithrakaran: ചിന്തകള്‍ക്കെതിരേയും ഇതു പ്രയോഗിക്കപ്പെടില്ലെ എന്ന് ചിത്രകാരനു സന്ദേഹമുണ്ട്‌. ചിന്തഡോട്‌കോമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌? ആ സൈറ്റിനും ഉണ്ട്‌ നിബന്ധനകള്‍.

  13. ചന്ദ്രേട്ടാ,

    ഈ നടപടി എന്തായാലും പ്രശംസനീയം തന്നെ.

    ഈ പോസ്റ്റ് അല്‍പ്പം തിരക്കായതിനാല്‍ ഇപ്പോഴാണ് കണ്ടത് ചന്ദ്രേട്ടാ. 🙂

  14. പ്രിയ ചന്ദ്രേട്ടാ, വല്ലോരുകാലവും എന്റെ ബ്ലൊഗിലും കൂടിയൊന്നുവിസിറ്റണേ! എന്നിട്ടൊരു കുറിപ്പ്‌ വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഇട്ടാല്‍! എനിക്കെന്തു സന്തോഷമാണെന്നോ?അവിടെ ഞാന്‍ പുതുതായി ഇട്ട ‘തുറന്ന കത്തില്‍’ താങ്കളുടെ ബ്ലൊഗിലേക്കുള്ള ഒരു ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌! താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ ചെവിയോര്‍ത്തുകൊണ്ട്‌…
    http://keralasabdham.blogspot.com

  15. താങ്കളുടെ പരിശ്രമങ്ങള്‍ക്ക്‌ നന്ദി, ഈ നടപടി നന്നായിപ്പോയ്‌!! ഇത്തരക്കാര്‍ ഇനിയെങ്കിലും സൂക്ഷിക്കട്ടെ!

Leave a reply to Tharavadi മറുപടി റദ്ദാക്കുക