ഗാന്ധിജയന്തി ദിനത്തില്‍ ഡോ.തരൂര്‍ ട്വിറ്ററിലൂടെ തന്റെ മഹത്വം തെളിയിച്ചു

ഗാന്ധിജയന്തി: തരൂര്‍ വീണ്ടും ചര്‍ച്ചാ വിഷയം

ന്യൂഡല്‍ഹി: ‘കന്നുകാലി ക്ളാസ്’ പരാമര്‍ശത്തിന്റെ പേരിലുണ്ടായ വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍   ട്വീറ്റിങ്ങിന്റെ പേരില്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്നും അന്നേ ദിവസം ആളുകള്‍ ജോലി ചെയ്യണമെന്നുമുള്ള തരൂരിന്റെ അഭിപ്രായ പ്രകടനമാണ് പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.

‘തൊഴില്‍ ആരാധനയായിരിക്കണെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ നാം അവധി, ആഘോഷിക്കുന്നു’ എന്നാണ് ട്വിറ്ററില്‍ ഒരു ചോദ്യത്തിനു മറുപടിയായി തരൂര്‍ പറഞ്ഞത്. വിയറ്റ്നാം സ്ഥാപകന്‍ ഹോ ചി മിന്റെ ജന്മദിനത്തില്‍ അവിടെ ആളുകള്‍ കൂടുതല്‍

സമയം ജോലി ചെയ്ത് അദ്ദേഹത്തെ ആദരിക്കുന്നതായി ചൂണ്ടിക്കാട്ടി ഉദാഹരണ സഹിതമാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തരൂരിന്റെ മറുപടി ട്വിറ്ററില്‍ വന്നതോടെ ഗാന്ധി ജയന്തി ദിവസം ആളുകള്‍ ജോലി ചെയ്യണമോ വേണ്ടയോ എന്നത്   ആളുകള്‍ ഒരു സംവാദ വിഷയമായി ഏറ്റെടുക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ മാത്രമല്ല ഒരു നേതാവിന്റെയും ജന്മദിനത്തില്‍ അവധി ആവശ്യമില്ലെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഗാന്ധിജിയെ പലരും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായതു കൊണ്ടാണെന്നും അതിനാല്‍ അവധി വേണമെന്നുമാണ്   മറ്റു ചിലരുടെ അഭിപ്രായം. അവധി ഇഷ്ടപ്പെടാത്തവരില്ലെന്നും അതിനാല്‍ ഗാന്ധി ജയന്തി ദിനം അവധി ആയിരിക്കണമെന്നുമായിരുന്നു മറ്റുചിലരുടെ

അഭിപ്രായം. ശശി തരൂരിന്റെ അഭിപ്രായം ഇത്തരത്തില്‍   ഇന്റര്‍നെറ്റില്‍ സംവാദമായി കത്തിപ്പടരുകയാണ്.

അതേസമയം, ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കടപ്പാട് – മനോരമ

Attended interfaith prayers at Rajghat: Gandhiji’s 140th birth annivrsry. Unusually sunny&bright: metaphor for light he still shines #Gandhi8:21 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi8:16 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi

bharat_k

@ShashiTharoor are you not forgetting another great leader who was known for his simplicity,Minister.

RT @pansharma: Gandhiji said”Work is Workship” & we enjoy holiday on his birthday. He wld hv wanted us to work harder today. #Gandhi 10:12 PM Oct 1st from UberTwitter
@ShashiTharoor I totally agree with you on that Sir,but in that case there would not be any differnce between any normal day nad 2nd OCT!!
@bharat_k I’m not forgetting Shastriji – great man, grt Indian, gave his life in India’s service. On my way to Parlmnt to pay floral tribute9:52 PM Oct 1st from UberTwitter in reply to bharat_k
@parth_banerjee Wrong. I want us to start the day w solemn commemoration of Gandhiji & then work, bearing his ideals & principles in mind12:08 PM Oct 2nd from UberTwitter in reply to parth_banerjee
ഇതൊക്കെയായിരുന്നു ചില ട്വീറ്റുകള്‍. ഗാന്ധി ജയന്തിക്ക് വിദ്യാലയങ്ങള്‍ മുതല്‍ ഓഫീസുകള്‍ വരെ ഗാന്ധിജിയുടെ പേരില്‍ അല്പമൊന്ന് ശുചിയാക്കാന്‍ ശ്രമിക്കാതെ അവധി ആഘോഷിക്കുന്നവരോട് പിന്നെ ഏത് ഭാഷയാണാവോ പറയേണ്ടട്?
Advertisements

2 പ്രതികരണങ്ങള്‍

 1. Mahatma Gandhi also asked the people to lead very simple life and not to adopt western culture. to wear clothes made out of hand spun khadi, eat only veg. food, travel in the lowest class available in the train, and tell only truth because truth only triumps.

 2. ശശി തരൂരും വന്ദേമാതരവും
  വന്ദേമാതരത്തെ ദേശീയഗീതമായി ഭാരതസര്‍ക്കാരും ഇന്ത്യന്‍ ജനതയും അംഗീകരിച്ചിട്ടുണ്ട്‌. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ആശയവുമായി സ്വാതന്ത്ര്യത്തിനായി പോരാടിയ ആയിരങ്ങള്‍ ഏറ്റുപാടിയിട്ടുള്ളതാണ്‌ വന്ദേമാതരം. അന്ന്‌ അത്‌ ഏറ്റു പാടിയവര്‍ക്കിടയില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ പാഴ്‌സിയെന്നോ ക്രിസ്‌ത്യാനിയെന്നോ വേര്‍തിരിവുണ്ടായിരുന്നില്ല. അതിനാരും ശ്രമിച്ചിട്ടുമില്ല.
  ഇപ്പോഴിതാ ഭാരതമൊട്ടാകെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളില്ലാതെ ഒരേ സ്വരത്തില്‍ ലക്ഷക്കണക്കിനു ദേശസ്‌നേഹികള്‍ നെഞ്ചോടുചേര്‍ത്ത വന്ദേമാതരത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തള്ളിപറയുന്നു. ഇന്ത്യാസര്‍ക്കാരിന്റെ പ്രതിനിധി കേന്ദ്രവിദേശകാര്യസഹമന്ത്രിയായ ശശി തരൂരും വന്ദേമാതരത്തെ തരം താഴ്‌ത്തും വിധം പ്രസംഗിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം സി.എസ്‌.ഐ. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികാഘോഷസമാപനചടങ്ങിനോടനുബന്ധിച്ചായിരുന്നു ശശിതരൂരിന്റെ അഭിപ്രായ പ്രകടനം. വന്ദേമാതരംപോലുള്ള ദേശീയഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നാണ്‌ ശശിതരൂര്‍ പറയുന്നത്‌. ഈ അഭിപ്രായത്തിലൂടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്‌. ഒരു ചര്‍ച്ചിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു ഇത്തരത്തിലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ യുക്തിപോലും സംശയാസ്‌പദമാണ്‌. ദേശീയഗാനത്തെ അവഹേളിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടു കോടതി നടപടികള്‍ നേരിടുന്ന വ്യക്തികൂടിയാണ്‌ ശശിതരൂര്‍.
  ആരാണ്‌ ഈ ശശിതരൂര്‍? ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യമന്ത്രി പദവിക്കുമുമ്പ്‌ ഐക്യരാഷ്‌ട്രസഭ എന്ന സംഘടനയുടെ അണ്ടര്‍ സെക്രട്ടറി പദവി വഹിച്ചിരുന്നയാള്‍. ആ കാലയളവില്‍ ഇന്ത്യാ മഹാരാജ്യത്തിനു എന്തു ചെയ്‌തുവെന്നു വ്യക്തമാക്കാന്‍ യാതൊന്നുമില്ലാതെ ഇന്ത്യയുടെ ജനപ്രതിനിധിയെന്ന നിലയില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കാന്‍ ഇറങ്ങിപുറപ്പെട്ടശേഷം നാണംകെട്ടു പിന്‍വാങ്ങേണ്ടിവന്ന വ്യക്തിത്വം. പിന്നീട്‌ മന്ത്രിയായപ്പോള്‍ നിരവധി ദരിദ്രനാരായണന്മാരുള്ള ഇന്ത്യയില്‍ ദിനംപ്രതി നാല്‍പ്പതിനായിരം രൂപാ വിലയുള്ള മുറിയില്‍ മാസങ്ങളോളം തങ്ങിയതിന്റെ പേരില്‍ വിവാദനായകന്‍. ജനസേവനത്തിനു ഇറങ്ങിപുറപ്പെട്ടശേഷവും സ്വകാര്യത ഇല്ലെന്നു നിലവിളിച്ചയാള്‍. തെരഞ്ഞെടുപ്പുകാലത്ത്‌ നാടുനീളെ വൃത്തികേടാക്കി പോസ്റ്ററുകള്‍ ഒട്ടിക്കുകയും ആവശ്യം കഴിഞ്ഞ്‌ അവ കീറികളഞ്ഞു `മാതൃക’ യാകുകയും ചെയ്‌ത വ്യക്തി. ഇങ്ങനെ പോകുന്നു സ്വന്തം കാര്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ശശിതരൂരിനെക്കുറിച്ചുള്ള കാര്യങ്ങള്‍.
  പിന്നെ വന്ദേമാതരവും ശശിതരൂരും തമ്മില്‍ ഒരു ബന്ധമുണ്ട്‌. അതറിയണമെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്തേയ്‌ക്ക്‌ ഒന്നു മടങ്ങിപോകണം. തെരഞ്ഞെടുപ്പുകാലത്ത്‌ ശശി തരൂരിനായി ഒരു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. അതിപ്രകാരമായിരുന്നു.

  വന്ദേമാതരം പാടാം വന്ദേമാതരം
  വന്ദേമാതരം പാടാം വന്ദേമാതരം
  സ്വാതന്ത്ര്യത്തിന്‍ മായികഗീതം വന്ദേമാതരം
  ദേശസ്‌നേഹമഹോന്നതതത്വം വന്ദേമാതരം
  മൂവര്‍ണ്ണക്കൊടിയേന്തിടാം
  നെഞ്ചുവിരിച്ചു നടന്നീടാം
  ശശിതരൂരിനെ വിജയിപ്പിക്കാന്‍
  കൈപ്പത്തിക്കു വോട്ടു ചെയ്‌തീടാം
  വന്ദേമാതരം പാടാം വന്ദേമാതരം
  വന്ദേമാതരം പാടാം വന്ദേമാതരം
  ഗാനം തുടരുന്നു
  രക്തദാഹികളും തീവ്രവാദികളും
  ആട്ടിന്‍തോലുപുതച്ചുവരുന്നു
  ജാഗ്രത….. ജാഗ്രത………..
  വന്ദേമാതരം പാടാം വന്ദേമാതരം

  എബി ജെ. ജോസ്‌
  ചെയര്‍മാന്‍
  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
  പാലാ -കോട്ടയം, കേരളാ – 686 575

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: