റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റ്‌

റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ പേജ്‌  ലഭ്യമാക്കാതിരുന്ന പല കണക്കുകളും എന്റെ പേജില്‍ മാത്രം ലഭിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന്‌ അവസ്ഥ മാറി. കാലത്തിനൊത്ത്‌ അവര്‍ സൈറ്റ്‌ അപ്‌ഡേറ്റ്‌ ചെയ്യുന്നതിനോടൊപ്പം പുതിയ ചെയര്‍മാന്‍ കര്‍ഷകരോടും വെബ്‌ സൈറ്റിന്റെ മേഖലയിലേക്ക്‌ കടന്നുവരുവാന്‍ ആഹ്വാനം ചെയ്യുന്നു. കാര്യം എന്തുതന്നെ ആയാലും സുതാര്യത ഉറപ്പാകുവാന്‍ സൈറ്റുകള്‍ പ്രയോജനപ്രദമാണ്.

എന്റെ പേജിലെ കണക്കുകള്‍ ക്രോസ്‌ ചെക്ക്‌ ചെയ്യുവാന്‍ ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പല തെളിവുകളും ഉണ്ട്‌ എന്നത്‌ ആശ്വാസം പകരുന്നവയാണ്. പക്ഷേ ഇന്ത്യന്‍ റബ്ബര്‍ മിസ്സിംഗ്‌ എന്നത്‌ ഇപ്പോഴും എന്റെ പേജുകളില്‍ മാത്രം ലഭിക്കുന്നവയാണ്. റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള തെളിവുകള്‍ പി.ഡി.എഫ്‌ ഫയലുകളായി ലഭിക്കുന്നു. ഇനിയിപ്പോള്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ ആര്‍ക്കുവേണ്ടമെങ്കിലും പരിശോധിക്കാവുന്നതും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാവുന്നതും ആണ്. ഉദാഹരണത്തിന് റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്റെ പേജുകളിലുള്ളത്‌ താഴെകാണുന്ന പേജുകളിലുള്ളതുതന്നെയാണ്.

 ഏപ്രില്‍, മേയ്‌, ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നിവ 2006-07 ലെ കണക്കുകള്‍ പി.ഡി.എഫ്‌ ആയി ലഭ്യമാണ്.

ഇക്കാര്യത്തില്‍ ഒരു വ്യത്യാസമുള്ളത്‌ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ശമ്പളവും കൈപ്പറ്റിക്കൊണ്ട്‌ ഈ കള്ളക്കണക്കുകള്‍ നിങ്ങളുടെ മുന്നിലവതരിപ്പിക്കുന്നു. ഞാന്‍ പ്രതിമാസം 532 രൂപ എ.ഡി.എല്‍ ന് പ്രതിമാസ ഇന്റെര്‍നെറ്റ്‌ ചാര്‍ജ്‌ നല്‍കിക്കൊണ്ടും എന്റെ വിലയേറിയ സമയം പാഴാക്കിക്കൊണ്ടും അറിവില്ലാ‍ത്ത കാര്യങ്ങള്‍ പഠിക്കുവാനായി മറ്റ്‌ ബൂലോഗ മലയാളികളില്‍ ചിലരെയെങ്കിലും ബുദ്ധിമുട്ടിച്ചുകൊണ്ടും അവതരിപ്പിക്കുകയാണ്.

ഇനി റബ്ബര്‍ ബോര്‍ഡിലെ കണക്കുകളില്‍ ലഭ്യമാകേണ്ടത്‌ ഓരോ മാസവും നടക്കുന്ന കയ്യറ്റുമതിയുടെ കൃത്യമായ കണക്കുകളാണ്. അതില്‍ ആരാണ് കയറ്റുമതി ചെയ്തത്‌ എന്നും അളവ്‌, വില, ഗ്രേഡ്‌, രാജ്യം മുതലായവ കൂടി ലഭ്യമാക്കിയാല്‍ നമുക്കര്‍ഹതപ്പെട്ട ആഗോള വത്‌ക്കരണത്തിന്റെയും WTO യുടെയും നേട്ടങ്ങല്‍ നമുക്കും കിട്ടുന്നുണ്ട്‌ എന്ന്‌ ആശ്വസിക്കാം. അല്ലാതെ കയറ്റുമതി ഉത്‌പാദകരാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ശ്രീ ലങ്ക, എന്നിവിടങ്ങളിലേയ്ക്കും കോട്ടയം വിപണിവിലയേക്കാള്‍ താണ വിലയ്ക്കുള്ള ഇറക്കുമതിയും അല്ല വേണ്ടത്‌. ഇത്തരം കയറ്റുമതികളുടെ വിവരങ്ങള്‍ എനിക്ക്‌ മലേഷ്യന്‍ റബ്ബര്‍ ബോര്‍ഡിലെ റോസ്‌ലിന്‍ മുഹമ്മദ്‌, കുല്‍‌വന്ത്‌ കൌര്‍ മുതലായവര്‍ക്ക്‌ കൈമാറേണ്ടി വന്നു എന്നത്‌ ഖേദകരം തന്നെയാണ്. 2005-06 -ല്‍ ജര്‍മനിയിലേയ്ക്ക്‌ 45.50 രൂപ/കിലോ നിരക്കിലും അമേരിക്കയിലേയ്ക്ക്‌ 50 രൂപ/കിലോ നിരക്കിലും കയറ്റുമതി എപ്രകാരം സാധ്യമായി എന്നത്‌ കര്‍ഷകരെ വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്.

കയറ്റുമതിയിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടവും ആഗോളവില ഇടിക്കുവാന്‍ കഴിയുന്നതിന്റെ തെളിവും ഞാന്‍ റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാണ് അയക്കുകയും അദ്ദേഹം അത്‌ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ പ്ലാനിംഗ്‌ വിഭാഗത്തില്‍ നിന്ന്‌ കിട്ടിയ മറുപടി ഇതാണ്.

കണക്കുകള്‍ക്ക്‌ കള്ളം പറയുവാന്‍ അറിയില്ല.