ഇന്റെര്‍നെറ്റ്‌ ടെലിഫോണി നിറുത്തലാക്കുന്നു

  NEW DELHI: After blogs and websites, the government is planning a clampdown on BPOs and KPOs over, what it feels is, illegal use of internet telephony.

As per Department of Telecommunications’ (DOT) estimates, these unlicensed service companies provide 30 million minutes of internet telephony per month to corporates, call centres and BPOs in the country.

ലോകമെമ്പാടും ഇന്റെര്‍നെറ്റും അനുബന്ധ വിഷയങ്ങളും വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ നമ്മുടെ രാജ്യം അതിനെ എങ്ങിനെ തടയാം എന്ന ശ്രമത്തിലാണ്. അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും ഒരു വശത്ത്‌ മറുവശത്ത്‌ കുറ്റകൃത്യങ്ങളും ഖജനാവ്‌ കൊള്ളയും നിര്‍ബാധം നടക്കുന്നു. പാവപ്പെട്ടവനില്‍ നിന്നുപോലും നികുതിപ്പണം പിരിച്ചെടുത്ത്‌ അത്‌ ദുര്‍വിനിയോഗം ചെയ്യപ്പെടുമ്പോള്‍ ജനം നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു.

ബ്ലോഗ്‌ ബാന്‍ ചെയ്തും വെബ്‌സൈറ്റ്‌ ബാന്‍ ചെയ്തും നല്ല നല്ല സേവനങ്ങളെയാണ് തടയുവാന്‍ നോക്കിയത്‌. വളര്‍ന്നുവരുന്ന മലയാളം യൂണിക്കോഡും ഇനി തടയുവാന്‍ ശ്രന്മിക്കില്ല എന്ന്‌ എന്താണ് ഉറപ്പ്‌? ഭരണകൂടങ്ങളുടെ സഹായത്താല്‍ നടക്കുന്ന തെറ്റുകളൊന്നും പുറം ലോകം അറിയരുത്‌. ഇതാണോ സമൂഹിക നീതി? കയറ്റുമതി ഇറക്കുമതികളിലൂടെ കോടികളുടെ വെട്ടിപ്പുകള്‍ നടക്കുന്നത്‌ എന്തുകൊണ്ട്‌ തടയുന്നില്ല എന്ന കാര്യത്തില്‍ അതിന്റെ പങ്ക്‌ കിട്ടുന്നതുകൊണ്ടാണ് എന്നു സംശയിച്ചാല്‍  തെറ്റുണ്ടോ? അരിയും റബ്ബറും ഗോതമ്പും അന്താരാഷ്ട്ര വിലയേക്കാള്‍ താണവിലയ്ക്ക്‌ പലതും ഉത്‌‌പാദക രാജ്യങ്ങളിലേയ്ക്ക് എക്സ്‌പോര്‍ട്ട്‌ ചെയ്യുന്നില്ലെ? ഇതെന്തുനീതി ഇതെന്തു ധര്‍മം? ഇതിന്റെ പേരണോ WTO?

ജനങ്ങളുടെ മേലുള്ള ആധിപത്യത്തെയാണോ ജനാധിപത്യം എന്നു പറയുന്നത്? കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കുന്നവര്‍ കര്‍ഷകരെ ദോഹിക്കുകയല്ലെ ചെയ്യുന്നത്‌? ഇക്കാര്യങ്ങള്‍ വെളിച്ചം കാണുമ്പോള്‍ എന്തെ ഇത്ര വേവലാതി?

ബ്ലോഗുകളും വെബ്‌സൈറ്റും ഇന്റെര്‍നെറ്റ്‌ ടെലിഫോണിയും മറ്റും ജാതി, മത, കക്ഷിരാഷ്ട്രീയ മീഡിയ മാഫിയകളെക്കാള്‍ മെച്ചവും സുതാര്യവുമാണ്.