സ്ഥിതിവിവര കണക്കെടുപ്പ്‌ രീതി മാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള സ്ഥിതിവിവര കണക്കെടുപ്പ്‌ രീതി മാറുന്നു. സ്ഥിതിവിവര കണക്കെടുപ്പിന്‌ പഞ്ചായത്തുതലം മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ രൂപവത്‌കരിക്കുന്നതിനുള്ള നിര്‍ദേശം ബുധനാഴ്‌ച ആസൂത്രണ ബോര്‍ഡും ഇക്കണോമിക്‌സ്‌ – സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പും സംയുക്തമായി നടത്തിയ ശില്‌പശാല ചര്‍ച്ച ചെയ്‌തു. പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ക്കുള്ള സാങ്കേതിക സഹായവും ഉപദേശവും ഇക്കണോമിക്‌സ്‌ – സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ നല്‌കും.

പഞ്ചായത്ത്‌ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്ത്‌ പ്രസിഡന്റും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായിരിക്കും. ഡാറ്റാ മാനേജരായും കണ്‍വീനര്‍ പ്രവര്‍ത്തിക്കും. സ്ഥിരം സമിതി ചെയര്‍മാന്മാര്‍ എക്‌സ്‌-ഒഫീഷ്യോ അംഗങ്ങളായിരിക്കും. കൃഷി, പ്രാഥമികാരോഗ്യകേന്ദ്രം, മൃഗസംരക്ഷണം, ആയുര്‍വേദം എന്നീ വകുപ്പുകളിലെ പഞ്ചായത്തുകളിലെ മേധാവികളും പഞ്ചായത്ത്‌ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും. വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ പഞ്ചായത്തുതലത്തില്‍ ക്രോഡീകരിക്കും. വികസനത്തിനുവേണ്ട വിവരശേഖരണത്തിന്‌ മുമ്പ്‌ പദ്ധതികളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇതേ മാതൃകയില്‍ മറ്റ്‌ തലങ്ങളിലും സമിതികള്‍ നിലവില്‍ വരും. പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലാണ്‌ ക്രോഡീകരിക്കേണ്ടത്‌. റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ഇവ ജില്ലാ ഓഫീസിലേക്ക്‌ അയക്കണം. അവിടെ നിന്ന്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിലേക്കും അയക്കണം. നിര്‍ദ്ദിഷ്ട സംവിധാനത്തിലൂടെ സ്ഥിതിവിവര കണക്ക്‌ ശേഖരണത്തില്‍ ഏകോപനമുണ്ടാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബുധനാഴ്‌ച നടന്ന ശില്‌പശാല സംസ്ഥാന ആസൂത്രണബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ ഉദ്‌ഘാടനം ചെയ്‌തു. പ്ലാനിങ്‌ കമ്മീഷനംഗം പ്രൊഫ. അഭിജിത്‌ സെന്‍ മുഖ്യപ്രഭാഷണം നടത്തി.

ആസൂത്രണബോര്‍ഡംഗം ഡോ. കെ.എന്‍. ഹരിലാല്‍ അധ്യക്ഷനായി. രമേശ്‌ കോഹ്‌ലി, ടീക്കാറാം മീണ തുടങ്ങിയവര്‍ സംസാരിച്ചു.

കടപ്പാട് – മാതൃഭൂമി

വളരെ നാളുകള്‍ക്ക് മുമ്പ് ഞാനുന്നയിച്ച ഒരാവശ്യമായിരുന്നു ഇത്. പഞ്ചായത്ത് തലത്തില്‍ ലഭ്യമല്ലാത്ത സ്ഥിതിവിവരകണക്കുകള്‍ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കള്ളക്കണക്കുകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നില്ലെ എന്ന് സമ്മതിക്കുന്ന തീരുമാനമായി നമുക്കിതിനെക്കാണാം. ഇനിയും പഞ്ചായത്ത് തലത്തില്‍‌പ്പോലും സുതാര്യമാകുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്. ഉദാ. ക്ഷീരോല്‍പ്പാദനം തന്നെയെടുക്കാം. ഉല്പാദിപ്പിക്കാത്ത പാല്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍ അത് ഏത് സ്ഥിതിവിവരകണക്കില്‍‌പ്പെടുത്തും?

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: