മാധ്യമം വെളിച്ചം കാണിക്കില്ല

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയിസ്‌ബുക്കില്‍ അനേകം ഗ്രൂപ്പുകളില്‍ ചേരുകയും അവയിലെല്ലാം റബ്ബര്‍ തിരിമറികളെക്കുറിച്ച് പോസ്റ്റിടുകയും സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒരു പേജായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളും വാര്‍ഷിക സ്ഥിതിവിവര കണക്കും (റബ്ബര്‍ബോര്‍ഡിന്റെ സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല) വിശകലനം ചെയ്ത് ഗൂഗിള്‍ ഡോക്കുമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. താണവിലയ്ക്കുള്ള കയറ്റുമതി യും, വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  രാജ്യത്തിന് തന്നെ ഭാരിച്ച സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്ന താണവിലയ്ക്കുള്ള കയറ്റുമതി, ഇറക്കുമതികള്‍ ന്യായീകരിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് റബ്ബര്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കുന്ന കണക്കിലെ തിരിമറി കൂട്ടിയും കുറച്ചും കാണിക്കുകയാണ് ചെയ്യുന്നത്. ക്രമാതീതമായി സ്റ്റോക്കുള്ളപ്പോള്‍ കോടികള്‍ വിലമതിക്കുന്ന സ്വാഭാവിക റബ്ബറാണ് കണക്കില്‍ കൂട്ടിയും കുറച്ചും കാണിക്കുന്നത്.

2013-14 ല്‍ ക്രമാതീതമായി റബ്ബര്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. അപ്രകാരം ലാഭകരമായി ഇറക്കുമതി ചെയ്യുവാന്‍ അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ വില കൂടുതല്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുകയാണ് ചെയ്തത്. അനാലിസിസ് എന്ന ഷീറ്റ് തുറന്നാല്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ 184038 ടണ്‍ റബ്ബറാണ് കണക്കില്‍ കുറച്ച് കാണിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ആര്‍.എസ്.എസ് 4 ന്റെ ശരാശരി വിലയായ 16878 രൂപ പ്രതി ക്വിന്റല്‍ നിരക്കില്‍ 3106.25 കോടി രൂപയുടെ തിരിമറി നടത്തിയിരിക്കുന്നതായി കാണാം. ക്രോഡീകരിക്കുവാനായി ഡാറ്റാ ലഭിച്ച പ്രതിമാസ സ്ഥിതിവിവര ക​ണക്ക് ഓരോ മാസവും ഹൈപ്പര്‍ ലിങ്കായി ചെര്‍ത്തിട്ടുണ്ട്. കൂടാതെ സെപ്റ്റംബര്‍ മാസം പുനപ്രസിദ്ധീകരിച്ച ഇറക്കുമതിയും തിരുത്തല്‍ നടത്തിയിട്ടുണ്ട്.

Image

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലേക്കാള്‍ മൂന്നു രൂപ താഴ്ത്തി പ്രസിദ്ധീകരിക്കുന്ന മലയാള മനോരമ പത്രം ചെറുകിട വ്യാപാരികളെ നിയന്ത്രിക്കുക മാത്രമല്ല അവരില്‍ നിന്നും മെച്ചപ്പെട്ട ഷീറ്റുകള്‍ താണവിലയ്ക്ക് എം.ആര്‍.എഫിന് ലഭിക്കുവാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയ ഗ്രേഡില്‍ വില്‍ക്കുവാനും അവസരമൊരുക്കുന്നു.

Advertisements
%d bloggers like this: