തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച ഡോ. ശശി തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണ പരിപാടി. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പിന്തുണ തേടുന്നതിന് ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിനായി അവര്‍ http://supporttharoor.org എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. ആശയവിനിമയത്തിന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച തരൂര്‍ അതിന്റെ ഫലമായി വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ദോഷത്തെക്കാളേറെ നേട്ടങ്ങള്‍ ഇവയ്ക്കുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുള്ളത്.

ശശി തരൂരിന് പിന്തുണ തേടി ആരംഭിച്ച വെബ്‌സൈറ്റില്‍ വിവാദ വിഷയങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കുള്ള വിശദീകരണവും നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത തങ്ങള്‍ പിന്തുണയ്ക്കുന്നത് ശശി തരൂര്‍ എന്ന വ്യക്തിയുടെ ഗുണങ്ങളെയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ”ശശി തരൂര്‍, ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങളെ വലിച്ചു താഴെയിടാന്‍ അനുവദിക്കരുത്. കാരണം നല്ലൊരിന്ത്യയ്ക്കായുള്ള താങ്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം പോകും. ഇന്ത്യയില്‍ മാറ്റമുണ്ടാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നിങ്ങള്‍ കൊണ്ടുവന്നു. അതിനാല്‍ത്തന്നെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു” -വെബ്‌സൈറ്റിലെ ആമുഖക്കുറിപ്പില്‍ ഇത്രമാത്രം.

വെബ്‌സൈറ്റ് തുറന്ന് മണിക്കൂറുകള്‍ക്കകം തന്നെ അതില്‍ 3731 പിന്തുണാ പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. പിന്തുണ അറിയിച്ചവരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു. ഷിബു സോറന്മാരും മായാവതിമാരും വാഴുന്ന ലോകത്ത് തരൂരിനെ ബലിയാടാക്കിയ കോണ്‍ഗ്രസ്സിനെതിരായ വികാരവും പ്രതികരണങ്ങളില്‍ പ്രകടമാണ്.

ശശി തരൂര്‍ തിരിച്ചുവരും എന്ന വിശ്വാസം പ്രതികരിച്ച ഭൂരിഭാഗത്തിനുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയം പരസ്​പരമുള്ള പുറംചൊറിയലാണ്. ഇവിടെയുള്ള ജനങ്ങളുടെ ഓര്‍മ്മയുടെ ദൈര്‍ഘ്യമാവട്ടെ വളരെ ചെറുതും. ഇപ്പോള്‍ വിരല്‍ പൊള്ളിയെങ്കിലും നല്ലൊരു പാഠമാണ് അദ്ദേഹം പഠിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള ശ്രമങ്ങളില്‍ തരൂരിന് ഈ പാഠം ഗുണം ചെയ്യുമെന്നും പ്രതികരണങ്ങളില്‍ പറയുന്നു.

രാജി സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്ന തരൂര്‍ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരും. വിശദമായ യാത്രാപരിപാടി സുഹൃത്തുക്കള്‍ ഇപ്പോള്‍ തുറന്നിട്ടുള്ള വെബ്‌സൈറ്റില്‍ പിന്നീട് നല്‍കും. വിമാനത്താവളത്തില്‍ എത്താനും തരൂരിനെ നേരിട്ടു കണ്ട് പിന്തുണ അറിയിക്കാനും അവസരമൊരുക്കുന്നതിനാണിത്. തിരുവനന്തപുരത്ത് തരൂരിനു സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ആലോചിക്കുന്നുണ്ട്.

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: