ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ സംവിധാനം

തിരുവനന്തപുരം : തിരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ അയച്ചുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക ഇ-മെയില്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇ-മെയില്‍ വഴി ആശയവിനിമയം നടത്തുന്നതിന് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട് എന്നത് വസ്തുതയാണ്. ആധുനിക വിവര വിനിമയ വിദ്യകള്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞേ മതിയാകൂ. നിലവിലുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ ഔദ്യോഗികമായി ബന്ധപ്പെട്ടാല്‍ പോലും മറുപടി ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം. അധികം വൈകാതെ ഫയലുകളെല്ലാം ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, ഐ.ടി സെക്രട്ടറി അജയ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു ലക്ഷം പേര്‍ക്ക് ഇ-മെയില്‍ വിലാസം ഉടന്‍
സംസ്ഥാനത്തെ ഒരുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു മാസത്തിനുള്ളില്‍ ഇ-മെയില്‍ മേല്‍വിലാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
1200 പൊലീസുകാര്‍ ഉള്‍പ്പെടെ 4000 ത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ ഇത് നല്‍കിക്കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ 55 വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ അസിസ്റ്റന്റുമാര്‍ വരെയുള്ളവര്‍ക്കും ഇ-മെയില്‍ നല്‍കിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ നിര്‍ദ്ദേശപ്രകാരം സി-ഡിറ്റിന്റെ വെബ് സര്‍വീസസ് ടീമാണ് ജി-മെയില്‍ പോലെ വിപുലമായ സംവിധാനങ്ങളുള്ള ഈ ഇ-മെയില്‍ സംവിധാനം തയ്യാറാക്കുന്നത്. നാലേമുക്കാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-മെയില്‍ മേല്‍വിലാസം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഒരു ലക്ഷം പേര്‍ക്ക് ഇ-മെയില്‍ വിലാസം തയ്യാറാക്കുന്നതിന് അഞ്ചുകോടി രൂപയാണ് സി-ഡിറ്റ് ഈടാക്കുക. സ്വകാര്യ മേഖലയിലാണെങ്കില്‍ ഇതിന് 25 മുതല്‍ 30 കോടി രൂപവരെ വേണ്ടിവരുമെന്ന് സി-ഡിറ്റ് അധികൃതര്‍ പറയുന്നു.

കടപ്പാട് – കേരളകൌമുദി


Advertisements

ഒരു പ്രതികരണം

  1. oru roopa polum mudakkillatha email vilasam oru laksham perku… 5 kodi roopakku… thinnunnathetra, kollunnathetrhra, kodukkunnathethra… ? who knows?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: