തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലേയ്ക്ക് സ്വാഗതം

ബ്ലോഗര്‍മാര്‍ ഏതു ഭാഷയിലും ആയിക്കൊള്ളട്ടെ അവര്‍ക്ക് തിരുവനന്തപുരവുമായി ബന്ധമുണ്ടെങ്കില്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗമാകാം. പുതുതായി ബ്ലോഗുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാം. കേരള ബ്ലോഗ് അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ എന്റെ ക്ഷണം സ്വീകരിച്ച് വരികയും സസന്തോഷം പങ്കെടുക്കുകയും ചെയ്തവരോട് നന്ദി പറഞ്ഞുകൊള്ളട്ടെ. കണ്ട് പോലും പരിചയമില്ലാത്ത ബ്ലോഗര്‍മാരും പുതുമുഖങ്ങളും വ്യക്തിപരമായി എന്നോട് പറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് നന്ദി. എനിക്ക് പ്രത്യേകമായി ഒരു വ്യക്തിയെ കാണാന്‍ കഴിഞ്ഞത് അയാള്‍ക്ക് (പേരോ വിലാസമോ തെരക്കിനിടയില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞില്ല) സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ല എന്നും ഇവിടെ നിന്ന് വാങ്ങിയ സി.ഡി പരിചയമുള്ള ഒരു ഇന്റെര്‍നെറ്റ് കഫേയില്‍ കൊടുത്ത് അവിടെ അത് ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ബ്ലോഗ് ചെയ്യാന്‍ കഴിയുമോ എന്നതായിരുന്നു. തീര്‍ച്ചയായും കഴിയും എന്നും അത് മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകും എന്ന ഉപദേശമാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയത്. എന്റെ ക്ഷണം സ്വീകരിച്ച് സ്പെയിസില്‍ നിന്ന് വന്ന വിമല്‍ ജോസഫ് (വിമല്‍ കുമാര്‍ അല്ല) ന് അവതരണത്തിന് സമയക്കുറവുണ്ടായതില്‍ വിഷമമുണ്ട്. അതിനാല്‍ ഇനിയുള്ള അവസരങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചുള്ള ക്ലാസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ട് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് അടുത്ത ലക്ഷ്യം. അതേപോലെ അങ്കിളിന്റെ ക്ഷണം സ്വീകരിച്ച് അവിടെ എത്തിച്ചേര്‍ന്ന ശശികുമാര്‍ സാറും അദ്ദേഹത്തോടൊപ്പം വന്നവര്‍ക്കും തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെപേരില്‍ ഞാന്‍ നന്ദി പറഞ്ഞുകൊള്ളട്ടെ. ധാരാളം പേര്‍ എന്നെ നേരിട്ട് തെരക്കി വന്ന് പരിചയപ്പെടുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ഉണ്ടായി.

ചിത്രകാരനോട് – ഞങ്ങള്‍ക്ക് തിരുവനന്തപുരം ബ്ലോഗ് അക്കാദമിയല്‍ വിലപിടിപ്പുള്ള ഒരവസരം തന്നതിന് നന്ദി. ഞാന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമിയില്‍ ഇട്ട കമെന്റ് ചുവടെ ചേര്‍ക്കുന്നു.
കണ്ണൂരാന്റെ പ്രസന്റേഷന്‍ വളരെ നല്ലത് തന്നെ ആയിരുന്നു. അത് കണ്ണൂരാന്‍ അവതരിപ്പിച്ചിരുന്നെങ്കില്‍. എന്നാല്‍ അങ്കിള്‍ ചെയ്തതെന്താണ് അപ്പു പ്രസിദ്ധീകരിക്കാതെ വെച്ചിരുന്ന ആദ്യാക്ഷരി എന്ന ബ്ലോഗിലെ ബ്ലോഗാരംഭം കുറിക്കുവാനുള്ള പടിപടിയായുള്ള അവതരണത്തിന് അവസരം നല്‍കാതെ ഇടയ്ക്കുവെച്ച് കണ്ണൂരാന്റെ പ്രസന്റേഷനും കൂടെ കൂടിക്കലര്‍ന്നത് അത്ര ഭംഗിയായി എനിക്ക് തോന്നിയില്ല. (ഇത് എന്റെ മാത്രം അഭിപ്രായമാണ്) വളരെ ലളിതമായി പുതുതായി വരുന്ന ബ്ലോഗര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ ഇട്ട പോസ്റ്റ് അങ്കിളിന്റെ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് അപ്പു അത് അതേ ദിവസം റിലീസ് ചെയ്തത്. അക്കാര്യം അങ്കിള്‍ അവിടെ സൂചിപ്പിക്കുകയും ചെയ്തു. അപ്പുവിന്റെ പോസ്റ്റ് ഒരു പുതിയ ബ്ലോഗര്‍ക്ക് നല്ലൊരു വഴികാട്ടി തന്നെയാണ്. അത് തന്നെയാവും മേലില്‍ കണ്ണൂരാന്റെ പ്രസന്റേഷനെക്കാള്‍ ലൈവ് ആയിട്ടുള്ള അവതരണത്തിന് യോജിച്ചത് എന്നെനിക്ക് തോന്നുന്നു. (കണ്ണൂരാന്റെ പ്രസന്റേഷന്‍ മോശമാണെന്നല്ല ഇതിനര്‍ത്ഥം.) പല കോണുകളില്‍ നിന്നും ഒരുമിച്ച് ഒരു അവതരണം നടത്തിയപ്പോള്‍ തള്ളിക്കളയുവാന്‍ മാത്രം പരിഗണിക്കപ്പെടേണ്ട വിമര്‍ശനങ്ങള്‍ മാത്രമേ ഇവിടെ നടന്നിട്ടുള്ളു. യാരിദും, ശിവകുമാര്‍ മാഷും മുന്‍കൈയെടുത്ത് എന്നെയും അങ്കിളിനെയും ഈ വേദിയിലേയ്ക്ക് കൊണ്ട് വന്ന് ഇത്രയും ഗംഭീരമായി (എന്റെ കണ്ണില്‍) നടത്തിയതിന് ഇവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാനവിടെ കോണ്‍ട്രിബ്യൂട്ടര്‍ ആയത്. എന്റെ ആ ജോലി അവസാനിച്ച സ്ഥിതിക്ക് എന്റെ അംഗത്വവും ഇതോടെ അവസാനിക്കുന്നു. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റര്‍  (Group Owner എന്നത് ഗൂഗിള്‍ തരുന്ന സ്ഥാനപ്പേര്. എന്നെ സേവകനായി പരിഗണിച്ചാല്‍ മതി) എന്ന സ്ഥാനത്ത് നിന്നുകൊണ്ട് എനിക്കിനിയും ധാരാളം ചെയ്യുവാനുണ്ട്. അതിനാല്‍ എനിക്കൊരവസരം തന്ന കേരള ബ്ലോഗ് അക്കാദമിയോട് നന്ദി പറഞ്ഞുകൊണ്ട് സസന്തോഷം താല്‍ക്കാലികമായി വിട പറയുന്നു. എന്നുവെച്ച് ഞാന്‍ പിണങ്ങിപ്പോകുകയൊന്നും അല്ല ഇനിയൊരാവശ്യം വന്നാല്‍ അപ്പോഴും എന്നെ ബന്ധപ്പെടാന്‍ മറക്കണ്ട.

7 പ്രതികരണങ്ങള്‍

  1. ഞാനും ഫാര്‍മറിന്റെ അതെ അഭിപ്രായം പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യം അടിയറ വയ്ക്കാനുള്ളതല്ല, അതനുഭവിക്കാനുള്ളതാണ് 100 ശതമാനം. കൊല്ലത്തുള്ള ബ്ലോഗര്‍മാരെയും ഞാന്‍ കൂട്ടാം. നമുക്കു ജില്ലാ വ്യത്യാസം ഒന്നും വേണ്ട, ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം, പുതിയ ബ്ലോഗര്‍മാരെ കൈ പിടിച്ചു കൊണ്ട് വരാം. നന്ദി.

  2. ചന്ദ്രേട്ടാ,
    ഈ ഒരു സ്പിരിറ്റ് ഉൾക്കൊണ്ട് കൊണ്ട് കൂടൂതൽ കൂടൂതൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. കൂടുതൽ പേർ ബ്ലോഗിങ്ങിനായി എത്തട്ടെ, ഇതിന്റെ അനന്തവിശാലമായ സദ്ധ്യതകൾ ഉപയോഗപ്പെടുത്തട്ടെ. സ്വന്തമായി ബ്ലൊഗുണ്ടാക്കി പ്രസിദ്ധീകരണം സാദ്ധ്യമാക്കുക മാത്രമല്ല നല്ലൊരു വായനശാല കൂടെയാണ് ബ്ലോഗുകൾ നാനാ വിഷയങ്ങളിലുള്ള അറിവുകളുടെ കലവറ.!

    സ്വന്തന്ത്ര കമ്പ്യൂട്ടിങ് നു വേണ്ടി തിരു. ബ്ലോഗേഴ്സ് ഗ്രൂപ്പ് നൽകുന്ന പ്രാധാന്യം മനസ്സിലാക്കുന്നു. ലിനക്സിന്റെ ഉപയോഗം ജനങ്ങൾ ക്ക് പകറ്ന്നു കൊടുക്കാനുള്ള ശ്രമം ഇതൊക്കെ ശ്ലാഘാനീയം തന്നെ.
    എല്ലാ വിധ ആശംസകളൂം!

  3. ബ്ലോഗുകള്‍ വളരട്ടെ
    പ്രിന്റിനെ കടത്തിവെട്ടിക്കൊണ്ട്.

  4. നല്ല കാര്യം , വിമര്‍ശനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട്കൊണ്ട് ഇനിയും മുന്നോട്ട് പോട്ടെ !

  5. അടുത്തതായി..
    ലിനക്സിന്റെ ഉപയോഗം ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ശ്രമം തന്നെ ആകട്ടെ…

  6. പാച്ചല്ലൂര്‍ പാച്ചന്‍,
    ഈ വരുന്ന (ജൂണ്‍) പതിനാലിന് മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റ് ലോകമെമ്പാടും നടക്കുകയാണ്. സ്ഥലവും സമയവും നിശ്ചയിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐലഗ് ഗ്രൂപ്പില്‍ (GNU/Linux Users Group) അംഗമാവുക.

  7. […] 03, 2008 തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില൅ ബ്ലോഗര്‍മാര്‍ ഏതു ഭാഷയിലും […]

Leave a reply to Nanda Kumar മറുപടി റദ്ദാക്കുക