മലയാളം എഴുത്തും വായനയും

Download Day 2008
ഞാനിപ്പോള്‍ ഉബുണ്ടു 8.04 ഉം ഫയര്‍ഫോക്സ് 3 ബീറ്റ 5 ഉം ആണു് ഉപയോഗിക്കുന്നത്. ഞാനീ എഴുതുന്നതില്‍ അക്ഷരത്തെറ്റില്ല എന്ന് വിശ്വസിക്കുന്നു. ഇത്രയും ടൈപ്പ് ചെയ്യുവാന്‍ ചില അക്ഷരങ്ങള്‍ സ്വനലേഖയില്‍ നിന്നും ഇന്‍സ്ക്രിപ്റ്റില്‍ നിന്നും പെറുക്കിയെടുക്കേണ്ടി വന്നു. എന്നാല്‍ ഏതെങ്കിലും ‌ഒന്നിലായാല്‍ ചില ചില്ലക്ഷരങ്ങള്‍ ടെക്സ്റ്റ് എഡിറ്ററില്‍ ശരിയാകുന്നില്ല. സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞുതന്ന ന + ു + ് = നു് എന്നപോലെ മൂന്ന് വര്‍ഷമായി യൂണികോഡ് മലയാളം ടൈപ്പ് ചെയ്യുന്ന എനിക്ക് ഇനിയും ബാക്കി എന്നര്‍ത്ഥം.
ഇന്‍സ്ക്രിപ്റ്റില്‍ നിന്നും
v+d = ന് (ഞാന്‍ ചെയ്തിരുന്നത് v + d + ] = ന്‍ )
സ്വനലേഖയില്‍ നിന്നും
n = ന്‍
ഈ എഴുതുന്നത് ഇന്സ്ക്രിപ്റ്റ് ഉപയോഗിച്ചാണു്. ഞാന്‍ എഴുതുന്നത് എനിക്ക് ശരിയായി വായിക്കുവാന്‍ കഴിയുമെങ്കിലും മറ്റൊരാളിന് അതേ അക്ഷരങ്ങളായി വായിക്കുവാന്‍ കഴിയണമെന്നില്ല. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും പ്രശ്നങ്ങള്‍ക്കതിതമാണ്. ചെറിയ തെറ്റുകള്‍ കഴിയുന്നതും വേഗം തിരുത്തപ്പെടട്ടെ. ചുറുചുറുക്കുള്ള ഐടി പ്രൊഫഷണലുകള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംങ്ങ് ഗ്രൂപ്പില്‍ ഉള്ളത് തീര്‍ച്ചയായും എനിക്കാശ്വാസം. ഇത് വിമര്‍ശനമല്ല മറിച്ചു് എഴുതുന്നവര്‍ക്ക് തെറ്റ് തിരുത്തുവാന്‍ ഒരു സഹായിയാണു്.

ഈ പോസ്റ്റ് അപൂര്‍ണമാണു്.

ചില്ലുകള്‍ തിരുത്തിയത് ഡബിയാന്‍ ഗ്നു-ലിനക്സിലാണ്.

Advertisements

7 പ്രതികരണങ്ങള്‍

 1. അക്ഷരത്തെറ്റൊന്നുമില്ല. വായിക്കാം. പറഞ്ഞ കാര്യങ്ങള്‍ മുഴുവനും വ്യക്തമായി മനസ്സിലായില്ലെങ്കിലും.

 2. ചില്ലക്ഷരം ഒന്ന് ശ്രദ്ധിക്കുമല്ലോ അല്ലേ? മറ്റക്ഷരത്തെറ്റുകൾ പ്രശ്നമില്ലതന്നെ.

  സുഖായിട്ട് വായിക്കാം.

  ചില്ല് പ്രശ്നം എന്റെ ഫോണ്ടിന്റെയാണോ എന്നറിയില്ല കേട്ടോ.

 3. ചന്ദൂട്ടന്‍,
  താങ്കള്‍ക്ക് ഞാനെഴുതിയ ചില്ലിലെ പ്രശ്നം മാറിക്കിട്ടണമെങ്കില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുകയും ml-fix 04 ആഡ് ഓണ്‍ ആഡ് ചെയ്യുകയും വേണം. അല്ലെങ്കില്‍ ഏവുരാന്‍ പറയുന്ന രഘു ഫോണ്ട് ഉപയോഗിക്കണം. ഞാനീ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ആരെങ്കിലും തിരുത്തും എന്ന് വിശ്വസിക്കുന്നു.
  ഉമേഷ്,
  ഉബുണ്ടു 8.04 ല്‍ ഫോണ്ട് സെറ്റിംഗ്സ് ശരിയായിട്ടില്ല. അത് സ്പേസിലെ വിമല്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത് ഡബിയാന്‍ ഗ്നു-ലിനക്സിലെ ഐടി@സ്കൂള്‍ ആണ്. അത് പൂര്‍ണമായും പ്രശ്നരഹിതമാണ്. പോസ്റ്റില്‍ കണ്ട ചില ചില്ലുകളും ഇതോടൊപ്പം തിരുത്തുകയാണ്.

 4. ഇതെന്താ പറേണെ? ഒന്നും മനസ്സിലാവുന്നില്ലല്ലോ?

  പിന്നെ ഒരു വൈല്‍ഡ് ഗസ്സ് അടിച്ചാ ഇത് ഉബണ്ടൂലെ ttf-freefont ന്റെ പ്രശ്നമാവാനാണ് സാധ്യത (zwj ഇല്ലാതെ ചില്ലുണ്ടാക്കുന്നത് ) sudo apt-get remove ttf-freefont ഉം
  sudo apt-get remove ttf-malayalam-fonts ഉം കളഞ്ഞ് ദാ
  http://download.savannah.gnu.org/releases/smc/debian/pool/main/t/ttf-indic-fonts/ttf-malayalam-fonts_0.5.3_all.deb ഇതങ്ങ് ഇന്‍സ്റ്റാള്‍ ചെയ്താ മതി.
  പിന്നെ ഇങ്ങനെ വല്ല സംശയവുമുണ്ടെങ്കില്‍ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു മെയിലിട്ടാ മതി. ബ്ലോഗിലു വന്നുനോക്കി ഉത്തരം പറയലൊക്കെ പാടാ

 5. ഇന്നത്തെ HT-യില്‍ താങ്കളുടെ ബ്ലോഗിനേക്കുറിച്ച് വായിച്ചു. അഭിനന്ദനങ്ങള്‍. എല്ലാ ഭാവുകങ്ങളും.

  സസ്നേഹം
  ബിന്ദു

 6. […] 05, 2008 മലയാളം എഴുത്തും വായനയും ഞാനിപ്പോള്‍ ഉബുണ്ടു 8.04 ഉം […]

 7. ഫയര്‍ഫോക്സ് 3 യില്‍ ചില്പ്ര്ശ്നം പരിഹരിച്ചതായി കണ്ടു. ഇപ്പോള്‍ എല്ലാം നന്നയി ഡിസ്പ്ലേ ചെയ്യുന്നുണ്ട്. ആരെങ്കിലും റ്റെസ്റ്റ് ചെയ്തോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: