കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല

കര്‍ഷകര്‍ക്ക് കൃഷി ലാഭകരമായിരുന്ന കാലത്തെക്കുറിച്ച് ഓര്‍ത്താല്‍ ഇന്നത്തെ ദുരവസ്ഥയോര്‍ത്ത് ദഃഖിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. പഞ്ചായത്ത് മുതല്‍ കേന്ദ്രം വരെ കാര്‍ഷിക മേഖലയ്ക്കായി ചെലവാക്കുന്നതോ കോടാനുകോടികള്‍. അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് സാമ്പത്തിക വിദഗ്ധരില്‍ നിന്ന് കേട്ടിരുന്നത് ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നു ഡോളര്‍ മൂല്യം ഉയരുന്നു എന്നാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഡോളറിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. നാണയപ്പെരുപ്പത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വെറും 14.3% പങ്കാളിത്തം മാത്രമെ ഉള്ളു എന്നതാണ് സത്യം. അതും മൊത്തവ്യാപാരവില സൂചികയുടെ അടിസ്ഥാനത്തിലും. ലോകമെമ്പാടും നാണയപ്പെരുപ്പം കണക്കാക്കുന്നത് രണ്ടു രീതികളിലാണ്. അവ മൊത്തവ്യാപാരവിലയുടെ അടിസ്ഥാനത്തിലും, ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലുമാണ്.

നാണയപ്പെരുപ്പം കണക്കാക്കല്‍

൧. ആദ്യത്തെ വകുപ്പ് ആകെ ഭാരത്തിന്റെ 20.1 ശതമാനമാണ്. അതില്‍ ആകെ ഭാരത്തിന്റെ 14.3 ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്ക്.

ഭക്ഷ്യവില നിര്‍ണയിക്കുന്നതില്‍ കര്‍ഷകര്‍ക്ക് പങ്കില്ല. മൊത്ത വ്യാപാരവിലകളും മാധ്യമങ്ങളുമാണ് വില നിര്‍ണയിക്കുന്നത്. അവയുടെ വില ഉയരാതെ നിയന്ത്രിക്കുവാന്‍ പൊതു വിതരണ സമ്പ്രദായം മുതല്‍ പല വകുപ്പുകളും നിലവിലുണ്ട്. CACP India  പല റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നുണ്ട്. കൊപ്രയുടെ 2014-15 ലെ പോളിസി റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.  എന്നാല്‍ സത്യമെന്താണ്.  1985 ല്‍ 15 തേങ്ങയും 2 രൂപയും അന്‍പതോളം തെങ്ങില്‍ കയറുവാന്‍ നല്‍കിയിരുന്നത്  1000 രൂപയായി വര്‍ദ്ധിച്ചു.  തെങ്ങുകയറ്റത്തിന്  തൊഴിലാളികള്‍  തേങ്ങ കൂലിയായി വാങ്ങാറില്ല. 1985 ല്‍ 15 കൂലിതേങ്ങ കടയില്‍ കൊടുത്താല്‍ 75 രൂപ ലഭിക്കുമായിരുന്നു. തദവസരത്തില്‍ പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയായിരുന്നു. ഇന്ന് തൊഴിലാളി വേതനം 700 രൂപയാണ്. ഇത്രയും വ്യത്യാസത്തിന് കാരണം നാണയപ്പെരുപ്പമാണ്.  നാളികേര വികസന ബോര്‍ഡ്  കൊണ്ട്  കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടോ? തെങ്ങുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷി ചെയ്തതിലൂടെ മാരകമായ രോഗങ്ങളും, കുറഞ്ഞ ഉത്പാദനവുമാണ്  കാണുവാന്‍ കഴിയുക.  നെല്‍ പാടങ്ങളുടെ വിസ്തൃതിയും കുറയുകയും കര്‍ഷകര്‍ക്ക് ലാഭകരമല്ലാതായി തീരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം കര്‍ഷകര്‍ക്ക് കൊയ്തിന് പാകമാകുമ്പോഴാവും കോരിച്ചൊരിയുന്ന മഴ. കൊയ്തിന് തൊഴിലാളികളെ കിട്ടാത്തത് മറ്റൊരു വിപത്ത്. രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് തമിഴ് നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളാണ് വിപണിവില നിയന്ത്രിക്കുന്നത്. ഹര്‍ത്താലും, ഉത്സവങ്ങളും ഉള്ള അവസരങ്ങളില്‍ പച്ചക്കറിവിലയും ഉയരുന്നു.  അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ഭക്ഷ്യോത്പന്നങ്ങള്‍ കേരളത്തിലെ തരിശ് ഭൂമിയുടെ വിസ്തൃതി ദിനം പ്രതി വര്‍ദ്ധിക്കുന്നതായി കാണാം.

൨. രണ്ടാമത്തേത് ഇന്ധനവും വൈദ്യുതിയും 14.9 ശതമാനമാണ്.

ഇവയുടെ വില വര്‍ദ്ധന നിയന്ത്രിക്കുന്നത്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. ഇവയുടെ വില വര്‍ദ്ധനയും കര്‍ഷകരെ ദോഷകരമായി ബാധിക്കുനന്നു.

൩. മൂന്നാമത്തേത് 65 ശതമാനം നിര്‍മ്മിക്കപ്പെട്ട ഉല്പന്നങ്ങള്‍ക്കാണ്. നിര്‍മ്മിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം രസതന്ത്ര സംബന്ധമായവയും, രാസവസ്തുക്കളും ആകെ ഭാരത്തിന്റെ 12 ശതമാനമാണ്. അടിസ്ഥാനലോഹങ്ങള്‍, ലോഹസങ്കരം, ലോഹ ഉല്പന്നങ്ങള്‍ എന്നിവ 10.8 ശതമാനമാണ്. യന്ത്രങ്ങള്‍,  യന്ത്ര പണിക്കോപ്പുകള്‍ എന്നിവ 8.9 ശതമാനമാണ്. വസ്ത്രം 7.3 ശതമാനമാണ്. യാത്ര, ഉപകരണങ്ങള്‍, ഭാഗങ്ങള്‍ എന്നിവ 5.2 ശതമാനവും ആണ്.

ഇവയുടെ എല്ലാം വില നിയന്ത്രിക്കുന്നത് ഇവയുടെ നിര്‍മ്മാതാക്കളാണ്. എന്നുവെച്ചാല്‍ ഇവരാരും നഷ്ടം സഹിച്ച് നാണയപ്പെരുപ്പത്തെ നേരിടുന്നില്ല. കര്‍ഷകര്‍ മാത്രമാണ് നാണയപ്പെരുപ്പത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നത്.  30 വര്‍ഷം കൊണ്ട്  തൊഴിലാളി വേതനം 35 ആയി ഉയര്‍ന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അത്തരത്തില്‍ വര്‍ദ്ധിച്ചതുകൊണ്ട് മാത്രമാണ്. സബ്സിഡികളും, ആനുകൂല്യങ്ങളും കൃഷി ഭവനുകളിലൂടെ ലഭ്യമാക്കുന്നതിലൂടെ  ഡോക്കുമെന്റേഷന്‍ ജോലികള്‍ വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. കര്‍ഷകര്‍ക്ക് കൃഷി ഭവനിലൂടെ ലഭിക്കേണ്ടത് കാര്‍ഷിക ജ്ഞാനം മാത്രമാണ്. ഇന്ന് ലഭിക്കാതെ പോകുന്നതും അതാണ്. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് മുകളില്‍ അതിന്റെ മൂന്നിലൊന്ന് ലാഭമോ അല്ലെങ്കില്‍ ഇന്‍ഫ്ലേഷന് ആനുപാതികമായ വില വര്‍ദ്ധനയോ ആണ്.  കേരള യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനായിരുന്ന ഡോ. യാഗീന്‍ തോമസിന്റെ പഠനം ഇതിന് ഒരു തെളിവാണ്.  രാസവളപ്രയോഗത്തിലൂടെ മണ്ണിലെ മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതും, നാടന്‍ പശുക്കളും, എരുമയും മറ്റും കുറഞ്ഞതും, ശരിയായ മാലിന്യ സംസ്കരണത്തിന്റെ അഭാവവും കര്‍ഷകരെ കൃഷിയില്‍ നിന്നും അകറ്റുകയാണ്. വിഷമാണെന്നറിഞ്ഞുകൊണ്ട്  കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന മലയാളിയുടെ ഉപഭോക്തൃ സംസ്കാരം അപകടത്തിലേയ്ക്കാണ് നീങ്ങുന്നത്.

My resposes

എരുമക്കുഴിക്കു ശാപമോക്ഷമാകുന്നു; ‘സുന്ദരനഗര’ത്തിനു തുടക്കം അവിടെ
=========================================
തിരുവനന്തപുരം നഗരസഭയുടെ ‘എന്റെ നഗരം സുന്ദരനഗരം’ പരിപാടിക്ക് നഗരത്തിലെ ഏറ്റവും വലിയ മാലിന്യശേഖരമായ എരുമക്കുഴിയിൽ സന്നദ്ധജനകീയസേവനത്തോടെ കേരളപ്പിറവിദിനത്തിൽ തുടക്കമാകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നൂറുകണക്കിനു സന്നദ്ധഭടർ ശുചീകരണം നടത്തും. മാലിന്യക്കൂമ്പാരം നിരത്തി മണ്ണിട്ടുമൂടുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.
പരിപാടിയുടെ ഉദ്ഘാടനം മേയർ കെ ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ശുചിത്വസന്ദേശം നൽകും. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് ഐസക്ക് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും. നഗരത്തിലെ എം.എൽ.എ.മാരായ കെ. മുരളീധരൻ, എം.എ. വാഹിദ്, ജമീല പ്രകാശം, വി. ശിവൻകുട്ടി, വിവിധ കക്ഷിനേതാക്കളായ കെ. മോഹൻ കുമാർ, ബീമാപ്പള്ളി റഷീദ്, കെ. പ്രകാശ് ബാബു, അമ്പലത്തറ ശ്രീധരൻ നായർ, ട്രിഡ ചെയർമാൻ, കളക്ടർ തുടങ്ങിയവരും സംബന്ധിക്കും.
എരുമക്കുഴിയിലെ മാലിന്യക്കൂമ്പാരം ശാസ്ത്രീയമായ ക്യാപ്പിങ് നടത്താൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ കോസ്റ്റ്ഫോർഡിനെ ചുമതലപ്പെടുത്തി. ഇതിനു മുന്നോടിയായാണ് ഇപ്പോഴത്തെ പ്രവർത്തനം.പരിസ്ഥിതിപ്രവർത്തകരും സാങ്കേതികവിദഗ്ദ്ധരും അടങ്ങിയ സമിതിയാണ് പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമുണ്ടാക്കാത്ത തരത്തിലുള്ള ക്യാപ്പിങ് പദ്ധതിക്കു രൂപം നൽകുന്നത്. ഇവിടേക്കുള്ള മാലിന്യനീക്കം പൂർണ്ണമായും നിലയ്ക്കുന്നതോടെ ഇവിടെ കൃഷി തുടങ്ങാനും പദ്ധതിയുണ്ട്.
ഡോ: ആർ.വി.ജി. മേനോൻ, ഡോ: അജയകുമാർ വർമ്മ, ഡോ: വിജയകുമാർ, ഡോ: ബാബു അമ്പാട്ട്, ബിജു സോമൻ, കോസ്റ്റ് ഫോർഡ് സാജൻ, മലിനീകരണനിയന്ത്രണ ബോർഡിലെ പ്രേം ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണു വിദഗ്ദ്ധസമിതി. കരിമഠം കുളം ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണ്ണുമുഴുവൻ ക്യാപ്പിങ്ങിന് ഉപയോഗിക്കും.
മാലിന്യത്തിലേക്കു മഴവെള്ളം ഇറങ്ങാത്ത വിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് മണ്ണിടൽ നടത്തുന്നത്. ശുചിത്വപദ്ധതി മുന്നേറുന്നമുറയ്ക്ക് ഇവിടേക്കുള്ള മാലിന്യനീക്കം സ്വാഭാവികമായും അവസാനിക്കും. അതുവരെ നിക്ഷേപിക്കുന്ന മാലിന്യത്തിൽനിന്നു ജലാംശം മണ്ണിലേക്കു കിനിയാത്തവിധത്തിൽ ആ ഭാഗത്തെ അടിത്തട്ടും ശാസ്ത്രീയമായി സീൽ ചെയ്യും. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ഒട്ടനവധി മുൻകരുതലുകളോടെയാണു വിദഗ്ദ്ധസമിതി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഏറ്റവും ശാസ്ത്രീയമായും ജനങ്ങൾക്കു ദോഷം ഉണ്ടാകാത്ത രീതിയിലും പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ടം പരിസ്ഥിതിപ്രവർത്തകരെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രത്യേകത. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനാണിതെന്ന് മേയർ കെ. ചന്ദ്രിക പറഞ്ഞു.
ഇതോടൊപ്പം ചാലയിൽ തുമ്പൂർമൂഴി മാതൃകയിലുള്ള 20 എയ്റോബിക് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായി. അല്പം പോലും ദുർഗന്ധമില്ലാതെ മാലിന്യം വളമാക്കി മാറ്റുന്ന സംവിധാനമാണിത്. നഗരസഭവക ഗ്യാരേജിന്റെ സ്ഥലത്ത് ഇതിനായി നിർമ്മിച്ച കെട്ടിടത്തിൽ 31നു വൈകിട്ട് മൂന്നിന് ഒരുകൂട്ടം ചിത്രകാരർ ഗ്രാഫിറ്റി പെയിന്റിങ് നടത്തും.

Manoj K. Puthiyavila's photo.
Manoj K. Puthiyavila's photo.
എന്റെ പ്രതികരണങ്ങള്‍.
വിളപ്പില്‍ശാല പ്രശ്നം ഉടലെടുക്കാനുണ്ടായ കാരണം ജൈവേതരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തിയതിലൂടെ ഉണ്ടായതാണ്. നഗരമാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കുമ്പോള്‍ തരംതിരിക്കലും, മീഥൈന്‍ എമല്‍ഷന്‍ പരിമിതപ്പെടുത്തലും നടക്കില്ല. ഉറവിടമാലിന്യ സംസ്കരണം എന്ന ഉത്തരവാദിത്തം എല്ലാ പൊരന്റെയും കടമയാവണം. പൈപ്പ് കമ്പോസ്റ്റിംഗ് അശസ്ത്രീയമായി നടപ്പിലാക്കിയതും ശരിയായില്ല. അതിന്റെ പരിഷ്കരണവും അനിവാര്യമാണ്. എക്പെര്‍ട്ട് കമ്മറ്റികളെക്കാള്‍ കഴിവ് തെളിയിച്ചത് ഡോ. തോമസ് ഐസക് തന്നെയാണ്. തെളിയക്കപ്പെട്ടതുകൊണ്ട് മാത്രമാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് എന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഡോ. ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ ഒരുടീം പരീക്ഷണ നിരീക്മഷണങ്ങളിലൂടെ പരീക്ഷിച്ച് ഫലപ്രാപ്തി തെളിയിച്ചത്. കാര്‍ഷിക സര്‍വ്വകലാശാല ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ബാക്ടീരിയ ചാണകമില്ലാതെയും സംസ്കരിക്കാന്‍ സഹായകമായി. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഇതിന്റെ ലളിതമായ മോഡല്‍ തെളിവ് സഹിതം അവതരിപ്പിച്ചിട്ടും ഒരു പട്ടീം തിരിഞ്ഞ് നോക്കിയില്ല. ഇതിനേക്കാള്‍ പ്രധാനമാണ് കക്കൂസ് മാലിന്യ സംസ്കരണം ഉറവിടത്തില്‍ത്തന്നെ നടപ്പിലാക്കുക എന്നത്. അതിനും ചെങ്കച്ചൂളയില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡോ. ഐസക്കിന്റെ ലേഖനം വെളിച്ചം വീശുന്നു. പുറം തള്ളുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി എയറോബിക് കമ്പോസ്റ്റ് പ്ലാന്റുകളില്‍ ചാണകത്തിന് പകരം പ്രയോജനപ്പെടുത്താം. മലിനജലം ശുദ്ധീകരിക്കുവാനുള്ള സംവിധാനവും വേണം. ഇത്രയുമായാല്‍ ഡോ. തരൂര്‍ മോദിയോടാവശ്യപ്പെട്ട നൂറ് കോടി പാര്‍വ്വതീ പുത്തനാര്‍ ശുദ്ധീകരിക്കാന്‍ ചെലവാക്കേണ്ടിവരില്ല. കരമനയാറും, കിള്ളിആറും രക്ഷപ്പെടുകയും ചെയ്യും.
അവിടെ പ്രശ്നം ഉണ്ടായതുകൊണ്ടാണു മറ്റിടങ്ങളിലൊക്കെ മാലിന്യം കൊണ്ടുത്തള്ളാൻ നഗരസഭം നിർബ്ബദ്ധരായത്. അതേപ്രശ്നം തന്നെയാണ് വിളപ്പില്‍ശാലയിലും സംഭവിച്ചത്. സമരപ്പന്തലില്‍ എത്തിയ ‍ഞാനും അവതരിപ്പിച്ചത് തുമ്പൂര്‍മൂഴിമോഡലായിരുന്നു. അതിന് ശേഷം ഞങ്ങള്‍ മൂന്നുപേര്‍ സംസ്കരണപ്ലാന്റ് വരെ റോഡിലൂടെ പേയി. കാണാന്‍ കഴിഞ്ഞത് അന്നാട്ടുകാര്‍തന്നെ കവറുകളിലാക്കിയ മാലിന്യം വലിച്ചെറിയുന്നതായിട്ടാണ്. മാലിന്യത്തിന്റെ വിലപോലും അന്നും ഇന്നും എനിക്കില്ല. വരും തലമുറയ്ക്കുവേണ്ടി എന്റെ കടമ ഞാന്‍ ചെയ്യുന്നു. വിളപ്പില്‍ശാലയില്‍ സംഭവിച്ചത് കേരളം മുഴുവനും സംഭവിച്ചപ്പോള്‍ അതിന് പരിഹാരം കണ്ടെത്തി ആലപ്പുഴയില്‍ മാതൃകകാട്ടിയ ഡോ. ഐസക്കിന് നന്ദി. തെളിവിതാ. https://www.youtube.com/watch?v=11DOSmZmK_w&index=16…

Today we Kapil sreedhar, Keralafarmer and Vipin visited the Janakeeya Samithi stage with our support to the Villagers…
YOUTUBE.COM
പരിപാടിയുടെ ഉദ്ഘാടനം മേയർ കെ ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ശുചിത്വസന്ദേശം നൽകും. ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. തോമസ് ഐസക്ക് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും. നഗരത്തിലെ എം.എൽ.എ.മാരായ കെ. മുരളീധരൻ, എം.എ. വാഹിദ്, ജമീല പ്രകാശം, വി. ശിവൻകുട്ടി, വിവിധ കക്ഷിനേതാക്കളായ കെ. മോഹൻ കുമാർ, ബീമാപ്പള്ളി റഷീദ്, കെ. പ്രകാശ് ബാബു, അമ്പലത്തറ ശ്രീധരൻ നായർ, ട്രിഡ ചെയർമാൻ, കളക്ടർ തുടങ്ങിയവരും സംബന്ധിക്കും. സന്തോഷം. എങ്ങിനെയെങ്കിലും നാട് ശുചിയാവട്ടെ. വരും തലമുറ രക്ഷപ്പെടട്ടെ.
ഡോ: ആർ.വി.ജി. മേനോൻ, ഡോ: അജയകുമാർ വർമ്മ, ഡോ: വിജയകുമാർ, ഡോ: ബാബു അമ്പാട്ട്, ബിജു സോമൻ, കോസ്റ്റ് ഫോർഡ് സാജൻ, മലിനീകരണനിയന്ത്രണ ബോർഡിലെ പ്രേം ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണു വിദഗ്ദ്ധസമിതി. ഇതില്‍ ആരെല്ലാം വിളപ്പില്‍ശാലയിലും വിദ്ഗധസമിതിയില്‍ അംഗങ്ങളായിരുന്നു എന്നെനിക്കറിയില്ല. എന്നാല്‍ ആ.വി.ജിയുമായി കുറച്ച് സംവാദം ഞാന്‍ നെറ്റിലൂടെ നടത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വിദഗ്ധോപദേശം കൊടുക്കുകമാത്രമാണ് ജോലി എന്നും പിന്നെ അവിടെ എന്തു സംഭവിച്ചു എന്ന് നോക്കേണ്ടത് എന്റെ ചുമതല അല്ല എന്നുമാണ്. ദയവുചെയ്ത് ഇവിടെ അത് സംഭവിക്കാന്‍ അനുവദിക്കരുത്. സമയാ സമയങ്ങളില്‍ മാലിന്യസംസ്കരണത്തിലെ പാളിച്ചകള്‍ തിരുത്തിത്തന്നെ വേണം മുന്നോട്ട് പോകേണ്ടത്. ആലപ്പുഴയില്‍ ഡോ. ഐസക് ഫോളോ അപ് ചെയ്തതിന്റെ തെളിവുകള്‍ നെറ്റില്‍ ലഭ്യമാണ്.

വിമുക്തഭടന്മാര്‍ക്കുള്ള തൊഴില്‍ സംവരണത്തില്‍ ഇളവ്

ന്യൂഡല്‍ഹി: വിമുക്തഭടന്‍മാര്‍ക്കുള്ള തൊഴില്‍ സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി. അപേക്ഷിക്കുന്ന എല്ലാ ജോലിയിലും വിമുക്തഭടന് ആനുകൂല്യം ലഭ്യമാക്കുന്ന ഭേദഗതിയാണ് ചട്ടങ്ങളില്‍ വരുത്തിയിട്ടുള്ളത്.

സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ഒന്നിലധികം ജോലികള്‍ക്കായി വിമുക്ത ഭടന്‍മാര്‍ അപേക്ഷ നല്‍കാറുണ്ട്. ആദ്യ ജോലി ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് തൊഴില്‍ മാറുന്ന ഘട്ടങ്ങളില്‍ ഇവര്‍ക്ക് സംവരണം ലഭിക്കാറില്ല. വിമുക്തഭടന്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് ഈ ചട്ടം വിലങ്ങുതടിയാണെന്ന പരാതി വ്യാപകമായിരുന്നു. 24 കൊല്ലത്തിന് ശേഷം ഈ ചട്ടത്തില്‍ േപഴ്‌സണല്‍മന്ത്രാലയം ഭേദഗതി വരുത്തി. ആദ്യം ചേരുന്ന ജോലിക്ക് പുറമെ അപേക്ഷിക്കുന്ന എല്ലാത്തിലും വിമുക്തഭടന്‍മാര്‍ക്കുള്ള സംവരണാനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആനുകൂല്യം ലഭിക്കുന്നതിന്, വിരമിച്ച ശേഷം ലഭിക്കുന്ന ആദ്യത്തെ ജോലിക്ക് ചേരുമ്പോള്‍ മറ്റ് അപേക്ഷകളുടെ വിവരങ്ങള്‍ തീയതിയടിസ്ഥാനത്തില്‍ രേഖാമൂലം നല്‍കണം. നേരിട്ട് റിക്രൂട്ട്‌മെന്റ് നടക്കുന്ന, വിമുക്തഭടന്‍മാര്‍ക്ക് സംവരണമുള്ള തസ്തികകളിലേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. കേന്ദ്ര സര്‍ക്കാറിലെ ഗ്രൂപ്പ് ‘സി’ തസ്തികയില്‍ പത്തുശതമാനത്തിലും ഗ്രൂപ്പ് ‘ഡി’യില്‍ 20 ശതമാനത്തിലുമാണ് വിമുക്തഭടന്‍മാര്‍ക്ക് സംവരണമുള്ളത്. അര്‍ധസൈനിക വിഭാഗങ്ങളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികവരെ പത്തുശതമാനം സംവരണവും വിമുക്തഭടന്‍മാര്‍ക്കുണ്ട്.

1985-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വിമുക്തഭടനുള്ള സംവരണത്തിലൂടെ സിവില്‍ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, മറ്റ് ജോലിയില്‍ അപേക്ഷിക്കുന്ന ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നത്. സിവില്‍ ജോലിയില്‍ കയറുന്നതുമുതല്‍ വയസ്സിളവടക്കം സാധാരണ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍മാത്രമേ ലഭിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, 1989-ല്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ ഈ ചട്ടം, സ്വകാര്യ കമ്പനികളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ഓഫീസുകളില്‍ താത്കാലികാടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

Courtesy: Mathrubhumi

മാധ്യമം വെളിച്ചം കാണിക്കില്ല

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയിസ്‌ബുക്കില്‍ അനേകം ഗ്രൂപ്പുകളില്‍ ചേരുകയും അവയിലെല്ലാം റബ്ബര്‍ തിരിമറികളെക്കുറിച്ച് പോസ്റ്റിടുകയും സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒരു പേജായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളും വാര്‍ഷിക സ്ഥിതിവിവര കണക്കും (റബ്ബര്‍ബോര്‍ഡിന്റെ സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല) വിശകലനം ചെയ്ത് ഗൂഗിള്‍ ഡോക്കുമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. താണവിലയ്ക്കുള്ള കയറ്റുമതി യും, വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  രാജ്യത്തിന് തന്നെ ഭാരിച്ച സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്ന താണവിലയ്ക്കുള്ള കയറ്റുമതി, ഇറക്കുമതികള്‍ ന്യായീകരിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് റബ്ബര്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കുന്ന കണക്കിലെ തിരിമറി കൂട്ടിയും കുറച്ചും കാണിക്കുകയാണ് ചെയ്യുന്നത്. ക്രമാതീതമായി സ്റ്റോക്കുള്ളപ്പോള്‍ കോടികള്‍ വിലമതിക്കുന്ന സ്വാഭാവിക റബ്ബറാണ് കണക്കില്‍ കൂട്ടിയും കുറച്ചും കാണിക്കുന്നത്.

2013-14 ല്‍ ക്രമാതീതമായി റബ്ബര്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. അപ്രകാരം ലാഭകരമായി ഇറക്കുമതി ചെയ്യുവാന്‍ അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ വില കൂടുതല്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുകയാണ് ചെയ്തത്. അനാലിസിസ് എന്ന ഷീറ്റ് തുറന്നാല്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ 184038 ടണ്‍ റബ്ബറാണ് കണക്കില്‍ കുറച്ച് കാണിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ആര്‍.എസ്.എസ് 4 ന്റെ ശരാശരി വിലയായ 16878 രൂപ പ്രതി ക്വിന്റല്‍ നിരക്കില്‍ 3106.25 കോടി രൂപയുടെ തിരിമറി നടത്തിയിരിക്കുന്നതായി കാണാം. ക്രോഡീകരിക്കുവാനായി ഡാറ്റാ ലഭിച്ച പ്രതിമാസ സ്ഥിതിവിവര ക​ണക്ക് ഓരോ മാസവും ഹൈപ്പര്‍ ലിങ്കായി ചെര്‍ത്തിട്ടുണ്ട്. കൂടാതെ സെപ്റ്റംബര്‍ മാസം പുനപ്രസിദ്ധീകരിച്ച ഇറക്കുമതിയും തിരുത്തല്‍ നടത്തിയിട്ടുണ്ട്.

Image

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലേക്കാള്‍ മൂന്നു രൂപ താഴ്ത്തി പ്രസിദ്ധീകരിക്കുന്ന മലയാള മനോരമ പത്രം ചെറുകിട വ്യാപാരികളെ നിയന്ത്രിക്കുക മാത്രമല്ല അവരില്‍ നിന്നും മെച്ചപ്പെട്ട ഷീറ്റുകള്‍ താണവിലയ്ക്ക് എം.ആര്‍.എഫിന് ലഭിക്കുവാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയ ഗ്രേഡില്‍ വില്‍ക്കുവാനും അവസരമൊരുക്കുന്നു.

മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.

നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.

 ചിത്രങ്ങള്‍ക്ക് കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍

  • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
  • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
  • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
  • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
  • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
  • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
  • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
  • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
  • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
  • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.

കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം  

2012 October 22 ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. (ചെവിക്കൊണ്ടില്ല. ഇന്‍സിനറേറ്റര്‍ വാങ്ങുന്ന തെരക്കിലായിരുന്നു)

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ഷിക്കുക.