തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച ഡോ. ശശി തരൂരിന് പിന്തുണ ഉറപ്പാക്കാനും ഹൈടെക് പ്രചാരണ പരിപാടി. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പിന്തുണ തേടുന്നതിന് ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിനായി അവര്‍ http://supporttharoor.org എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. ആശയവിനിമയത്തിന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച തരൂര്‍ അതിന്റെ ഫലമായി വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ദോഷത്തെക്കാളേറെ നേട്ടങ്ങള്‍ ഇവയ്ക്കുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുള്ളത്.

ശശി തരൂരിന് പിന്തുണ തേടി ആരംഭിച്ച വെബ്‌സൈറ്റില്‍ വിവാദ വിഷയങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കുള്ള വിശദീകരണവും നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത തങ്ങള്‍ പിന്തുണയ്ക്കുന്നത് ശശി തരൂര്‍ എന്ന വ്യക്തിയുടെ ഗുണങ്ങളെയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ”ശശി തരൂര്‍, ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങളെ വലിച്ചു താഴെയിടാന്‍ അനുവദിക്കരുത്. കാരണം നല്ലൊരിന്ത്യയ്ക്കായുള്ള താങ്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം പോകും. ഇന്ത്യയില്‍ മാറ്റമുണ്ടാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നിങ്ങള്‍ കൊണ്ടുവന്നു. അതിനാല്‍ത്തന്നെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു” -വെബ്‌സൈറ്റിലെ ആമുഖക്കുറിപ്പില്‍ ഇത്രമാത്രം.

വെബ്‌സൈറ്റ് തുറന്ന് മണിക്കൂറുകള്‍ക്കകം തന്നെ അതില്‍ 3731 പിന്തുണാ പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. പിന്തുണ അറിയിച്ചവരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു. ഷിബു സോറന്മാരും മായാവതിമാരും വാഴുന്ന ലോകത്ത് തരൂരിനെ ബലിയാടാക്കിയ കോണ്‍ഗ്രസ്സിനെതിരായ വികാരവും പ്രതികരണങ്ങളില്‍ പ്രകടമാണ്.

ശശി തരൂര്‍ തിരിച്ചുവരും എന്ന വിശ്വാസം പ്രതികരിച്ച ഭൂരിഭാഗത്തിനുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയം പരസ്​പരമുള്ള പുറംചൊറിയലാണ്. ഇവിടെയുള്ള ജനങ്ങളുടെ ഓര്‍മ്മയുടെ ദൈര്‍ഘ്യമാവട്ടെ വളരെ ചെറുതും. ഇപ്പോള്‍ വിരല്‍ പൊള്ളിയെങ്കിലും നല്ലൊരു പാഠമാണ് അദ്ദേഹം പഠിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള ശ്രമങ്ങളില്‍ തരൂരിന് ഈ പാഠം ഗുണം ചെയ്യുമെന്നും പ്രതികരണങ്ങളില്‍ പറയുന്നു.

രാജി സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്ന തരൂര്‍ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരും. വിശദമായ യാത്രാപരിപാടി സുഹൃത്തുക്കള്‍ ഇപ്പോള്‍ തുറന്നിട്ടുള്ള വെബ്‌സൈറ്റില്‍ പിന്നീട് നല്‍കും. വിമാനത്താവളത്തില്‍ എത്താനും തരൂരിനെ നേരിട്ടു കണ്ട് പിന്തുണ അറിയിക്കാനും അവസരമൊരുക്കുന്നതിനാണിത്. തിരുവനന്തപുരത്ത് തരൂരിനു സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ആലോചിക്കുന്നുണ്ട്.

കടപ്പാട് – മാതൃഭൂമി

Advertisements

തരൂരിനല്ലാതെ മറ്റൊരു മന്ത്രിക്കും ഇത്തരമൊരു സ്വീകരണം ലഭിക്കില്ല

തരൂരിന്‌ ന്യൂയോര്‍ക്കില്‍ കുടുംബസംഗമം


ന്യൂയോര്‍ക്ക്‌: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശശി തരൂരിന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം. രണ്ടു ദശാബ്ദത്തിലേറെക്കാലം ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്‌ പ്രവര്‍ത്തിച്ച തരൂരിന്‌ ഈ യാത്ര കുടുംബവുമായും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമത്തിനുള്ള അവസരം കൂടിയായി.

ഐക്യരാഷ്ട്രസഭയുടെ, ജനസംഖ്യയും വികസനവും സംബന്ധിച്ച സമ്മേളനത്തില്‍ സംബന്ധിക്കാനാണ്‌ തരൂര്‍ എത്തിയത്‌. ഇതുവരെ ഉദ്യോഗസ്ഥനായിരുന്ന യു.എന്നില്‍ ഇത്തവണ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. യു.എന്‍. ഉദ്യോഗസ്ഥയും ഭാര്യയുമായ ക്രിസ്‌റ്റ ജൈല്‍സിനെ അഞ്ചുമാസത്തിനുശേഷമാണ്‌ തരൂര്‍ കാണുന്നത്‌. മകന്‍ കനിഷ്‌കിനെ കണ്ടിട്ട്‌ മാസം ഒന്‍പത്‌ കഴിഞ്ഞു. പക്ഷേ, സന്ദര്‍ശനത്തിന്റെ ഏറിയ പങ്കും തിരക്കിട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നിരവധി പ്രവാസിസംഘടനകള്‍ നല്‌കിവരുന്ന സ്വീകരണങ്ങള്‍ക്കുമാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. ഐക്യരാഷ്ട്രസഭയിലെ സുഹൃത്തുക്കളും തരൂരിനെ താരപരിവേഷത്തോടെയാണ്‌ സ്വീകരിച്ചത്‌.

തരൂര്‍ പങ്കെടുക്കുന്ന പ്രവാസി യോഗങ്ങളിലെല്ലാം നൂറുകണക്കിന്‌ പേരാണ്‌ സംബന്ധിക്കുന്നത്‌. ഒരു രാഷ്ട്രീയ സൂപ്പര്‍താരത്തിന്റെ പരിവേഷത്തോടെയെത്തിയ തരൂരിന്റെ സ്വീകരണച്ചടങ്ങില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണഗാനങ്ങള്‍ അകമ്പടിയേകി.

തിരഞ്ഞെടുപ്പുവിജയത്തിന്‌ പ്രവാസികള്‍ നല്‌കിയ സഹായത്തിനു നന്ദി പറഞ്ഞ തരൂര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുവിടുന്നത്‌ ഇന്റര്‍നെറ്റില്‍ ട്വിറ്ററിലൂടെത്തന്നെയാണ്‌. അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഇതിനകം നിരവധി ‘ട്വീറ്റു’കള്‍ തരൂര്‍ പുറത്തുവിട്ടുകഴിഞ്ഞു.

ന്യൂയോര്‍ക്കില്‍ 25 ഓളം മലയാളി സംഘടനകള്‍ സംയുക്തമായി നല്‌കിയ സ്വീകരണത്തില്‍ തരൂര്‍ തന്റെ ട്വിറ്റര്‍ സംവാദങ്ങളെക്കുറിച്ച്‌ വാചാലനായി. അനാവശ്യമായ വിവാദങ്ങള്‍ക്കു കാരണമായെങ്കിലും തന്റെ മൂന്നു ലക്ഷത്തിലധികം വരുന്ന ട്വിറ്റര്‍ ആരാധകര്‍ ഇന്ത്യയുടെ വികസനത്തിന്റെയും സ്വപ്‌നങ്ങളുടെയും തുടിപ്പുകള്‍ അറിയാനാണ്‌ തന്റെ ട്വിറ്റുകള്‍ വായിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍പ്പെട്ട തരൂര്‍ കരുതലോടെയാണ്‌ ചടങ്ങുകളില്‍ സംബന്ധിക്കുന്നത്‌. ദേശീയഗാനം പാടുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ നെഞ്ചത്ത്‌ കൈവെക്കണം എന്ന്‌ നിര്‍ദേശിച്ച്‌ കേസില്‍ കുടുങ്ങിയ തരൂര്‍ ഇവിടത്തെ യോഗങ്ങളില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തില്‍ സംതൃപ്‌തനാണെന്നു പറഞ്ഞ ശശിതരൂര്‍, ന്യൂയോര്‍ക്കില്‍നിന്ന്‌ 10 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി അടുത്തയാഴ്‌ച തിരിക്കും.

കടപ്പാട് – മാതൃഭൂമി

ഗാന്ധിജയന്തി ദിനത്തില്‍ ഡോ.തരൂര്‍ ട്വിറ്ററിലൂടെ തന്റെ മഹത്വം തെളിയിച്ചു

ഗാന്ധിജയന്തി: തരൂര്‍ വീണ്ടും ചര്‍ച്ചാ വിഷയം

ന്യൂഡല്‍ഹി: ‘കന്നുകാലി ക്ളാസ്’ പരാമര്‍ശത്തിന്റെ പേരിലുണ്ടായ വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍   ട്വീറ്റിങ്ങിന്റെ പേരില്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്നും അന്നേ ദിവസം ആളുകള്‍ ജോലി ചെയ്യണമെന്നുമുള്ള തരൂരിന്റെ അഭിപ്രായ പ്രകടനമാണ് പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.

‘തൊഴില്‍ ആരാധനയായിരിക്കണെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ നാം അവധി, ആഘോഷിക്കുന്നു’ എന്നാണ് ട്വിറ്ററില്‍ ഒരു ചോദ്യത്തിനു മറുപടിയായി തരൂര്‍ പറഞ്ഞത്. വിയറ്റ്നാം സ്ഥാപകന്‍ ഹോ ചി മിന്റെ ജന്മദിനത്തില്‍ അവിടെ ആളുകള്‍ കൂടുതല്‍

സമയം ജോലി ചെയ്ത് അദ്ദേഹത്തെ ആദരിക്കുന്നതായി ചൂണ്ടിക്കാട്ടി ഉദാഹരണ സഹിതമാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തരൂരിന്റെ മറുപടി ട്വിറ്ററില്‍ വന്നതോടെ ഗാന്ധി ജയന്തി ദിവസം ആളുകള്‍ ജോലി ചെയ്യണമോ വേണ്ടയോ എന്നത്   ആളുകള്‍ ഒരു സംവാദ വിഷയമായി ഏറ്റെടുക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ മാത്രമല്ല ഒരു നേതാവിന്റെയും ജന്മദിനത്തില്‍ അവധി ആവശ്യമില്ലെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഗാന്ധിജിയെ പലരും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായതു കൊണ്ടാണെന്നും അതിനാല്‍ അവധി വേണമെന്നുമാണ്   മറ്റു ചിലരുടെ അഭിപ്രായം. അവധി ഇഷ്ടപ്പെടാത്തവരില്ലെന്നും അതിനാല്‍ ഗാന്ധി ജയന്തി ദിനം അവധി ആയിരിക്കണമെന്നുമായിരുന്നു മറ്റുചിലരുടെ

അഭിപ്രായം. ശശി തരൂരിന്റെ അഭിപ്രായം ഇത്തരത്തില്‍   ഇന്റര്‍നെറ്റില്‍ സംവാദമായി കത്തിപ്പടരുകയാണ്.

അതേസമയം, ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കടപ്പാട് – മനോരമ

Attended interfaith prayers at Rajghat: Gandhiji’s 140th birth annivrsry. Unusually sunny&bright: metaphor for light he still shines #Gandhi8:21 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi8:16 PM Oct 1st from UberTwitter

RT @chemingineer: Challenge to Indian tweeters – Can we make Gandhi a Trending Topic on his birthday today? #Gandhi

bharat_k

@ShashiTharoor are you not forgetting another great leader who was known for his simplicity,Minister.

RT @pansharma: Gandhiji said”Work is Workship” & we enjoy holiday on his birthday. He wld hv wanted us to work harder today. #Gandhi 10:12 PM Oct 1st from UberTwitter
@ShashiTharoor I totally agree with you on that Sir,but in that case there would not be any differnce between any normal day nad 2nd OCT!!
@bharat_k I’m not forgetting Shastriji – great man, grt Indian, gave his life in India’s service. On my way to Parlmnt to pay floral tribute9:52 PM Oct 1st from UberTwitter in reply to bharat_k
@parth_banerjee Wrong. I want us to start the day w solemn commemoration of Gandhiji & then work, bearing his ideals & principles in mind12:08 PM Oct 2nd from UberTwitter in reply to parth_banerjee
ഇതൊക്കെയായിരുന്നു ചില ട്വീറ്റുകള്‍. ഗാന്ധി ജയന്തിക്ക് വിദ്യാലയങ്ങള്‍ മുതല്‍ ഓഫീസുകള്‍ വരെ ഗാന്ധിജിയുടെ പേരില്‍ അല്പമൊന്ന് ശുചിയാക്കാന്‍ ശ്രമിക്കാതെ അവധി ആഘോഷിക്കുന്നവരോട് പിന്നെ ഏത് ഭാഷയാണാവോ പറയേണ്ടട്?

ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ സംവിധാനം

തിരുവനന്തപുരം : തിരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ അയച്ചുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക ഇ-മെയില്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇ-മെയില്‍ വഴി ആശയവിനിമയം നടത്തുന്നതിന് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട് എന്നത് വസ്തുതയാണ്. ആധുനിക വിവര വിനിമയ വിദ്യകള്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞേ മതിയാകൂ. നിലവിലുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ ഔദ്യോഗികമായി ബന്ധപ്പെട്ടാല്‍ പോലും മറുപടി ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം. അധികം വൈകാതെ ഫയലുകളെല്ലാം ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, ഐ.ടി സെക്രട്ടറി അജയ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു ലക്ഷം പേര്‍ക്ക് ഇ-മെയില്‍ വിലാസം ഉടന്‍
സംസ്ഥാനത്തെ ഒരുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു മാസത്തിനുള്ളില്‍ ഇ-മെയില്‍ മേല്‍വിലാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
1200 പൊലീസുകാര്‍ ഉള്‍പ്പെടെ 4000 ത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ ഇത് നല്‍കിക്കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ 55 വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ അസിസ്റ്റന്റുമാര്‍ വരെയുള്ളവര്‍ക്കും ഇ-മെയില്‍ നല്‍കിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ നിര്‍ദ്ദേശപ്രകാരം സി-ഡിറ്റിന്റെ വെബ് സര്‍വീസസ് ടീമാണ് ജി-മെയില്‍ പോലെ വിപുലമായ സംവിധാനങ്ങളുള്ള ഈ ഇ-മെയില്‍ സംവിധാനം തയ്യാറാക്കുന്നത്. നാലേമുക്കാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-മെയില്‍ മേല്‍വിലാസം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഒരു ലക്ഷം പേര്‍ക്ക് ഇ-മെയില്‍ വിലാസം തയ്യാറാക്കുന്നതിന് അഞ്ചുകോടി രൂപയാണ് സി-ഡിറ്റ് ഈടാക്കുക. സ്വകാര്യ മേഖലയിലാണെങ്കില്‍ ഇതിന് 25 മുതല്‍ 30 കോടി രൂപവരെ വേണ്ടിവരുമെന്ന് സി-ഡിറ്റ് അധികൃതര്‍ പറയുന്നു.

കടപ്പാട് – കേരളകൌമുദി


ആലുവയില്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് 4 പേര്‍ മരിച്ചു

bioplantBIG

ദുരന്തക്കളം:         നിര്‍മാണത്തിലിരുന്ന കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഗര്‍ത്തം. ചിത്രം – ടോണി ഡൊമിനിക്

ചിത്രം കടപ്പാട് മനോരമ

ആലുവ: എടത്തലയില്‍ കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടി ത്തെറിച്ച് നാലുപേര്‍ മരിച്ചു. കൂടുതല്‍ പേര്‍ പ്ലാന്റിനുള്ളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും രക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുകയാണ്. അതേസമയം എട്ടോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

പനയപ്പിള്ളി സ്വദേശി ലാല്‍ (43), യു.പി. സ്വദേശിയായ എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കൊല്‍ക്കത്ത സ്വദേശി സഫല്‍ഗിരി (30) എന്നിവരും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ബംഗാള്‍ സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റ അസം സ്വദേശി ഉസ്മാന്‍ (25), മരിച്ച സഫല്‍ഗിരിയുടെ ബന്ധുവായ പ്രദീപ്ജാല്‍ (32) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലുവയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച 11 മണിയോടെയാണ് എടത്തല സ്വദേശി ഉവൈസ് ഹാണി നിര്‍മിക്കുന്ന ബയോഗ്യാസ് പ്ലാന്റില്‍ സേ്ഫാടനമുണ്ടായത്. പ്ലാന്റില്‍ നിന്ന് ഗ്യാസ് പുറത്തേക്കെടുക്കുന്ന പൈപ്പില്‍ വെല്‍ഡിംഗ് ജോലി നടക്കുന്നതിനിടെ തീ പടര്‍ന്നു പിടിച്ച് സേ്ഫാടനമുണ്ടാകുകയായിരുന്നു. ബയോഗ്യാസ് പ്ലാന്റിന്റെ മുകളിലെ കോണ്‍ക്രീറ്റു കൊണ്ട് നിര്‍മിച്ച പാളി ഇടിഞ്ഞ് 40 അടി താഴ്ചയുള്ള പ്ലാന്റിനുള്ളിലേക്ക് വീഴുകയായിരുന്നു.

ഈ സമയം പ്ലാന്റിന്റെ മുകളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ കോണ്‍ക്രീറ്റ് പാളിക്കൊപ്പം താഴേക്കു പതിച്ചു. പ്ലാന്റിനു സമീപത്തുനിന്നവര്‍ സ്‌പോടനത്തില്‍ തെറിച്ച് അകലേക്കു വീഴുകയായിരുന്നു. ഇവരില്‍ നാലുപേരാണ് മരിച്ചത്.

പ്ലാന്റിലേക്കു വീണ നൊച്ചിമ സ്വദേശി അഷറഫ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റില്‍ ഇരുപതടി ഉയരത്തില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാലും ദുര്‍ഗന്ധത്തോടൊപ്പം ഗ്യാസ് പുറത്തേക്കുവന്നതിനാലും സേ്ഫാടനം നടന്നയുടനെ പ്ലാന്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ ആദ്യം തയ്യാറായില്ല.

സ്ഥിരമായി ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നതിനാല്‍ എത്രപേര്‍ പ്ലാന്റിനുള്ളില്‍ അകപ്പെട്ടുവെന്നുള്ളതും സംശയമുണ്ടാക്കി. പ്ലാന്റിനു പുറത്ത് തെറിച്ചു കിടന്നിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്​പത്രിയിലെത്തിച്ചു.

മരിച്ച ലാലിന്റെ ഭാര്യ പ്രസന്നയാണ്. ശരത്‌ലാല്‍, സാലി എന്നിവര്‍ മക്കളും.

കടപ്പാട് – മാതൃഭൂമി

സ്ഥിതിവിവര കണക്കെടുപ്പ്‌ രീതി മാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള സ്ഥിതിവിവര കണക്കെടുപ്പ്‌ രീതി മാറുന്നു. സ്ഥിതിവിവര കണക്കെടുപ്പിന്‌ പഞ്ചായത്തുതലം മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ രൂപവത്‌കരിക്കുന്നതിനുള്ള നിര്‍ദേശം ബുധനാഴ്‌ച ആസൂത്രണ ബോര്‍ഡും ഇക്കണോമിക്‌സ്‌ – സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പും സംയുക്തമായി നടത്തിയ ശില്‌പശാല ചര്‍ച്ച ചെയ്‌തു. പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ക്കുള്ള സാങ്കേതിക സഹായവും ഉപദേശവും ഇക്കണോമിക്‌സ്‌ – സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ നല്‌കും.

പഞ്ചായത്ത്‌ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്ത്‌ പ്രസിഡന്റും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായിരിക്കും. ഡാറ്റാ മാനേജരായും കണ്‍വീനര്‍ പ്രവര്‍ത്തിക്കും. സ്ഥിരം സമിതി ചെയര്‍മാന്മാര്‍ എക്‌സ്‌-ഒഫീഷ്യോ അംഗങ്ങളായിരിക്കും. കൃഷി, പ്രാഥമികാരോഗ്യകേന്ദ്രം, മൃഗസംരക്ഷണം, ആയുര്‍വേദം എന്നീ വകുപ്പുകളിലെ പഞ്ചായത്തുകളിലെ മേധാവികളും പഞ്ചായത്ത്‌ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും. വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ പഞ്ചായത്തുതലത്തില്‍ ക്രോഡീകരിക്കും. വികസനത്തിനുവേണ്ട വിവരശേഖരണത്തിന്‌ മുമ്പ്‌ പദ്ധതികളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇതേ മാതൃകയില്‍ മറ്റ്‌ തലങ്ങളിലും സമിതികള്‍ നിലവില്‍ വരും. പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ താലൂക്ക്‌ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലാണ്‌ ക്രോഡീകരിക്കേണ്ടത്‌. റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ഇവ ജില്ലാ ഓഫീസിലേക്ക്‌ അയക്കണം. അവിടെ നിന്ന്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിലേക്കും അയക്കണം. നിര്‍ദ്ദിഷ്ട സംവിധാനത്തിലൂടെ സ്ഥിതിവിവര കണക്ക്‌ ശേഖരണത്തില്‍ ഏകോപനമുണ്ടാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബുധനാഴ്‌ച നടന്ന ശില്‌പശാല സംസ്ഥാന ആസൂത്രണബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ ഉദ്‌ഘാടനം ചെയ്‌തു. പ്ലാനിങ്‌ കമ്മീഷനംഗം പ്രൊഫ. അഭിജിത്‌ സെന്‍ മുഖ്യപ്രഭാഷണം നടത്തി.

ആസൂത്രണബോര്‍ഡംഗം ഡോ. കെ.എന്‍. ഹരിലാല്‍ അധ്യക്ഷനായി. രമേശ്‌ കോഹ്‌ലി, ടീക്കാറാം മീണ തുടങ്ങിയവര്‍ സംസാരിച്ചു.

കടപ്പാട് – മാതൃഭൂമി

വളരെ നാളുകള്‍ക്ക് മുമ്പ് ഞാനുന്നയിച്ച ഒരാവശ്യമായിരുന്നു ഇത്. പഞ്ചായത്ത് തലത്തില്‍ ലഭ്യമല്ലാത്ത സ്ഥിതിവിവരകണക്കുകള്‍ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കള്ളക്കണക്കുകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നില്ലെ എന്ന് സമ്മതിക്കുന്ന തീരുമാനമായി നമുക്കിതിനെക്കാണാം. ഇനിയും പഞ്ചായത്ത് തലത്തില്‍‌പ്പോലും സുതാര്യമാകുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്. ഉദാ. ക്ഷീരോല്‍പ്പാദനം തന്നെയെടുക്കാം. ഉല്പാദിപ്പിക്കാത്ത പാല്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍ അത് ഏത് സ്ഥിതിവിവരകണക്കില്‍‌പ്പെടുത്തും?

ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയുടെ വ്യാപ്‌തി കൂട്ടാനും അതിനെ കൂടുതല്‍ ജനപ്രിയമാക്കാനും കോണ്‍ഗ്രസ്‌ നേതൃത്വം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പദ്ധതി വിപുലീകരിക്കുമെന്ന്‌ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ജനപിന്തുണ നേടിത്തന്ന പദ്ധതിയായാണ്‌ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നത്‌.

ഈ പദ്ധതി വിപുലീകരിക്കുന്നത്‌ സംബന്ധിച്ച്‌ ഗ്രാമവികസന മന്ത്രി സി.പി. ജോഷിയും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വവും തമ്മില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു. Continue reading