മാധ്യമം വെളിച്ചം കാണിക്കില്ല

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയിസ്‌ബുക്കില്‍ അനേകം ഗ്രൂപ്പുകളില്‍ ചേരുകയും അവയിലെല്ലാം റബ്ബര്‍ തിരിമറികളെക്കുറിച്ച് പോസ്റ്റിടുകയും സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒരു പേജായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകളും വാര്‍ഷിക സ്ഥിതിവിവര കണക്കും (റബ്ബര്‍ബോര്‍ഡിന്റെ സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല) വിശകലനം ചെയ്ത് ഗൂഗിള്‍ ഡോക്കുമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. താണവിലയ്ക്കുള്ള കയറ്റുമതി യും, വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  രാജ്യത്തിന് തന്നെ ഭാരിച്ച സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്ന താണവിലയ്ക്കുള്ള കയറ്റുമതി, ഇറക്കുമതികള്‍ ന്യായീകരിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് റബ്ബര്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കുന്ന കണക്കിലെ തിരിമറി കൂട്ടിയും കുറച്ചും കാണിക്കുകയാണ് ചെയ്യുന്നത്. ക്രമാതീതമായി സ്റ്റോക്കുള്ളപ്പോള്‍ കോടികള്‍ വിലമതിക്കുന്ന സ്വാഭാവിക റബ്ബറാണ് കണക്കില്‍ കൂട്ടിയും കുറച്ചും കാണിക്കുന്നത്.

2013-14 ല്‍ ക്രമാതീതമായി റബ്ബര്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. അപ്രകാരം ലാഭകരമായി ഇറക്കുമതി ചെയ്യുവാന്‍ അന്താരാഷ്ട്ര വിലയേക്കാള്‍ വളരെ വില കൂടുതല്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുകയാണ് ചെയ്തത്. അനാലിസിസ് എന്ന ഷീറ്റ് തുറന്നാല്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ 184038 ടണ്‍ റബ്ബറാണ് കണക്കില്‍ കുറച്ച് കാണിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ആര്‍.എസ്.എസ് 4 ന്റെ ശരാശരി വിലയായ 16878 രൂപ പ്രതി ക്വിന്റല്‍ നിരക്കില്‍ 3106.25 കോടി രൂപയുടെ തിരിമറി നടത്തിയിരിക്കുന്നതായി കാണാം. ക്രോഡീകരിക്കുവാനായി ഡാറ്റാ ലഭിച്ച പ്രതിമാസ സ്ഥിതിവിവര ക​ണക്ക് ഓരോ മാസവും ഹൈപ്പര്‍ ലിങ്കായി ചെര്‍ത്തിട്ടുണ്ട്. കൂടാതെ സെപ്റ്റംബര്‍ മാസം പുനപ്രസിദ്ധീകരിച്ച ഇറക്കുമതിയും തിരുത്തല്‍ നടത്തിയിട്ടുണ്ട്.

Image

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലേക്കാള്‍ മൂന്നു രൂപ താഴ്ത്തി പ്രസിദ്ധീകരിക്കുന്ന മലയാള മനോരമ പത്രം ചെറുകിട വ്യാപാരികളെ നിയന്ത്രിക്കുക മാത്രമല്ല അവരില്‍ നിന്നും മെച്ചപ്പെട്ട ഷീറ്റുകള്‍ താണവിലയ്ക്ക് എം.ആര്‍.എഫിന് ലഭിക്കുവാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയ ഗ്രേഡില്‍ വില്‍ക്കുവാനും അവസരമൊരുക്കുന്നു.

ഇന്‍ഡ്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ – ഒരു കര്‍ഷകന്റെ പഠനം

2008 ഏപ്രില്‍ ഒന്നിന് ഉല്പന്ന നിര്‍മ്മാതാക്കളുടെ (ടയര്‍ നിര്‍മ്മാതാക്കളും മറ്റു നിര്‍മ്മാതാക്കളും ചേര്‍ന്നത്) പക്കല്‍ 78635 ടണ്‍ സ്വാഭാവിക റബ്ബറിന്റെ സ്റ്റോക്കുണ്ടായിരുന്നു. 2009 മാര്‍ച്ച് 31 ന് അവരുടെ പക്കല്‍ സ്റ്റോക്ക് 39055 ടണ്‍ ആയി കുറഞ്ഞു. ഈ കാലയളവില്‍ 81545 ടണ്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കര്‍ഷകര്‍ 814965 ടണ്‍ വിറ്റപ്പോള്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 750870 ടണ്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ജനുവരിവരെ കര്‍ഷകര്‍ വിറ്റത് 304930 ടണ്‍ ആണെങ്കില്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 241168 ടണ്‍ മാത്രവും. സെപ്റ്റംബറില്‍ 12717 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 13228 ഉം ആഭ്യന്തരവില 13536 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. അതേപോലെ ഒക്ടോബറില്‍ 15948 ടണ്‍ ഇറക്കുമതി അന്താരാഷ്ട്രവില 9963 ഉം ആഭ്യന്തരവില 9074 ഉം രൂപ പ്രതി ക്വിന്റല്‍ വിലയുള്ളപ്പോഴായിരുന്നു. ആഭ്യന്തര വില താണിരുന്നപ്പോഴും ഒക്ടോബറില്‍ നഷ്ടം സഹിച്ച് നടത്തിയ ഇറക്കുമതി മുന്തിയ ഉല്പാദന കാലത്തെ വിലയിടിക്കുവാന്‍ വേണ്ടിയായിരുന്നു. ഇപ്രകാരം വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളില്‍ പ്രതിമാസ തിരിമറിനടത്തിയും 2009 മാര്‍ച്ച് അവസാനം കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് 95925 ടണ്‍ ആയി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അപ്രകാരമാണ് മാര്‍ച്ച് അവസാനം 200015 ടണ്‍ മാസാവസാന സ്റ്റോക്കായി ഉയര്‍ത്തിക്കാട്ടുന്നത്.

Continue reading

ചിരകാലാഭിലാഷം ഓപ്പണ്‍ ഓഫീസിലൂടെ പൂവണിയുന്നു

എന്റെ പഠനങ്ങളും വിശകലനങ്ങളും ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയറിലെ ഓപ്പണ്‍ ഓഫീയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. മൈക്രോസോഫ്റ്റിലെ എക്സല്‍ പേജുകളെ ലൈവായി ഒരു പ്രസന്റേഷനിലൂടെ അവതരിപ്പിക്കുക എനിക്കസാധ്യമായിരുന്നു. അവതരിപ്പിക്കുവാന്‍ വഴികള്‍ കാണാം. മൈക്രോസോഫ്റ്റില്‍ ഞാനുണ്ടാക്കിയ പ്രസന്റേഷനുകള്‍ എഡിറ്റുചെയ്യുവാനും അവതരിപ്പിക്കുവാനും ഉണ്ടായ ചെറിയ തടസ്സങ്ങളാണ് പൂര്‍ണമായും ഓപ്പണ്‍ ഓഫീസിനെ ആശ്രയിക്കുവാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം. പരീക്ഷണമെന്നനിലയില്‍ ഞാനുണ്ടാക്കിയ പ്രസന്റേഷനുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. ആദ്യമായി ബാര്‍ട്ടണ്‍ഹില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആദ്യാവതരണത്തിന്റെ ഓര്‍മ ഇവിടെ പുതുക്കുന്നു. ഒഡിപിപിഡിഎഫ്പിപിടി ഫയലുകളിലായി ഒരേ വിഷയം തന്നെ അവതരിപ്പിക്കുന്നു.

Calcറബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കണക്കുകളുടെ വിശകലനം പ്രസന്റേഷനുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഡബിയാന്‍ ഗ്നു-ലിനക്സില്‍ കാല്‍ക് Impress front View പേജില്‍ നിന്നും ഇംപ്രസ് പേജിലേക്ക് പകര്‍ത്തി എഡിറ്റിംഗ് സൗകര്യം ഉള്ളതിനാല്‍ കാലാകാലങ്ങളില്‍ അനായാസം അപ്ഡേറ്റ് ചെയ്യുവാന്‍ കഴിയും. വലതു വശത്തെ ചിത്രത്തില്‍ കാണുന്ന  Impress Editമധ്യഭാഗത്തുള്ള ഡാറ്റായുടെ മുകളില്‍ ഞെക്കിയാല്‍ എഡിറ്റ് ചെയ്യുവാനുള്ള കാല്‍ക്ക് പേജ് തുറന്ന് കിട്ടും. മൈക്രോസോഫ്റ്റ് എക്സല്‍ പേജില്‍ ചെയ്യുന്ന രീതിയില്‍ത്തന്നെ  എഡിറ്റ് ചെയ്യുവാന്‍ കഴിയും. പ്രസന്റേഷനുകളില്‍ പ്രധാനപ്പെട്ട 2006-07 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒഡിപി ഫയലായും പിഡിഎഫ് ഫയലായും അവതരിപ്പിക്കുന്നു.

എന്റെ പാളിച്ചകള്‍ തിരുത്തുവാനും സഹായിക്കുവാനും സഹകരിക്കുവാനും സന്മനസ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ ആംലേയബ്ലോഗിനെന്തു പറ്റി?

സ്വതന്ത്ര മലയാളം സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ എന്തു സംഭവിക്കുന്നു എന്ന് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് വേണം അറിയുവാന്‍. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഫയര്‍ഫോക്സും ഐസ്വീസലും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്നങ്ങളൊന്നും ഇല്ലതാനും.

എന്റെ ആംഗലേയബ്ലോഗ് ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗും പോസ്റ്റുകളും ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ തുറന്നാല്‍ സൈഡ്ബാറിലുള്ള ഫീഡുകളിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ മാത്രമേ കാണുവാന്‍ കഴിയുന്നുള്ളു എന്നാണ് ചില ബ്ലോഗര്‍മാരില്‍നിന്ന് അറിയുവാന്‍ കഴിഞ്ഞത്. ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെക്കുറിച്ചുള്ള വിരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാഗികമായി മാത്രം തരികയും അതൃപ്തനായ ഞാന്‍ അപ്പിലേറ്റ് അതോറിറ്റിയ്ക്ക് അപ്പില്‍ അയക്കുകയും ചെയ്തശേഷം ലഭിച്ച ഓര്‍ഡര്‍ പ്രസിദ്ധീകരച്ചശേഷമാണ് (ലൈവ്ജര്‍ണലില്‍ കാണുക)എന്നുള്ളത് എന്നെ കൂടുതല്‍ വ്യാകുലനാക്കുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളത്തിലെ വിവരാവകാശനിയമം എന്ന ബ്ലോഗും പോസ്റ്റുകളും ഒരു അഗ്രിഗേറ്ററിലും വരുന്നില്ല എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഗൂഗിളിന്റെ അഗ്രിഗേറ്ററില്‍ വരാതായാല്‍ അവരെ അറിയിക്കുവാനുള്ള ഒരു സംവിധാനവും ഒരു കമെന്റില്‍ കണ്ടിരുന്നു. അതിന്‍ പ്രകാരം ഗൂഗിളിനെ അറിയിച്ചിട്ടും തഥൈവതന്നെ.

അല്പം ആസ്വാസം തോന്നുന്നത് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഇതിലെ വിഷയങ്ങളും കണ്ടെത്തുവാന്‍ കഴിയുന്നു എന്നതാണ്. ഈ പോക്കിനാണെങ്കില്‍ ചിലപ്പോള്‍ ചില സെര്‍ച്ച് എഞ്ചിനുകളിലും ഇത്തരം പേജുകള്‍ കിട്ടിയില്ല എന്നും വരും.

റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റ്‌ ഹിന്ദിയില്‍

website of RB in Hindi ഈ ചിത്രം ഫയര്‍ ഫോക്സിലേതാണ്. റബ്ബര്‍ ബോര്‍ഡിന്റെ ഹിന്ദിയിലുള്ള ഈ പേജ്‌ എനിക്ക്‌ വായിക്കുവാന്‍ കഴിയുന്നില്ല നിങ്ങള്‍ക്കോ? ഫോണ്ട്‌  എതാണെന്നോ എവിടെനിന്ന്‌ ഡൌണ്‍‌ലോഡ്‌ ചെയ്യണമെന്നോ ഒരു വിവരവും സൈറ്റില്‍ കാണാന്‍ കഴിഞ്ഞില്ല. താമസിയാതെ മലയാളത്തിലും പേജ്‌ വരും എന്നാണ് അറിവ്‌. അതും ഇതാണ് ഗതിയെങ്കില്‍ കഷ്ടംതന്നെ. റബ്ബര്‍ എന്ന വാക്ക്‌ കോപ്പി ചെയ്ത്‌ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ®ú¤É®ú ഇപ്രകാരമായി മാറുകയും റബ്ബര്‍ ബോര്‍ഡിന്റെ ലിങ്ക്‌ കിട്ടാ‍താകുകയും ചെയ്യുന്നു.  ഫയര്‍ ഫോക്സില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത്‌ ചൈനയുടെ ഈ ലിങ്ക് 

എന്നാല്‍ എക്‌സ്‌പ്ലോറര്‍ പേജില്‍ ആര്‍.ആര്‍, വക്കാരി എന്നിവര്‍ പറയുമ്പോലെ വായിക്കുവാന്‍ കഴിയുന്നുണ്ട്‌. ആരെങ്കിലും ഇതിന്റെ സാങ്കേതിക പ്രശ്നം ഒന്ന്‌ വിശദീകരിക്കാമോ?