മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.

നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.

 ചിത്രങ്ങള്‍ക്ക് കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍

 • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
 • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
 • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
 • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
 • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
 • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
 • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
 • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
 • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
 • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
 • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.

കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം  

2012 October 22 ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. (ചെവിക്കൊണ്ടില്ല. ഇന്‍സിനറേറ്റര്‍ വാങ്ങുന്ന തെരക്കിലായിരുന്നു)

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ഷിക്കുക.

Advertisements

കൈരളി പീപ്പിള്‍ ചാനലില്‍ 20-01-08 ലെ ടെക്നിക്സ് ടുഡെ

ഇന്ന് (20-01-08) ഉച്ചയ്ക്ക് 1.30 ന് (1330 hrs) കൈരളി പീപ്പിള്‍ ചാനലില്‍ ടെക്നിക്സ് ടുഡെ എന്ന പരിപാടിയില്‍ എന്‍.ടി.വി ഡോ. ബ്രിജേഷ് നായര്‍ എന്ന ശാസ്ത്രജ്ഞനിലൂടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ പിചഎച്ച്.ഡി എടുത്തശേഷം അമേരിക്കയില്‍ ജോലി ചെയ്യുന്നു) കുടിവെള്ളത്തെപ്പറ്റി ധാരാളം അറിവുകള്‍ പങ്കുവെയ്ക്കുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിന് തിരുവനന്തപുരത്ത് വരികയും തന്റെ വിലയേറിയ സമയത്തിന്റെ ഒരംശം എന്‍.ടി.വി യ്ക്കുവേണ്ടി നീക്കിവെയ്ക്കുകയും ചെയ്തത് അമേരിക്കയില്‍ ഫ്ലാറ്റുകളും റോഡുകളും സിമന്റ് തറയും നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശത്ത് ബൂഗര്‍ഭജലം ഉപയോഗശൂന്യമായ മലിനജലത്തെ ശുദ്ധീകരിച്ച് മണ്‍ കിണറുകളില്‍ നിറച്ച് ഭൂമിയെ റീ ചാര്‍ജ് ചെയ്യുന്ന വിവരം കേരളഫാര്‍മറോട് പങ്കിട്ടുകൊണ്ടാണ്. നമ്മുടെ നാട്ടിലെ ഭൂഗര്‍ഭ ജലം ക്രമാതീതമായി താഴുന്നതിനെപ്പറ്റിയും ജലം മലിനമാകുന്നതിനെപ്പറ്റിയും ജലത്തില്‍ കാഡ്മിയത്തിന്റെ അളവ് അനുവദനീയമായതിലും കൂടിയ തോതില്‍ ലഭ്യമായതിനെപ്പറ്റിയും ഡോ. ബ്രിജേഷ് സംസാരിക്കുകയുണ്ടായി. നാം ഉപയോഗിക്കുന്ന കുടിവെള്ളം പൈപ്പുകളിലൂടെ ലഭിക്കുമ്പോള്‍ അത് എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടകത് എന്ന് ഡോ. ബ്രിജേഷ് നമുക്ക് പറഞ്ഞുതരും.

കൈരളി പീപ്പില്‍ ചാനല്‍ ടെക്നിക്സ് ടുഡെ എന്ന പരിപാടില്‍ ഡോ. ബ്രിജേഷ് നായര്‍ അവതരിപ്പിക്കുന്ന വിലയേറിയ അറിവുകള്‍ പങ്കുവെയക്കുന്നത് കാണുവാനും കേള്‍ക്കുവാനും ലഭിക്കുന്ന സുവര്‍ണാവസരം പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നവര്‍ അല്പസമയം വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൈരളി പീപ്പിളിലെ ടെക്നിക്സ് ടുഡെ കണ്ടശേഷം ബ്രിജേഷ് എന്നെ ഫോണ്‍ ചെയ്ത് അവതരണത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ അരിസോണയുടെ ഒരു ചിത്രത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ചതിന്‍ പ്രകാരം അയച്ചുതന്ന ചിത്രമാണ്  ചുവടെ ചേര്‍ത്തിരിക്കുന്നത്.

Arisona

ഇതാണ് അമേരിക്കയിലെ അരിസോണ എന്ന സ്ഥലം. ഈ പ്രദേശത്ത് ജല ദൗര്‍ലഭ്യം നേരിടാതിരിക്കുവാന്‍ വേണ്ടിയും ജലമലിനീകരണവും, പരിസ്ഥിതി മലിനീകരണവും ഒഴിവാക്കുവാന്‍ വേണ്ടി  മലിന ജലത്തെ കുടിവെള്ളമായി ട്രീറ്റ് ചെയ്ത് കുളങ്ങളില്‍ നിറച്ച് ഭൂഗര്‍ഭജലവിതാനം താഴാതെ പരിപാലിക്കപ്പെടുന്നു. കേരളീയര്‍ക്ക് അമിതമായ മഴയുടെ ലഭ്യതയും അനേകം നദികളും ഉണ്ടായിട്ടെന്തു കാര്യം? മുഴുവനും മലിനമാക്കുവാനും രോഗിയാകുവാനും മാത്രം വിധിക്കപ്പെട്ടവര്‍!!!! അധികമായാല്‍ അമൃതും വിഷം. നമുക്ക് ജലലഭ്യത കൂടുതലായതുകൊണ്ട് നാം അതിനെ വിഷമയമാക്കി മാറ്റുന്നു. അടുത്ത് പൂര്‍ത്തിയാവുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കും ഇതുതന്നെ ജലം.

കൊലയാളിയായി മാറുന്ന കരമനനദി

കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത

വട്ടിയൂര്‍ക്കാവ്‌: വിളപ്പില്‍ശാല ചവര്‍ സംസ്കരണ ശാലയിലെ മലിനജലം ശേഖരിച്ചു നിര്‍ത്തിയിരുന്ന ബണ്ട്‌ തകര്‍ന്ന്‌ കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത. മഴ കാരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ചവര്‍ സംസ്കരണ ശാലയിലെ ബണ്ടുകളിലൊന്ന്‌ തകര്‍ന്ന കാരണത്താല്‍ കരമന നദിയിലേയ്ക്ക്‌ മാലിന്യപ്രവാഹം ഉണ്ടാവുകയും ശനിയാഴ്ച രാവിലെ മലമുകള്‍, വട്ടക്കയം പമ്പ്‌ ഹൗസിന്‌ സമീപം മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവ്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും ബണ്ടുകള്‍ പൊട്ടിയതല്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മറിച്ച്‌ ചവര്‍ സംസ്‌കരണ ശാലയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലെ രാസലായനികള്‍ ചേര്‍ന്ന മലിനജലം രാത്രിയോടെ തുറന്നുവിട്ടതാണ്‌ കരമന നദി മലിനപ്പെടാനും മീനുകള്‍ ചത്തുപൊങ്ങാനും കാരണമെന്ന്‌ പറയപ്പെടുന്നു.
നഗരസഭാ പരിധിയില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളില്‍ ‘ഇനോക്കുലം’ എന്ന്‌ പേരുള്ള അണുനാശിനി പ്രയോഗിച്ചശേഷം അവയില്‍ നിന്നും വേര്‍തിരിയുന്ന മലിന ദ്രാവകം അര്‍ദ്ധരാത്രിയോടെ മീനമ്പള്ളി തോടിലേയ്ക്ക്‌ തുറന്നുവിട്ടതിനാലാണ്‌ കരമന നദിയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന്‌ അറിവായിട്ടുണ്ട്‌.

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബണ്ട്‌ ശക്തിപ്പെടുത്തും  

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മലിന ജലം സംസ്കരിക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ട്‌ ശക്തിപ്പെടുത്തുന്നതിന്‌ മേയര്‍ സി.ജയന്‍ബാബു നിര്‍ദ്ദേശിച്ചു. ഇവിടെ നിന്ന്‌ മലിനജലം പുറത്തേക്കൊഴുകുന്നുവെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മേയറും സംഘവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അതേത്തുടര്‍ന്നാണ്‌ ഈ നിര്‍ദ്ദേശം. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷന്‍ ജി.ആര്‍.അനില്‍, വട്ടിയൂര്‍ക്കാവ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍നായര്‍, നഗരസഭാ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.ശ്രീകുമാര്‍ തുടങ്ങിയവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

കടപ്പാട്‌: മാതൃഭൂമി 11-6-07

വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറിയിലെ മലിനജലം കരമനയാറ്റിലേയ്ക്ക്‌ ഒഴുക്കിവിട്ടാലും സംഭരിച്ചു നിറുത്തിയാലും ഫലം ഒന്നുതന്നെ. മലമുകള്‍, വട്ടക്കയം ഭാഗത്തിന് താഴെ ആറ്റില്‍ നിന്ന്‌ പമ്പ്‌ചെയ്ത്‌ കുടിക്കുവാന്‍ കൊടുക്കുന്നത്‌ ജനത്തിന്.  ആ വെള്ളം കുടിക്കുന്നവരെ ആദ്യം രോഗിയാക്കുമെങ്കില്‍ പിന്നീട്‌ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ടെന്ന്‌ സാഹചര്യതെളിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

നദീജലം മലിനപ്പെടുത്തുന്നവര്‍

കരമന നദിയില്‍ നിന്നും അനേകം പമ്പ് ഹൌസുകളിലൂടെ ജലം പമ്പ്‌ ചെയ്ത്‌ കുടിവെള്ളമായി പലസ്ഥലങ്ങളിലും എത്തിക്കുന്നു എന്റെ ഗ്രാമത്തിലുള്‍പ്പെടെ. തിരുവനന്തപുരം നഗരവാസികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വിളപ്പില്‍ശാല ചവര്‍ സംസ്കരണശലയില്‍ എത്തിച്ചതിന്റെ ബാക്കി പത്രം കരമനയാറ്റില്‍ കണ്ടുതുടങ്ങി. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഫ്രാറ്റും (ഫെഡറേഷന്‍ ഓഫ്‌ റസിഡന്റ്‌സ്‌ അസ്സോസിയേഷന്‍സ്‌) ഹീരകണ്‍‌സ്ട്രക്‌ഷന്‍സും ചേര്‍ന്ന്‌ വൈ.എം.സി.എ ഹാളില്‍ പന്നിയന്‍ രവീന്ദ്രന്‍ എം.പി, വി.എസ്‌.ശിവകുമാര്‍ ex-MP എന്നിവരുമായി ഒരു മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും അത്‌ എ.സി.വിയിലൂടെ ടെലക്കാസ്റ്റ്‌ ചെയ്യുകയും ചെയ്തു. അവിടെ ഞാനവതരിപ്പിച്ചത്‌ നഗരമാലിന്യങ്ങള്‍ നദിയെ വിളപ്പില്‍ശാലവഴി മലിനപ്പെടുത്തുമെന്നും ആ ജലം പമ്പ്‌ ചെയ്ത്‌ വി.ഐ.പി കള്‍ക്ക്‌ പി.ടി.പിയില്‍ ലഭ്യമാകുമെന്നും രോഗികളെ ചികിത്‌സിക്കാന്‍ കൂടുതല്‍ ആശുപത്രികള്‍ വേണ്ടിവരുമെന്നും ആണ്.

അവരവരുടെ വീടുകളിലെ മാലിന്യങ്ങള്‍ അവരവര്‍തന്നെ വിസര്‍ജ്യം ഉള്‍പ്പെടെ സംസ്കരിക്കുകയും ടെറസുകളിലും വീട്ടുമുറ്റത്തും ജൈവകൃഷിചെയ്ത്‌ അല്പമെങ്കിലും നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ രോഗങ്ങളില്‍നിന്ന്‌ മുക്തി നേടാമെന്നിരിക്കെ “തന്നെയും കെടുക്കും തക്കവരെയും കെടുക്കും” എന്ന രീതിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയല്ലെ ചെയ്യുന്നത്‌? കേന്ദ്രീകൃത രാസ വിഷമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള സംവിധാനവും കുളിമുറിവെള്ളവും മറ്റും സംഭരിച്ച് ശുദ്ധീകരിച്ച്‌ ചെടികള്‍ നനക്കുവാനും മറ്റും ഉപയോഗിക്കുവാനുള്ള സംവിധാനവും അണ് നടപ്പിലാക്കേണ്ടത്‌.

ഇനി കേരളത്തിന് ഭാരമാകുവാന്‍ പോകുന്ന ഈവേസ്റ്റ്‌ മറ്റൊരു വിപത്താണ് എന്ന കാര്യത്തിലല്‍‌സംശയം വേണ്ട.

കരമനനദി മലിനപ്പെടുന്നതിന് തെളിവായി മാതൃഭൂമിയിലെ വാര്‍ത്ത ശ്രദ്ധിക്കുക.

വാര്‍ത്ത

 

മലിനജലം ഒഴുകിയെത്തിയപ്പോള്‍ മീനുകള്‍ ചത്തു. ആ വെള്ളം കുടിക്കുന്ന മനുഷ്യന്റെ ഗതിയെന്താകും? പോബ്‌സ്‌ ജൈവവളം കൊണ്ട്‌ കൃഷി ചെയ്താല്‍ ചിലപ്പോള്‍ കീടനാശിനിയുടെ ആവശ്യം വരില്ല. എന്നാല്‍ ആ പച്ചക്കറികള്‍ തിന്നുന്നവരുടെ ഗതി എന്താവും? വിഷങ്ങളൊന്നും പോബ്‌സ്‌ ചേര്‍ക്കുന്നതല്ല അത്‌ നമ്മുടെ നഗരവാസികളുടെ സമ്മാനം തന്നെ.

വിളപ്പില്‍ശാല മാലിന്യസംസ്കരണകേന്ദ്രത്തിലെ മലിനജലം സമീപത്തെ ജലസ്രോതസ്സുകളെയും കുടിവെള്ളത്തെയും ദുഷിപ്പിക്കുന്നുവെന്ന്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ കണ്ടെത്തി. ഇത്‌ പരിഹരിച്ചില്ലെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ബോര്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കി. വിളപ്പില്‍ശാലയുടെ സമീപത്തുള്ള കരമനയാറിലെയും ചൊവ്വല്ലൂര്‍-മീനംപള്ളി തോടുകളിലെയും വെള്ളം പരിശോധിച്ച ശേഷമാണ്‌ അതില്‍ മാലിന്യമുണ്ടെന്ന്‌ കണ്ടെത്തിയത്‌. കരമനയാറില്‍ നിന്നും മണലയത്ത്‌ ജലം സംഭരിച്ച്‌ കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇത്‌ ഉപയോഗയോഗ്യമല്ലെന്ന്‌ കണ്ടെത്തിയതായി മലിനീകരണ നിയന്ത്രണബോര്‍ഡ്‌ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ സംഭവിക്കുകയും കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തു.  ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന്‌ മലിനീകരണനിയന്ത്രണബോര്‍ഡ്‌ കുറ്റപ്പെടുത്തി. വിളപ്പില്‍ശാല മാലിന്യനിര്‍മ്മാര്‍ജ്ജനകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന്‌ ഒലിച്ചിറങ്ങുന്ന മലിനജലമാണ്‌ ജലസ്രോതസ്സുകളെ ഉപയോഗയോഗ്യമല്ലാതാക്കുന്നത്‌. അത്‌ നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ മാത്രമേ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുകയുള്ളൂ. അതിനായി ‘സാനിട്ടറി ലാന്‍ഡ്‌ ഫില്‍’ പദ്ധതി സമര്‍പ്പിച്ചെങ്കിലും അത്‌ യാഥാര്‍ഥ്യമായിട്ടില്ലെന്നും ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ 1974ലെ ജല മലിനീകരണ നിയന്ത്രണനിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരം കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ബോര്‍ഡ്‌ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌.
കാടപ്പാട്‌: മാതൃഭൂമി 13-5-07

ജല സംഭരണം സംരക്ഷണം എന്റെ വാര്‍ഡില്‍

കീണയില്‍ കുളം

എന്റെ ഗ്രാമത്തിലെ ഒന്നാം വാര്‍ഡായ കുണ്ടമണ്‍ ഭാഗം വാര്‍ഡിലെ ഏക കുളം. കീണയില്‍ ഏലായില്‍ ഒരു കാലത്ത്‌ നെല്‍കൃഷി ചെയ്യുന്നതിലേയ്കായി ഈ കുളത്തില്‍ നിന്നാണ് വൈദ്യതിയുടെയോ ജനറേറ്ററിന്റെയോ സഹായമില്ലാതെതന്നെ താഴേയ്ക്ക്‌ ഒഴുക്കിവിടാനും ജലസേചനത്തിലൂടെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനും സഹായകമായിരുന്നു. വര്‍ഷങ്ങളോളം മലിനജലം കെട്ടിക്കിടന്ന ഈ കുളം എന്റെയും ഡോ.തോമസ്‌ വര്‍ഗീസിന്റെയും (കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍‌സ്‌  വിഭാഗം  മേധാവിയായിരുന്നു)  പിന്നില്‍ കാണുന്നത്‌. 

അശാസ്ത്രീയമായ ജലസംഭരണവും സംരക്ഷണവും

കീണയില്‍ കുളം ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കി മോടി പിടിപ്പിച്ചിരിക്കുന്നു. (എത്രയാണെന്ന്‌ അറിയില്ല) കരിങ്കല്ല്‌ സിമന്റ്‌ ചാന്ത്‌കൊണ്ട്‌ കെട്ടി ഉയരവും കൂട്ടി. ഉള്ളിലുണ്ടായിരുന്ന മാലിന്യങ്ങളും ചെളിയുള്‍പ്പെടെ മാറ്റി. നെല്‍കൃഷി നശിപ്പിക്കപ്പെട്ടതോടെ കുളത്തിന് പ്രാധാന്യമില്ലാതായി. വര്‍ഷങ്ങളായി കുളിക്കുവാനുള്ള കിണര്‍ ഉള്ളില്‍ നീരൊഴുക്ക്‌ ആരംഭിക്കുന്ന ഭാഗത്തുതന്നെയുണ്ട്‌. വളരെ കുറച്ച്‌ ദിവസങ്ങള്‍ മാത്രം നിറഞ്ഞ്‌ കവിയുകയും നെല്‍കൃഷി  ചെയ്തിരുന്നപ്പോള്‍ പലപ്രവശ്യം ജലം ഒഴുക്കിയെടുക്കുകയും കാലാകാലങ്ങളില്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. നാലുവശവും പുല്‍ക്കട്ടകള്‍കൊണ്ട്‌ മോടി പിടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ജലവും ശുചിത്വമുള്ളതും ധാരാളം മീനുകള്‍ ലഭ്യവും ആയിരുന്നു.

കുളിക്കുവാനുള്ള കുളത്തിനകത്തെ കിണര്‍

കുളിക്കുവാനുള്ള കിണറിന്റെ ഭാഗത്തു നിന്നുള്ള ദൃശ്യം

കുളത്തിനകത്ത്‌ പണികഴിച്ചിരിക്കുന്ന നനയ്ക്കുവാനും കുളിക്കുവാനും ഉള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഒഴുകിയെത്തുന്ന സോപ്പുവെള്ളം കലര്‍ന്ന മലിനജലം വര്‍ഷങ്ങളോളം കുളത്തില്‍ കെട്ടിക്കിടന്നാല്‍ സംഭവിക്കാവുന്നതൊക്കെ ഇപ്പോള്‍ സംഭവിക്കുന്നു. നെല്‍കൃഷിയുടെ നാശം ഭൂഗര്‍ഭജലവിതാനവും ക്രമാതീതമായി തഴ്‌ത്തിക്കളഞ്ഞു. അതിനും തെളിവുകള്‍ ഉണ്ട്‌.

കുളിക്കുവാനും നനക്കുവാനും സൌകര്യം

കിണറിനോട്‌ ചേര്‍ന്ന്‌ തുണിനനയ്ക്കുവാനും കുളിക്കുവാനും പ്ലാറ്റ്‌ഫാം

ചില പരിഹാരമാര്‍ഗങ്ങള്‍:

 1. കുളിക്കുവാനുള്ള കിണര്‍ നീക്കം ചെയ്യുക.
 2. കുളത്തിന് വെളിയില്‍ സോപ്പ്‌ ഉപയോഗിക്കുവാനും കഴുകിക്കളയുവാനും സംവിധാനം ഏര്‍പ്പെടുത്തുക.
 3. തുണിനനയ്ക്കുവാനും മറ്റും കുളത്തിന് വെളിയില്‍ ക്രമീകരിക്കുക.
 4. ഇത്തരം മലിനജലം സംഭരിച്ച്‌ ശുദ്ധീകരിച്ച ശേഷം മാത്രം ഒഴുക്കിക്കളയുക.
 5. ഒഴുകിപ്പോകുന്ന ജലം കരമനയാറ്റില്‍ പതിക്കുകയും അത്‌ പമ്പ്‌ചെയ്ത്‌ കുടിവെള്ളമായി പൈപ്പിലൂടെ കുടിക്കുവാന്‍ അനുയോജ്യമായി ലഭ്യമാക്കുക.
 6. ശരീര ശുദ്ധിയോടെ മാത്രം കുളത്തില്‍ നീന്തിക്കുളിക്കുവാന്‍ കഴിയും.
 7. ഇപ്രകാരം കുളത്തിന്റെ നാലു ദിക്കിലും കിണറുകളില്‍ കുടിക്കാന്‍ അനുയോജ്യമായ മിനറല്‍ വാട്ടര്‍ ലഭ്യമാക്കാം.

രാസവള നൈട്രജനും ജൈവോത്‌പന്നങ്ങളും ഹാനികരം

രാസവള നൈട്രജന്‍ മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിപ്പിക്കുകയും അതുകാരണം മണ്ണിന്റെയും ജലത്തിന്റെയും pH താഴേയ്ക്ക്‌ വരുകയും ചെയ്യുമ്പോള്‍ ബാധിക്കുന്നത്‌ നമ്മുടെ ആരോഗ്യത്തെയാണ് . അതേപോലെതന്നെ ലോകമെമ്പാടും രാസ വളങ്ങളുടെ ദോഷവശങ്ങള്‍ മനസിലാക്കിക്കൊണ്ട്‌ ജൈവകൃഷിയില്‍ ആകൃഷ്ടരാകുമ്പോള്‍ അതും ആരോഗ്യത്തിന് ഹാനികരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. രാസ വളങ്ങള്‍ നല്‍കി മണ്ണില്‍ ജൈവസമ്പത്ത്‌ ഉണ്ടായിരുന്നപ്പോള്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. പെസ്റ്റിസൈഡുകളുടെ സഹായത്താല്‍ ഉത്‌പാദനം ന‍ഷ്ടപ്പെടാതെയും നിലനിറുത്തി. എന്നാല്‍ ഇന്ന്‌ ആ അവസ്ഥ മാറി മണ്ണിലെ ജീവാണുക്കളും മണ്ണിരകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ ഒരു തിരിച്ചുവരവ്‌ (രണ്ടാം ഹരിത വിപ്ലവം) അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മണ്ണിലെ pH താഴുവാന്‍ അവസരമൊരുക്കിയതിലൂടെ മരുവല്‍ക്കരണം തന്നെയാണ് നടപ്പിലാക്കിയത്‌.

ഇതില്‍ നിന്ന്‌ മോചനം ലഭിക്കുവാനും രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടുവാനും വല്ല മാര്‍ഗവും ഉണ്ടോ?

ഉണ്ട്‌. മണ്ണിന്റെ അമ്ലസ്വഭാവം മാറ്റി ക്ഷാരസ്വഭാവമാക്കി മാറ്റുക, കാലാകാലങ്ങളിലെ ആവശ്യത്തിനനുസരിച്ച്‌ മഗ്നീഷ്യം സല്‍‌ഫേറ്റിന്റെ അളവ്‌ മണ്ണില്‍ ഉറപ്പാക്കുക തുടങ്ങി ചില കാര്യങ്ങല്‍ മാത്രം മതി ആരോഗ്യപരിപാലനത്തിന്. എന്റെ റബ്ബര്‍ തോട്ടത്തില്‍ ഞാനിട്ട മഗ്നീഷ്യം സല്‍‌ഫേറ്റ്‌ കളകളിലൂടെയും കളപ്പയറിലൂടെയും എന്റെ പശുക്കള്‍ക്ക്‌ ലഭിച്ചപ്പോള്‍ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌ ക്യാല്‍‌സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ്‌, പ്രസവസംബന്ധംമായ അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടി എന്നതാണ്. അതേപോലെ ഒരിക്കല്‍ യൂറോപ്പിലെ പശുക്കളില്‍ ടെറ്റനി എന്ന രോഗവും മഗ്നീഷ്യം നല്‍കിയ പുല്ല്‌ ഭക്ഷണമായി ലഭ്യമാക്കുന്നതില്ലോടെ മാറ്റിയെടുക്കുവാന്‍ സാധിച്ചു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മഗ്നീഷ്യത്തിന്റെ കുറവാണ് കാര്‍ഡിയോവാസ്‌ക്കുലര്‍ ഡിസീസസിന് കാരണമെന്ന്‌ ഡോ.വലിയത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വെളിപ്പെടുത്തുകയുണ്ടായി. അതുപോലെ ഇപ്പോള്‍ ഐ.എം.എ (IMA) യുടെ പഠനങ്ങളില്‍ നിന്ന്‌ ഇന്ന്‌ ധാരാളമായി കണ്ടുവരുന്ന ഡയബറ്റീസ്‌ (പ്രത്യേകിച്ചും അമ്ലസ്വഭാവമുള്ള മണ്ണുള്ള കേരളത്തില്‍)രോഗത്തിന് പരിഹാരവും മഗ്നീഷ്യം താന്നെയാണ് എന്ന്‌ കണ്ടെത്തിയിരിക്കുന്നു. Serum Magnesium, Diabetes mellitus, Complicationപ്രസിദ്ധീകരിച്ച ലേഖനം ഇതാണ്. ഇതേ പേജുതന്നെ പി.ഡി.എഫ്‌ ഫയലായി കാണുക.

എന്നാ‍ല്‍ നാം കഴിക്കുന്ന ആഹാരത്തിലെ മഗ്നീഷ്യം ഡെഫിഷ്യന്‍സി കൃഷിയിലൂടെ എങ്ങിനെ പരിഹരിക്കാം എന്നത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇപ്രകാരം മണ്ണില്‍ മഗ്നീഷ്യത്തിന്റെ ലഭ്യത നടപ്പിലാക്കപ്പെടുന്നതിലൂടെ ആഗോളതാപനത്തില്‍ നിന്ന് മോചനം, മണ്ണിലെ ജൈവസമ്പത്ത്‌ സംരക്ഷിക്കല്‍, മുന്‍ കാലങ്ങളിലെപ്പോലുള്ള  ശീതോഷ്ണ കാലാവസ്ഥ, ഭക്ഷ്യോത്പന്ന ലഭ്യത, പശുപരിപാലനം മുതലായവ മെച്ചപ്പെടും. പരിഹാരം മഗ്നീഷ്യം സല്‍‌ഫേറ്റ്‌ തന്നെ! മണ്ണിലെ അമ്ലസ്വഭാവം, വരള്‍ച്ച, ജൈവവാംശ കൂടുതല്‍, വിളവെടുപ്പ്‌ എന്നിവയിലൂടെ മഗ്നീഷ്യം ഡെഫിഷ്യന്‍‌സി ഉണ്ടാകാതെ നോക്കുകയാണെങ്കില്‍ ചെടികളുടെ മാത്രമല്ല പക്ഷി മൃഗാദികളുടെയും മനുഷ്യന്റെയും രോഗങ്ങള്‍, അണുബാധ  എന്നിവയില്‍ നിന്നും മോചനവും സാധ്യമാകും.

ചെടിച്ചട്ടിയില്‍ മുരിങ്ങയ്ക്ക്‌ മഗ്നീഷ്യം നല്‍കി വളര്‍ത്തി അതിന്റെ ഇല കറിവെച്ച്‌ തിന്നുന്ന ഇഞ്ചിപ്പെണ്ണ്‌ ഭൂലോകര്‍ക്ക് ഒരു മാതൃക. ഇതെല്ലാം ശാസ്ത്രീയമായി കാലം തെളിയിക്കട്ടെ.

ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതെങ്ങിനെ?

With human beings exploiting the nature even well water is not safe to drink. You may not be using any poisonous chemicals in your field. But if some one say 2 or 3 kms away are using the chemical it may reach groundwater and reach ur well. See the attachment. The figure explains how your well can get contaminated with the chemicals used by some one else far off.

There is no solution for it unless all the people become aware like you about the ill effects of using poisonous chemicals.

മുകളില്‍ കൊടുത്തിരിക്കുന്നത്‌ എനിക്കു കിട്ടിയ ഒരു ഈമെയില്‍ സന്ദേശത്തിന്റെ പകര്‍പ്പാണ്.

ഭൂജലം മലിനപ്പെടുന്നതെങിനെയെന്ന്‌ ചിത്രം വ്യക്തമാക്കുന്നു. നാം നമ്മുടെ വീടുകളിലോ ചുറ്റുപാടുമുള്ള കൃഷിസ്ഥലങളിലോ ജലമലിനീകരണത്തിന് സാധ്യതയുള്ള ഒരു വിഷവസ്തുവും ഉപയോഗിച്ചില്ലെങ്കില്‍ക്കൂടി രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലെ ഉപയോഗിക്കുന്നവ നമ്മുടെ താഴ്ചയുള്ള കിണറുകളില്‍ എത്തിച്ചേരുന്നു. ഇതിന് പരിഹാരം മനുഷ്യരുടെ കൂട്ടായ ബോധവത്‌കരണവും ജലമലിനീകരണം ഉണ്ടാകുവാനുള്ള സാധ്യതകള്‍ കണ്ടെത്തി അവ ഒഴിവാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കലുമാണ്.

ഭൂജലമാലിന്യം ആശങ്കാജനകം – മന്ത്രി പറയുമ്പോള്‍ പ്രസ്തുത വേദിയില്‍ സന്നിഹിതരായിരുന്നവര്‍ മാത്രം മതി ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാന്‍. ഭാസ്കര്‍ സേവ്‌ എന്ന കര്‍ഷകന്‍ കാര്‍ഷിക കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.എം.എസ്‌.സ്വാമിനാഥന് എഴുതിയ ഒരു കത്ത്‌ (തണല്‍ ലഭ്യമാക്കിയത്‌) ഇംഗ്ലീഷിലുള്ളത്‌ ഇതോടൊപ്പം വായിക്കുന്നത്‌ നല്ലതായിരിക്കും.

ഭൂജലം മലിനപ്പെടുന്നത്‌ പ്രധാനമായും കള, കീട, കുമിള്‍ നാശിനികളിലൂടെത്തന്നെയാണ്. അത്‌ പ്രചരിപ്പിക്കുന്നത്‌ ഒരു വിഭാഗം കൃഷി ശാസ്ത്രജ്ഞരും. തെളിവിനായി ജൂലൈ 2006 ലെ റബ്ബര്‍ മാസികയില്‍ കൊടുത്തിട്ടുള്ള  റൌണ്ടപ്പിന്റെ പരസ്യത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുക. നിശ്ചിത അളവില്‍ നേര്‍പ്പിച്ച്‌ ഉപയോഗിച്ചാല്‍ മതി ഒരു ദോഷവും വരുകയില്ല എന്ന്‌ ഇവര്‍ നമുക്ക്‌ ഉറപ്പും തരുന്നു. അനുവദനീയമായ തോതില്‍ നേര്‍പ്പിച്ച്‌ അനേകം വിഷവസ്തുക്കള്‍ മണ്ണില്‍ താഴ്‌ന്നാലുള്ള അനുഭവം ബഹുമാനപ്പെട്ട മന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ വ്യക്തമാണ്.

ഫാം ഗൈഡ്‌ 2006 – ല്‍ 45 -ആം പേജില്‍ കിസ്സാന്‍ കാള്‍ സെന്റര്‍ എന്ന ടെലെഫോണ്‍ നമ്പര്‍ 1552 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ശരിയായ നമ്പര്‍ 1551 ആണ്. നിങ്ങള്‍ നേരിട്ട്‌ വിളിച്ചാല്‍ ഭൂജല മലിനീകരണത്തിന് അവരല്ല കാരണക്കാരെന്ന്‌ മറുപടി കിട്ടും.