മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.

നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.

 ചിത്രങ്ങള്‍ക്ക് കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍

 • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
 • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
 • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
 • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
 • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
 • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
 • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
 • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
 • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
 • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
 • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.

കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം  

2012 October 22 ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. (ചെവിക്കൊണ്ടില്ല. ഇന്‍സിനറേറ്റര്‍ വാങ്ങുന്ന തെരക്കിലായിരുന്നു)

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ഷിക്കുക.

Advertisements

നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ

First Lady Michelle Obama pitched right in with shovel

First Lady Michelle Obama pitched right in with shovel

ഒബാമയ്ക്ക് വൈറ്റ്‌ഹൌസില്‍ ഒരു പച്ചക്കറിത്തോട്ടം.

നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വസിക്കുന്ന ബംഗ്ലാവുകള്‍ക്കു ചുറ്റും ഏക്കര്‍ കണക്കിന് ഭൂമിയുള്ളപ്പോള്‍ അവിടെ കൃഷിയിറക്കാതെ കര്‍ഷകരെ കൃഷിചെയ്യുവാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരും ആയി മാറുന്നു. അമേരിക്കയെ നാഴികക്ക് നാല്പതുവട്ടം കുറ്റം പറയുന്ന ഇടത് വക്താക്കള്‍ അവിടെ നടക്കുന്ന നല്ലതൊന്നും കാണുന്നില്ലെ?  കേരളത്തിലെ നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങളും മഞ്ഞപ്പിത്തം ബാധിച്ച തെങ്ങിന്‍ തോപ്പുകളും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നാള്‍ക്കുനാല്‍ വര്‍ദ്ധിക്കുമ്പോള്‍ പടലപ്പിണക്കങ്ങളുമായി നടക്കുന്ന നമ്മുടെ മന്ത്രിമാര്‍ക്ക് നല്ലൊരു മാതൃക കാട്ടാന്‍ എവിടെയാണ് സമയം? ലഭ്യമായതും കൃഷിക്കനുയോജ്യവുമായ സര്‍ക്കാര്‍ ഭൂമി കൈവശമുള്ളത് തരിശിട്ടിട്ട് കര്‍ഷകരോട് കൃഷിചെയ്യുവാന്‍ പറയുവാന്‍ നമ്മുടെ മന്ത്രിമാര്‍‌ക്കെന്ത് യോഗ്യതയാണുള്ളത്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും, എം.പിമാരും സ്വയം ഡിഎയും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുമ്പോള്‍ പണപ്പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ വില ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മൂന്നുമുതല്‍ ഏഴിരട്ടിവരെ വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം 14 ഇരട്ടിയായാണ് ഉയര്‍ന്നത്. ഇപ്പോഴും പച്ചക്കറിയുടെയും പാലിന്റെയും മുട്ടയുടെയും വില നിയന്ത്രിക്കുവാന്‍ കരുക്കള്‍ നീക്കുന്നവര്‍ കര്‍ഷകനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പകരം ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

കാര്‍ഷികോത്പന്നങ്ങളുടെ വില താഴ്ത്തി നിറുത്തുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ഉല്പാദനചെലവും മനസിലാക്കുന്നില്ല അറിയുവാന്‍ ശ്രമിക്കുന്നില്ല എന്നതല്ലെ ശരി?. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സഹകരണസംഘങ്ങള്‍ തന്നെ അതിന് ഏറ്റവും വലിയൊരുദാഹരണം. വെളിച്ചെണ്ണയും, സോപ്പ് ലായനിലും, ഡക്‌‌സ്ട്രോസും വെള്ളത്തില്‍ക്കലക്കി പലില്‍ ചേര്‍ത്ത് വിറ്റ് വില നിയന്ത്രിക്കുകയും ലാഭം കൊയ്യുകയും ചെയ്യുമ്പോള്‍ തകരുന്നത് മൃഗസംരക്ഷണമാണ്. ഒപ്പം ക്ഷീരകര്‍ഷകനും.

ലോകത്തില്‍ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൌസിന് പിന്നില്‍ തൂമ്പയെടുത്ത് കിളച്ച് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. ടി.വി പരസ്യങ്ങളില്‍ക്കാണുന്ന സമ്പൂര്‍ണ പോഷണം ലഭിക്കാനായി വാങ്ങിക്കഴിക്കുന്നവയ്ക്ക് പകരം പ്രയോജനപ്പെടുത്താന്‍ സ്വന്തം ജൈവകൃഷിയിടത്തുനിന്നും കിട്ടുന്ന പച്ചക്കറികളുടെ ഏഴയലത്ത് നില്‍ക്കുവാനുള്ള യോഗ്യത ഇല്ല എന്ന്  Michelle Obama തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തമായി കൃഴിചെയ്ത്  ഒരു വെണ്ടയ്ക്കയെങ്കിലും പുഴുങ്ങിത്തിന്നാലെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളു.

രണ്ടേമുക്കാല്‍ എക്കര്‍ സ്ഥലം കൈവശമുള്ള മുഖ്യമന്ത്രിയും, രണ്ടര ഏക്കറിന് മുളിലുള്ള ധനമന്ത്രിയും, രണ്ടര ഏക്കറടുപ്പിച്ചുള്ള നിയമ മന്ത്രിയും കൂടെയുള്ള മറ്റ് മന്ത്രിമാരും പച്ചക്കറി കൃഷി ചെയ്ത്  (ചെയ്യിച്ചായാലും കുഴപ്പമില്ല) സ്വന്തം ഭക്ഷണത്തിന്റെ ഒരംശം എങ്കിലും വിഷമില്ലാതെ കഴിക്കുവാന്‍ ശ്രീമതി ഒബാമയെ അനുകരിച്ചാല്‍ മതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച നമ്മുടെ മന്ത്രിമാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിസ്തൃതിയും അവിടെനിന്ന് കിട്ടുന്ന കാര്‍ഷികാദയവും താഴെ കാണാം.

Page1Page2

ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റിവല്‍

The famous Actor Sureshgopi at GNU/Linux Install fest at Kanakakkunnu palace
GNU/Linux Install fest a Grand Success
ദിശ
ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാള്‍ഫെസ്റ്റ്
സ്ഥലം :: നിശാഗന്ധി, കനകക്കുന്ന്
തീയതി :: 12-04-08 ശനിയാഴ്ച
സമയം :: രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ
കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്‍സ്റ്റാള്‍ഫെസ്റ്റ്

ഒരു സുവര്‍ണാവസരം നിങ്ങളുടെ മുന്നിലെത്തുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ പൂര്‍ണമായും സൗജന്യമായി ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നു. ഇത് സംഘടിപ്പിക്കുന്നത് ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ , ഗ്നു-ലിനക്സ് യൂസര്‍ ഗ്രൂപ്പും സ്പെയിസ്-കേരളയും ചേര്‍ന്നാണ്. കമ്പ്യൂട്ടര്‍ വൈറസുകളില്‍നിന്നും നിങ്ങള്‍ സ്വയം സ്വതന്ത്രരാവുക.

Here is a golden oppurtunity to get Gnu/Linux installed on your computer and experience the fun of Gnu/Linux. The security, reliability and robustness provided by Gnu/Linux is unmatchable with any proprietary/non-free operating systems.

In English with more details

ഇവിടെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചരണാര്‍ത്ഥം അരങ്ങേറ്റം കുറിക്കുന്നത് സമര്‍ത്ഥരായ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. പ്രസ്തുത പരിപാടിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ ഇവയാണ്.

1. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ഡോ. വി.ശശികുമാര്‍ സംസാരിക്കുന്നു (ഇദ്ദേഹം ഇന്‍ഡ്യന്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആണ്)

2. ഗ്നു-ലിനക്സ് ഇന്‍സ്റ്റലേഷന്‍

3. ഗ്നു-ലിനക്സ് സി.ഡികളുടെ വിതരണം

4. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് അവതരണം

5. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ സംബന്ധിച്ച ലേഖനങ്ങള്‍ വിതരണം ചെയ്യുന്നു

6. ഗ്നു-ലിനക്സ് കളികള്‍

7. ഗ്നു-ലിനക്സ് ഡമോണ്‍സ്ട്രേഷന്‍

8. സ്വതന്ത്ര സോഫ്റ്റ്വെയറിനെ സംബന്ധിച്ച ക്വിസ്

ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി

   

Tumma Ramesh displaying the working of his iron box. He can be contacted on 98496-06652 and 98483-23116. ചിത്രത്തിന് കടപ്പാട് ദിഹിന്ദു

പവ്വര്‍ക്കട്ടിന്റെയും വൈദ്യുതി കമ്മിയുടെയും കാലത്ത് ചെലവ് കുറഞ്ഞ ഇസ്തിരി ഇടല്‍ നടത്തുന്ന ടുമ്മ രമേഷ്  ഇസ്തിരിപ്പെട്ടിയുടെ പാറ്റെന്റിന് ഉടമയാണ്.  എല്‍പിജി ഗ്യാസ് ഉപയോഗിക്കന്ന ഇസ്തിരിപ്പെട്ടി ബയോഗ്യാസില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.  എന്നുമാത്രമല്ല  പതിനഞ്ച്  പൈസ  ഒരു ഷര്‍ട്ട് ഇസ്തിരിഇടാനും അറുപത് ജോഡിക്ക് 35 രൂപ ചെലവ് വരും എന്ന് പറയുമ്പോള്‍ ബയോഗ്യാസ് ലഭ്യമായ വീടുകളില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ഇസ്തിരി ഇടാന്‍ കഴിയും. എല്‍പിജി കത്തുവാന്‍ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കണമെങ്കില്‍ ബയോഗ്യാസിന് കത്തുവാന്‍ വളരെ ചെറിയതോതില്‍ മാത്രം ഓക്സിജന്‍ മതിയാകും.

ടുമ്മ രമേഷിന് അഭിനന്ദനങ്ങള്‍.

വേര്‍ഡ് പ്രസ് മുന്നേറുന്നു.

WP Upload limit 3 GBചിത്രങ്ങളും മറ്റും ( jpg, jpeg, png, gif, pdf, doc, ppt, odt only. Enable more file types ) 50 MB അപ്ലോഡ് എന്നത് 3 GB ആയി ഉയര്‍ത്തി വേര്‍ഡ് പ്രസ്സ് എന്ന ഓപ്പണ്‍ സോഴ്സ് ബ്ലോഗിങ്ങ് സിസ്റ്റം വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുകയാണ്. തൊരപ്പനില്‍ നിന്ന് കിട്ടിയ ലിങ്ക് വായിച്ച് മനസിലാക്കി മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിവില്ലാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.

സൗജന്യ ബ്ലോഗിങ്ങിനായി ഞാനുപയോഗിക്കുന്ന ബ്ലോഗര്‍, ലൈവ് ജര്‍ണല്‍ എന്നിവയെക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് വേര്‍ഡ് പ്രസ്സ് എന്ന് നിസ്സംശയം പറയുവാന്‍ കഴിയും.


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് – തിരുവനന്തപുരത്ത് ഒത്തുചേരല്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉപഭോക്താക്കളോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേയ്ക്ക് വരുവാനാഗ്രഹിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് പ്രസ്തുത ഒത്തുചേരലില്‍ പങ്കെടുക്കാവുന്നതാണ്. ഐ.ടി പ്രൊഫഷണലുകള്‍ നയിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വിക്കിയുടെ ഈ പേജില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എം.സി -ഡിസ്ക്കസ് ഗ്രൂപ്പില്‍ ചേരാവുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ പരിചയപ്പെടാവുന്നതുമാണ്. 2008 ഫെബ്രുവരി 9 ന് (രണ്ടാം ശനിയാഴ്ച) നടക്കുന്ന ഒത്തുചേരലിനെക്കറിച്ചുള്ള വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

സ്ഥലം: SPACE C11, Elankom Gardens, Sasthamangalam P.O Thiruvananthapuram Ph: 0471 2318997

സമയം : രാവിലെ 10.00 മണിമുതല്‍

ചര്‍ച്ചാവിഷയങ്ങള്‍

 1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്: പരിചയപ്പെടുത്തല്‍
 2. മലയാളം പ്രാദേശികവത്കരണം- എങ്ങനെ പങ്കെടുക്കാം
 3. മലയാളം സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടല്‍
 4. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചുള്ള സംശയങ്ങള്‍
 5. എന്താണു് ആണവചില്ലുപ്രശ്നം?
  SMC TVPM Meet

  കാര്‍ഷിക മേഖലയും വിവരസാങ്കേതിക വിദ്യയും

  ആകാശവാണിയുടെ പരിപാടിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈപേജ്  സന്ദര്‍ശിക്കുക.

  ആകാശവാണി തിരുവനന്തപുരം നിലയം 24-01-08 വ്യാഴാഴ്ച വൈകുന്നേരം 6.50 (1850 hrs) മുതല്‍ 7.20 വരെ പ്രക്ഷേപണം ചെയ്യുന്ന വയലും വീടും പരിപാടി കേള്‍ക്കുവാന്‍ കഴിയുമെന്നുള്ള ബ്ലോഗര്‍മാരെ ക്ഷണിക്കുന്നു. സ്വന്തമായി കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഇല്ലെങ്കില്‍പ്പോലും കൂടുതല്‍ കര്‍ഷകര്‍ ഇന്റെര്‍ നെറ്റിലും ബ്ലോഗുകളിലും വരണം എന്ന ലക്ഷ്യത്തോടെ വയലും വീടും പരിപാടിയില്‍ അവതരിപ്പിക്കുകയാണ്. മലയാളം ഡസ്ക്ടോപ്പും മലയാളം കീ ബോര്‍ഡും ഉപയോഗിക്കുവാന്‍ കഴിയുന്ന ഡെബിയാന്‍ ഗ്നു-ലിനക്സ് കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രയോജനപ്രദമാണ് എന്ന അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാല്‍ ഒരവസരം ലഭ്യമാക്കിയ ശ്രീ. മുരളീധരന്‍ തഴക്കരയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. മുന്‍പും എനിക്ക് വയലും വിടും പരിപാടിയില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അവിടെ ഇപ്പോഴുള്ള കമ്പ്യൂട്ടറൈസ്ഡ് റിക്കാര്‍ഡിങ്ങ് ഗംഭീരം തന്നെയാണ്.

  കര്‍ഷകര്‍ ഇന്റെര്‍നെറ്റും ബ്ലോഗുകളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പേപ്പര്‍ നിര്‍മാണത്തിന് മരങ്ങളും മറ്റും മുറിച്ച് മാറ്റി ആഗോളതാപനത്തിന് വഴിവെയ്ക്കത്തക്ക പ്രവര്‍ത്തനത്തില്‍ നിന്ന് പേപ്പറും പേനയും ബോര്‍ഡുകളുമില്ലാതെ രചിക്കുവാനും സൂക്ഷിക്കുവാനും വരും തലമുറയ്ക്ക് പങ്കുവെയ്ക്കുവാനും വേണ്ടിയുള്ള സുരക്ഷാമാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകുവാന്‍ വേണ്ടിയാണ്.

  ബൂലോഗര്‍ പ്രസ്തുത പരിപാടി കേട്ടശേഷം വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.