ഒരുലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ ഇ-മെയില്‍ ഈ വര്‍ഷം

തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും ഇ-മെയില്‍ സംവിധാനമേര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒരു ലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ ഈ വര്‍ഷം തന്നെ ഇ-മെയില്‍ നല്‍കും. ഒരു ഫയല്‍ നീങ്ങാന്‍ മാസങ്ങളെടുക്കുന്ന നിലവിലെ സ്ഥിതി മാറ്റുകയും സര്‍ക്കാരിനുള്ളിലെ ആശയവിനിമയം കൂടുതല്‍ ശാസ്‌ത്രീയമാക്കുക വഴി, പൊതുജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം നല്‍കുകയുമാണ്‌ എല്ലാവര്‍ക്കും ഇ-മെയില്‍ എന്ന ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌.

സംസ്ഥാന ഐ.ടി. മിഷന്റെ മേല്‍നോട്ടത്തില്‍ സി-ഡിറ്റാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇതിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റുമുതല്‍ സെക്രട്ടറിവരെയുളള 3500 പേര്‍ക്ക്‌ പരീക്ഷണാടിസ്ഥാനത്തല്‍ ഇ-മെയില്‍ വിലാസം നല്‍കി. കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ ഉപയോഗിക്കത്തക്കവിധമാണ്‌ ഇത്‌ സജ്ജമാക്കിയിട്ടുള്ളത്‌. ഉദ്യോഗസ്ഥന്റെ തസ്‌തിക, സെക്ഷന്‍, വകുപ്പ്‌ എന്നിവയുടെ ചുരുക്കെഴുത്തുകളാണ്‌ ഇ-മെയില്‍ വിലാസത്തിന്‌ ഉപയോഗിക്കുന്നത്‌. ”ഇന്ത്യയില്‍ ആദ്യമായാണ്‌ ജീവനക്കാര്‍ക്കെല്ലാം ഇ-മെയില്‍ നല്‍കുന്ന പദ്ധതി ഒരു സംസ്ഥാനം തുടങ്ങുന്നത്‌. വകുപ്പുകള്‍ തമ്മിലോ ഉദ്യോഗസ്ഥര്‍ തമ്മിലോ സാധാരണ തപാലിലൂടെ അയയ്‌ക്കുന്ന ഔദ്യോഗിക സന്ദേശങ്ങളുടെ അതേ നിയമസാധുത ഇ-മെയിലിനും നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യ വെല്ലുവിളി. ഇപ്പോള്‍ ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഇറങ്ങിയിട്ടുണ്ട്‌. ഇനിമുതല്‍, ഔദ്യോഗിക ഇ-മെയില്‍ വഴി അയയ്‌ക്കുന്ന എല്ലാ സന്ദേശങ്ങളും തപാല്‍ സന്ദേശങ്ങള്‍ എന്നവണ്ണം തന്നെ പരിഗണിക്കും. മാത്രമല്ല ഒരു സന്ദേശം രണ്ടുപേരുടേയും ഇന്‍ബോക്‌സില്‍ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും സൂക്ഷിക്കാനുള്ള സൗകര്യവും തയ്യാറായിവരുന്നു”. സംസ്ഥാന ഐ.ടി. സെക്രട്ടറി ഡോ. അജയ്‌ കുമാര്‍ പറയുന്നു.

എല്ലാവര്‍ക്കും ഇ-മെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഐ.ടി. മിഷന്‍ 16 ലക്ഷം രൂപ സി-ഡിറ്റിന്‌ നല്‍കി. മൂന്നുമാസം കൊണ്ട്‌, ഏറെക്കുറെ ജി-മെയിലിന്‌ തുല്യമായ ഇ-മെയില്‍ സംവിധാനം, ഓപ്പണ്‍സോഴ്‌സില്‍ തയ്യാറാക്കാന്‍ സി-ഡിറ്റിന്‌ കഴിഞ്ഞു. ”പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ ഇ-മെയില്‍ സംവിധാനം മികച്ച നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മൂന്നു മാസത്തിനുള്ളില്‍ എണ്‍പതിനായിരത്തോളം സന്ദേശങ്ങള്‍ ഇതിലൂടെ പ്രവഹിച്ചുകഴിഞ്ഞു”. എല്ലാവര്‍ക്കും ഇ-മെയില്‍ പദ്ധതിയുടെ സി-ഡിറ്റ്‌ ടീം ലീഡര്‍ പി.ജി. ജിജി പറയുന്നു. അടുത്ത ആറുമാസംകൊണ്ട്‌ ഒരു ലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ ഇ-മെയില്‍ സംവിധാനമൊരുക്കുകയാണ്‌ സി-ഡിറ്റിന്റെ ലക്ഷ്യം.

സര്‍ക്കാരിന്റെ വിവിധ വകുപ്പകള്‍ തമ്മിലും ജില്ലാതല ഓഫീസുകള്‍ തമ്മിലും വിവരവിനിമയ ശൃംഖലയുണ്ടാക്കാനുള്ള ഐ.ടി. മിഷന്റെ പദ്ധതിയായ കെസ്വാന്‍ (കേരള സ്റ്റേറ്റ്‌ വൈഡ്‌ ഏരിയ നെറ്റ്‌വര്‍ക്ക്‌) പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വേഗത്തില്‍ ഇ-മെയിലുകള്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക്‌ കഴിയും.

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: