നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ

First Lady Michelle Obama pitched right in with shovel

First Lady Michelle Obama pitched right in with shovel

ഒബാമയ്ക്ക് വൈറ്റ്‌ഹൌസില്‍ ഒരു പച്ചക്കറിത്തോട്ടം.

നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വസിക്കുന്ന ബംഗ്ലാവുകള്‍ക്കു ചുറ്റും ഏക്കര്‍ കണക്കിന് ഭൂമിയുള്ളപ്പോള്‍ അവിടെ കൃഷിയിറക്കാതെ കര്‍ഷകരെ കൃഷിചെയ്യുവാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരും ആയി മാറുന്നു. അമേരിക്കയെ നാഴികക്ക് നാല്പതുവട്ടം കുറ്റം പറയുന്ന ഇടത് വക്താക്കള്‍ അവിടെ നടക്കുന്ന നല്ലതൊന്നും കാണുന്നില്ലെ?  കേരളത്തിലെ നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങളും മഞ്ഞപ്പിത്തം ബാധിച്ച തെങ്ങിന്‍ തോപ്പുകളും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നാള്‍ക്കുനാല്‍ വര്‍ദ്ധിക്കുമ്പോള്‍ പടലപ്പിണക്കങ്ങളുമായി നടക്കുന്ന നമ്മുടെ മന്ത്രിമാര്‍ക്ക് നല്ലൊരു മാതൃക കാട്ടാന്‍ എവിടെയാണ് സമയം? ലഭ്യമായതും കൃഷിക്കനുയോജ്യവുമായ സര്‍ക്കാര്‍ ഭൂമി കൈവശമുള്ളത് തരിശിട്ടിട്ട് കര്‍ഷകരോട് കൃഷിചെയ്യുവാന്‍ പറയുവാന്‍ നമ്മുടെ മന്ത്രിമാര്‍‌ക്കെന്ത് യോഗ്യതയാണുള്ളത്? സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും, എം.പിമാരും സ്വയം ഡിഎയും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുമ്പോള്‍ പണപ്പെരുപ്പത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ വില ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മൂന്നുമുതല്‍ ഏഴിരട്ടിവരെ വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം 14 ഇരട്ടിയായാണ് ഉയര്‍ന്നത്. ഇപ്പോഴും പച്ചക്കറിയുടെയും പാലിന്റെയും മുട്ടയുടെയും വില നിയന്ത്രിക്കുവാന്‍ കരുക്കള്‍ നീക്കുന്നവര്‍ കര്‍ഷകനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പകരം ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

കാര്‍ഷികോത്പന്നങ്ങളുടെ വില താഴ്ത്തി നിറുത്തുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ഉല്പാദനചെലവും മനസിലാക്കുന്നില്ല അറിയുവാന്‍ ശ്രമിക്കുന്നില്ല എന്നതല്ലെ ശരി?. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സഹകരണസംഘങ്ങള്‍ തന്നെ അതിന് ഏറ്റവും വലിയൊരുദാഹരണം. വെളിച്ചെണ്ണയും, സോപ്പ് ലായനിലും, ഡക്‌‌സ്ട്രോസും വെള്ളത്തില്‍ക്കലക്കി പലില്‍ ചേര്‍ത്ത് വിറ്റ് വില നിയന്ത്രിക്കുകയും ലാഭം കൊയ്യുകയും ചെയ്യുമ്പോള്‍ തകരുന്നത് മൃഗസംരക്ഷണമാണ്. ഒപ്പം ക്ഷീരകര്‍ഷകനും.

ലോകത്തില്‍ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൌസിന് പിന്നില്‍ തൂമ്പയെടുത്ത് കിളച്ച് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. ടി.വി പരസ്യങ്ങളില്‍ക്കാണുന്ന സമ്പൂര്‍ണ പോഷണം ലഭിക്കാനായി വാങ്ങിക്കഴിക്കുന്നവയ്ക്ക് പകരം പ്രയോജനപ്പെടുത്താന്‍ സ്വന്തം ജൈവകൃഷിയിടത്തുനിന്നും കിട്ടുന്ന പച്ചക്കറികളുടെ ഏഴയലത്ത് നില്‍ക്കുവാനുള്ള യോഗ്യത ഇല്ല എന്ന്  Michelle Obama തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തമായി കൃഴിചെയ്ത്  ഒരു വെണ്ടയ്ക്കയെങ്കിലും പുഴുങ്ങിത്തിന്നാലെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളു.

രണ്ടേമുക്കാല്‍ എക്കര്‍ സ്ഥലം കൈവശമുള്ള മുഖ്യമന്ത്രിയും, രണ്ടര ഏക്കറിന് മുളിലുള്ള ധനമന്ത്രിയും, രണ്ടര ഏക്കറടുപ്പിച്ചുള്ള നിയമ മന്ത്രിയും കൂടെയുള്ള മറ്റ് മന്ത്രിമാരും പച്ചക്കറി കൃഷി ചെയ്ത്  (ചെയ്യിച്ചായാലും കുഴപ്പമില്ല) സ്വന്തം ഭക്ഷണത്തിന്റെ ഒരംശം എങ്കിലും വിഷമില്ലാതെ കഴിക്കുവാന്‍ ശ്രീമതി ഒബാമയെ അനുകരിച്ചാല്‍ മതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച നമ്മുടെ മന്ത്രിമാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ വിസ്തൃതിയും അവിടെനിന്ന് കിട്ടുന്ന കാര്‍ഷികാദയവും താഴെ കാണാം.

Page1Page2

Advertisements

6 പ്രതികരണങ്ങള്‍

 1. നമ്മുടെ പി.ജെ.ജോസഫ് സാറിനും ഉണ്ടായിരുന്നു തോട്ടവും… പശുക്കളുമൊക്കെ… എന്നിട്ടെന്തായി.. പിന്നെ ഈ മന്ത്രിമാരുടെ ഔദ്യോഗിക വസതിയെന്നുപറയുന്നതേ… സ്വന്തം വീടല്ല… ‘കൈവശം വച്ചിരിക്കുന്ന’ എന്ന പ്രയോഗം തന്നെ തെറ്റാണ്… അത് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഒഴിഞ്ഞുകൊടുക്കണം… സമയം നല്ലതാണെങ്കില്‍ അതിനു മുമ്പും… പാട്ടനിയമം ലംഘിച്ച് അവിടെ കൃഷിയിറക്കാമോ… ഈ സ്ഥലങ്ങളുടെയൊക്കെ നികുതികൊടുക്കുന്നത് മന്ത്രിമാരാണോ… വിവരാവകാശനിയമപ്രകാരം ആരാണ് നികുതി കൊടുക്കുന്നതെന്നു കൂടി കര്‍ഷകന് അന്വേഷിക്കാമായിരുന്നു. ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന് പാടാം. പക്ഷേ സര്‍ക്കാര്‍ ഭൂമിയില്‍ കയറി അഞ്ചുവര്‍ഷത്തെ ‘അഭയാര്‍ഥിക്ക്’ കൃഷിചെയ്യാന്‍ പറ്റുമോ കേരള കര്‍ഷകാ…. വൈറ്റ് ഹൌസിന് നികുതി കൊടുക്കുന്നത് ഒബാമ ചേട്ടനല്ലെങ്കില്‍ മിസിസ് ഒബാമ ചെയ്യുന്നതും ശരിയല്ല… എല്ലാ മന്ത്രിമന്ദിരങ്ങളിലും സര്‍ക്കാര്‍ ചെലവില്‍ ‘പൂന്തോട്ട കാവല്‍ക്കാരന്‍’ കാണുമെന്നാണ് എന്റെ ചെറിയ അറിവ്… അവര്‍ക്ക് പുറമെ കൃഷിക്കാരെക്കൂടി സര്‍ക്കാര്‍ ചിലവില്‍ നിയമിച്ചാല്‍ അങ്ങയുടെ ആഗ്രഹം സഫലമാകും… അതിന് നമ്മള പി.എസ്.സി. കര്‍ഷകരെ ഉദ്യോഗാര്‍ത്ഥികളാക്കിക്കൊണ്ട് അപേക്ഷ ക്ഷണിക്കുമോ….

 2. വൈറ്റ് ഹൌസില്‍ എന്ത് പബ്ലിസിറ്റി സ്റ്റണ്ടും നമുക്ക് പ്രതീക്ഷിക്കാം.

  മറ്റൊരു കാര്യമാണ് എനിക്ക് ചൂണ്ടികാട്ടുവാനുള്ളത്. അമേരിക്കയില്‍ ഇപ്പോള്‍ ഭൂരിഭാഗവും കൃഷിയിലേയ്ക്ക് തിരിയുന്നു. മറ്റൊന്നും കൊണ്ടല്ല സാമ്പത്തിക ലാഭത്തിന് തന്നെ. ഒരു ഡോളറിന് ഒരു ദിവസം എങ്ങിനെ കഴിയാം എന്നതാണ് ഇവിടത്തെ വാര്‍ത്തകള്‍ (http://in.news.yahoo.com/43/20090502/838/tbs-america-s-dollar-stores-get-hot-in-r.html)

  • ആര് ചെയ്താലും നല്ലകാര്യങ്ങള്‍ നല്ലതെന്നല്ലെ പറയാന്‍ കഴിയൂ. തിരുവനന്തപുരം ആര്‍.സി.സി യിലെ രോഗികളുടെ വര്‍ദ്ധനയുടെ കാരണം എന്താണ്. രാസവളങ്ങളും, കീടനാശിനികളും ഒക്കെത്തന്നെയല്ലെ? നമ്മെ നശിപ്പിക്കുന്നത് ഭരണകൂടങ്ങളും കൃഷി ശാസ്ത്രജ്ഞരും തന്നെയല്ലെ. മുന്‍ കൃഷിമന്ത്രി ഗൌരിയമ്മയുടെ നിര്‍ദ്ദേശപ്രകാരം വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്ത റൊഡോഫെ (ബ്രൊമോഡിയോലോണ്‍) യുടെ ദോഷ വശങ്ങളെപ്പര്റി പഠിക്കാനും പ്രചരിപ്പിക്കാനും എനിക്ക് ഒത്തിരി പാടുപെടേണ്ടി വന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരായ നന്ദകുമാര്‍ ഷീല ദമ്പതികള്‍ പത്രങ്ങളിലൂടെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു റൊഡോഫെ. അന്ന് എന്നെ സഹായിച്ച സഹ ബ്ലോഗര്‍മാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അനാവശ്യ ചെലവ് ഒഴിവാക്കല്‍ മാത്രമല്ല ആരോഗ്യവും ഇവിടെ സംരക്ഷിരക്കപ്പെടുകയാണ്.

 3. ചന്ദ്രേട്ടാ…
  മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ ഭാര്യ വസുമതി ക്ലിഫ്‌ ഹൗസ്‌ വളപ്പില്‍ നട്ടുവളര്‍ത്തിയ പച്ചക്കറിയാണ്‌ അദ്ദേഹം ഉപയോഗിക്കുന്നത്‌. മാത്രമല്ല, അടുപ്പക്കാര്‍ ചെല്ലുമ്പോള്‍ അഭിമാനത്തോടെ പച്ചക്കറി നല്‍കുന്ന ശീലവും വി.എസിന്റെ ഭാര്യയ്‌ക്കുണ്ട്‌. ഇത്‌ നേരിട്ട്‌ അറിവുള്ള കാര്യമാണ്‌.

  ഇത് എന്റെ ഒരു സുഹൃത്തിന്റെ മറുപടിയാണ്. ഇത് ശരിയാണെങ്കില്‍ അവരെ അഭിനന്ദിക്കുകമാത്രമല്ല ഇക്കാര്യം വാര്‍ത്തകളില്‍ വരേണ്ടതും ആണ്. നമുക്ക് ഇതൊന്നും ചെയ്യാത്ത വേറെയും മന്ത്രിമാരുണ്ടല്ലോ.

 4. കൃഷി വെട്ടിനിരത്തി മന്ത്രി ആയവന്‍ കൃഷിചെയ്യുമോ ?
  ഈ പോസ്റ്റ്‌ ഒന്ന് കാണൂ
  http://vazhi.wordpress.com/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: