എന്താണ് ജനാധിപത്യം?

ജനാധിപത്യം എന്താണ് എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഉള്ളതിനാലാണ് ഇത്തരത്തിലൊരു പോസ്റ്റിടേണ്ടി വന്നത്. യുവത്വം മുഴുവനും കക്ഷിരാഷ്ട്രീയ സംഘടനയില്‍ അംഗത്വമോ പ്രവര്‍ത്തന പരിചയമോ ഇല്ലാതെ പട്ടാള സേവനത്തിലായിപ്പോയതിനാലാവണം എനിക്ക് സംശയങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഇപ്പോഴും ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവൊട്ടില്ല താനും. ഈ പോസ്റ്റിലെ ആശയങ്ങള്‍ എന്റെ മനസ്സില്‍ ഉടലെടുത്തവയായതുകാരണം പല പാളിച്ചകളും തെറ്റുകുറ്റങ്ങളും കണ്ടു എന്ന് വരാം. ബൂലോഗ മലയാളികളുടെ സഹകരണം എന്റെ തെറ്റുകള്‍ തിരുത്തുവാന്‍ സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ കണ്ട ജനാധിപത്യം മതാധിപത്യം, ധനാതിപത്യം, ജന ആധിപത്യം, ഗുണ്ടാധിപത്യം മുതലായവയാണ്. ഇവ ജനാധിപത്യത്തിന് യോജിച്ചതാണെന്ന വിശ്വാസം ആര്‍ക്കും കാണാന്‍ വഴിയില്ല.

ഏറ്റവും കൂടുതല്‍ ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുന്നവരാല്‍ ഭരിക്കപ്പെടുന്നതാണല്ലോ നമ്മുടെ ഭരണകൂടങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാരുകളും, ജില്ലാ പഞ്ചായത്തുകളും, ഗ്രാമപഞ്ചായത്തുകളും വരെ ഭരണപ്രക്രിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സംഘടിതരായി പ്രവര്‍ത്തിക്കുന്ന കക്ഷിരാഷ്ട്രീയവും ജനാധിപത്യത്തിന്റെ ഒരു ഭാഗം തന്നെയാണ്. ദിനം പ്രതി പൊട്ടിമുളയ്ക്കുന്ന പ്രാദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധി പത്യത്തിനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ സ്വഭാവമുള്ളവയ്ക്ക് ഭാരതത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുവാന്‍ അനുവാദമില്ല എന്നാണ് എന്റെ അറിവ്. പരസ്പരം മത്സരിച്ച് ജയിക്കുകയും കേന്ദ്രത്തില്‍ ഭരണ പങ്കാളികളാകുകയും ചെയ്യുന്ന കാഴ്ച നാം കണ്ടതാണ്. ഒരു മണ്ഡലത്തില്‍ വേരുകളുള്ള അനേകം പാര്‍ട്ടികള്‍ മത്സരിക്കുകയും വളരെ ചുരുങ്ങിയ ശതമാനം വോട്ട് കൊണ്ട് ഒരു സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്താല്‍ വളരെക്കുറച്ച് പിന്തുണ കിട്ടുന്ന ആ വ്യക്തിക്ക് എപ്രകാരമാണ് ജനാധിപത്യത്തില്‍ പങ്കാളിയാകുവാന്‍ കഴിയുക? ആകെ വോട്ടര്‍മാരുടെ അന്‍പത് ശതമാനമെങ്കിലും വോട്ടുകിട്ടിയാലല്ലെ പ്രസ്തുത സ്ഥാനാര്‍ത്ഥി ആ മണ്ഡലത്തെ പ്രതിനിധീകരിക്കുവാന്‍ യോഗ്യനാവുകയുള്ളു?

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ജനാധിപത്യ സംവിധാനം ഉണ്ട് എന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. ഉദാഹരണത്തിന് സി.പി.എം ന്റെ പോളിറ്റ്ബ്യൂറോ, സംസ്ഥാന കമ്മറ്റി, ജില്ലാ കമ്മറ്റി, താലൂക്ക് കമ്മറ്റി, പഞ്ചായത്ത് കമ്മറ്റി, വാര്‍ഡ് കമ്മറ്റി എന്നിവയിലൂടെ ചര്‍ച്ച ചെയ്താണല്ലോ തീരുമാനങ്ങള്‍ എടുക്കുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതും. പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ വാര്‍ഡിലെ അംഗങ്ങള്‍ക്ക് വരെ സ്വീകാര്യമാകുന്നു അല്ലെങ്കില്‍ അവരും അതില്‍ പങ്കാളിയാണ് എന്നല്ലെ അര്‍ത്ഥം? കാര്യ നിര്‍വഹണത്തിന് മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ചര്‍ച്ചകള്‍ നടക്കുന്നത് എല്ലാ പാര്‍ട്ടി മെമ്പറന്മാരുടെയും സഹകരണത്തോടെയാവണമല്ലോ. താഴെത്തട്ടിലുള്ള അംഗങ്ങള്‍ അറിയാതെ പോളിറ്റ് ബ്യൂറോ എടുക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെങ്കില്‍ അവിടെ ജനാധിപത്യ സ്വഭാവം നശിക്കുന്നു. ഒരു പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഭൂരിപക്ഷത്തോടെ ജയിച്ച് വരികയും സര്‍വ്വ സമ്മതനായ ഒരു വ്യക്തിയെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയി ചുമതലയേല്‍ക്കുവാന്‍ തീരുമാനിച്ച് നടപ്പിലാക്കിക്കഴിഞ്ഞാല്‍ ഭരണകാര്യങ്ങളില്‍ പൊതുജന പങ്കാളിത്തമില്ലാതെ പോളിറ്റ് ബ്യൂറോയോ സംസ്ഥാന സെക്രട്ടറിയേറ്റോ നിയന്ത്രണങ്ങളും അവര്‍ നടത്തുന്ന മാധ്യമങ്ങളിലൂടെയുള്ള പ്രസ്ഥാവനകളും എത്രത്തോളം ജനാധിപത്യ പരമാവുന്നു എന്നത് സംശയം ജനിപ്പിക്കുന്നതു തന്നെയാണ്. ഒരു പാര്‍ട്ടിയുടെ പേരെടുത്ത് അവതരിപ്പിച്ചു എങ്കിലും എല്ലാ പാര്‍ട്ടികളും ചെയ്യുന്നത് ഇതൊക്കെത്തന്നെയാണല്ലോ.

What is Democracy? എന്ന് പരതിയപ്പോള്‍ കിട്ടിയ ഒരു ലിങ്ക് വായിക്കുവാന്‍ കഴിഞ്ഞു. ആംഗലേയത്തിലെ എന്റെ പരിമിതമായ അറിവുകള്‍ കാരണം വിശകലനത്തിന് മുതിരാതെ അതിവിടെ ലഭ്യമാക്കുന്നു. നിലവില്‍ എല്ലാ പാര്‍ട്ടികളും പറയാറുണ്ട് ഞങ്ങളുടെ വോട്ട് ചോര്‍ന്നു എന്നൊക്കെ. അത് തെളിയിക്കപ്പെടണമെങ്കില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ വ്യക്തികള്‍ക്ക് സ്വയം തങ്ങളുടെ നിലപാട് രേഖപ്പെടുത്തുവാനുള്ള സംവിധാനം ഉണ്ടാവണം. പല സൈറ്റുകളിലും ഈ സംവിധാനം കാണുവാന്‍ കഴിയും ഇന്‍ഡിപെപ്പലില്‍ Political Views -Gandhigiri, Chakde India!, Aam Aadmi Zindabad, Halla Bol, Left, Liberal, Right, Conservative, Centrist, Authoritarian, Apathetic, Other എന്നിങ്ങനെ രേഖപ്പെടുത്തുവാന്‍ അവസരമുണ്ട്. ഇലക്ഷന്‍ കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്ന വോട്ടേഴ്സ് ലിസ്റ്റിലും ഇപ്രകാരം ഒരു സംവിധാനം നടപ്പിലാക്കാവുന്നതേയുള്ളു. അതല്ല രേഖപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും ആവാം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഒരു വോട്ടര്‍ക്ക് വോട്ട് ചെയ്യാതിരിക്കുവാന്‍ കഴിയുമെങ്കിലും അത് വ്യക്തിയെ അവിടുള്ളവര്‍ക്ക് മനസിലാക്കുവാന്‍ അത് അവസരമൊരുക്കുന്നു. അതിനാല്‍ Not to Vote എന്ന ഒരു ബട്ടണും അനിവാര്യമാണ്.

തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ പാര്‍ട്ടിയുടെ മാത്രം വക്താവല്ല മറിച്ച് ആ വ്യക്തി മുഴുവന്‍ വോട്ടര്‍മാരെയും പ്രതിനിധീകരിക്കുന്നു എന്നത് നാം തെരഞ്ഞെടുക്കുന്ന എത്രപേരില്‍ കാണുവാന്‍ കഴിയും. തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് പൊതുജന സമ്പര്‍ക്കത്തിനുള്ള അവസരം നിഷേധിക്കുകയും തലപ്പത്തിരുന്ന് പലരും നിയന്ത്രിക്കുകയും ചെയ്യുന്നത് ജനാതിപത്യ സ്വഭാവം നശിപ്പിക്കുന്നു. ജനങ്ങളുടെ വ്യക്തിപരമല്ലാത്തതും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ കാര്യങ്ങള്‍ ഭരണാധികാരികളില്‍ എത്തിക്കുവാന്‍ കഴിയുകയും അതിന് രേഖാമൂലം മറുപടി ലഭിക്കുകയും ചെയ്താല്‍ മാത്രമേ ജനാതിപത്യ പ്രക്രിയയ്ക്ക് സുതാര്യത കൈവരിക്കുവാനാകുകയുള്ളു. ഇന്ന് ഇതിലേക്കായി നിലവിലുള്ള ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താവുന്നതേയുള്ളു. ചോദ്യങ്ങളും മറുപടികളും നെറ്റില്‍ ആവശ്യക്കാര്‍ക്കെല്ലാം ദൃശ്യമാവുകയും ചെയ്യും.

പലതും ഭേദഗതി ചെയ്യുന്നു തിരുത്തുന്നു ഇക്കാര്യത്തിലും ഒര തിരുത്തല്‍ ജനാതിപത്യ പ്രക്രിയയെ നന്നാക്കിയെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുന്നു എന്നതാണ് വാസ്തവം.

Advertisements

ഒരു പ്രതികരണം

  1. ഒറ്റവാക്കിൽ പറയാൻ പറ്റുമോ, ഇതിൽ സുകുമാരൻ മാഷിന് കുറച്ച് വാചാലനാവൻ പറ്റും എന്ന് കരുതുന്നു. മേൽ‌പ്പറഞ്ഞ ഉൾപ്പാർട്ടി ജനാധിപത്യം, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ “ഉണ്ടായിരുന്നൊളു” 🙂 കോൺഗ്രസ്സിൽ അത് പിന്തുടർച്ച അവകാശത്തിന്റെ പരിധിയി വരും അതിന്റെ ബലിയാടാണ് കെ കരുണാകരൻ. എന്തെങ്കിലും എഴുതാൽ പറ്റുമോ എന്ന് നോക്കട്ടെ ഒരു പോസ്റ്റായി ഇടാം.
    നല്ല ഒരു ദിവേഅം നേരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: