“ശശിലോകം ഇനി ഇന്ത്യ” – അനീഷ്‌ ജേക്കബ്‌

തി രുവനന്തപുരം: ”പോംവഴികളുടെ സാധ്യത തേടലാണ്‌ എന്റെ ജീവിതം”-സ്വന്തം ജീവിതത്തെ ശശി തരൂര്‍ തിരഞ്ഞെടുപ്പുകാലത്ത്‌ ഒരിടവേളയില്‍ സ്വയം നിര്‍വചിച്ചതിങ്ങനെയായിരുന്നു. സ്വന്തം ജീവിതവഴികളുടെ സാധ്യതകളല്ല, മറിച്ച്‌ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള, വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന്റെ സാധ്യതകള്‍ തേടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന്‌ കാണാം. ഈ സാധ്യതകളുടെ പിന്നാലെയുള്ള പാച്ചിലില്‍ അദ്ദേഹം ഓര്‍ക്കാനിഷ്‌ടപ്പെടാത്ത ഒരു സംഭവമുണ്ട്‌. അത്‌ ഇറാഖ്‌-അമേരിക്ക യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമായിരുന്നു. യു.എന്നിന്‌ വേണ്ടി ദൂതുമായെത്തിയ സംഘത്തെ നയിച്ചത്‌ ശശി തരൂര്‍. സദ്ദാം ഹുസൈനുമായാണ്‌ ചര്‍ച്ച. ശശി തരൂരിന്റെ നയചാതുരിയില്‍ യുദ്ധത്തിന്‌ ഇടകൊടുക്കില്ലെന്ന്‌ സദ്ദാം സമ്മതിച്ചിരുന്നു. യുദ്ധം ആരംഭിക്കില്ലെന്ന്‌ രേഖാമൂലം ഉറപ്പ്‌ നേടുകപോലുമുണ്ടായി. എന്നാല്‍ കാലം കരുതിയിരുന്നത്‌ മറ്റൊരു വിധിയായിരുന്നു. അമേരിക്ക ഇറാഖിന്റെ മണ്ണില്‍ തീതുപ്പി. അന്താരാഷ്ട്രതലത്തില്‍ നയതന്ത്രത്തിന്റെ ഇത്തരം ഒട്ടേറെ അനുഭവ സമ്പത്തുമായാണ്‌ ശശി തരൂര്‍ ഇന്ത്യയുടെ ഭരണസംഘത്തിലേക്ക്‌ കടന്നുവരുന്നത്‌. ദേശീയ രാഷ്ട്രീയത്തിലും ഒരുപക്ഷേ പോംവഴികളും സാധ്യതകളും കണ്ടെത്തുകയായിരിക്കും അദ്ദേഹത്തിന്റെ നിയോഗം. പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയാണ്‌ നിര്‍വഹിക്കേണ്ടിവരികയെങ്കില്‍ രാഷ്ട്രതന്ത്രം ഏറെയും പ്രയോഗിക്കേണ്ടിവരികയും ചെയ്യും. സാധാരണ ഐ.എഫ്‌.എസ്‌. നേടി യു.എന്നില്‍ ജോലി നേടുകയെന്ന സാമ്പ്രദായിക വഴിയിലൂടെയല്ല ശശി തരൂരിന്റെ ആഗമനം. യേര്‍ക്കാട്‌ മോണ്‍ഫോര്‍ട്‌ സ്‌കൂള്‍, മുംബൈ കാമ്പിയോണ്‍ സ്‌കൂള്‍, കൊല്‍ക്കത്ത സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ പഠനം. ചരിത്രത്തില്‍ ഓണേഴ്‌സ്‌ ഡിഗ്രി സമ്പാദിക്കുന്നതിനിടയില്‍ ഡിബേറ്റിങ്‌, ക്വിസ്‌ ക്ലബ്ബുകളിലൂടെ വിജ്ഞാനദാഹിയും സമര്‍ഥനുമായ വിദ്യാര്‍ഥി എന്ന പേര്‌ അദ്ദേഹം നേടിയിരുന്നു. ഈ പ്രതിച്ഛായ അദ്ദേഹത്തെ സ്സുഡന്റ്‌സ്‌ യൂണിയന്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ കൊണ്ടുചെന്നെത്തിച്ചു. തുടര്‍ന്ന്‌ അമേരിക്കയിലെ ഫെ്‌ളച്ചര്‍ സ്‌കൂള്‍ ഓഫ്‌ ലോ ആന്‍ഡ്‌ ഡിപ്ലോമസിയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദം. തുടര്‍ന്ന്‌ പിഎച്ച്‌.ഡി. യും. 22-ാം വയസ്സില്‍ ഗവേഷണ ബിരുദം നേടുന്ന അപൂര്‍വം വിദ്യാര്‍ഥികളില്‍ ഒരാളായി ശശി. 1978-ല്‍ യു.എന്നില്‍ അഭയാര്‍ഥികളുടെ വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആദ്യ പ്രവര്‍ത്തനകേന്ദ്രം സിങ്കപ്പുര്‍. പിന്നീട്‌ ന്യൂയോര്‍ക്ക്‌, യുഗോസ്ല്‌ളാവിയ, വിയറ്റ്‌നാം പ്രശ്‌നങ്ങളില്‍ യു.എന്നിന്‌ വേണ്ടി ശശിതരൂര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. യു.എന്നിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ അദ്ദേഹം നടത്തിയ ഇടപെടലുകളിലുടനീളം കഴിഞ്ഞു. പ്രത്യേകിച്ചും ഏകശക്തി കേന്ദ്രീകൃതമായ ലോകക്രമത്തില്‍. യു.എന്നിലെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം വ്യക്തിപരമായ ഔന്നത്യം നേടിനല്‍കിയതിനൊപ്പം മാതൃരാജ്യമായ ഇന്ത്യക്കും അഭിമാനത്തിന്‌ വകനല്‍കി. യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ ഇന്ത്യ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്‌ ലോകരാജ്യങ്ങള്‍ക്കിടയില്‍ അദ്ദേഹം നേടിയ പൊതുസമ്മതികൂടി കണക്കിലെടുത്തായിരുന്നു. ജനാധിപത്യ വോട്ടെടുപ്പിലെ ക്രമമനുസരിച്ചല്ല യു.എന്‍. സെക്രട്ടറി ജനറലിന്റെ തിരഞ്ഞെടുപ്പ്‌. നാലുവട്ടം നടന്ന വോട്ടിങ്ങിലും ഏഴ്‌ സഥാനാര്‍ഥികളില്‍ ശശി തരൂര്‍ രണ്ടാം സ്ഥാനത്ത്‌ എത്തിയിരുന്നു. നാലാം റൗണ്ടില്‍ അഞ്ച്‌ സ്ഥിരാംഗങ്ങള്‍ക്കും വീറ്റോ അധികാരമുള്ള വോട്ടിങ്ങില്‍ ബാന്‍കിമൂണ്‍ ഒന്നാം സ്ഥാനത്തേക്ക്‌ വരികയായിരുന്നു. അമേരിക്കന്‍ ചാരനാണ്‌ തരൂരെന്നും ഇദ്ദേഹത്തിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വം തന്നെ ഇസ്രായേലിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുന്നതാണ്‌ യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ നടന്ന തിരഞ്ഞെടുപ്പ്‌. ഇതില്‍ അമേരിക്ക ശശി തരൂരിനെതിരെയാണ്‌ വോട്ട്‌ ചെയ്‌തത്‌. ചൈന വോട്ടിങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയും ചെയ്‌തു. സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അകന്ന ബന്ധുകൂടിയായ ശശി തരൂരിന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാകുന്നതുവരെ ഇടതുപക്ഷം പിന്തുണ നല്‍കുകയും ചെയ്‌തിരുന്നതാണ്‌. ലോക്‌സഭയിലേക്ക്‌ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ത്തന്നെ ജനങ്ങള്‍ ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചു. ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം വ്യക്തമാക്കുന്ന സന്ദേശവും മറ്റൊന്നല്ല. ആ പ്രതീക്ഷയാണ്‌ നിറവേറ്റപ്പെടുന്നത്‌. ഒപ്പം കേരളത്തിന്റെ അഭിമാനം തലയുയര്‍ത്തുകയും ചെയ്യുന്നു. ഹോം വാരാന്തം മാതൃഭൂമി മുഖപ്രസംഗം ഫീച്ചറുകള്‍ ആര്‍ക്കൈവ്‌സ്‌ ലേഖനങ്ങള്‍ പ്രാദേശീക വാര്‍ത്തകള്‍

കടപ്പാട് – മാതൃഭൂമി 28-05-09

Advertisements

2 പ്രതികരണങ്ങള്‍

  1. “സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അകന്ന ബന്ധുകൂടിയായ ശശി തരൂരിന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാകുന്നതുവരെ ഇടതുപക്ഷം പിന്തുണ നല്‍കുകയും ചെയ്‌തിരുന്നതാണ്‌.“

    ഈ വാര്‍ത്ത പുതിയ അറിവാണല്ലോ.

  2. ജയിച്ച് മന്ത്രിയായതിനുശേഷം പത്രക്കാരോട് ആദ്യമായി അദ്ദേഹം പറഞ്ഞ കാര്യം താന്‍ തിരുവനന്തപുരത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറിയാകാന്‍ മത്സരിച്ച ഇദ്ദേഹത്തിന്റെ ലോകവീക്ഷണം ഇത്ര ചെറുതോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: