ബോര്‍ഡിന്റെ പാഴ്‌ച്ചെലവിന്റെ പേരില്‍ ചാര്‍ജ്‌വര്‍ധന നടപ്പില്ല

തിരുവനന്തപുരം: വൈദ്യുതിചാര്‍ജ്‌ വര്‍ധിപ്പിക്കുന്നതിനു മുമ്പ്‌ കെ.എസ്‌.ഇ.ബി. സാമ്പത്തിക അച്ചടക്കം നടപ്പാക്കണമെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബോര്‍ഡ്‌ വന്‍സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നു. സാമ്പത്തികനഷ്‌ടം കുറയ്‌ക്കുന്നതില്‍ അലംഭാവം കാട്ടുന്നു. ഈ സാഹചര്യത്തില്‍ പഠനം നടത്താതെ നടപ്പാക്കുന്ന പദ്ധതികള്‍ സൃഷ്‌ടിക്കുന്ന കോടിക്കണക്കിനു രൂപയുടെ പാഴ്‌ച്ചെലവു പരിഹരിക്കാന്‍ ജനത്തിനുമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കരുതെന്നു റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചു.

പദ്ധതിച്ചെലവുകളും പ്രവര്‍ത്തനനഷ്‌ടവും അതതു വര്‍ഷത്തെ ചെലവായി കണക്കാക്കി റിപ്പോര്‍ട്ട്‌ നല്‍കുകയാണു ബോര്‍ഡ്‌ ചെയ്യുന്നത്‌.ആ ചെലവിന്‌ അനുസരിച്ചു നിരക്കു വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യും. കമ്മിഷന്റെ പുതിയ ഉത്തരവോടെ ഈ രീതിക്കു മാറ്റം വരും.

പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്‌ചകളുടെ ഫലമായുണ്ടാകുന്ന സാമ്പത്തികബാധ്യത ചെലവായി കണക്കാക്കില്ല. 2009-10 ലെ പ്രതീക്ഷിത വരവുചെലവു കണക്ക്‌ അംഗീകരിച്ചെങ്കിലും അതിരൂക്ഷമായാണു കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിനെ വിമര്‍ശിച്ചത്‌. പദ്ധതികളുടെ സാധ്യതാപഠനത്തെക്കുറിച്ചോ നേട്ടത്തെക്കുറിച്ചോ ബോര്‍ഡ്‌ ഇതുവരെ ഒരു റിപ്പോര്‍ട്ടും കമ്മിഷനു നല്‍കിയിട്ടില്ല.

ശരിയായ പഠനം നടത്താത്ത പദ്ധതികള്‍ തുടക്കത്തിലേ വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അതു വൈദ്യുതിനിരക്കായി ജനത്തിനുമേല്‍ ചുമത്തുന്നു. തുടങ്ങിക്കഴിഞ്ഞാല്‍ പദ്ധതി പുരോഗതിയെക്കുറിച്ചു ബോര്‍ഡ്‌ മേല്‍നോട്ടം നടത്താറില്ല. വാര്‍ഷികബജറ്റിന്റെ ഭാഗമായാണ്‌ കെ.എസ്‌.ഇ.ബി. ഈ പദ്ധതികളുടെ ചെലവും സമര്‍പ്പിക്കുന്നത്‌.

വിശദാംശങ്ങളുടെ അഭാവത്തില്‍ ഇനി മുതല്‍ പദ്ധതിത്തുകയും പലിശയും ബോര്‍ഡിന്റെ ചെലവായി കണക്കാക്കാന്‍ കഴിയില്ലെന്നും അതനുസരിച്ചു വൈദ്യുതിനിരക്കില്‍ വര്‍ധന വരുത്താന്‍ കഴിയില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വ്യക്‌തമാക്കി. കല്‍ക്കരിയില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി നടത്തിപ്പിലെ വീഴ്‌ചയാണ്‌ കമ്മിഷന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്‌. ഇതുവരെ പ്രാരംഭനടപടി പോലുമായില്ല. സമയവും പണവും പാഴാക്കുകയാണ്‌. അതിനാല്‍ കല്‍ക്കരി പ്ലാന്റ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയശേഷമേ അതിനു ചെലവായ തുക ബോര്‍ഡിന്റെ ചെലവായി അംഗീകരിക്കാന്‍ സാധിക്കുകയുള്ളെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. ബോര്‍ഡിന്‌ ഏറ്റവും കൂടുതല്‍ സാമ്പത്തികനഷ്‌ടമുണ്ടാകുന്നതു കേടായ മീറ്ററുകള്‍ വഴിയാണെന്നു കമ്മിഷന്‍ കണ്ടെത്തി. 7,49,039 മീറ്ററുകളാണ്‌ ഇപ്പോള്‍ കേടായിട്ടുള്ളത്‌. അവ മാറ്റി സ്‌ഥാപിക്കാന്‍ നടപടിയില്ല. നിലവാരമില്ലാത്ത മീറ്ററുകളാണു ബോര്‍ഡ്‌ ഉപയോഗിക്കുന്നത്‌. ഒന്‍പതു മാസത്തിനുള്ളില്‍ 65,000 മീറ്ററുകള്‍ കേടായി. ഇതിലൂടെ കോടിക്കണക്കിനു രൂപയാണു നഷ്‌ടപ്പെടുന്നത്‌. മീറ്ററുകള്‍ മാറ്റി പുതിയവ സ്‌ഥാപിക്കുന്നതും നഷ്‌ടമായി കണക്കാക്കി നിരക്കു വര്‍ധിപ്പിക്കാനാണു ബോര്‍ഡ്‌ ആവശ്യപ്പെടുന്നത്‌. ആവശ്യമായ സംവിധാനങ്ങളില്ലാത്തതല്ല, ഉദ്യോഗസ്‌ഥരുടെ അലംഭാവമാണു മീറ്ററുകള്‍ മാറ്റിവയ്‌ക്കാത്തതിനു കാരണം- കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Courtesy : mangalam 19-04-09

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: