സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക: ഇംഗ്ലീഷും കംപ്യൂട്ടറും വേണ്ട

ലഖ്‌നൗ: ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടര്‍വത്‌ക്കരണത്തിനുമെതിരേ പ്രകടന പത്രികയുമായി മുലായം സിംഗ്‌യാദവ്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടന പത്രികയിലാണ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടര്‍വത്‌ക്കരണത്തിനുമെതിരേ രംഗത്തു വരുമെന്നു വ്യക്‌തമാക്കിയിരിക്കുന്നത്‌. ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ ഉപയോഗം തൊഴിലില്ലായ്‌മയ്‌ക്കു കാരണമാകുന്നു. കൈകള്‍ കൊണ്ട്‌ ജോലി ചെയ്യാമെന്നിരിക്കേ കമ്പ്യൂട്ടറുകളെ നിയോഗിക്കുന്നിതിനോട്‌ തങ്ങള്‍ക്കു യോജിപ്പില്ലെന്നു പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട്‌ നടത്തിയ പത്രസമ്മേളനത്തില്‍ മുലായം വ്യക്‌തമാക്കി. കാര്‍ഷിക മേഖയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെയും കോര്‍പറേറ്റ്‌ മേഖലയിലെ കനത്ത ശമ്പളത്തെയും എതിര്‍ക്കുന്നതായും പത്രിക പറയുന്നു. ഭരണത്തിലും നീതിന്യായ രംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള നിര്‍ബന്ധിത ഇംഗ്ലീഷവത്‌ക്കരണത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്ന്‌ നിലപാട്‌ മയപ്പെടുത്തി മുലായം അറിയിച്ചു. ബിരുദ തലം വരെ പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം, പാകിസ്‌താനും ബംഗ്ലാദേശുമായി മെച്ചപ്പെട്ട ബന്ധം തുടങ്ങിയ വാഗ്‌ദാനങ്ങളും എസ്‌.പി. പ്രകടന പത്രിക മുന്നോട്ടുവയക്കുന്നു. പാര്‍ട്ടി നേതാക്കളായ അമര്‍ സിംഗ്‌, സഞ്‌ജയ്‌ ദത്ത്‌ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

കടപ്പാട് – മംഗളം 12-04-09

അപ്പോള്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ചെലവ് കൂടിയ ചന്ദ്രയാന്‍ പദ്ധതിയും മറ്റും ഉപേക്ഷിക്കുമായിരിക്കും. ഇതേ സമാജ് വാദി പാര്‍ട്ടി കേരളത്തില്‍ ഇത് പറയുമോ? ആദ്യം കമ്പ്യൂട്ടറും എന്ത്രവല്‍ക്കരണവും എതിര്‍ത്തിരുന്ന ഇടതു പാര്‍ട്ടികള്‍ പോലും അംഗീകരിച്ചു. സമാജ് വാദി പാര്‍ട്ടി ഏത് യുഗത്തിലാണാവോ!!!

പാര്‍ട്ടിക്കാരോട് ഉപദേശിക്കുകയും സ്വന്തം മഹത്വം സൈറ്റിലും വിക്കിപീടിയയിലും ഹിന്ദി വിക്കിപീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതിനെപ്പറ്റി അറിയുന്നതും ഇല്ല. ഇനി മറ്റ് നേതാക്കന്മാരെയും തെരഞ്ഞാല്‍ കാണാം. ഇവര്‍ ഇപ്പോഴും അന്‍പത് കൊള്ളം പിന്നലെയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: