ബംഗാളില്‍ ഇസ്രയേല്‍ സ്ഥാപനം: തെളിവ് നല്‍കാന്‍ ആന്റണിക്ക് കാരാട്ടിന്റെ വെല്ലുവിളി

ഇത് ഇന്നത്തെ ദേശാഭിമാനി വാര്‍ത്ത

കോഴിക്കോട്: ഇസ്രയേല്‍ സഹായത്തോടെ സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപവും ബംഗാളില്‍ ഇല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കോഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. ബംഗാളില്‍ ഇസ്രയേല്‍ സ്ഥാപനങ്ങളുള്ളതായി ഏ കെ ആന്റണിയാണ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചത്. ഇസ്രയേലുമായി ഇന്ത്യ സൈനിക-സുരക്ഷാ കരാര്‍ ഉണ്ടാക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്. പതിനഞ്ചു കൊല്ലമായി ഈ എതിര്‍പ്പ് തുടരുകയാണെന്നും കാരാട്ട് പറഞ്ഞു. കരാറിനെക്കുറിച്ച് അന്വേഷണം വേണം. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ഇസ്രയേലുമായുള്ള ആയുധ ഇടപാട് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പുറത്തുവിടും. ഇപ്പോള്‍ പുറത്തുവിടാത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള ആക്ഷേപം ഉണ്ടാകാതിരിക്കാനാണെന്നും അദേഹം പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ്ഫലം ആവര്‍ത്തിക്കില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരും. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഛിന്നഭിന്നമായെന്നും കാരാട്ട്തുടര്‍ന്നു.

ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: ബുദ്ധദേവ്
ഗോപി
കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ-പൊതുമേഖലകളിലോ സംയുക്തമായോ ഒരു രംഗത്തും ഇസ്രയേലിന്റെ നിക്ഷേപമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും വ്യക്തമാക്കി. ഇവിടെ ഇസ്രയേല്‍നിക്ഷപം ഉണ്ടെന്നു പറയുന്നവര്‍ അത് ഏതു മേഖലയിലാണന്ന് വ്യക്തമാക്കണമെന്നും വിശദാംശം വെളിപ്പെടുത്തണമെന്നും അവര്‍ അവശ്യപ്പെട്ടു. ബംഗാളില്‍ ഇസ്രയേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബുദ്ധദേവും നിരുപം സെന്നും ഇക്കാര്യം വിശദമാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവന കുറച്ചെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാകണം. ഇസ്രയേലുമായി യോജിച്ച് വ്യവസായം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായസംരംഭം തേടി ഇവിടെനിന്ന് ആരും അങ്ങോട്ടു പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബംഗാളില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും പുരുളിയ ജില്ലയിലെ വരണ്ട പ്രദേശത്ത് കൃഷി ഫാം (ഡ്ര്രൈ ഫാം) സ്ഥാപിക്കാനുമുള്ള നിര്‍ദേശം ഇസ്രയേലില്‍നിന്നു വന്നതായി നിരുപം സെന്‍ പറഞ്ഞു. എന്നാല്‍, രണ്ടു കാര്യത്തിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല, മറിച്ച് നിര്‍ദേശവുമായി അവിടെനിന്നുള്ള നിക്ഷേപകര്‍ സ്വയം വന്നതാണ്. ഇതു രണ്ടും ഇസ്രയേല്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതായിരുന്നില്ല. മറ്റൊരു വ്യവസായവും തുടങ്ങാനുള്ള നിര്‍ദേശം അവിടെനിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും ഇസ്രയേലുമായി ബന്ധമുള്ള വ്യവസായസ്ഥാപനമില്ലെന്ന് നിരുപം സെന്‍ അറിയിച്ചു.

മനോരമയില്‍ വീഡിയോ ദൃശ്യം ലഭ്യമാണ്.

ഇതിന് ഇഞ്ചിപ്പെണ്ണിന്റെ മറുപടി ചുവടെ.

ഈ തെളിവെടുക്കുമോ പ്രകാശ് കാരാട്ടേ?

ഇന്ന് രാവിലെ ദേശാഭിമാനിയില്‍ ഒരു വാര്‍ത്ത ശ്രദ്ധയി‍ല്‍പ്പെട്ടു. പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെയോ മറ്റോ പശ്ചിമ ബംഗാളില്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് ധാരാളം നിക്ഷേപങ്ങളുണ്ടെന്ന് പ്രസ്ഥാവിച്ചതിനു പ്രകാശ് കാരാട്ട് അദ്ദേഹത്തെ വെല്ലുവിളിച്ചതാണ് വാര്‍ത്ത. വാര്‍ത്തയില്‍ കാരാട്ട് പറയുന്നു, സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഇസ്രായേല്‍ നിക്ഷേപമുണ്ടെങ്കില്‍ ഒരെണ്ണെമെങ്കില്‍ ഒരെണ്ണം എടുത്ത് കാണിക്കാന്‍.

Mordechai (Motti) Zisser – നെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഇസ്രയേലിലെ വന്‍‌കിട ബില്യണയര്‍ ബിസിനസ്സുകാരനാണ് ഇദ്ദേഹം. അദ്ദേഹം ഒരു ഹോട്ടല്‍ തുടങ്ങിയാല്‍ അവിടെ കോഷര്‍ (kosher) ഭക്ഷണമേ വെക്കൂ എന്ന് വരെ നിര്‍ബന്ധമുള്ള തികഞ്ഞ ജൂതഭക്തനായ വ്യാപാരിയാണ്. അദ്ദേഹം പരസ്യമായി പിന്‍‌ന്താങ്ങുന്ന ഇസ്രായേലിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് Bayit Yehudi.

ഇത് തീവ്രവലതുപക്ഷ/വര്‍ഗ്ഗീയ അജണ്ടകള്‍ പരസ്യമായി പ്രഘ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടിയുമാണ്. ഇന്ത്യയിലെ വലതുപക്ഷമോ അല്ലെങ്കില്‍ തീവ്രവലതുപക്ഷമെന്ന് ആരോപിക്കാവുന്ന ബി.ജെ.പി പോലെയൊന്നുമല്ല ഇസ്രായേലിലെ തീവ്രവലതുപക്ഷമെന്ന് എപ്പോഴെങ്കിലും ഒരു ദിവസം ഇസ്രായേലിനെക്കുറിച്ച് വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവുമല്ലോ. അതുകൊണ്ട് അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

അദ്ദേഹം ചെയര്‍മാനായുള്ള ഗ്രൂപ്പാണ് യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പ്. അതിലെ ഒരു കമ്പനിയാണ് എല്‍-ബിറ്റ്-ഇമേജിങ്ങ്. (Elbit Medical Imaging)

പ്രസ്തുത കമ്പനിയുടെ ‌വെബ് സൈറ്റില്‍ പ്രെസ്സ് റിലീസില്‍ ഒന്നാണിത്. എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണെന്നും ശ്രദ്ധിക്കുമല്ലോ.

പ്രെസ് റിലീസിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ്.

കൂടൂതല്‍ വായിക്കുവാന്‍ >>>>

Advertisements
%d bloggers like this: