അബ്‌കാരി മാസപ്പടി ഡയറി മുക്കി കോടികളുടെ പിരിവ്‌

തൃശൂര്‍: സ്‌പിരിറ്റ്‌ വേട്ടയ്‌ക്കിടെ മാസപ്പടി ഡയറി കണ്ടെടുത്ത സംഭവം മുക്കി. ഒളിവിലായ ഈ അബ്‌കാരികള്‍ വഴി ഭരണനേതൃത്വം മറ്റ്‌ അബ്‌കാരികളില്‍നിന്നു തെരഞ്ഞെടുപ്പ്‌ ഫണ്ടിന്റെ മറവില്‍ കോടികള്‍ പിരിച്ചു.

എറണാകുളം റൂറല്‍ എസ്‌.പി: പി. വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ആലുവ ദേശം കുന്നുംപുറത്തുള്ള കള്ളുഗോഡൗണിലായിരുന്നു റെയ്‌ഡ്. ആറ്‌ ഉന്നത എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുടെയും പോലീസുകാരുടെയും രാഷ്‌ട്രീയക്കാരുടേയും പേരുകള്‍ രേഖപ്പെടുത്തിയ മാസപ്പടി ഡയറിയിലെ വിവരങ്ങള്‍ മേലുദ്യോഗസ്‌ഥരെ ധരിപ്പിച്ചെങ്കിലും ഭരണനേതൃത്വം ഇടപെട്ട്‌ അന്വേഷണം മരവിപ്പിച്ചു.

നേര്‍പ്പിച്ചു സൂക്ഷിച്ച 15,000 ലിറ്റര്‍ സ്‌പിരിറ്റും കള്ളിന്റെ ഗുണവും നിറവും തോന്നിപ്പിക്കുന്ന ഡയസ പാം അടക്കമുള്ള രാസപദാര്‍ഥങ്ങളും റെയ്‌ഡില്‍ കണ്ടെത്തിയിരുന്നു.

പുത്തന്‍വേലിക്കര സ്വദേശിയായ അബ്‌കാരിയുടേതാണു ഗോഡൗണ്‍. മുതിര്‍ന്ന സിനിമാനടന്റെ ബന്ധുവായ യുവ അബ്‌കാരിക്കും സഹോദരീഭര്‍ത്താവും പാലാ സ്വദേശിയുമായ അബ്‌കാരിക്കും സ്‌പിരിറ്റ്‌ കടത്തില്‍ പങ്കുണ്ട്‌.

ഉന്നതങ്ങളുമായി അടുപ്പമുള്ള ഇവരെ രക്ഷിക്കാന്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. റെയ്‌ഡ് വിവാദമായതോടെ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍തന്നെ ഇടപെട്ട്‌ അബ്‌കാരികളോട്‌ ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. അറസ്‌റ്റ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കു കോടികളും ഭരണനേതൃത്വം ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ മുഴുവന്‍ അബ്‌കാരികളില്‍നിന്നും ക്വാട്ട പിരിക്കാനുള്ള ഉത്തരവാദിത്തം ഒളിവില്‍ കഴിയുന്ന അബ്‌കാരികളെ ഏല്‍പ്പിക്കാനും ഭരണനേതൃത്വം ശ്രമിച്ചു.

അബ്‌കാരികള്‍, ക്വാട്ട സംബന്ധിച്ച്‌ വിലപേശല്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കു കോടികള്‍ നല്‍കി. പകരം കുതിരാനില്‍ കഴിഞ്ഞയാഴ്‌ച തുറന്ന എക്‌സൈസ്‌ ചെക്‌പോസ്‌റ്റ് അടച്ചുപൂട്ടുക, തൃശൂര്‍ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണറെ സ്‌ഥലം മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. കുതിരാനിലെ ചെക്‌പോസ്‌റ്റില്‍ നടന്ന പരിശോധനയില്‍ മായം കലര്‍ന്ന കള്ള്‌ പിടിച്ചെടുത്തിരുന്നു.

കടപ്പാട് – മംഗളം 12-04-09

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: