ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ ആരാണ്?

ഇസ്രായേലില്‍ നിന്ന്‌ 21 കോടിക്ക്‌ വിത്തുകാളകളെ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടു

കോഴിക്കോട്‌: പരസ്യമായി ഇസ്രായേല്‍ വിരോധം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇസ്രായേലില്‍ നിന്ന്‌ 21.9 കോടി രൂപ ചെലവിട്ട്‌ 20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തി. ഇസ്രായേലുമായി ബന്ധം പാടില്ലെന്ന ഇടതുനിലപാടിന്‌ വിരുദ്ധമായാണ്‌ സര്‍ക്കാര്‍ ഇതിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിന്‌ കൈമാറിയത്‌. പദ്ധതിസംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്‌.

കേരളത്തില്‍ പാലുത്‌പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007 ഒക്ടോബര്‍ 30ന്‌ സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ നേരിട്ടാണ്‌ ഇസ്രായേല്‍ വിത്തുകാളകള്‍ക്കുവേണ്ടിയുള്ള അപേക്ഷ കേന്ദ്രത്തിന്‌ കൈമാറിയത്‌. കേരളത്തിന്റെ ഉഷ്‌ണകാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ ഇസ്രായേല്‍ വിത്തുകാളകളെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ധരിപ്പിച്ചു.

ഹോള്‍സ്റ്റീന്‍ ഫ്രീസിയര്‍, ജഴ്‌സി ഇനങ്ങളെ ഇറക്കുമതിചെയ്യാന്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ്‌ പദ്ധതി തയ്യാറാക്കിയത്‌. 1998-നുശേഷം ഇന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തിന്റെയും ഛത്തീസ്‌ഗഢിന്റെയും അപേക്ഷകള്‍ക്കൊപ്പമാണ്‌ കേന്ദ്രം കേരളത്തിന്റെ അപേക്ഷ പരിഗണിച്ചത്‌. സംസ്ഥാനത്തെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പാലുത്‌പാദനത്തില്‍ 20 ശതമാനം വര്‍ധന, ഇസ്രായേല്‍ വിത്തുകാളകളിലൂടെ ഉണ്ടാവുമെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളഭരണത്തിലെത്തിയശേഷം അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ്‌ ആദ്യം ഇസ്രായേല്‍ വിത്തുകാളകളുടെ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ചത്‌. തുടര്‍ന്ന്‌, കര്‍ഷക സംഘടനകളുടെ കൂടി അഭിപ്രായം എന്നനിലയിലാണ്‌ പദ്ധതിക്ക്‌ സംസ്ഥാന മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്‌. ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിയില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നാണ്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട നിലപാട്‌.

തുടര്‍ന്ന്‌ മന്ത്രി ദിവാകരനും കേരള ലൈവ്‌സ്റ്റോക്ക്‌ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍ ഡോ. അനി എസ്‌. ദാസ്‌ എന്നിവരുമുള്‍പ്പെടുന്ന സംഘം കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെക്കണ്ട്‌ 2007 ഒക്ടോബര്‍ 30ന്‌ ചര്‍ച്ച നടത്തി.

ആദ്യഘട്ടത്തില്‍ മൊത്തം ഒരുലക്ഷം പശുക്കളില്‍ ഇസ്രായേല്‍ വിത്തുകാളകളുടെ ബീജസങ്കലനം നടത്താനാണ്‌ കേരളം പദ്ധതി തയ്യാറാക്കിയത്‌. ഇസ്രായേല്‍ കാളകളെ കേരളത്തില്‍ മാട്ടുപ്പെട്ടി ഫാം കേന്ദ്രമാക്കി താമസിപ്പിക്കാനും രൂപരേഖയുണ്ടാക്കിയിരുന്നു.

അതേസമയം ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിക്ക്‌ അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന്‌ കേന്ദ്രം കേരളത്തെ അറിയിച്ചതായി സൂചനയുണ്ട്‌. മൃഗങ്ങളുടെയും അവയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന ‘ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍’ അനുസരിച്ചു മാത്രമേ പാടുള്ളൂ. എന്നാല്‍, നിലവില്‍ ഇസ്രായേലുമായി ഇന്ത്യക്ക്‌ ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍ ഉടമ്പടി ഇല്ലെന്ന്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായാണ്‌ സൂചന.

കടപ്പാട് – മാതൃഭൂമി

31-10-07 ന് ഇതേ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: