ഇന്ന് ചിങ്ങം ഒന്ന് – എനിക്ക് കിട്ടിയ സമ്മാനം

ഇന്നലെ ആലപ്പുഴ ബ്ലോഗ് ക്യാമ്പില്‍ പങ്കെടുക്കുവാനായി രാവിലെ നാലുമണിക്കെഴിച്ച് പശുക്കളെ കറന്ന് അവയ്ക്ക് തീറ്റയും നല്‍കി അഞ്ചുമണിക്ക് കോമ്പൌണ്ടിന് പുറകിലുള്ള തെങ്ങുകളില്‍ അവയെ അഴിച്ച് കെട്ടിയ ശേഷം അവയ്ക്കുവേണ്ടി കരുതിയിരുന്ന പച്ച ഓലകള്‍ പകല്‍ സമയത്ത് നല്‍കുവാനായി ഏള്‍പ്പിച്ചിട്ടാണ് രാവിലെ ട്രയിന്‍ കയറിയത്. ബ്ലോഗ് ക്യാമ്പ് തുടങ്ങി തീരുന്നതുവരെ എന്റെ നാല്‍ക്കാലികളെ മറന്നു എന്ന് പറയുന്നതാവും ശരി. ക്യാമ്പിന് ശേഷം പുന്നമട ജട്ടിയില്‍ എത്തിയ ഉടനെ അവിടെ നിന്ന് കഴിയുന്നതും വേഗം തിരിക്കുകയായിരുന്നു ലക്ഷ്യം. ഞാനും വെള്ളായണി വിജയനും ബാലാനന്ദനുമമായി ഒരു ഓട്ടോ കിട്ടുമോ എന്ന് തെരക്കിയിട്ട് കിട്ടിയില്ല. അപ്പോഴാണ് തിരുവല്ലക്കാരിയായ  ബ്ലോഗിനി കാറില്‍ പുറപ്പെട്ടത്. ഞങ്ങളെ ക്ഷണിച്ചിരുത്തി കാറില്‍ ബസ്‌സ്റ്റാന്റില്‍ എത്തിച്ചു. ബസ്‌സ്റ്റാന്റിന്റെ നാലു വശവും കറങ്ങിയിട്ടും ഒരു ബസ് ഉടനെ കിട്ടുന്ന ലക്ഷണവും കണ്ടില്ല. അവസാനം അവിടെ നിന്ന് തിരികെ തിരുവനന്തപുരത്തേയ്ക്ക് വരുന്ന ടാക്സി ബസ് ഫെയറിന് കൊണ്ടുവരാം എന്ന കരാരില്‍ ഞങ്ങള്‍ മൂന്നുപേരോടൊപ്പം നാലുപേര്‍ പിന്‍ സീറ്റില്‍ കയറിപ്പറ്റി. ട്രൈവര്‍ പറഞ്ഞു അല്പം കഴിഞ്ഞാല്‍ ചൂടുണ്ടാവില്ല അതുവരം ക്ഷമിക്കുക എന്ന്. രണ്ടു നിമിഷം കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് ശ്വാസം മുട്ടുന്ന പ്രതീതി ആണ് ഉണ്ടായത്. ഒരു ഗ്ലാസ് പോലും തുറക്കാന്‍ കഴിയാത്ത ആ വാഹനത്തിലെ യാത്രം എനിക്കസഹനീയമായി തോന്നി.

മുന്‍ സീറ്റിന് മുകളിലൂടെ പരവേശപ്പെട്ട് ചാടി ഞാന്‍ വെളിയിലേയ്ക്ക് ഇറങ്ങി. എന്നോടൊപ്പം സുഹൃത്തുകളും ഒപ്പം ചേര്‍ന്നു. അടുത്തതായി വീണ്ടും ബസ് സ്റ്റാന്റിലെത്തി. ട്രയിനില്‍ വരുന്ന കാര്യം ആദ്യം ആലോചിച്ചതാണ്. ഒരാള്‍ പറഞ്ഞത് ഏഴുമണിക്കാണ് ട്രയിന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ പത്തു കഴിയും എന്ന്. രാവിലെ രണ്ടു മണിക്കൂര്‍ കൊണ്ട് അവിടെ എത്തിയ കാര്യം പോലും ഞങ്ങള്‍ മറന്നു. ഏതായാലും ബസ്‌സ്റ്റാന്റില്‍ വെച്ച് സെബിനെയും ഒരു സുഹൃത്തിനെയും കണ്ടുമുട്ടി. സെബിനാണ് പറഞ്ഞത് നിങ്ങള്‍ എന്തുകൊണ്ട് ട്രയിനില്‍ പോകുന്നില്ല അതല്ലെ പെട്ടെന്ന് എത്തുക. പിന്നെ ഒട്ടും വൈകിയില്ല മുന്‍പില്‍ സവാരിയുമായ് വന്ന ഒരു ഓട്ടോ ആള്‍ ഇറങ്ങിയശേഷം സ്റ്റേഷന്‍ വരെ നാല്‍പ്പതു രൂപ പറഞ്ഞ് വെള്ളായണി കയറാന്‍ തുടങ്ങിയപ്പോഴേയ്ക്ക് ഒരാള്‍ വന്ന് ഓട്ടോയില്‍ തട്ടി ആ ഓട്ടോ ഓടി വന്നതാണ് അതില്‍ കയറാന്‍ പാടില്ല അതാണ് അവിടത്തെ നിയമം. കയറുന്ന ഞങ്ങള്‍ക്കോ ഓടിക്കുന്ന ഓട്ടോക്കാരനോ ഈ നാട്ടില്‍ ഒരു വിലയും ഇല്ല. അടുത്തത് സ്റ്റാന്റില്‍ ചെന്ന് ഓട്ടോ പിടിച്ചു. അതും റേറ്റ് നാല്‍പ്പത് രൂപ തന്നെ. പക്ഷെ രാവിലെ ഞങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ ബസ്സില്‍ പോയ റൂട്ടല്ല ഓട്ടോ പോയത്. പിന്നെ സംശയം തോന്നിയില്ല. ഞങ്ങള്‍ മൂന്ന് വയസ്സന്മാരല്ലെ. ഞങ്ങളെ എന്തുചെയ്യാന്‍.

സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും മറ്റ് പല ബ്ലോഗേഴ്‌സിനെയും കണ്ടു. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമില്‍ െത്തിയപ്പോഴേയ്ക്കും ട്രയിന്‍ റെഡി. കയറിപ്പറ്റി കിട്ടിയ സീറ്റില്‍ ഇരുന്നു. അവിടെ നിന്നാണ് ബി.എസ്.എന്‍.എല്‍ തന്നിട്ടുള്ള ജോഡി മൊബൈലില്‍ എന്റെ ജോഡിയെ ബന്ധപ്പെട്ടത്. അപ്പോള്‍ മാത്രമാണ് എന്റെ നാല്‍ക്കാലികള്‍ എന്റെ മനസിനെ കൂടുതല്‍ അലട്ടിയത്. ശ്രീമതിയോട് ഞാന്‍ പറഞ്ഞു ഇതാ ആലപ്പുഴനിന്ന് തിരിക്കുകയാണ് എന്ന്. എനിക്ക് കിട്ടിയ മറുപടി പശുക്കള്‍ വായ് തോരാതെ വിളിക്കുകയാണ് ഇത്രയ്ക്ക് താമസിക്കുമോ എന്ന്.  ജന്മശതാബ്ദിയില്‍ റിസര്‍വ്വ് ചെയ്ത് യാത്രചെയ്യുന്ന സീറ്റില്‍ ഇരുന്ന് തിരുവനന്തപുരത്തെത്തി. സുഹൃത്തുക്കള്‍ക്ക് കൈപോലും കൊടുക്കാതെ ടാടാ പറഞ്ഞ് ഓടുകയായിരുന്നു ബൈക്ക് എടുക്കാന്‍. ബൈക്ക് എടുത്ത് വന്നപോഴെ കുറച്ച് ചില്ലറ കരുതിയിരുന്നു. എത്രയാണെന്ന് അറിയാത്തതിനാല്‍ വാഹനം നിറുത്തി തെരക്കേണ്ടി വന്നു എത്രയാണെന്ന്. നാലുരൂപ പഴ്സില്‍ നിന്ന് എണ്ണിയെടുക്കുന്നതിനിടയില്‍ പുറകില്‍ ഹോണ്‍ അടിയും ബഹളവും. കാലു കൊണ്ട് തള്ളി നീക്കി പഴ്‌സ് പോക്കറ്റില്‍ ഇട്ടെന്നാണ് ഓര്‍മ്മ. വീട്ടില്‍ വന്ന്  എത്തുമ്പോള്‍ കേള്‍ക്കാമായിരുന്നു പശുക്കളുടെയും കുട്ടികളുടെയും കൂട്ട വിളി. കൈയ്യില്‍ ഇരുന്നതും പോക്കറ്റില്‍ കിന്നതും എല്ലാം പെറുത്തി മേശപ്പുറത്ത് നിരത്തി ഡ്രസ്സ് മാറി പശുക്കളെ അഴിച്ച് തൊഴുത്തില്‍ കെട്ടി ഒരു പശുവിനെ കറന്നപ്പോഴേയ്ക്കും വൈകുന്നേരം നല്‍കേണ്ട പാലിനേക്കാള്‍ കൂടുതല്‍. ഗഭിണിയായ പശുവിനെ കറക്കാതെ അവയ്ക്ക് കാലിത്തിറ്റ നല്‍കി ആഹാരവും കുളിയും എല്ലാം കഴിഞ്ഞ് നെറ്റില്‍ കയറി പ്രദീപ് സോമസുന്ദരത്തിന്റെ ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു.

പിന്നീടാണ് മേശപ്പുറത്തിരുന്ന സാധനങ്ങള്‍ ശ്രദ്ധിച്ചത്. പഴ്‌സ് കാണാനില്ല. അതിനകത്താണ് ട്രൈവിംഗ് ലൈസന്‍സ്. പക്ഷെ നല്ല ഓര്‍മ്മയുണ്ട് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് കൌണ്ടറിനടുത്ത് പഴ്‌സ് കൈകാര്യം ചെയ്തതായിട്ട്. ക്ഷീണം കാരണം ഉടന്‍ തിരികെ പോകുവാനുള്ള മനസ്സനുവദിച്ചില്ല. ഒരിക്കല്‍ മകളുടെ വിവാഹത്തിന് മുമ്പ് ലൈസന്‍സ് കളഞ്ഞ് വീണ്ടും കിട്ടാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല. തകര്‍ന്ന മനസ്സുമായി ഉറങ്ങാന്‍ കിടന്നു. ക്ഷീണം കാരണം ഉറങ്ങിയതറിഞ്ഞില്ല. മൂന്നു മണിയക്ക് ഉണര്‍ന്ന ഞാന്‍ പിന്നെ ഉറങ്ങിയില്ല. രാവിലെ രാത്രി കറന്ന പശുവിനെ കറക്കാന്‍ കുറെ ബുദ്ധിമുട്ടി ചുരത്തിയാലല്ലെ കറക്കാന്‍ കഴിയൂ. പശുക്കളെ കറന്ന് കമ്പ്യൂട്ടര്‍ ഓണാക്കി ബ്ലോഗ് ക്യാമ്പിന്റെ പോസ്റ്റ് എഡിറ്റിംഗ് നടത്തി വേറൊരു സൈറ്റിന്റെ ലിങ്ക് കൂട്ടിച്ചേര്‍ത്ത് മൊബൈല്‍ ജോഡിച്ചപ്പോഴേയ്ക്കും സിസ്റ്റം ഹാങ്ങ് ആയിപ്പോയി. ഒന്നും തന്നെ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല. സമനില തെറ്റിയ എന്റെ മനസ്സിന് കമ്പ്യൂട്ടര്‍ താളവും തെറ്റിക്കാനെ കഴിഞ്ഞുള്ളു. രണ്ടാമത് ഓണ്‍ ചെയ്ത് ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ വിശേഷങ്ങള്‍ മാത്രം അപ്ലോഡ് ചെയ്തു. അവര്‍ എന്നെ കവര്‍ ചെയ്തത് വെളിച്ചം കാണിച്ചില്ല എങ്കിലും എന്റെ അവതരണം ഉള്‍‌പ്പെടുത്തിയതായി കണ്ടു.

അടുത്തതായി ഞാന്‍ നേരെ ചെന്നത് പാര്‍ക്കിംഗ്  കൌണ്ടറിലേയ്ക്കാണ്. ഞാനവിടെ ചെന്നപ്പോഴെ വണ്ടിനമ്പരെഴുതി ബില്ലിടാന്‍ പോയി വേണ്ട എന്ന് കാട്ടി ഞാന്‍ ബൈക്ക് വെളിയില്‍ വെച്ച് അടുത്ത് ചെന്ന് പറഞ്ഞു ഇന്നലെ എന്റെ ഒരു പഴ്‌സ് ഇവിടെ വീണത് കണ്ടോ എന്ന്. ആ കിട്ടി അതില്‍ പൈസ വല്ലതും ഉണ്ടായിരുന്നോ? എന്നായി എന്നോടുള്ള ചോദ്യം.  ഞാന്‍ പറഞ്ഞു പൈസ വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു. എന്റെ ലൈസന്‍സാണ് പ്രധാനം. പടിഞ്ഞാറുവശത്തുള്ള കൌണ്ടര്‍ തുറന്ന് പഴ്‌സ് എടുത്തുകൊണ്ട് വന്ന് അതില്‍ നിന്ന് ഇരുന്നൂറ്റി ഇരുപത് രൂപ എണ്ണി എന്നെ ഏള്‍പ്പിച്ചു. അപ്പോഴാണെനിക്ക് ശ്വാസം നേരെ വീണത്. പഴ്സില്‍ നിന്ന് നൂറു രൂപയെടുത്ത് നിങ്ങള്‍ പങ്കിട്ടെടുത്തുകൊള്ളു എന്ന് പറഞ്ഞ് ഞാന്‍ കൊടുക്കുമ്പോള്‍ വേണ്ട സാറെ എന്ന മറുപടിയാണ് തന്നത്. ഞാനത് നിര്‍ബന്ധിച്ച് നല്‍കി.

അങ്ങിനെ ചിങ്ങം ഒന്നിന് കളവുപോയ എന്റെ ലൈസന്‍സ് സമ്മാനമായി തിരികെ കിട്ടി.

Advertisements

11 പ്രതികരണങ്ങള്‍

 1. There are good people also in this world…. actually the majority are good people..

 2. വളരെ അപൂർവ്വമായി സംഭവിക്കുന്നതാണിത്. കളഞ്ഞ പേഴ്സ് നയാ പൈസ കുറയാതെ തിരികെ കിട്ടൂക എന്നത്. പ്രത്യെകിച്ചും തമ്പാനൂർ പോലൊരു സ്ഥലത്ത് !. എന്തായാലും പുതുവർഷം മോശമായില്ല!.
  ബ്ലോഗ്ഗ് ക്യാമ്പ് യാത്ര വിവരണവും നന്നായി.
  ചന്ദ്രേട്ടനും കുടൂംബത്തിനും പുതുവത്സരാശംസകൾ.

 3. പുതുവത്സരാശംസകൾ

 4. കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
  http://akberbooks.blogspot.com/2008/08/blog-post_6363.html

 5. നന്നായി.
  ഭാഗ്യവാന്‍.
  ലൈസന്‍സ്
  കിട്ടിയല്ലോ.

 6. ഒത്തിരി നന്നായി..ലൈസന്‍സും പേഴ്സും തിരികെ കിട്ടിയല്ലോ..അല്പം മനോവിഷമം ഉണ്ടായാലും അതെല്ലാം മാറിയല്ലോ..ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങളാ ഇതൊക്കെ..അതു പോട്ടെ ആലപ്പുഴ ക്യാമ്പ് എങ്ങനെ ഉണ്ടായിരുന്നു ??

 7. ഒരു യാത്രയില്‍ നിന്നു തന്നെ ഇത്രനല്ല ഒരു പൊസ്റ്റിനുള്ള വക കിട്ടിയല്ലോ??

  കേരളത്തില്‍ മനുഷ്യത്തമുള്ളവര്‍ കുറേ ഒക്കെ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം….:)

 8. വര്‍ഷം പിറന്നത് സുഖ ദു:ഖ സമിശ്രിതമായ അനുഭവങ്ങള്‍ കൊണ്ടാണല്ലോ ചന്ദ്രേട്ടാ.എന്തായാലും നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

 9. അങ്കിളെ എന്തായാലും പേഴ്സ്സും ലൈസന്‍സ്സുംതിരികെ കിട്ടിയല്ലൊ ഭാഗ്യം.

 10. […] നഷ്ടപ്പെട്ട പഴ്‌സ് പണമുള്‍‌പ്പെടെ തിരികെ ലഭ്യമാക്കിക്കൊണ്ടാണ് ചിങ്ങം ഒന്ന് ആരംഭിക്കുന്നത്. […]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: