ഇന്ന് കേരള ബ്ലോഗ് ക്യാമ്പ്

വാര്‍ത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ മുന്നില്‍ എത്തുന്നു.

ഒന്‍പതു മണിക്ക് ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബോട്ട് എത്താന്‍ വൈകിയതു കാരണം പത്തേമുക്കാലിനാണ് ആരംഭിച്ചത്. അതുകാരണം ചെന്നെത്തിയവരില്‍ പലരെയും ഇന്റെര്‍വ്യൂ ചെയ്യുവാനും അത് ലൈവായിത്തന്നെ തങ്ങളുടെ വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിക്കുവാനും ഫൈനാന്‍ഷ്യല്‍ ക്രോണിക്കിളിലെ ജേക്കബ് ചെറിയാനും സുഹൃത്തിനും സാധിച്ചു. അവര്‍ വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇവിടെ കാണാം. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെകാണാം.

രാവിലെ മുതല്‍ വൈകുന്നേരം വരെ ബോട്ടിനുള്ളിലായതിനാല്‍ എല്ലാപേരുടെയും സാന്നിധ്യം തുടക്കംമുതല്‍ അവസാനംവരെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മലയാളം ബ്ലോഗേഴ്സും പങ്കെടുക്കുകയുണ്ടായി. കെന്നി, അനന്ദ്, മണികാര്‍ത്തിക് തുടങ്ങിയവരുടെ ശ്രമഫലയായി സമ്പൂര്‍ണ സ്പൊന്‍സര്‍ഷിപ്പോടെ നടത്തിയ പ്രഥമ ബ്ലോഗ് ക്യാമ്പ് എന്തുകൊണ്ടും പ്രശംസനീയമായിരുന്നു. പരിമിതികളും നിയന്ത്രണങ്ങളുമില്ലാതെ എന്റെ ബ്ലോഗ് ലക്ഷ്യങ്ങളില്‍ പ്രധാനമായ റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം ഉള്‍‌പ്പെടെ പങ്കുവെയ്ക്കുവാന്‍ അവസരമൊരുക്കുകയും ഹര്‍ഷാരവങ്ങളോടെ എന്റെ പ്രസന്റേഷന്‍ ഉള്‍‌ക്കൊള്ളുവാന്‍ സന്മനസ്സ് കാട്ടിയ ശ്രോധാക്കളായ സഹ ബ്ലോഗേഴ്സിനോടും സംഘാടകരോടും ഞാന്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം എന്നെ നിറഞ്ഞ മനസ്സോടെ ഉള്‍‌ക്കൊള്ളുവാന്‍ കഴിഞ്ഞ ബ്ലോഗേഴ്‌സ് എല്ലാം തന്നെ എന്നെപ്പറ്റി അവരുടെ ബ്ലോഗുകളില്‍ എഴുതിയ അഭിപ്രായങ്ങള്‍ എനിക്ക് ഒരു ബ്ലോഗര്‍ എന്ന നിലയില്‍ അഭിമാനം പകരുന്നവയാണ്. നെറ്റിലൂടെ മാത്രം പരിചയപ്പെടുകയും നേരിട്ട് കാണുവാന്‍ അവസരം ലഭിക്കുകയും ചെയ്തതില്‍ അതിയായ സന്തോഷവും ഉണ്ട്. ഞാന്‍ കൊച്ചിയിലെ ഐലഗ് മെംബര്‍ ആണ് എന്നും, ഞങ്ങള്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് എന്നും പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഗ്നു-ലിനക്സ് യൂസറായ എനിക്ക് ചിലര്‍ തന്ന അംഗീകാരത്തിലും സന്തോഷം ഉണ്ട്.

Courtesy of Picture : Teck.in

Advertisements

5 പ്രതികരണങ്ങള്‍

 1. ഇന്നു മണി നാലായി. ഇതു വരെ ഒരപ്ഡേറ്റും കണ്ടില്ല. കരിമീനും കഴിച്ച് ഹൌസ് ബോട്ടിൽ എല്ലാരും കൂടി ഉറങ്ങുകയാണോ?

 2. panaams to Kenny, Anand, Mani & others !1
  That was a meet and a half !
  The only sore pouint was thatt I could not scientifically implement the blogEAT-MEAT agenda as devised secretly as standing position is strictly discouraged during the process as per the Indian Gluttony Act.

  You, the FARMERRRRrrrrrr.
  You enthralled all as ever although with the usual cowdung-rubbermilk formula. You ARE an inspiration… 🙂

 3. പയ്യന്മാരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാഷ് താരമായല്ലൊ. മാഷ് ഒരു സംഭവമല്ല ഒരു പ്രസ്താനമാണ്. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ . മരിയ.

 4. മരിയ മാഡം എന്റെ പോസ്റ്റ് വായിക്കുകയും ആദ്യമായി ഒരു കമെന്റ് എന്നെത്തന്നെ വാനോളം ഉയര്‍ത്തി ഇടുകയും ചെയ്തതില്‍ നന്ദിയുണ്ട്. യഥാര്‍ത്ഥത്തില്‍ ബ്ലോഗിനിയായ മാഡത്തിനും ബ്ലോഗ്ക്യാമ്പില്‍ പങ്കെടുക്കാമായിരുന്നു. സ്ത്രീ സാന്നിധ്യം കുറവായതിന് ഒരു പരിഹാരവും ആയേനെ. കെന്നിയുടെ മമ്മിയെ അങ്ങിനെ ഞങ്ങളൊക്കെ നേരിട്ട് പരിചയപ്പെടുകയും ചെയ്തേനെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: