കോപ്പിയടിക്കാരനായ സജിയുടെ മറ്റൊരു മോഷണം

http://ittimalu.blogspot.com/2006/09/blog-post_15.html

http://swapnangale.blogspot.com/2008/01/blog-post.html

ഇതാണ് ഇപ്പോഴത്തെ സ്ഥിതി

ഒരു ബ്ലോഗറുടെ പതനം.

Advertisements

10 പ്രതികരണങ്ങള്‍

 1. കേരള്‍സ് ഡോട്ട് കോമുമായി പ്രശ്നമുണ്ടായപ്പോള്‍ ബൂലോഗത്തിലെ ചിലര്‍ ഘോരഘോരം ചോദിക്കുകയുണ്ടായി സജിയെ മുന്നില്‍ നിര്‍ത്തി എന്തു കൊണ്ട് പ്രക്ഷോഭം നടത്തിയില്ല, ഇഞ്ചി ഹൈജാക്ക് ചെയ്തു..തുളസിയുടെ ഫോട്ടോ പോയതിലേ വിഷമമുള്ളോ, സജിയോടെന്താണ് പക്ഷഭേദം എന്നൊക്കെ.
  ഇപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായിക്കാണുമല്ലോ.
  ഇതറിഞ്ഞു കൊണ്ടല്ലെങ്കിലും ബൂലോഗര്‍ പ്രശ്നങ്ങളില്‍ കണ്ണുമടച്ചല്ല ഇടപെടുന്നതെന്ന് മനസ്സിലാക്കുക. തുളസിയോ, കണ്ണൂസോ മറ്റു ബൂലോഗരോ തങ്ങളുടെ എഴുത്തു കൊണ്ടോ, ചിത്രങ്ങള്‍ കൊണ്ടോ ബൂലോഗത്തില്‍ വ്യക്തമായ ഐഡന്റിറ്റിയുള്ളവരാണ്. വായനക്കാര്‍ക്കും സഹബ്ലോഗേര്‍സിനും വിശ്വാസവും ആദരവുമുള്ളവര്‍. ഒരു പ്രശ്നം വന്നാല്‍ ഒന്നുമാലോചിക്കാതെ പിന്നില്‍ അണി നിരാക്കാന്‍ തക്ക മാന്യത ബൂലോഗത്തില്‍ വളാര്‍ത്തിയെടുത്തവര്‍.
  പഴയ ആള്‍ക്കാര്‍ക്ക് മാത്രമേ ഇതു പറ്റുള്ളൂ എന്നല്ല. ഇന്റഗ്രിറ്റി വ്യക്തമാവാന്‍ വലിയ നളൊന്നും വേണ്ട. അനോണി ആന്റണി, ഗുപ്തന്‍, എന്തിന് നമ്മുടെ അനോണീമാഷ് പോലും പുതിയവരല്ലേ.
  ആ ഒരു ഉറപ്പ് സജിക്ക് നിര്‍മ്മിക്കാനായിരുന്നില്ല. അതിപ്പോള്‍ വ്യക്തമായെങ്കിലും.
  അന്ന് സജിയെ ചുറ്റിപ്പറ്റിയായിരുന്നു കോലാഹലമെങ്കില്‍ ഇന്നു ബൂലോഗം അപഹാസ്യമായേനെ.

 2. kashtam..!!!
  innale sajiyude kshamapanam vaayichirunnu…!!

 3. കേരളാ ഫാര്‍മര്‍,
  താങ്കളോട് ബഹുമാനത്തോടെ,
  ഒരു തലനാരിഴ നരയ്ക്കുമ്പോള്‍ ചുമതല കൂടുകയാണ്,
  തനിയ്ക്ക് താഴെയുള്ളവര്‍ മാതൃകയ്ക്കും നീതിയ്ക്കും മദ്ധ്യസ്ഥതയ്ക്കും
  തല മൂത്തവരെ സമീപിക്കുന്നു, ഇടി പിടി എന്ന് ഒരു മറുപടി
  വേണ്ടാ, ഒന്ന് ഇരുത്തി മൂളി, ഒന്നു മുറുക്കി , മുമ്പില്‍ നില്‍ക്കുന്നവനെ
  മൌനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി , വേണ്ടതുപോലെ ആലോചിച്ച്
  തെളിവും സാക്ഷിയും അപഗ്രഥിച്ചു നോക്കിട്ട് ,
  ഒന്ന് നീട്ടി തുപ്പി ഒരു സംഭാരവും കുടിച്ചിട്ട്
  തീര്‍പ്പ് കല്പിക്കുക അല്ലങ്കില്‍ അഭിപ്രായം പറയുക ,
  “ഇത്തിരി തീയില്ലാതെ പുകയുണ്ടാവില്ലാല്ലോ.”
  മാണിക്യം
  http://maaanikyamisin.blogspot.com/
  maaanikyam@gmail.com

 4. മാണിക്യം,
  ഒരുപിടിയും കിട്ടിയില്ല. അല്പം എനിക്കുകൂടെ മനസിലാവുന്ന ഭാഷയില്‍ ഒരു മെയില്‍ ആയാലുംമതി.
  chandrasekharan.nair@ gmail.com

 5. ചന്ദ്രേട്ടാ..

  സത്യം പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ ഹെഡ്ഡിംങ്ങ് വായിച്ചിട്ട് ഒന്നും ശരിക്കു മനസ്സിലാകുന്നില്ല. അങ്ങ് എന്ത് തെറ്റാണ് ചെയ്തത്..? ചെറിയൊരു വിശദീകരണം ചെയ്യുന്നതില്‍ വിരോധമുണ്ടൊ (ഈ പോസ്റ്റിന്റെ ഉദ്ദേശം )

  സ്നേഹത്തോടെ
  കുഞ്ഞന്‍

 6. ചന്ദ്രേട്ടാ, എന്തുപറയാനാ, എല്ലാ ബ്ലോഗുകളും വായിച്ചു. ഒരിടത്തും കമന്റിടാന്‍ തോന്നിയില്ല.

  താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍ തന്നെ വീഴും !

 7. ഇനിയെന്തെങ്കിലും സത്യങള്‍ ഉണ്ടെങ്കിലൊ…..?ഞാനൊന്നും പറയുന്നില്ല…

 8. കുഞ്ഞന്‍,
  താങ്കളുടെ കമെന്റ് സ്പാമിലായിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടല്ല. ഒരബദ്ധത്തില്‍ എഴുതിയ ഹെഡിംഗ്. അത് തിരുത്തിയിട്ടുണ്ട്.

 9. ഈ പോസ്റ്റും വിവാദവും മുമ്പേയുള്ള ബഹളങ്ങളൊന്നും നേരത്തെ കണ്ടിരുന്നില്ല,
  ഇപ്പോഴാണ് എല്ലാം അറിയുന്നത്.
  “മിന്നാമിനുങ്ങ് “എന്ന പേരിലാണ് ഞാന്‍
  ബ്ലോഗ് ചെയ്യുന്നത്.
  (ഒരു വര്‍ഷത്തിലേറെയായി പോസ്റ്റൊന്നും ഇടാറില്ല,വല്ലപ്പോഴും കമന്റാറുണ്ട്,
  ബ്ലോഗിങ്ങ് ഇത്രമാത്രം..)

  ഇവിടെ ആരോപണ വിധേയനായ വ്യക്തി “മിന്നാമിനുങ്ങുകള്‍/സജി” എന്ന പേരിലാണ് ബ്ലോഗ് ചെയ്യാറുണ്ടായിരുന്നത്.”മിന്നാമിനുങ്ങ്” എന്ന ഐ.ഡി.യില്‍ ബ്ലോഗ് ചെയ്യുന്നത് ഞാന്‍ മാത്രമാണെന്നാണ് കരുതുന്നത്.പ്രാഥമിക നോട്ടത്തില്‍ ഇവിടെ പരാമര്‍ശവിധേയമാകുന്നത് ഞാനാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്.ഈ വിവാദങ്ങള്‍ കണ്ട് നേരില്‍ പരിചയമുള്ള ചിലര്‍ അക്കാര്യം നേരിട്ടും മെയില്‍ /ചാറ്റ് വഴിയുമൊക്കെ ചോദിക്കുകയുണ്ടായി.അതുകൊണ്ട് ദയവുചെയ്ത് ബൂലോഗര്‍ എന്നെ തെട്ടിദ്ധരിക്കരുതെന്ന് വിനയപൂര്‍വം അറിയിക്കുന്നു

 10. യെവന്മാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേടേ അപ്പികളെ? കോപ്പി അടിച്ചാല്‍ എന്താ, അടിച്ചില്ലേല്‍ എന്താ? ഇതു കണ്ടിട്ട് അമ്മാവന്‍ എന്തിനാ കോപാകുലനാകുന്നത്? എനിക്ക് ഒന്നും മനസ്സിലാവുന്നില്ലെടെയ്…

  Do something creative or share something good. Come out of the negative thinking.

  എല്ലാ മലയാളികളെയും പോലെ അമ്മാവനെയും കാണാന്‍ യെവന് ബുദ്ധിമുട്ട്‌ ഉണ്ട്.

  എന്താ ഈ മലയാളീസ് ഇങ്ങനെ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: