എന്നെപ്പോലുള്ള മഠയന്മാര്ക്കായി പ്രസിദ്ധീകരിക്കുന്നത്.
<- ഇതില്‍ ഞെക്കി ഡൌണ്‍ ലോഡ് ചെയ്യുക.
firefox-3.0.tar.bz2 എന്ന പേരിലുള്ള ഒരു പെട്ടി ഡസ്ക് ടോപ്പില്‍ പ്രത്യക്ഷമാകും. മൌസിന്റെ വലതവശം ഞെക്കി (Rt Click) ചെയ്താല്‍ Extract Here എന്നത് തെരഞ്ഞെടുക്കുക.
അപ്പോള്‍ Firefox 3.0 എന്ന ഒരു ഫോള്‍ഡര്‍ ഡസ്ക്ക് ടോപ്പില്‍ പ്രത്യക്ഷപ്പെടും.
അതില്‍ രണ്ടുപ്രാവശ്യം ഞെക്കിയാല്‍ Firefox എന്ന ഫോള്ഡറോടുകൂടിയ ഒരു വിന്‍ഡോ തുറന്നുവരും. ആ ഫോള്‍ഡര്‍ കോപ്പിചെയ്ത് Home > User പോലുള്ള വിന്‍ഡോയില്‍ പോസ്റ്റ് ചെയ്യുക. എന്നിട്ട് Aplications Rt click ചെയ്താല്‍ കിട്ടുന്ന Edit Menu തുറക്കുക. Aplications എന്നതിന് താഴെ കാണുന്ന Internet ഞെക്കുക.
വലതു വശത്തെ വിന്ഡോയില്ക്കാണുന്ന Firefox Web Browser രണ്ടുപ്രാവശ്യം ഞെക്കുക. അപ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നുവരും.
മൂന്നാമതുള്ള Command എന്നത് firefox %u എന്നത് മാറ്റി /home/user/firefox-3.0/firefox/firefox %u എന്നാക്കി മാറ്റുക. അതിനുശേഷം Close ഞെക്കിയാല്‍ മതി. സെറ്റിങ്ങ് പൂര്‍ണ്ണമാവും.
Filed under: വാര്‍ത്തകള്‍ | Tagged: Firefox |
കലക്കി മാഷേ…
നന്ദി ഈ അറിവിന്
ലേഖനം നന്നായിരിക്കുന്നു;ഉപകാരപ്രദമായി. നന്ദി.
(ഈ കമെന്റ് ഉബുണ്ടു ലിനക്സ്ല് സ്വനലേഖ ഉപയോഗിച്ച് എഴുതിയത്.)