പൊണ്ണത്തടിയന്മാര്‍ സൂക്ഷിക്കുക

പൊണ്ണത്തടി ഭക്ഷ്യപ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നുവെന്ന്‌ പഠനം

ലണ്ടന്‍: ലോകത്തിന്‌ ഭീഷണിയായിരിക്കുന്ന ഭക്ഷ്യപ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും പൊണ്ണത്തടി പ്രധാന കാരണമാണെന്ന്‌ വിദഗ്‌ധര്‍. ലണ്ടനിലെ സ്‌കൂള്‍ ഓഫ്‌ ”ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിന്‍’ നടത്തിയ പഠനമാണ്‌ പൊണ്ണത്തടിയുടെ സാമൂഹികപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയത്‌. സാധാരണക്കാരെ അപേക്ഷിച്ച്‌ പൊണ്ണത്തടിയുള്ളവര്‍ 18 ശതമാനം കലോറി ഊര്‍ജം അധികമായി ഉപയോഗിക്കുന്നു. പൊണ്ണത്തടിയുള്ള ഒരാള്‍ക്ക്‌ നിലനില്‍ക്കാന്‍ പ്രതിദിനം 1,680 കലോറി ഊര്‍ജവും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 1,280 കലോറിയും ആവശ്യമുണ്ട്‌. സാധാരണക്കാരേക്കാള്‍ 5 മടങ്ങ്‌ അധികമാണിത്‌. ഇവര്‍ക്ക്‌ അധികം ഭക്ഷണം ആവശ്യമായി വരുന്നു. കൂടുതല്‍ ഭക്ഷണത്തിനായി കൂടുതല്‍ കൃഷി ആവശ്യമാണ്‌. കൃഷിക്ക്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ എണ്ണ ആവശ്യമായി വരുന്നു. ഭക്ഷ്യവസ്‌തുക്കളുടെയും എണ്ണയുടെയും വില കൂടാന്‍ ഇത്‌ കാരണമാകുന്നു. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ യാത്ര ചെയ്യാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്നു. ഇത്‌ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിന്‌ കാരണമാകുന്നു. ഇംഗ്ലണ്ടില്‍ പ്രായപൂര്‍ത്തിയായവരില്‍ നാലിലൊന്ന്‌ ജനങ്ങളും പൊണ്ണത്തടിയന്മാരാണ്‌. 1980 കളെ അപേക്ഷിച്ച്‌ ഇരട്ടിയാണിതെന്നും പഠനം വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നും നമ്മുടെ ഭക്ഷണ-സഞ്ചാരരീതികള്‍ പുനഃപരിശോധിക്കപ്പെടണമെന്നും പഠനത്തില്‍ പറയുന്നു.

കടപ്പാട്- മാതൃഭൂമി 17-05-08

Advertisements

8 പ്രതികരണങ്ങള്‍

 1. പോണ്ണത്തടിയുള്ളവര് സൂക്ഷിക്കണമെന്നാണോ അതോ ബാക്കിയുള്ളവര് സൂക്ഷിക്കണം എന്നാണോ 🙂 അവര്ക്കു വേണ്ടത് അവര് കഴിക്കും. യാത്ര ചെയ്യേണ്ട അത്രയും യാത്രയും ചെയ്യും. അത് കൊണ്ടു ബാക്കിയുള്ളവര് സൂക്ഷിച്ചോ.

  (ശോ, എന്നാലും ഇവര് കാരണമാ ഭക്ഷ്യ പ്രതിസന്ധി എന്ന് ആ ജോര്ജേട്ടന് പറഞ്ഞില്ലാലോ. ങാഹ്, പിന്നെ പറയുമായിരിക്കും )

 2. ലണ്ടനിലെ സ്‌കൂള്‍ ഓഫ്‌ ”ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിന്‍’ നടത്തിയ പഠനം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലെ? എനിക്ക് തോന്നുന്നു. കാരണം നമ്മുടെ ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം പ്രധാനമായും നാം കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. മണ്ണിലെ ന്യൂട്രിയന്‍സിനെ തെറ്റായ രീതിയില്‍ തകിടംമറിച്ചതിന് കൃഷിശാസ്ത്രജ്ഞര്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇറച്ചിക്കോഴികളുടെ കാര്യം തന്നെ എടുക്കാം. ആറുമാസം പോലും വളര്‍ത്താതെ രണ്ട് കിലോയ്ക്ക് മുകളില്‍ ഭാരമുള്ളതായി വളര്‍ത്തിയെടുത്ത് നമുക്ക് ഭക്ഷ്യ യോഗ്യമാക്കി മാറ്റുന്നത് എപ്രകാരമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
  തെറ്റായ ആഹാരം ലഭ്യമാക്കി തടിയന്മാരുടെ പരമ്പര തന്നെ സൃഷ്ടിച്ചിട്ട് പഠനം നടത്തി സര്‍വ്വ കുറ്റവും പൊണ്ണത്തടിയുള്ളവര്‍ക്ക്. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം കടലാണല്ലോ. അത്പോലും മനുഷ്യന്‍ മലിനപ്പെടുത്തി. ഇനി മത്സ്യം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് എന്തൊക്കെയാണ് അസുഖങ്ങള്‍ വരാന്‍ പോകുന്നത് എന്ന് കണ്ടുതന്നെ അറിയാം. ആ പഠനം വെളിച്ചം കാണാന്‍ ഇനിയും അനേകം വര്‍ഷങ്ങള്‍ വേണ്ടിവരും. ആഗോളതാപനത്തിന് മണ്ണിരകളെ കൊന്നൊടുക്കിയവരെപ്പറ്റി ഈ ഗവേഷകര്‍ക്ക് ഒന്നും പറയാനില്ലെ? എനിക്കറിവുള്ള പല പൊണ്ണത്തടിയുള്ളവരും കഴിക്കുന്ന ആഹാരം ഒരു സാധാരണ വ്യക്തി കഴിക്കുന്നതിനേക്കാള്‍ കുറവാണ്. ഇനി ഇംഗ്ലണ്ടിലുള്ള തടിയന്മാരെല്ലാം പതിനെട്ട് ശതമാനത്തില്‍ക്കൂടുതല്‍ ഉപയോഗിക്കുന്നവരാകാം.

 3. അത് തന്നെയാണ് ഞാന്‍ പറയാന്‍ വന്നതും. എനിക്കറിയാവുന്ന മെലിഞ്ഞ ചില ആള്‍ക്കാര്‍ വളരെ നന്നായ്‌ ആഹാരം കഴിക്കുന്നവര്‍ ആണ്.

 4. ഞാന്‍ കൂട്ടിനോക്ക്യപ്പൊ, ഒരേമ്പക്കം വിടാന്‍ എനിക്ക് കേവലം 514 കലോറി ഊണ് മാത്രം മതി എന്നു തെളിഞ്ഞിരിക്കയാണ്. പ്രിയ എഴുതിയത് എന്റെ പ്രകടനപത്രികയാണ്.

  ലണ്ടനിലെ സ്‌കൂള്‍ എഴുതീരിക്കണതത്രയും തോന്ന്യാസമാണ്.
  കാള്യംബീ അവനെ കൊല്ലാനെന്തുണ്ട് വഴി ?

 5. ചേട്ടാ,
  2 തരത്തിലുള്ള പൊണ്ണത്തടിയുണ്ട് (Clint Eastwood ഡയലോഗല്ല!). ഒന്ന് ജനിതകമായ കാരണം കൊണ്ടുള്ളവയും രണ്ടാമത്തേത് അമിതിമായ തീറ്റ കൊണ്ടുണ്ടാകുന്നതും. ലണ്ടനിലെ സ്‌കൂള്‍ എഴുതിയത് രണ്ടാമത്തേത്തരം ആള്‍ക്കാരേക്കുറുച്ചാണ്. നമ്മുടെ നാട്ടിലും ഇത്തരക്കാര്‍ ഉണ്ട്. ശ്രദ്ധിച്ചിട്ടില്ലേ, ചില ആള്‍കാര്‍ ജോലികിട്ടിക്കഴിഞ്ഞ് അല്ലെങ്കില്‍ കല്ല്യാണം കഴിഞ്ഞ് തടിച്ച് കൊഴുത്തു വരുന്നത്. ഇന്ദ്രന്‍സിനേ നോക്ക്. മെലിഞ്ഞ ശരീരപ്രകൃതിയാണ് അദ്ദേഹത്തിന്റെ സിനിമയിലെത്താനുണ്ടായ മുതല്‍കൂട്ട്. ഇപ്പോഴോ? എങ്ങനെ ഇരിക്കുന്നു?
  കൂടാതെ കൂടുതല്‍ തിന്നിട്ടും തടിക്കാത്ത വെറൊരു വര്‍ഗ്ഗവും ഉണ്ടു്.
  ലണ്ടനിലെ ആള്‍ക്കാര്‍ തിന്നുന്നതുപോലെ തന്നെ ആഹാരം നശിപ്പിച്ചുകളയുകയും ചെയ്യുന്നതില്‍ മുമ്പിലാണ്. jagadees dot wordpress dot com കാണുക.

 6. hi,

  would like to know about tools that you are using for wordpress in Malayalam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: