ആണവചില്ലും വായനാ പ്രശ്നങ്ങളും

സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന യൂണികോഡ് മലയാള ഭാഷ എഴുതുവാനും വായിക്കുവാനും ഇന്റെര്‍നെറ്റില്‍ എത്തിച്ചേരുന്നവര്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുന്നത് മറ്റഉള്ളവര്‍ക്ക് ചില്ലിന്റെ പ്രശ്നങ്ങളൊന്നും ഇല്ലാതെ വായിക്കുവാന്‍ കഴിയണം എന്നുള്ളതാണ്. അതേപോലെ മറ്റള്ളവര്‍ എഴുതി പ്രസിദ്ധീകരിക്കുന്നത് തെറ്റില്ലാതെ നമുക്കും വായിക്കുവാന്‍ കഴിയണം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ ഗ്രൂപ്പ് നിലവില്‍ അംഗീകിക്കുന്ന 5.1 ഉള്‍ക്കൊള്ളുവാന്‍ തയ്യാറല്ല. അതിനാല്‍ തന്നെ അവര്‍ അതിന് പരിഹാരമായി കണ്ടെത്തിയത് അപ്രകാരം പ്രസിദ്ധീകരിക്കപ്പെടുന്നവ വായിക്കുവാന്‍ വേണ്ടി 5.1 ല്‍ ആക്കി പ്രസിദ്ധീകരിക്കപ്പെട്ടവ 5.0 യിലേക്ക് മടക്കിക്കൊണ്ട് വന്ന് വായിക്കുക എന്നുള്ളതാണ്. നിലവില്‍ ഉള്ള പോരായ്മകള്‍ പരിഹരിക്കപ്പെടക്കത്തക്ക രീതിയില്‍ കാര്‍ക്കോടകന്‍ പണിപ്പുരയിലാണ് താനും.
ഒരു ഐടി പ്രൊഫഷണലല്ലാത്ത ഞാന്‍ ഫോണ്ട് പ്രശ്നം പരിഹരിക്കുന്നതിലേയ്ക്കായി എസ്.എം.സി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അപ്രകാരം ഈ ആഡ്ഓണിലൂടെ എന്റെ പ്രശ്നം തീര്‍ന്നു. ചെയ്യേണ്ടത് ഇത്രമാത്രം ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന ഐക്കോണ്‍ ടൂള്‍ ബാറിലെ Tools > Add-ons തെരഞ്ഞെടുത്ത് അതിലേയ്ക്ക് വലിച്ചിടുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് വേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ പൂര്‍ണമായും ചില്ല് പ്രസ്നം ഒഴിവായി കിട്ടും. അവവരവര്‍ എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍ ചില്ലുകളിലെ പ്രശ്നം കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പുതിയ രീതി അവംലമ്പിക്കുന്ന മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ് പ്രശ്നം.

അഡ്രസ് ബാറില്‍ https://addons.mozilla.org/en-US/firefox/addon/7289 എന്ന ലിങ്ക് തുറന്നല്‍ ഫയര്‍ഫോക്സ് അല്ലെങ്കില്‍ ഐസ്വീസലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

Advertisements

2 പ്രതികരണങ്ങള്‍

  1. കേരളാ ഫാര്‍മറേ,

    താങ്കളുടെ ഈ പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ ഒരു തെറ്റും കൂടാതെ തന്നെ എനിക്ക്‌ വായിക്കാന്‍ പറ്റുന്നു. മാത്രമല്ല വളരെ നല്ല ലിപിയും. ഞാന്‍ സെറ്റ്‌ ചെയ്തിരിക്കുന്ന ലിപി രഘു ആണ്. ഇനി അതാണോ ഞാന്‍ ഇപ്പോള്‍ കാണുന്നത്‌. എങ്കില്‍ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. നന്ദി ഏവൂരാനാണ് കൊടുക്കേണ്ടത്‌.

  2. അങ്കിള്‍,
    ഞാന്‍ fix-ml 04 ഉപയോഗിച്ച് യൂണികോഡ് 5.0 ല്‍ ആണവച്ചില്ലുകള്‍ ശരിയായി വായിക്കുന്നു. അങ്കിള്‍ 5.1 ല്‍ രഘു ഫോണ്ട് ഉപയോഗിച്ച് എന്റെ 5.0 എഴുതുന്ന പഴയ ചില്ലുകള്‍ ആണവമായി വായിക്കുന്നു. അങ്ങിനെ എഴുത്തും വായനയും കേമം. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും വരെ നമുക്കിങ്ങനെ പോകാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: