Facebook/ഫെയിസ്ബുക്ക്

facebook എന്ന ഒറ്റ പേജില്‍ നിന്നും വിവിധ ബ്ലോഗുകളിലേയ്ക്ക് പോസ്റ്റുചെയ്യുവാനുള്ള സംവിധാനം ലഭ്യമാണ്. സൗഹൃദം പങ്കുവെയ്ക്കുവാനും പരസ്പരം പ്രൊഫൈലുകള്‍ കാണുവാനും മറ്റും വളരെ പ്രയോജനപ്രദം. തുടക്കത്തില്‍ത്തന്നെ ഈ സംവിധാനത്തില്‍ അംഗങ്ങളായിട്ടുള്ളവരെ കണ്ടെത്തുവാന്‍ നമ്മുടെ മെയിലിംഗ് ലിസ്റ്റില്‍ നിന്ന് കണ്ടെത്തുവാനും അവരെ ക്ഷണിക്കുവാനും ഉള്ള സംവിധാനവും ലഭ്യമാണ്. കൂടുതല്‍ അറിയവാന്‍ ഒന്ന് ശ്രമിച്ച് നോക്കൂ.

Advertisements

5 പ്രതികരണങ്ങള്‍

 1. തുടക്കത്തില്‍ത്തന്നെ ഈ സംവിധാനത്തില്‍ അംഗങ്ങളായിട്ടുള്ളവരെ കണ്ടെത്തുവാന്‍ നമ്മുടെ മെയിലിംഗ് ലിസ്റ്റില്‍ നിന്ന് കണ്ടെത്തുവാനും അവരെ ക്ഷണിക്കുവാനും ഉള്ള സംവിധാനവും ലഭ്യമാണ്

  ഈ സംവിധാനം ഇപ്പോള്‍ ഓര്‍ക്കുട്ടിലും ഉണ്ട്…

 2. ചന്ദ്രേട്ടാ ക്ഷണം സ്വീകരിച്ചു. ഓർക്കൂട്ട് പോലുള്ള ധാരാളം സൈറ്റുകൾ ഇന്ന് ലഭ്യമാൺ അതിൽ‌പ്പെട്ട ഒന്നാൺ ഫെസ് ബുക്കും. പക്ഷെ എനിക്ക് പേടിയുള്ളത് ഈമെയിൽ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്തുന്ന ഏർപ്പാടിലാൺ. കാരണം ഇത്തരത്തിലുള്ള ചില സൈറ്റുകളെങ്കിലും നമുക്ക് തലവേദന ഉണ്ടാക്കാറുണ്ട്.. നമ്മുടെ ഐ.ഡിയും ആ മെയിലിലെക്കുള്ള പാസ് വേഡും അവർ ചോദിക്കും. നമ്മൾ മനസ്സറിഞ്ഞ് കൊടുക്കുകയും ചെയ്യും. പിന്നെ സ്വന്തമായി അവർ ആ അഡ്രസ് ബുക്കിലൂള്ള എല്ലാർക്കും ഇന്വിറ്റേഷൻ അയച്ചു കൊണ്ടേയിരിക്കും. അവർ ജോയിൻ ചെയ്യും വരെ അതു തുടരും.. അങ്ങിനെ ചില അക്കിടികൾ പറ്റിയതിനാൽ ഞാൻ ആ സംഗതി സ്കിപ് ചെയ്യുകയാൺ പതിവ്.. സ്ഥിരമായി ഇതു പോലെ ഒരു സൈറ്റിൽ നിന്നും ക്ഷണം ലഭിച്ചുകൊണ്ടിരുന്ന വിവരം ശ്രീ സിബു ഒരിക്കൽ എന്നോട് പറഞ്ഞതനുസരിച്ച അദ്ദേഹത്തിന് വീണ്ടും ഇങ്ങനെ വരാതിരിക്കാൻ ഒടുവിൽ അദ്ദേഹത്തിന്റെ കോണ്ടാക്റ്റ് തന്നെ എനിക്ക് എന്റെ അഡ്രസ് ബുക്കിൽ നിന്നും റിമൂവ് ചെയ്യേണ്ടി വന്നു. തുടരെ തുടരെ ഇങ്ങനെ ഇന്വിറ്റേഷൻ ചെല്ലുന്നത് ചിലർക്കെങ്കിലും അരോചകമാവും.

  അതുകൊണ്ട് ആ ഒരു സ്റ്റെപ് കഴിയുന്ന്നതും ഒഴിവാക്കുന്നതാൺ ഇത്തരം സൈറ്റുകളെ സംബന്ധിച്ച് നല്ലതെന്ന് എനിക്കു തോന്നുന്നു.

  ഓർക്കൂട്ട് പോലെ തന്നെ വികൂട്ട് (www.vkoot.com) , കൂട്ടം (www.koottam.com), വെയ്ൻ (www.wayn.com) തുടങ്ങിയവയും ഇപ്പോൾ പ്രചാരത്തിലുള്ളവയാൺ. ഇതിൽ ആദ്യത്തെ രണ്ടും മലയാളികളുടെ മേൽനോട്ടത്തിലാൺ പ്രവർത്തിക്കുന്നത്..

  അറിവ് പങ്കുവച്ചതിന് നന്ദി ചന്ദ്രേട്ടാ.. 🙂

 3. സിബുവേട്ടന്‍ എന്നോടും ആ പരാതി കഴിഞ്ഞ ദിവസം പറഞ്ഞു. ഒടുവില്‍ കോണ്ടാക്ട് ലിസ്റ്റില്‍ നിന്നും എടുത്തു കളയുകയാണ് ചെയ്തത്.

 4. പക്ഷെ എനിക്ക് നല്ലതാണെന്ന് തോന്നി. അതിനാലാണ് ക്ഷണിച്ചത്. അതും പലരും ഫെയിസ് ബുക്കില്‍ അംഗത്വം ഉള്ളവരും ആണ്. ലേറ്റസ്റ്റ് അപ്ഡേറ്റ്സ് പ്രൊഫൈലില്‍ കാണുവാനും പറ്റും. പക്ഷം പ്രൊഫൈലില്‍ മലയാളം സപ്പോര്‍ട്ട് ഇല്ല. എനിക്ക് പരിചയമുശ്ശവരെയാണ് ഞാന്‍ പ്രധാനമായും ക്ഷണിച്ചത്. എല്ലാപേരെയും ക്ഷണിക്കുന്ന ഓപ്ഷന്‍ ഞാന്‍ സ്കിപ്പ് ചെയ്തു എന്നാണ് തോന്നുന്നത്. എന്തായാലും ഇത്തരത്തിലുള്ള പല സൈറ്റുകളും സൂക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. നന്ദു പറഞ്ഞ പ്രശ്നം ഇതിലും ഉണ്ട് എന്ന് തോന്നുന്നു. സ്കിപ്പ് ചെയ്താല്‍ ഒഴിവാക്കാം.

 5. പ്രിയ സുജിത് – നന്ദകുമാര്, ഇങ്ങനെ സ്ഥിരമായ് മെയില് ചെല്ലുന്നെങ്കില് കോണ്ടാക്ട് റിമൂവ് ചെയ്യേണ്ടതില്ല. നിങ്ങള് പ്രസ്തുത സൈറ്റുകളില് ഇ മെയില് ഐഡി കൊടുത്തപ്പോളുള്ള നിങ്ങളുടെ ഇ മെയില് പാസ്സ് വേഡ് മാറ്റിയാലും മതിയാകും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: