ബാങ്കുകളെ വിശ്വസിക്കരുത്

My SBT Account

2005 ല്‍ ഏഷ്യാനെറ്റിന് (ഡാറ്റാലൈന്‍) നല്‍കിയ 3125 രൂപയുടെ ഒരു ചെക്ക് ഇപ്പോള്‍ ഉണ്ടായിരുന്ന ക്രഡിറ്റ് ബാലന്‍സ് ഡബിറ്റ് ചെയ്ത് ക്രഡിറ്റ് ഡബിറ്റായി മാറിയിരിക്കുന്നു. എനിക്ക് മാത്രമല്ല പലരുടെയും അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ ഡബിറ്റ് ചെയ്യപ്പെട്ടതായി അറിയുവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പാസ്ബുക്ക് എത്രപേര്‍ സൂക്ഷിക്കുന്നുണ്ടാവും? തിരിമറികള്‍ കണ്ടെത്തുവാന്‍ കഴിവില്ലാത്ത ഒരാളുടെ നിക്ഷേപം അയാളെ ചിലപ്പോള്‍ കടക്കെണിയിലും പിന്നീട് ആത്മഹത്യയിലേയ്ക്കും വഴി തെളിച്ചു എന്നു വരാം. ബാങ്കില്‍ ബാലന്‍സ് ഉണ്ടായിരിക്കുകയും അതിന്‍ പ്രകാരം ആര്‍ക്കെങ്കിലും ഒരു ചെക്ക് കൊടുക്കുകയും അയാള്‍ ആ ചെക്കുമായി ബാങ്കില്‍ ചെല്ലുകയും ഇപ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചെക്ക് ക്ലീയര്‍ ചെയ്തതുകാരണം ചെക്ക് മടക്കുകയും ചെയ്താല്‍ വണ്ടിച്ചെക്ക് കൊടുത്തതിന് എന്ത് ശിക്ഷ ആണെന്നറിയാമോ?

ബാങ്കുകള്‍ കൃത്യത പാലിക്കുന്നു എന്ന് ഒരിക്കലും ധരിക്കരുത്. പലിശ കണക്കാക്കുന്ന കാര്യത്തിലാണെങ്കിലും വായ്പ തിരികെ പിടിക്കുന്ന കാര്യത്തിലാണെങ്കിലും തെറ്റുകള്‍ പറ്റാം. എസ്.ബി.ടി യ്ക്ക് കോടികളുടെ ലാഭം. സ്വയം വിരമിക്കലിലൂടെ സ്റ്റാഫിന്റെ എണ്ണം കുറച്ച് വിത്ഡ്രാവല്‍ എ.ടി.എം ലൂടെ ആക്കി കോടികള്‍ ലാഭം. അഭ്യസ്ത വിദ്യരുടെ എണ്ണം എത്രമടങ്ങാണ് വര്‍ദ്ധിച്ചത് എന്ന് കൂടി കണക്കാക്കണം.

ഇതേ പോലെ എനിക്ക് മറ്റൊരനുഭവം കെ.എസ്.എഫ്.ഇ യില്‍ നിന്നുണ്ടായി. 100 തവണകളായി അവസാനിച്ച ചിട്ടിയുടെ അവസാന ഗഡു ഒടുക്കാന്‍ ചെന്ന എനിക്ക് 583 രൂപ അധികം നല്‍കേണ്ടി വന്നു. അവര്‍ കണ്ടെത്തിയ കാരണം എനിക്കുണ്ടായിരുന്ന ഫിക്സഡ് ഡെപ്പോസിറ്റിന്റെ വിത്ഡ്രാവല്‍ സമയത്ത് ആ മാസത്തെ പലിശയും ചേര്‍ത്താണ് കൈപ്പറ്റിയത് എന്ന് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി എന്നതാണ്. അതിന്‍ പ്രകാരം മലയിന്‍കീഴ് ബ്രാഞ്ചില്‍ 034665 ചെല്ലാനായി 583 രൂപ 12-2-2008 ല്‍ അധികം അടക്കുകയുണ്ടായി. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ തുക തിരുത്തല്‍ നടത്തിയതായും കാണുവാന്‍ കഴിഞ്ഞു. അടുത്ത തവണ ചിട്ടിയടക്കുമ്പോള്‍ എന്നെ ബോധ്യപ്പെടുത്തുന്നതിന് പകരം വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മ ശക്തി ക്ഷയിച്ചശേഷം അവതരിപ്പിക്കുന്ന രീതി അപാരം തന്നെ!!!

എന്റെ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി എന്നുവരാം. അതിനാല്‍ അവരവരുടെ അക്കൗണ്ടുകള്‍ നോട്ടുബുക്കിലോ എക്സല്‍ പേജിലോ രേഖപ്പെടുത്തി സൂക്ഷിക്കുന്നത് നല്ലതാണ്. എ.ടി.എം സൗജന്യമാണ് എന്ന് ധരിച്ചാല്‍ അതും തെറ്റ്. അതിനും കൂലി ഈടാക്കുന്നുണ്ട്.

Advertisements

4 പ്രതികരണങ്ങള്‍

  1. Indian goverment (reserve bank) is making the usage of ATM is totally free for anyone in India starting next year. I think that move is crazy.

    I don’t know rules in India, but usually checks (personal checks) will turn bad once it pasts 90-120 days from the date it was written. So, you may want to check with your bank to see why/how they cashed the check.

    KSFE cheettaney pattichu ennu thonnunnu. pakshe they could have found the error in the audit. pakshe fiscal year end cheyyumbol itharam cheriya errorsil collect cheyyan usually banks thayyaaraavumo??

  2. ചന്ദ്രശേഖരന്‍ നായര്‍ നല്ലോരു കര്‍ഷകനായിരിക്കാം. പക്ഷേ നല്ലൊരു കണക്കപിള്ളയല്ല. ആയിരുന്നെങ്കില്‍ 2005 ല്‍ കൊടുത്ത 3000 ല്‍ പരം രൂപയുടെ ചെക്ക്‌ ഇത്രയും നാളായി ബാങ്ക്‌ പാസ്സ്‌ ബുക്കില്‍ ചെലവായിട്ട്‌ കാണിക്കാന്‍ വിട്ടുപോയതെന്തന്നന്വേഷിക്കുമായിരുന്നു. ചെക്കു കൊടുത്തിട്ട്‌ അതു മാറി കാശാക്കാറുണ്ടോയെന്ന്‌ നോക്കാത്തതു നമ്മുടെ കുറ്റം.

    ഒരിക്കല്‍ ഡബിറ്റ്‌ ചെയ്തതാണ് വീണ്ടും ചെയ്തതെങ്കില്‍, പരാതിപ്പെടാന്‍ സ്കോപ്പുണ്ട്.

  3. സ്വന്തം അക്കൗണ്ട് നമ്പരും മറ്റും പ്രസിദ്ധപ്പെടുത്തണമായിരുന്നോ? സ്കീന്‍ ഷോട്ടില്‍?

  4. ഏവൂരാനെ- റബ്ബര്‍ കര്‍ഷകന്റെ അക്കൗണ്ടും ഒഴിഞ്ഞതാണ് എന്ന് അറിയട്ടെ. അക്കൗണ്ട് നമ്പര്‍ പ്രസിദ്ദീകരിച്ചതുകൊണ്ട് പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: