കലാകൗമുദി എഡിറ്റര്‍ക്ക് ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍

പ്രിയപ്പെട്ട എം എസ് മണിസര്‍,

താങ്കളുടെ വാരികയില്‍ മലയാളം ബ്ലോഗിങ്ങിനെ അടച്ചാക്ഷേപിക്കുന്ന ശ്രീ എം കെ ഹരികുമാരിന്റെ കോളത്തിനെ പറ്റി അഞ്ചല്‍കാരന്‍ എഴുതിയ ബ്ലോഗ് അതേപടി പകര്‍ത്തുന്നത് ഇതിനേക്കാള്‍ നന്നായി താങ്കളൂടെ വാരികയിലൂടെ നടക്കുന്ന അഭിപ്രായസ്വാതന്ത്ര്യഹനനത്തെ വിവരിക്കുവാന്‍ പറ്റാത്തതു കൊണ്ടാണു.

എം.കെ.ഹരികുമാര്‍ കലാകൌമുദിയിലെ തന്റെ �അക്ഷരജാലകം� എന്ന കോളത്തില്‍ എഴുതിയിട്ട മലയാള ബ്ലൊഗിങ്ങിനെ കുറിച്ചുള്ള ചോദ്യോത്തരമാണ് ഇത്. ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞറിഞ്ഞ് മലയാള ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്ന ആര്‍ക്കും ആദ്യം ഒരു സ്ഥല ജല ഭ്രമം ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം. എം.കെ.ഹരികുമാര്‍ എന്ന ഒരു ബ്ലൊഗറുടെ ആഗമനത്തേയും അതേ ഊഷ്മളതയോടെയും സ്നേഹത്തോടെയും ബൂലോകത്തേക്ക് സ്വാഗതം ഓതിയതിന് അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റുകള്‍ തന്നെ ഉദാഹരണങ്ങളാണ്. പുതുതായി ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിനെ മലയാളം ബ്ലോഗിങ്ങ് അത്രയും കൂടി വളര്‍ന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാള ബ്ലൊഗിങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ എല്ലാവരും തന്നെ.

കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ �പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം…� എന്ന പ്രസ്താവന ഉന്നയിക്കാന്‍ എം.കെ.ഹരികുമാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മലയാള ബ്ലൊഗിങ്ങുമായി ബന്ധമുള്ള ഏവര്‍ക്കും തിരിച്ചറിവുള്ളതാണ്. പക്ഷേ ബൂലോകത്ത് നടന്ന ഹരികുമാറിന്റെ ഗിമ്മിക്കുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബ്ലൊഗിങ്ങിനെ കുറിച്ചെഴുതിയ കുറിപ്പ് തുടര്‍ന്ന് വായിക്കുക – ഒപ്പ് ഇടുക​>>>>>>

Advertisements

ഒരു പ്രതികരണം

  1. ചന്ദ്രേട്ടാ,
    ആരെങ്കിലും എന്തെങ്കിലും എഴുതീ എന്നു വച്ച് ബ്ലോഗിഗിന് എന്തെങ്കിലും പറ്റുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. പിന്നെ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കു കിട്ടിയ തുമ്പുകളില്‍ നിന്ന് കഥമെനയുന്നവരാണ്.

    ഇന്ന് രാവിലെ ഒരു ടി.വി പ്രോഗ്രാമില്‍ കേട്ടതാണ് “ഇര്‍ഫാന്‍ പത്താന്‍, ആര്‍.പി. സിംഗ്, ഇഷാന്ത് ശര്‍മ്മ എന്നിവരുടെ സ്പിന്‍ ബൌളിംഗ് ……” ക്രിക്കറ്റ് അറിയാവുന്ന ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഇവരു സ്പിന്നര്‍ മാരല്ല എന്ന്. ഇത്രയൊക്കയേ ഉള്ളൂ ഇവരുടെ വിവരം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: