കാര്‍ഷിക മേഖലയും വിവരസാങ്കേതിക വിദ്യയും

ആകാശവാണിയുടെ പരിപാടിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈപേജ്  സന്ദര്‍ശിക്കുക.

ആകാശവാണി തിരുവനന്തപുരം നിലയം 24-01-08 വ്യാഴാഴ്ച വൈകുന്നേരം 6.50 (1850 hrs) മുതല്‍ 7.20 വരെ പ്രക്ഷേപണം ചെയ്യുന്ന വയലും വീടും പരിപാടി കേള്‍ക്കുവാന്‍ കഴിയുമെന്നുള്ള ബ്ലോഗര്‍മാരെ ക്ഷണിക്കുന്നു. സ്വന്തമായി കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഇല്ലെങ്കില്‍പ്പോലും കൂടുതല്‍ കര്‍ഷകര്‍ ഇന്റെര്‍ നെറ്റിലും ബ്ലോഗുകളിലും വരണം എന്ന ലക്ഷ്യത്തോടെ വയലും വീടും പരിപാടിയില്‍ അവതരിപ്പിക്കുകയാണ്. മലയാളം ഡസ്ക്ടോപ്പും മലയാളം കീ ബോര്‍ഡും ഉപയോഗിക്കുവാന്‍ കഴിയുന്ന ഡെബിയാന്‍ ഗ്നു-ലിനക്സ് കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രയോജനപ്രദമാണ് എന്ന അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാല്‍ ഒരവസരം ലഭ്യമാക്കിയ ശ്രീ. മുരളീധരന്‍ തഴക്കരയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. മുന്‍പും എനിക്ക് വയലും വിടും പരിപാടിയില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അവിടെ ഇപ്പോഴുള്ള കമ്പ്യൂട്ടറൈസ്ഡ് റിക്കാര്‍ഡിങ്ങ് ഗംഭീരം തന്നെയാണ്.

കര്‍ഷകര്‍ ഇന്റെര്‍നെറ്റും ബ്ലോഗുകളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പേപ്പര്‍ നിര്‍മാണത്തിന് മരങ്ങളും മറ്റും മുറിച്ച് മാറ്റി ആഗോളതാപനത്തിന് വഴിവെയ്ക്കത്തക്ക പ്രവര്‍ത്തനത്തില്‍ നിന്ന് പേപ്പറും പേനയും ബോര്‍ഡുകളുമില്ലാതെ രചിക്കുവാനും സൂക്ഷിക്കുവാനും വരും തലമുറയ്ക്ക് പങ്കുവെയ്ക്കുവാനും വേണ്ടിയുള്ള സുരക്ഷാമാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകുവാന്‍ വേണ്ടിയാണ്.

ബൂലോഗര്‍ പ്രസ്തുത പരിപാടി കേട്ടശേഷം വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

Advertisements

4 പ്രതികരണങ്ങള്‍

  1. ഇതു കേട്ടിട്ടന്നെ മറ്റൊരു കാര്യം ,ചേട്ടാ 🙂

  2. മുമ്പത്തെക്കാളേറെ കാര്‍ഷികമേഘലയെ ശ്രദ്ധിക്കേണ്ടത്, കൂടുതല്‍ ആവശ്യമായി മാറിയിരിക്കുന്നു – pvpnair.blogspot.com ഈ ബ്ലൊഗ് ശ്രദ്ധിക്കുമല്ലോ!

  3. അഭിനന്ദനങ്ങള്‍. 24 നുള്ള AIR പ്രോഗ്രാം തീര്‍ച്ചയായും കേള്‍ക്കാന്‍ ശ്രമിക്കാം.

  4. പുല്ലുപറിയും, പശുക്കറവയും റബ്ബര്‍ടാപ്പിങ്ങും കഴിഞ്ഞ് നേരെചെന്ന് ബുദ്ധിപരമായ വ്യാപാരിയായി വേഷം മാറുന്ന ചേട്ടനെ എത്ര സമ്മതിച്ചാലാണൊന്നു മതിയാകുക !
    ഈ എന്നെയും സമ്മതിയ്ക്കണം !
    ചെവി എന്നൊന്നുണ്ടെങ്കില്‍, ചേട്ടാ, ഞാനത് കേട്ടിരിക്കും. ഷുബര്‍ !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: