എന്തുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നു?

വര്‍ഷം അഞ്ചായിട്ടും അംഗീകാരമില്ല

സര്‍ക്കാരിന്റെ ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട്

അടച്ചുപൂട്ടല്‍ ഭീഷണിയില്‍

  • കുട്ടികളുടെ എണ്ണം കുറഞ്ഞു.
  • ശമ്പളം നല്‍കാന്‍ പണമില്ല.

എ.സി. റെജി

“തിരുവനന്തപുരം : കോഴ്സ് തുടങ്ങി അഞ്ചു വര്‍ഷമായിട്ടും അംഗീകാരം കിട്ടാത്തതുകാരണം ടെക്നോപാര്‍ക്കിലെ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അടച്ചു പൂട്ടേണ്ട അവസ്ഥയിലായി.

അറുപത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങളോടെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ പഠിക്കുന്നത് 16 കുട്ടികള്‍ മാത്രം. ബി.ടെക് കഴിഞ്ഞവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠിക്കുവാന്‍ വേണ്ടി തുടങ്ങിയ ഡിപ്ലോമ കോഴ്സിന് ആദ്യത്തെ രണ്ടു വര്‍ഷം ധാരാളം അപേക്ഷകരുണ്ടായിരുന്നു. എ.ഐ.സി.ടി.ഇ യുടെ അംഗീകാരം ഉടന്‍ കിട്ടുമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും യാതൊരു നടപടിയും ആയിട്ടില്ല.

പതിനെട്ട് മാസത്തെ ഡിപ്ലോമ കോഴ്സിന് 1.5 ലക്ഷം രൂപയാണ് ഫീസ് വാങ്ങുന്നത്. പട്ടികജാതി – പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവുണ്ട്. ഫീസിനത്തില്‍ ലഭിക്കുന്ന പണമാണ് ശ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ വിനിയോഗിക്കുന്നത്. എന്നാല്‍ കുട്ടികള്‍ ഇല്ലാതായതോടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് പണം ഇല്ലാത്ത അവസ്ഥയാണ്. ഡയറക്ടര്‍ തൊട്ട് ഇങ്ങോട്ടുള്ള ജീവനക്കാര്‍ക്ക് വര്‍ഷം 50 ലക്ഷം രൂപ ശമ്പളമായും മറ്റും നല്‍കേണ്ടതുണ്ട്. വരുമാനം കുറഞ്ഞതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കാമ്പസുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 4 കോടി രൂപയില്‍ നിന്നാണ് ഈ ചെലവുകള്‍ വഹിക്കുന്നത്. ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. എ.ഐ.സി.ടി.ഇ യുടെ അംഗീകാരം നേടിയെടുക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമിച്ചില്ലെങ്കില്‍ ദേശീയ നിലവാരമുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം അടച്ച് പൂട്ടേണ്ടി വരും.”

ഇത് 24-12-07 -ല്‍ കേരളകൗമുദിയില്‍ വന്ന വാര്‍ത്തയാണ്. ടെക്നോപാര്‍ക്കിലെ പല സ്ഥാപനങ്ങളും വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് എ.ഐ.സി.ടി.ഇ യുടെ അംഗീകാരം കിട്ടാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. കേരളത്തിലെ വിദ്യാഭ്യാസം ഒരു ലാഭക്കച്ചവടമാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ സര്‍ക്കാര്‍ വിദ്യാലയം നഷ്ടത്തിലും. ഈ വിഷയം ഒരു ചര്‍ച്ചയ്ക്കായി ഇവിടെ അവതരിപ്പിക്കുന്നു.

Advertisements

ഒരു പ്രതികരണം

  1. ചുരുക്കത്തില്‍ ഖജനാവിനെ ചോര്‍ത്തുന്ന ഒരു സ്ഥാപനമായി മാറി, ഈ സര്‍ക്കാര്‍ പള്ളീക്കൂടം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: