ഒരു ചടങ്ങായി മാറുന്ന ഗ്രാമസഭകള്‍

ആര്‍ക്കെങ്കിലും ഗ്രാമസഭയില്‍ പങ്കെടുക്കാം, അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിയതല്ലെ അതില്‍ പങ്കാളിയാകാം, ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് ഒരു പൗരന്റെ കര്‍ത്തവ്യമല്ലെ എന്നൊക്കെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓരോഗ്രാമത്തിലും ഉള്ള ആര്‍ക്കും തന്നെ വാര്‍ഡുകളില്‍ നടക്കുന്ന ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന് താല്പര്യം ഇല്ല എന്നതാണ് വാസ്തവം. ഒരു പഞ്ചായത്ത് മെമ്പറെ സംബന്ധിച്ചിടത്തോളം അയാളുടെ നിലനില്‍പ്പിന് മൂന്നു മാസത്തിലൊരിക്കല്‍ ഗ്രാമസഭ വിളിച്ചുകൂട്ടാതിരിക്കാന്‍ കഴിയില്ല. കുറെ ആളുകളെയെങ്കിലും പങ്കെടുപ്പിക്കാന്‍ കഴിയുന്നത് പല ആനുകൂല്യ വിതരണങ്ങളും ഗ്രാമസഭകളിലൂടെ നടക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. ഇവിടെ നടക്കുന്നതെന്താണ് എന്ന് പരിശോധിക്കാനോ, ഇതിനെക്കറിച്ച് പരാതിപ്പെടുവാനോ സംവിധാനങ്ങളില്ല. പങ്കെടുക്കാത്ത ആളുകളുടെ പേരെഴുതി കള്ള ഒപ്പിട്ട് ക്വാറം തികക്കുകയാണ് പതിവ്. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഒരു നല്ലകാര്യം അവതരിപ്പിച്ചാല്‍ ഹാ…. മിനിട്സില്‍ രേഖപ്പെടുത്തി എന്നാവും മറുപടി. അടുത്ത ഗ്രാമസഭയില്‍ അതേക്കറിച്ച് ഒരു വിവരവും ലഭിക്കുകയും ഇല്ല. അവിടിരുന്ന് കുത്തിക്കുറിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു മിനിട്സ് ആണ് പിന്നീട് തയ്യാറാക്കപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ്ന്വേഷിക്കാന്‍ കേരളത്തിലെ ഒരു മാധമത്തിനും സമയമില്ല.

എനിക്ക് പങ്കെടുക്കുവാനുള്ള നോട്ടീസ് ഇപ്രകാരമാണ്.

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത്

ജനകീയാസൂത്രണം 2007-2008

1, കുണ്ടമണ്‍ഭാഗം നിയോജകമണ്ഡലം

ഗ്രാമസഭാ നോട്ടീസ്

ബഹുമാന്യരെ,

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണപദ്ധതി 2007-2008 വര്‍ഷത്തെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫാറങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുണ്ടമണ്‍ഭാഗം വാര്‍ഡിലെ ഗ്രാമസഭായോഗം 30-11-2007 10 AM ന് 86.ആം നമ്പര്‍ അംഗനവാടി പരിസരത്ത് വെച്ച് കൂടുന്നു.

എല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നു.

സ്നേഹപൂര്‍വ്വം,

കെ.സതീഷ് കുമാര്‍

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

വിളവൂര്‍ക്കല്‍

14-11-07

മറുപുറം

പതിനൊന്നാംപഞ്ചവത്സര പദ്ധതി (2007-2012) യിലുള്‍പ്പെടുത്തിയതും പഞ്ചായത്ത് കാര്യാലയത്തില്‍ പ്രസിദ്ധപ്പെടുത്തിയതുമായ ഐ.എ.വൈ ഗുണഭോക്തൃ വെയിറ്റ് ലിസ്റ്റ് പ്രസ്തുത ഗ്രാമസഭയില്‍ അന്തിമമായി അംഗീകരിക്കുന്നതാണ്. കരട് ലിസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവര്‍ അത് 23-11-07 -നകം പഞ്ചായത്ത് കാര്യാലയത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

കുറിപ്പ്

2007-’08 വര്‍ഷത്തെ കെട്ടിട നികുതി, ലൈസന്‍സ് ഫീസുകള്‍ മുതലായവ ഒടുക്കിയിട്ടില്ലാത്തവര്‍ക്ക് കുടിശിഖയുള്‍പ്പെടെ അതാത് വാര്‍ഡുകളിലെ ഗ്രാമസഭകളില്‍ നികുതി ഒടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പിഴപ്പലിശ, ജപ്തി പ്രോസിക്യൂഷന്‍ മുതലായ നടപടികള്‍ ഒഴിവാക്കുക.

പഞ്ചായത്ത് ജീപ്പ് (ഇത് പഞ്ചായത്ത് ജീപ്പ്) ഗ്രാമസഭ ഗംഭീരമായി നടന്നു

പ്രസ്തുത വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം 1609 ആണ്. ക്വാറം തികയാന്‍ 10% പേര്‍ ഹാജരാകണം.

ഗ്രാമസ�യിലെ അംഗങ്ങള്‍ ഹാജരായവര്‍ 80 ല്‍ താഴെയാണെന്ന് ഈ ചിത്രം സാക്ഷി. പക്ഷെ ഒപ്പുകള്‍ ഒപ്പിട്ട മറ്റ് വാര്‍ഡിലുള്ളവരെയും കൂടി ഉള്‍പ്പെടുത്തി തികക്കും. നൂറ്റി അറുപത്തിയൊന്നാകുകയും ചെയ്യും. ഇതുതന്നെയാണ് അധികാര വികേന്ദ്രീകരണം ജനങ്ങളിലെത്തിയതിന്റെ തെളിവ്. ഞാനിത് മൊബൈലില്‍ പകര്‍ത്തിയത് ബഹുമാനപ്പെട്ട മെംബര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നത് ഖേദകരം തന്നെയാണ്. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥരും ഉണ്ട് എന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്റെ വാര്‍ഡായതുകാരണം എനിക്ക് വേണ്ടപ്പെട്ട പലരും അവിടെ സന്നിഹിതരായിരുന്നു.

ഇതാണോ തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക് – കടപ്പാട് ദേശാഭിമാനി പറയുന്ന കുതിപ്പ്

Advertisements

5 പ്രതികരണങ്ങള്‍

  1. ഗ്രാമസഭയെ സജീവമാക്കുവാന്‍ പൊതുജനങ്ങള്‍ തന്നെ വിചാരിച്ചാലെ നടക്കൂ. ഗ്രാമസഭയിലും, വാര്‍ഡു സഭയിലുമൊക്കെ ആള്‍ക്കാര്‍ പോയെങ്കിലല്ലെ ചര്‍ച്ചകളും വിചാരണകളും നടക്കൂ. ആദ്യ ബോധവല്‍ക്കരണം വേണ്ടത് നമുക്കു തന്നെ.

  2. കണ്ണൂരാനെ എന്തു ബോധവല്‍ക്കരണം നടത്തിയാലും ആള്‍ക്കാര്‍ വരില്ല. അവര്‍ക്കിതിന്റെ ആവശ്യം ഇല്ല. പോകുന്ന ഞാന്‍ ഒറ്റപ്പെടും. കാരണം ആനുകൂല്യം തേടി എത്തിയവരാണെല്ലാം. ഗ്രാമസഭകള്‍ സജീവമാകേണ്ടതു തന്നെയാണ്. അതിലേയ്ക്കായി എന്റെ എല്ലാ പിന്തുണയും ഉണ്ടാവും. എന്നെ അറിയിച്ചാല്‍ ‍ഞാന്‍ അവിടുണ്ടാകും. എനിക്കോ എന്റെ ബന്ധുക്കള്‍ക്കോ ഒരാനുകൂല്യവും വേണ്ട എന്നതും പ്രത്യേകം പരിഗണിക്കുക.

  3. ചന്ദ്രേട്ടാ,

    ഗ്രാമസഭകളെ സജീവമാക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്. മുതലാളിത്തരാജ്യമായ അമേരിയ്ക്കയിലോ കമ്മ്യൂണിസ്റ്റു രാജ്യമായ് ചൈനയിലോ ഇത്തരം അവസരങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഉള്ളനമ്മള്‍ അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നുമില്ല.

  4. അപ്പോള്‍ എന്താണിതിനൊരു പരിഹാരം?? ഗ്രാമസഭകള്‍ വേണ്ടെന്നു വെക്കുകയോ? അതൊരു പിന്‍‌വാങ്ങലാകില്ലെ?

  5. ഇതിന്റെ വലിയ രൂപങ്ങളല്ലെ ബ്ലോക്ക് ജില്ലാ ഭരണകൂടങ്ങളും, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളും. കര്‍ഷകന്റെ അവശതയ്ക്ക് കാരണങ്ങളായി എനിക്കവതരിപ്പിക്കുവാനുള്ളത് ഭരണകൂടങ്ങളുടെ ഭരണ വൈകല്യങ്ങള്‍ തന്നെയാണ്. ഗ്രാമ സഭകള്‍ കൂടുന്നുവെങ്കില്‍ മാതൃകാ പരമായി കൂടണം. ജനപങ്കാളിത്തം ആ ഗ്രാമത്തിന്റെ പൊതുവായ നന്മയെ ലക്ഷ്യം വെച്ചുള്ളതാവണം. അധികാര വികേന്ദ്രീകരണം ഖജനാവ് വീതംവെയ്കലായി മാറുന്നുവോ എന്നൊരു സംശയം. കേരളത്തിലെ നല്ല പ്രവര്‍ത്തനം കാഴ്ചവെയ്കുന്ന ഗ്രാമസഭകളെപ്പറ്റിയുള്ള ബ്ലോഗുകള്‍ വരട്ടെ തെളിവുകളും നടപടിക്രമങ്ങളുമായി. അതൊരനിവാര്യതയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: