ബിഗ് ബസാര്‍ – BIG BAZAAR

Bigbazar    ഈ പരസ്യത്തിലായിരുന്നു ഭരിക്കുന്നവരം രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടിയിരുന്നത്. വലിയൊരു പരസ്യത്തിന് താഴെ ഭൂതക്കണ്ണാടി വെച്ച് വായിക്കത്തക്ക പരസ്യം 2007 നവംബര്‍ 21 ന് മലയാള മനോരമയുടെ പേജ് നമ്പര്‍ 24 -ല്‍ വന്നത്  കാണാതിരിക്കുന്നത്  ശരിയല്ല. പത്രങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട ഭാഗം വായിക്കുവാന്‍ കഴിയാത്ത രീതിയില്‍ പ്രസിദ്ധീകരിക്കുന്നു. രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് സൗജന്യമായി നല്‍കുന്ന ഈ വിപണിയുടെ വിപണന തന്ത്രങ്ങള്‍ ഉപഭോക്താവ് എന്ന നിലയില്‍ നാം അറിയേണ്ടതാണ്. ആരെയും വിശ്വസിക്കാന്‍ കഴിയാത്ത ഇക്കാലത്ത് കുറച്ച് പേരെങ്കിലും നല്ലത് പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടാവും എന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, നീതി സ്റ്റോര്‍, മാവേലി സ്റ്റോര്‍ മുതലായവയേക്കാള്‍ പലതിനും താണ വില ഈടാക്കുന്ന ബിഗ് ബസാര്‍ ഉദ്പാദകനില്‍ നിന്നും ഉപഭോക്താവിലെത്തിക്കുമ്പോള്‍ റീട്ടെയില്‍ വിലയെക്കാള്‍ വളരെ താണ വിലയ്ക്ക് ലഭ്യമാകക്കുന്നുവെങ്കില്‍ ഉദ്പാദനചെലവും റീട്ടെയില്‍ വിലയും തമ്മിലുള്ള അന്തരം ഉപഭോക്താവിനെ കൊള്ളയടിക്കുന്നതിന്റെ തെളിവല്ലെ? ഇവരുടെ താണവിലയ്ക്കുള്ള കച്ചവടം സംസ്ഥാന സര്‍ക്കാരിന് കിട്ടേണ്ട വാറ്റ് വന്‍ തുകയുടെ നഷ്ടംതന്നെ വരുത്തിവെയ്ക്കും. അവിടെയാണ് ചിന്തിക്കേണ്ടി വരുന്നത് അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ മുതലായവ നാം ഭക്ഷണമായി ഉപയോഗിക്കുന്നതിന് നികുതി ചുമത്തേണ്ടതുണ്ടോ?

Advertisements

5 പ്രതികരണങ്ങള്‍

 1. 🙂

 2. you mean, if you sell it at high price, govt will get more tax?

  super bazzar will reduce the price for every item. it reduces the middle persons and big bazzar will get a good bargain power from producers becuase they can sell more. so ultimately everyone will be gained by this.

  the problem is, what will happen for the petty shop lootters? come on… if your business model is not good for survival change the field. I just cant pay money to some one who doesn;t do any work!

 3. എന്തിന്നാണ് ഈ ഉല്പന്നങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് പറയുന്നത്? സര്‍ക്കാരിന് ലഭിക്കുന്ന വാറ്റ് ലാഭത്തിനെക്കളുപരി ജനങ്ങള്‍ക്ക് മികച്ച ഉല്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുക എന്നതാണ്.

 4. “you mean, if you sell it at high price, govt will get more tax?”
  15 രൂപയുടെ ഹോള്‍ സെയില്‍ മൂല്യമുള്ള ഒരു സാധനം മൂന്ന് കൈ മറിഞ്ഞ് അവര്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം സര്‍ക്കാരിന് നല്‍കിക്കൊണ്ട് 24 രൂപയ്ക്ക് ഉപഭോക്താവിന് വില്‍ക്കുമ്പോള്‍ താണ വില ലഭിക്കുന്ന കര്‍ഷകനെയും (പലതും കാര്‍ഷികോത്പന്നങ്ങളാണ്) ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഉപഭോക്താവിനെയും കൊള്ളയടിക്കുകയല്ലെ ചെയ്യുന്നത്. ആകെ സര്‍ക്കാരിന് ലഭിക്കുന്നത് 9 രൂപയുടെ നികുതിയാണ്. അതിലെ ഏറിയ പങ്കും വിനിയോഗിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാനും വിദേശ വായ്പയുടെ പലിശ അടയ്യാനും. മൂന്നു നേരം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും നികുതി വരുമാനം. ബിഗ് ബസാര്‍ 15 രൂപയ്ക്ക് വാങ്ങി 20 രൂപയ്ക്ക് വിറ്റാല്‍ സര്‍ക്കാരിന് ലഭിക്കുന്നത് വെറും അഞ്ചു രൂപയുടെ നികുതിയും. കര്‍ഷകന് 16 രൂപ നല്‍കുവാനും ഉപഭോക്താവിന് 22 രൂപയ്ക്ക് വില്‍ക്കുവാനും കഴിഞ്ഞാല്‍ അതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നത് നമ്മെ ഭരിക്കുന്ന സര്‍ക്കാരുകള്‍ തന്നെ അല്ലെ. (ഇത് ഒരുദാഹരണം മാത്രം)
  എന്നിട്ട് ഭരിക്കുന്നവര്‍ തന്നെ കുത്തകകള്‍ക്കെതിരെ സമരം ചെയ്യുന്നത് ആരെ പറ്റിക്കാനാണ്?
  “എന്തിന്നാണ് ഈ ഉല്പന്നങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് പറയുന്നത്?”
  കര്‍ഷകനായ ഉദ്പാദകന് വിലകുറച്ചും ഉപഭോക്താവിന് വില കൂട്ടിയും ലഭ്യമാക്കുന്നത് അവസാനിപ്പിക്കുവാന്‍ ചെലതിനെങ്കിലും വാറ്റ് നികുതി ഒഴിവാക്കുകതന്നെ വേണം. ഇനിയുള്ള നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അരിയുടെ നികുതി ഒഴിവാക്കി ഇടനിലക്കാരന്റെ ലാഭം കുറക്കുവാനുള്ള നടപടിയാണ് വേണ്ടത്.
  “സര്‍ക്കാരിന് ലഭിക്കുന്ന വാറ്റ് ലാഭത്തിനെക്കളുപരി ജനങ്ങള്‍ക്ക് മികച്ച ഉല്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുക എന്നതാണ്.”
  ഇതെനിക്ക് മനസിലായില്ല എന്ന് പറയുന്നതാവും ശരി.

 5. Quality matters… It lacks in Big Bazaar. Big Bazaar is yet another “platform shop” in a glorified way.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: