ഒരു പ്രത്യേക അറിയിപ്പ്‌ – സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ – സെമിനാറുകള്‍

“സ്വതന്ത്ര മലയാളം ബ്ലോഗിങ്ങ്‌” സുഹൃത്തുക്കളെ,

2007 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തുവച്ച് നടന്ന “മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് : അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സാധ്യതകള്‍” എന്ന സെമിനാറില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും പങ്കെടുത്തു. അതിന്റെ   വീഡിയോ ദ്ര്ശ്യം  ഇവിടെ ലഭ്യമാണ്. ഇത്‌ മൊബൈലില്‍ പകര്‍ത്തിയതാണ്.

അരുണ്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ തുടക്കത്തെക്കുറിച്ചും മലയാളം കമ്പ്യുട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സുരേഷ്, smc യെക്കുറിച്ച് സംസാരിക്കുുകയും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ അല്ലാത്ത ആളുകളുടെയിടയിലേക്ക് സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് എത്തിക്കാന്‍ ഈ യോഗം പ്രയോജനപ്പെട്ടു. പ്രത്യേകിച്ചും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിക്കഴിഞ്ഞ എനിക്കും, ഇതിലേയ്ക്ക്‌ മാറുവാന്‍ തയ്യാറെടുക്കുന്ന അങ്കിള്‍ എന്ന ബ്ലോഗര്‍ക്കും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി.

സ്വതന്ത്ര സോഫ്റ്റ് വെയറിനെ പ്രധിനിധീകരിച്ച് സ്പേസും www.space-kerala.org സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും http://fci.wikia.com/wiki/SMC ഉം മാത്രമാണ് പങ്കെടുത്തത്.

ഇതിന്റെ തുടര്‍ സെമിനാറുകള്‍

 • 9-10-2007 – M.G University കോട്ടയം
 • 18-10-2007 – കോഴിക്കോട് സര്‍വ്വകലാശാല
 • 26-10-2007 – കേരളവര്‍മ്മ കോളേജ്, തൃശ്ശൂര്‍
 • 6-11-2007 – അന്താരാഷ്ട്ര പുസ്തകോത്സവ വേദി, കോഴിക്കോട്
 • 9-11-2007 – കണ്ണൂര്‍ സര്‍വ്വകലാശാല

എന്നിവിടങ്ങളില്‍ നടക്കും. ഇതിലേക്കും smc ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സെമിനാറുകളില്‍ smc യുടേയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോക്താക്കളുടേയും പങ്കാളിത്തം ഉറപ്പാക്കേണ്ടത് ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ കമെന്റുകളായി പ്രതീക്ഷിക്കുന്നു.

Advertisements

3 പ്രതികരണങ്ങള്‍

 1. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എവിടെയാണ് സെമിനാറെന്ന് അറിയിക്കാമോ?

 2. ഇത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരിപാടിയാണ്. സിഡാക്കും സിഡിറ്റും അവരുടെ കുത്തക സോഫ്റ്റുവെയറുകളും എല്ലാമൊക്കെയുള്ള പരിപാടിയാണ്. അവസാന നിമിഷമാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ ഉള്‍പ്പെടുത്തുന്നത്. എന്തായാലും മലയാളം സോഫ്റ്റ്​വെയറുകള്‍ പ്രചരിപ്പിക്കാനുള്ള ഗവണ്‍മെന്റ് ശ്രമം എന്നരീതിയില്‍ ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത്രയൊക്കെയേ എനിക്കു വിവരമുള്ളൂ. ബി. ഇക്ബാല്‍ സാറാണ് സംഘടിപ്പിക്കുന്നത്. അദ്ദേഹത്തോടന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

 3. കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്നാണുള്ളത് ബ്രോഷറില്‍.. കൂടുതല്‍ വിവരങ്ങളറിയാന്‍ ഫോണ്‍ ഇതാ‍ാ..
  0471-216306 (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)
  e Mail
  malayalamcomputing@gmail.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: