ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ് കാരണം തന്റെ സിസ്റ്റം റീ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നു. ആദ്യം വന്നു നോക്കിയ ആള് പറഞ്ഞത് സിസ്റ്റത്തിനകത്ത് എന്തോ അടിച്ച് പോയി എന്നും അത് മാറ്റി വെയ്ക്കണം എന്നുമാണ്. അദ്ദേഹം പുതിയ പാര്‍ട്ടും വാങ്ങി. അതിന്റെ കാശ് പോയത് മെച്ചം. അദ്ദേഹം സേവ് ചെയ്തിട്ടിരുന്ന എല്ലാം നഷ്ടപ്പെട്ടു. പലരും പറയും വേണ്ടതൊക്കെ ബാക്കപ്പ് ചെയ്താല്‍ മതി. അതെല്ലാം റീ സ്റ്റോര്‍ ചെയ്യാം എന്നൊക്കെ. പക്ഷെ സിസ്റ്റം നന്നാക്കുവാന്‍ വരുന്നവര്‍ എല്ലാം നീക്കം ചെയ്തേ ചെയ്യുകയുള്ളു. വര്‍ഷങ്ങളായി എത്രപാവശ്യം എന്റെ സിസ്റ്റം ഫോര്‍മാറ്റ് ചെയ്തു എന്ന് എനിക്കുതന്നെ അറിയില്ല. കാരണം വൈറസ് തന്നെ. വൈറസുകള്‍ സമ്മാനിക്കുന്നവരാണോ ആന്റി വൈറസുകളും വിറ്റ് കാശാക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ പ്രശ്നം മൈക്രോസോഫ്റ്റിന്റെ ലൈസന്‍സ് തന്നെ. ഓഫീസുകളില്‍ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് അവ ലൈസന്‍സ് ഉള്ളവ തന്നെ ആയിരിക്കാം. എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളാണ് ഇവിടെയും കബളിപ്പിക്കപ്പെടുന്നത്. മൈക്രോസോഫ്റ്റിന്റെ ലൈസന്‍സ് ലഭ്യമാക്കുവാന്‍ കഴിയാത്തവര്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപഭോക്താവ് കബളിപ്പിക്കപ്പെടുുകയും ചെയ്യുന്നു. ആനയെവാങ്ങാമെങ്കില് ഒരു തുറട്ടിയും തീര്‍ച്ചയായും വാങ്ങാന്‍ കഴിയും. സിസ്റ്റം വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്റെര്‍നെറ്റ് കണക്ഷനുംഎടുത്ത് ബ്ലോഗുകളില്‍ അഡിക്ട് ആയിക്കഴിയുമ്പോഴാണ് അറിയുന്നത് മൈക്രോസോഫ്റ്റ് പിടികൂടിയാല്‍ വന്‍ തുകയാണ് ഈടാക്കുക എന്ന്. എന്നും മനസിലെ കുറ്റബോധം വേട്ടയാടിക്കൊണ്ടേ ഇരിക്കും. അതിനൊരു പരിഹാരം “സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്”ആണ് എന്ന് പലര്‍ക്കും അറിയാം. സിസ്റ്റം വില്ക്കുന്നവരുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം ഉപഭോക്താവിനെയാണ് ഇവിടെയും ക്രൂശിക്കുന്നത്. വില്പനക്കാര് കുറെ സിസ്റ്റം വിറ്റ ശേഷം ആ സ്ഥാപനം അടച്ച് പൂട്ടി പുതിയ പേരില്‍ വേറൊരെണ്ണം തുറക്കും. എല്ലാപേരും ഇപ്രകാരം ലൈസന്‍സില്ലാത്ത സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെഠുത്തുകയും ചെയ്യും. ലിനക്സിന് ലഭ്യമായ സോഫ്റ്റ് വെയറുകള്‍ കുറവാണ്, ഉപയോഗിക്കുവാന്‍ അറിയില്ലല്ലോ, വിപണിയില്‍ കാശ് കൊടുത്ത് കിട്ടുന്ന സേവനങ്ങളല്ലെ മെച്ചം എന്നൊക്കെ പലതും നിങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ അത് അടിസ്ഥാനരഹിതമാണ് എന്ന് ഇപ്പോള്‍ ലഭ്യമായ കണക്കുകളില്‍ നിന്നും വ്യക്തമാണ്.
ഒരു മണ്ണെണ്ണ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകം വായിച്ച് പഠിച്ച് വന്നവര്‍ പോലും ലിനക്സിലേയ്ക്ക് വരുവാന്‍ എന്നെപ്പോലെ ഭയന്നിരിക്കുന്നവരാകാം. നിങ്ങള്‍ക്ക് തെറ്റി ഞാന്‍ ലിനക്സിലേയ്ക്ക് പൂര്‍ണമായും മാറിക്കഴിഞ്ഞു. അതിന്റെ പരിമിതികള്‍ സഹിക്കുവാനും പൊറുക്കുവാനും ഞാന്‍ തയ്യാറാണ്. അതി സമര്‍ത്ഥരായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ നമുക്കില്ലെ പിന്നെന്തിന് നാം ഭയക്കണം. പല കാരണങ്ങള്‍ കൊണ്ടും പലരും സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങിന് തടസം നില്‍ക്കുന്നത് ഖേദകരം തന്നെ. ഇപ്പോഴെ നിങ്ങള്‍ ലിനക്സിലേയ്ക്ക് മാറിയില്ലെങ്കില്‍ നാളെ ഈ മേഖലയിലേയ്ക്ക് വരുന്ന പുതു തലമുറ സ്കൂളുകളില്‍ പഠിച്ചത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്ന് ഓര്‍ക്കണം. സ്വാര്‍ത്ഥ തല്പ്പരര് ലിനക്സിനെ താഴ്ത്തിക്കെട്ടുുവാന് ശ്രമിച്ചാല്‍ അത് അവരുടെ അറിവില്ലായ്മ മാത്രമായിരിക്കും.
ഉബുണ്ടു എന്ന വാക്ക് പരതിയാല്‍ ചെന്നെത്തുക നിങ്ങള്‍ക്ക് സൗജന്യമായി സി.ഡി ആഴ്ചകള്‍ക്കുള്ളില്‍ അയച്ചുതരുന്ന പേജിലായിരിക്കും. പ്രതേകിച്ചും അടുത്ത മാസം ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഇറങ്ങുകയാണ്.
ഞാന്‍ കബ്യൂട്ടര്‍ ലോകത്ത് സ്വതന്ത്രന് നിങ്ങളോ?
Filed under: വാര്‍ത്തകള്‍ | Tagged: ഉബുണ്ടു,എസ്എംസി,കബ്യൂട്ടിങ്ങ്,മലയാളം,ലിനക്സ്,വാര്‍ത്തകള്‍ |
താങ്കള്‍ പൂര്‍ണ്ണമായും ലിനക്സിലേയ്ക്ക് മാറിയതില്‍ അഭിനന്ദനങ്ങള്‍.
മൈക്രോസോഫ്റ്റിന്റെ ശമ്പളം പറ്റുന്ന ഒരാള്‍ എന്ന നിലയില്‍ (കമ്പനിയുടെ വക്താവായല്ല) പറയട്ടെ, മൈക്രോസോഫ്റ്റിന്റെ ശമ്പളം പറ്റുന്ന ഒരാളും കമ്പനിയുടെ നിര്‍ദ്ദേശപ്രകാരമോ അല്ലാതെയോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന് എതിരു നില്ക്കുന്നില്ല (അങ്ങനെ ചെയ്യുന്നത് കമ്പനി പോളിസിയ്ക്ക് എതിരാണുതാനും). താങ്കളുടെ ആരോപണങ്ങളില്‍ പലതിലും കഴമ്പില്ല എന്നുകൂടി പറയട്ടെ. ഇതിന്റെ പേരില്‍ ഒരു തര്‍ക്കത്തിനോ വാദപ്രതിവാദത്തിനോ ഞാനില്ല, ചില തെറ്റായ പരാമര്‍ശങ്ങള്‍ കണ്ടപ്പോഴുള്ള പ്രതികരണം മാത്രം.
ചന്ദ്രേട്ടാ അഭിനന്ദനങ്ങള്‍,
ഒരു ചെറിയ തിരുത്ത്. ഈ മേഖലയിലേക്ക് വരുന്ന മിക്കവര്‍ക്കും ആദ്യം ഉണ്ടാവുന്ന ഒരു പിശകാണ്
ലിനക്സ് എന്നത് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമല്ല. ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഒഴിച്ചു കൂടാനാവാത്ത അകക്കാമ്പായ കേര്‍ണലിന്റെ പേരാണ് ലിനക്സ്. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ നമ്മള് ഗ്നു/ലിനക്സ് അഥവാ ലിനക്സ് അധിഷ്ടിത ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ് പറയേണ്ടത്.
ലാളിത്യത്തിനു വേണ്ടി പലപ്പോഴും ലിനക്സ് എന്ന് പറയാറുണ്ടെങ്കിലും എന്തു കൊണ്ട് അങ്ങനെ പറഞ്ഞു കൂടാ എന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ http://www.gnu.org/gnu/why-gnu-linux.html എന്ന പേജില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഗ്നുവും ലിനക്സും തമ്മിലുള്ള ബന്ധമറിയാന്‍ http://www.gnu.org/gnu/linux-and-gnu.html എന്ന പേജ് ഉപകരിക്കും.
“ലിനക്സിന് ലഭ്യമായ സോഫ്റ്റ് വെയറുകള്‍ കുറവാണ്,“ ഇങ്ങനെ ആരെങ്കിലും പറയുകയാണെങ്കില്‍ പറയേണ്ട മറുപടി ഇതാണ്: ഡബിയാന്‍ ഗ്നു ലിനക്സില്‍ ഉള്ള സോഫ്റ്റ്വെയര് പാക്കേജുകളുടെ എണ്ണം 18000 നു മുകളിലാണ് …അതായത് 3 ഡി വി ഡികള്‍ അല്ലെങ്കില്‍ 21 സി ഡി.കള്‍….
സ്വതന്ത്ര സോഫ്ട്വെയര് ഉപയോക്താവായ ചന്ദ്രേട്ടന് എല്ലാവിധ ആശംസകളും നേരുന്നു..
മലയാളത്തിലാണോ ഗ്നു ലിനക്സ് ഉപയോഗിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്
സന്തോഷെ: തെറ്റായ പദപ്രയോഗം തിരുത്തിയിട്ടുണ്ട്. ഞാന്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പലതും അനുഭവത്തിന്റെ വെളിച്ചത്തിലാണ്. മൈക്രോസോഫ്റ്റ് ഇത്രയും നാള് എന്നോട് കാട്ടിയ ഔദാര്യത്തിന് നന്ദിയുണ്ട്. അറിയാതെ ചെയ്തുപോയ തെറ്റിന് മൈക്രോസോഫ്റ്റിനോട് ക്ഷമ ചോദിക്കുവനും ഞാന്‍ ബാധ്യസ്തനാണ്.
സന്തോഷ് തോട്ടിങ്ങല്‍: തെഠുകള് തിരുത്താന്‍ സഹായിച്ചതിനും ആവശ്യമായ ലിങ്ക് തന്നതിനുമ് നന്ദി. മലയാളം ഗ്നു/ലിനക്സ് തന്നെയാണ് ഉപയോഗിക്കുന്നത്.
അഭിനന്ദനങ്ങള്‍. വ്യക്തിഗത ഉപയോക്താക്കളില്‍ 90% പേരും മൈക്രോസോഫിന്റെ അഡിക്ട് ആയിക്കഴിഞ്ഞുപോയി. വ്യക്തികളെ ലൈസെന്‍സിന് വേണ്ടി നിര്ബന്ധിക്കാത്തതുകൊണ്ടായിരിക്കാം ഈ സ്ഥിതി വന്നത്. അതവരുടെ മാര്‍ക്കറ്റിംഗ് ടെക്നിക്ക്. ഏതായാലും പുതിയ കാല് വെയ്പിന് മംഗളാശംസകള്‍.
എത്രയും പെട്ടന്ന് സ്വാതന്ത്ര്യം വേണമെന്നാഗ്രഹിച്ചുകൊണ്ട്, മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞാന്‍ മൈക്രോസോഫ്റ്റിനടിമയായി തുടരുന്നു.
ചന്ദ്രേട്ടാ അഭിനന്ദനങ്ങള്‍.
സന്തോഷ്,
മൈക്രോസോഫ്റ്റിനോ അതേപോലെയുള്ള കുത്തക(?) സോഫ്റ്റ്വെയറുകള്ക്കോ ഞാന്‍ എതിരല്ല. ബിസിനസില്‍ ലാഭം വേണമെന്നതിലും തര്‍ക്കമില്ല. ലാഭേശ്ചമാത്രമേയുള്ളൂ എങ്കില്‍ പോലും ഞാന്‍ എതിരല്ല. എന്നാല്‍ വളരെ നെഗറ്റീവായ ബിസിനസ് തന്ത്രങ്ങളാണ് മൈക്രോസോഫ്റ്റ് പയറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടൂണ്ട്.
മിക്ക ബ്രാന്‍ഡഡ് കമ്പൂട്ടറിനുമൊപ്പം മൈക്രോസോഫ്റ്റിന്റെ ഏതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും തരിക. ഇപ്പോള്‍ വിസ്തയല്ലാതെ മറ്റൊന്നും ഇപ്രകാരം ലഭ്യമല്ല. വിസ്ത ഓടുന്നത്തിന് റാമും കൂടുതലാണെന്നറിയാമല്ലോ. ഉപഭോക്താവിന് നിവൃത്തിയില്ലാതെ പലതും വാങ്ങേണ്ടീവരുന്നു. ഒരു ഹാര്ഡ്വെയര് വാങ്ങുന്നയാള്‍ക്ക് അയാളുടെ ആവശ്യത്തിനനുസരിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റകും മറ്റു സോഫ്റ്റ്വെയറുകളും ഉപയോഗിക്കാനാവണം. രണ്ടു വെന്‍ഡര്‍മാര്‍ ഒന്നിച്ച് നിന്ന് ഉപഭോക്താക്കളെ പിഴിയാന്‍ ശ്രമിക്കുന്നുമുണ്ട്.തോഷിബയുടെ പുതിയ ലാപ്ടോപ്പിലും മറ്റും വിസ്തയല്ലാതെ മറ്റൊന്നും ഉപയോഗിക്കാനാവാത്ത അവസ്ഥയുമുണ്ട്.
പ്രിയ ചന്ദ്രേട്ടാ,
ലിനിക്സിന്റെ സ്വാതന്ത്രം താങ്കള്‍ അനുഭവിച്ചൂ തുടങ്ങിയതില്‍ സന്തോഷം.
“സിസ്റ്റം വില്ക്കുന്നവരുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം ഉപഭോക്താവിനെയാണ് ഇവിടെയും ക്രൂശിക്കുന്നത്. വില്പനക്കാര് കുറെ സിസ്റ്റം വിറ്റ ശേഷം ആ സ്ഥാപനം അടച്ച് പൂട്ടി പുതിയ പേരില്‍ വേറൊരെണ്ണം തുറക്കും. എല്ലാപേരും ഇപ്രകാരം ലൈസന്‍സില്ലാത്ത സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെഠുത്തുകയും ചെയ്യും. “
താങ്കളുടെ മേല്‍പ്പറഞ്ഞ അഭിപ്രായത്തൊട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.
ഒരിക്കലും സിസ്റ്റം വില്‍ക്കുന്ന ചെറുകിടക്കാരല്ല ഇവിടെ തെറ്റുകാര്‍. ആളുകള്‍ കമ്പ്യൂട്ടര്‍ എടുക്കാന്‍ വരുന്നതുതന്നെ സോഫ്റ്റ്വെയറിന്റെ വലിയൊരു ലിസ്റ്റുമായാണ്. അവയെല്ലാം പൈറേറ്റഡാണെന്നവര്ക്കറിയുകയും ചെയ്യാം.
ഒരു ഐറ്റി ഡീലറായ എന്റെ അടുത്തു തന്നെ ഇങ്ങനെയുള്ളവര്‍ ധാരാളം വരാറുണ്ട്. ഇവര്‍ക്കെല്ലാം ലൈസന്സ്ദ് സോഫ്റ്റുവെയര്‍ വില്ക്കാന് ശ്രമിക്കാറുണ്ടെങ്കിലും ഒരാളും വാങ്ങി കണ്ടിട്ടില്ല. (ലൈസന്സ്ദ് സോഫ്റ്റുവെയര്‍ വില്ക്കുന്നതാണു ഞങ്ങള്‍ക്കുമിഷ്ടം അതിന്റെ ലാഭം കൂടിക്കിട്ടുമല്ലൊ)
കസ്റ്റമറിന്റെ ആവശ്യപ്രകാരമല്ലാതെ ആരും ഇത്തരം സോഫ്റ്റുവെയറ് കൊടുക്കുന്നതായി അറിയില്ല. ഒറിജിനല്‍ വാങ്ങാന്‍ ഒരാള്‍ വന്നാല്‍ വില്ക്കാന് ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ.
നാളെ വരുന്ന ഒരാളോട് ഇവിടെ കമ്പ്യൂട്ടറിനൊപ്പം ഒറിജിനല്‍ ലൈസന്സ്ദ് സോഫ്റ്റുവെയര്‍ മാത്രമേ കിട്ടൂ എന്നു പറഞ്ഞാല്‍ എന്തു സംഭവീക്കുമെന്നറിയാമല്ലൊ…അയാള്‍ അടുത്ത കടയില്‍ പോയി വാങ്ങും.അത്രതന്നെ.
ഈ ബ്രാന്‍ഡഡ് കമ്പ്യൂട്ടര്‍ കമ്പനികളെ നോക്കൂ….ഒരാളെങ്കിലും അതിന്റെ കൂടെ OS കൊടുക്കുന്നുണ്ടോ.?..ഉണ്ടെങ്കില്‍ത്തന്നെ അതു DOS ആയിരിക്കും..പൈറസിക്കിവരല്ലേ കാരണക്കാര്‍.
ഇതിനു കമ്പ്യൂട്ടര്‍ ഡീലര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ വീട്ടുകാര്‍ വ്യാജസീഡി കണ്ടതിനു സീഡിപ്ലയര് കമ്പനിക്കെതിരെയും കേസെടുക്കേണ്ടിവരും.
വന്‍ കമ്പനികളും ചെറുകിട അസ്സംബ്ലറന്മാരുമെല്ലാം ഒറ്റയടിക്കു വ്യാജന് വില്ക്കുന്നില്ലാ എന്നു തീരുമാനിച്ചാലെ ഇവിടെ പൈറസി ഒഴിവാകൂ.
സസ്നേഹം,
അനൂപ്
njjoju: ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ!
മാര്‍ക്കറ്റിംഗ്, ലൈസന്‍സിംഗ് എന്നിവ ഏത് രീതിയിലും വ്യാഖ്യാനിക്കപ്പെടാവുന്നതായതിനാല് താങ്കളുടേയും (മറ്റുള്ളവരുടേയും) അഭിപ്രായത്തെ മാനിക്കുന്നു എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. ലൈസന്‍സുള്ള സോഫ്റ്റ്വെയര് ഉപയോഗിക്കണോ, പൈറേറ്റഡ് സോഫ്റ്റ്വെയര് ഉപയോഗിക്കണോ ഫ്രീ സോഫ്റ്റ്വെയര് ഉപയോഗിക്കണോ എന്നതൊക്കെ സ്വയം തീരുമാനിക്കേണ്ട കാര്യമല്ലേ?
മൈക്രോസോഫ്റ്റിന്റെ ശമ്പളം പറ്റുന്നവര്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന് എതിരു നില്ക്കുന്നു, വൈറസ് സ്കാനര്‍ എഴുതുന്നവരാണ് വൈറസുകള്‍ പടര്‍ത്തുന്നത് തുടങ്ങിയ തെറ്റിദ്ധാരണകളും അബദ്ധധാരണകളും പടരരുത് എന്നു മാത്രമേ ഈ പോസ്റ്റിനു പ്രതികരിക്കുക വഴി ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
എനിക്കൊരു ലാപ് ടോപ് വാങ്ങിക്കണം. എനിക്ക് അതിന്റെ കൂടെ ഒരു സോഫ്റ്റ് വെയറും വേണ്ട – ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്‍പ്പടെ.
അങ്ങിനെയുള്ള ലാപ്ടോപ്പുകള് മാര്‍ക്കറ്റില്‍ ഉണ്ടോ?
ചില പുതിയ അറിവുകള്‍ കിട്ടി ചന്ദ്രേട്ടാ.
അഭിനന്ദനങ്ങള്‍!
വക്കാരി, HP ചില ലാപ്ടോപുകള് FreeDos ചേര്‍ത്ത് കൊടുക്കുന്നുണ്ടു്. അനിവറിന്റേയും സന്തോഷിന്റേയും കയ്യിലുള്ള മാതൃക compaq presario V3137TU. Acer ഗ്നു/ലിനക്സ് ചേര്‍ത്തത് കൊടുക്കുന്നുണ്ടു്.