ഞാനിതാ ഡബിയാന്‍ ഗ്നു/ലിനക്സ്‌ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു

ലിനക്സിലോട്ട്‌ വരികയും “ഒരു കര്‍ഷകന്‍ സംസാരിക്കുന്നു” എന്ന ബ്ലോഗ്‌ നാമം “ഒരു കര്‍ഷകന്‍” എന്നായി മാറ്റുകയും ചെയ്തിരിക്കുന്നു.

ഞാനിതാ സ്വനലേഖ ഫൊണറ്റിക്‌ സ്കിം ഇന്‍പുട്ട് മെതേര്‍ഡ്‌ ഉപയോഗിച്ച്‌ പ്രസിദ്ധീകരിക്കുന്ന ആദ്യ പോസ്റ്റ്‌ . ഞാന്‍ വായിക്കുന്നത്‌ മീര ഫോണ്ടുപയോഗിച്ചാണ്. സിബുവും വരമൊഴി എഡിറ്ററും എനിക്കു തന്ന സമ്മാനം ചില്ലറയൊന്നുമല്ല.

സന്തോഷ്‌, അനിവര്‍, മൂര്‍ത്തി:
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം. വിന്‍ഡോസ്‌ വളരെ നാളുകള്‍ ഉപയോഗിച്ചശേഷം ഡെബിയാന്‍ ഗ്നു/ലിനക്സിലേയ്ക്ക്‌ വന്നതുകാരണം രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഒരു വിജയ ലക്ഷ്യം കൈവരിച്ച ആശ്വാസം എനിക്കുണ്ട്‌. കേരളത്തിലെ സ്കൂളുകളില്‍ ലിനക്സ്‌ ഉപയോഗിക്കുന്നതിനാല്‍ വരും തലമുറയ്ക്ക്‌ ഒരു പ്രശ്നവും ഉണ്ടാകാന്‍ വഴിയില്ല. വരമൊഴിയും കീമാനും ഉപയോഗിച്ചശേഷം സ്വനലേഖ ഉപയോഗിക്കുമ്പോഴുണ്ടായ “ടൈപ്പിംഗ്‌ കീ യൂസേജ്‌” (കീ വിന്യാസം കണ്ടെത്തല്‍) രണ്ടു ദിവസം കൊണ്ട്‌ ശരിയാകാവുന്നതേയുള്ളു. ഫയര്‍ഫോക്സിലെ ചില്ല്‍ പ്രശ്നം പൂര്‍ണമായി ഒഴിവായി കിട്ടുകയും ചെയ്തു. വേര്‍ഡ്‌പ്രസും ഫയര്‍ഫോക്സും ഡെബിയന്‍ ഗ്നു/ലിനക്സും കൈകോര്‍ക്കുന്നതില്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ. രചന, മീര എന്നീ ഫോണ്ടുകളില്‍ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കുവാന്‍ അവസരമൊരുക്കിയിരിുക്കുന്നു. ഇന്‍സ്രിപ്റ്റ്‌ കീബോര്‍ഡ്‌ സൗകര്യം ഐ.എസ്‌.എം ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ സൗകര്യപ്രദവുമാണ്. പലഭാഷകള്‍ തെരഞ്ഞെടുുക്കുവാനും അവ പ്രസിദ്ധീകരിക്കുവാനും കഴിയുക മാത്രമല്ല യൂണികോഡിന്റെ സാന്നിധ്യം ഡെബിയാന്‍ ഗ്നു/ലിനക്സിന്റെ മേന്മ പതിന്‍മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
എസ്എംസി (സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌) യ്ക്ക്‌ എന്റെ ആയിരമായിരം അഭിനന്ദനങ്ങള്‍
കൂടാതെ ഡെബിയന്‍ ഗ്നു/ലിനക്സ്‌ ഇന്‍സ്ടാള്‍ ചെയ്യുവാനും യു.എസ്‌.ബി യിലൂടെയുള്ള ഇന്റെര്‍നെറ്റ്കണക്‌ഷന്‍ പ്രശ്നം പരിഹരിക്കുവാനും എന്നെ സഹായിച്ച തിരുവനന്തപുരം സ്പെയിസിലെ വിമലിനോടുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.

പെരിങ്ങോടന്റെ കീമാന്‍ ഡെബിയാന്‍ ഗ്നു/ലിനക്സില്‍ ഉപയോഗിക്കുവാനും കൂടി കഴിയുന്നത്‌ എങ്കില്‍ വരമൊഴിയില്‍ നിന്ന്‍ വരുന്നവര്‍ക്ക്‌ വളരെ സൗകര്യപ്രദമാണ്.

കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ സുറുമ , HIRAN EFFECTS എന്നീ ബ്ലോഗ്‌കള്‍ സന്ദര്‍ശിക്കുക

Performancing Metrics

Advertisements

12 പ്രതികരണങ്ങള്‍

 1. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോകത്തേക്ക് സുസ്വാഗതം….
  സ്വനലേഖയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ…
  കുറേ പേരുടെ അഭിപ്രായമറിഞ്ഞതിനു ശേഷമേ upstream ല്‍ കമ്മിറ്റ് ചെയ്യൂ എന്ന് വിചാരിച്ചിരിക്കുകയാണ്.

  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഓരോ സോഫ്റ്റ്‌വെയറും അതിന്റെ ലക്ഷ്യം സഫലീകരിക്കുന്നത് അത് സാധാരണക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോളാണ്…

  നന്ദി
  സന്തോഷ് തോട്ടിങ്ങല്‍

 2. തകര്‍ത്തല്ലോ ചന്ദ്രേട്ടാ. അഭിനന്ദനങ്ങള്‍. ചന്ദ്രേട്ടനെപ്പോലുള്ളവര്‍ ഉപയോഗിക്കുമ്പോളാണ് ഞങ്ങള്‍ വികസിപ്പിക്കുന്ന സോഫ്റ്റ്​വെയറുകളുടെ ഉദ്ദേശ്യം സഫലമാകുന്നത്.

 3. ഞാന്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ വ്യത്യാസമൊന്നുമില്ല…

 4. സന്തോഷ്‌, അനിവര്‍, മൂര്‍ത്തി:
  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം. വിന്‍ഡോസ്‌ വളരെ നാളുകള്‍ ഉപയോഗിച്ചശേഷം ഡെബിയാന്‍ ഗ്നു/ലിനക്സിലേയ്ക്ക്‌ വന്നതുകാരണം രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഒരു വിജയ ലക്ഷ്യം കൈവരിച്ച ആശ്വാസം എനിക്കുണ്ട്‌. കേരളത്തിലെ സ്കൂളുകളില്‍ ലിനക്സ്‌ ഉപയോഗിക്കുന്നതിനാല്‍ വരും തലമുറയ്ക്ക്‌ ഒരു പ്രശ്നവും ഉണ്ടാകാന്‍ വഴിയില്ല. വരമൊഴി ഉപയോഗിച്ചശേഷം സ്വനലേഖ ഉപയോഗിക്കുമ്പോഴുണ്ടായ “ടൈപ്പിംഗ്‌ കീ യൂസേജ്‌” രണ്ടു ദിവസം കൊണ്ട്‌ ശരിയാകാവുന്നതേയുള്ളു. ഫയര്‍ഫോക്സിലെ ചില്ല്‍ പ്രശ്നം പൂര്‍ണമായി ഒഴിവായി കിട്ടുകയും ചെയ്തു. വേര്‍ഡ്‌പ്രസും ഡെബിയന്‍ ഗ്നു/ലിനക്സും കൈകോര്‍ക്കുന്നതില്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ. രചന ഫോണ്ടും, മീരയും ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കുവാന്‍ അവസരമൊരുക്കുന്നു. ഇന്‍സ്രിപ്റ്റ്‌ കീബോര്‍ഡ്‌ സൗകര്യം ഐ.എസ്‌.എം ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ സൗകര്യപ്രദവുമാണ്. പലഭാഷകള്‍ തെരഞ്ഞെഠുക്കുവാനും അവ പ്രസിദ്ധീകരിക്കുവാനും കഴിയുക മാത്രമല്ല യൂണികോഡിന്റെ സാന്നിധ്യം ഡെബിയാന്‍ ഗ്നു/ലിനക്സിന്റെ മേന്മ പതിന്‍മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
  എസ്എംസി യ്ക്ക്‌ എന്റെ ആയിരമായിരം അഭിനന്ദനങ്ങള്‍
  കൂടാതെ ഡെബിയന്‍ ഗ്നു/ലിനക്സ്‌ ഇന്‍സ്ടാള്‍ ചെയ്യുവാനും യു.എസ്‌.ബി യിലൂടെയുള്ള ഇന്റെര്‍നെറ്റ്കണക്‌ഷന്‍ പ്രശ്നം പരിഹരിക്കുവാന്‍ എന്നെ സഹായിച്ചതിനും തിരുവനന്തപുരം സ്പെയിസിലെ വിമലിനോടുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.

 5. കീ വിന്യാസം പഠിക്കാന്‍ വിഷമം തോന്നുന്നുവെങ്കില്‍
  /usr/share/doc/scim-ml-phonetic/ എന്ന സ്ഥലത്തിലുള്ള ഡോക്യുമെന്റേഷന്‍ കാണുക. അല്ലെങ്കില്‍ http://fci.wikia.com/wiki/SMC/Swanalekha എന്ന താള്‍ സന്ദര്‍ശിക്കുക. വേണമെങ്കില്‍ വരമൊഴിയിലെ അതേ കീകള്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. സൂചനാപട്ടികയില്‍ നിന്ന് വേണ്ട അക്ഷരം എടുക്കേണ്ടി വരും എന്ന് മാത്രം. ചില്ലക്ഷരങ്ങളെഴുതാന്‍ വരമൊഴി രീതിയോ n~, l~ തുടങ്ങിയ സ്വനലേഖ രീതിയോ ഉപയോഗിക്കാം. n2, l2, എന്നിവയും ഉപയോഗിക്കാം. n എന്നെഴുതി ആരോ കീ ഉപയോഗിച്ച് ചില്ല് തിരഞ്ഞെടുക്കുകയുമാവാം..

  എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ smc-discuss@googlegroups എന്ന വിലാ‍സത്തിലേക്കെഴുതുക.

 6. നന്ദി സന്തോഷ്‌. എനിക്ക്‌ ഐ.എസ്‌.എം ടൈപ്പിംഗ് രീതിയും അറിയാം.‌ താങ്കള്‍ തന്നിട്ടുള്ള ലിങ്കുകള്‍ ഈ പേജ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ പ്രയോജനപ്രദമാകും.

 7. ഗംഭീരമായി ചന്ദ്രേട്ട.. കലക്കി. സ്വാതന്ത്ര്യം ആഘോഷിക്കു…

 8. നല്ല കാര്യം. ലിനക്സ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ചുതുടങ്ങിയാല്‍ ഇതു ശ്രമിക്കാം.

 9. ഒന്നാന്തരം വാര്‍ത്ത! അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
  സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിഹായസ്സിലേയ്ക്ക് ,വിശാലതയിലേയ്ക്ക് താങ്കള്‍ക്ക് സ്വാഗതം.ഇതിലേക്കുള്ള ചുവടുമാറ്റം അത്ര പ്രയാസകരമല്ലെന്ന സന്ദേശം ഈ പോസ്റ്റ് നല്‍ക്കുന്നു.

  നന്ദി.

 10. i have gnulinux. i am with u. Thank u verymuch

 11. താങ്കളുടെ ഈ ഉദ്യമത്തിനു ആദരവോടെ ആശംസകള്‍ അറിയിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: