Endosulfan/എന്‍‌ഡോസല്‍‌ഫാന്‍

എന്‍‌ഡോസല്ഫാന്റെ ഇരകള്‍ക്കായി ഒരൂ സമര്‍പ്പണം (ഒരു ഡോക്കുമെന്ററി)

എൻഡോസൾഫാൻ ഏരിയൽ സ്പ്രേയിങ്‌ മാത്രം ഒഴിവാക്കി കാർഷികമേഖലയിൽ ഇപ്പോഴും പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാസർകോട്‌ ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, അയൽപക്കങ്ങളിലെ രോഗികലിലെ എണ്ണക്കൂടുതലും ആണ്‌ കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ വിതയ്ക്കുന്ന ദുരന്തം പുറം ലോകമറിയുവാൻ ഇടയായത്‌. അതിനു ശേഷം ഒട്ടേറെ സന്നദ്ധ സംഘടനകൾ നടത്തിയ ആരോഗ്യ-പാരിസ്ഥിതിക സർവ്വേ ഭീതിതമായ വസ്തുതകൾ പുറത്‌തേക്ക്‌ കൊണ്ടുവന്നു.
എൻഡോസൾഫാൻ വിരുദ്ധ്‌ സ്മരസമിതി, കാസർകോട്‌ പറയുന്നത്‌ താഴെ കൊടുത്തിരിക്കുന്നു.
1. ജലം കാളകൂട്മായിക്കശ്ഴിഞ്ഞിരിക്കുന്നു. ഒരു നാട്‌ രോഗാതുരമായിക്കഴിഞ്ഞൊരിക്കുന്നു. സ്വകാര്യ സ്‌ത്രൈണവ സ്വഭാവങ്ങൾ അലങ്കോലമാക്കപ്പെട്ടു.
2. കുടുംബത്തിന്റെ അത്താണി തുരുമ്പിച്ചുതുടങ്ങി.
3. സന്താനസൌഭാഗ്യത്തിന്‌ ദേവഗണങ്ങൾപോലും നിസ്സഹായരാകപ്പെട്ടു. പിർക്കപ്പെട്ടത്‌ തീരാവേദനകളായിമാറി.
4. മനുഷ്യൻ മരിക്കുന്നിടത്ത്‌ കീടങ്ങളെവിടെ? പരാഗണം ചെയ്യപ്പെടാതെ കാർഷിക വിഭവങ്ങൾ കുറഞ്ഞു.
5. എന്തോ കാരണത്താൽ സ്ഥലങ്ങൾ കൊടുക്കപ്പെടാതെയും എടുക്കപ്പെടാതെയുമായി.
6. മറ്റാരുടെയോ ലാഭക്കൊതിക്കു മുമ്പിൽ ഇരകളാക്കപ്പെട്ട ഒന്നുമറിയാതിരുന്ന ഞങ്ങൾ ഇപ്പോഴും പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നു….
7. പടർന്നുകൊണ്ടിരിക്കുന്ന അർബുദവേദനയുമായി ചികിത്സയ്ക്ക്‌ ഗതിയില്ലാതെ നിസ്സഹായരായി ഞങ്ങൾ…
8. ശ്വാസോച്ഛ്വാസത്തിന്റെ താളം നഷ്ടപ്പെട്ടവർ….
9. വിണ്ടുകീറിയ ത്വക്കും പൊടിഞ്ഞുപൊളിയുന്ന അസ്ഥിയുമുള്ളവർ….
10. വിരൂപമാക്കപ്പെട്ട ശരീരമുള്ളവർ.
11. ആൺ പെൺ ജാതിക്കിടയിലൊരു ‘ജാതി’യായി ജനിച്ചവർ.
12. ജന്മനാ വന്ധീകരിക്കപ്പെട്ടവർ., വിഷമഴയിൽ കുതിർന്ന്് ജന്മവൈകല്യം സംഭവിച്ചവർ.
13. ഇനിയും വന്ധീകരിക്കപ്പെട്ടു പോകാത്ത നിർഭാഗ്യവാന്മാരുടെ ഹതബാല്യങ്ങൾ-പേക്കിനാവുകൾ
മുഖ്യധാരയിൽനിന്നും അകറ്റപ്പെടുകയാണോ ഞങ്ങൾ….
14. ഇവിടെ എത്തപ്പെട്ട അന്വേഷണ കമീഷനുകൾ-തെളിവെടുപ്പ്കൾ ഒരു ചരിത്രമാണ്‌.
15. ഒരു ദുരന്തത്തെക്കുറിച്ച്‌ 11 അന്വേഷണ കമ്മീഷനുകൾ! കീടനാശിനി കമ്പനിയുടെ പ്രാതിനിധ്യമുള്ള ഓരോ കമ്മീഷനുകളും ഞങ്ങളെ കുറ്റക്കാരാക്കിക്കൊണ്ടിരുന്നു.
16. നീണ്ട കാല വിഷമഴയിൽ തകർന്ന ഞങ്ങളുടെ ജീവിതങ്ങൾക്ക്‌ മുമ്പിൽനിന്ന്‌ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും കള്ളവാക്കുകളും വാഗ്‌ദാനങ്ങളും നൽകിയവർ യഥാർത്ഥത്തിൽ ദുരന്തകാഴ്ചകൾ കാണാൻ വന്ന വിനോദ സഞ്ചാരികൾ മാത്രമായിരുന്നു.
17. ബഹു:മുഖ്യമന്ത്രി! ഒരാണ്ട്‌ കഴിഞ്ഞിരിക്കുന്നു അങ്ങ്‌ ഞങ്ങളെ കണ്ട്‌ തിരിച്ച്‌ പോയിട്ട്‌. എവിടെ താങ്കൾ നൽകിയ വാഗ്‌ദാനങ്ങൾ. അതോ നിങ്ങളും
* ചികിത്സ
* പുനരധിവാസം
* നഷ്ടപരിഹാരം
* വർഷങ്ങളായി കുടിച്ചുകൊണ്ടിരിക്കുന്ന കണ്ണീരിനും നരകയാതനയ്ക്കുമൊരറുതി?
ഇനിയും വരാനിരിക്കുന്ന ‘റിസർച്ച്‌ ടൂറിസ്റ്റു’കൾക്കായി ജീവനുള്ള പ്രേതങ്ങളായി… നമുക്ക്‌ വയ്യ.

ഒട്ടേറെ ജനാനുകൂല വിധികൾ ഈ വിഷമഴയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്‌.

ഹൊസ്‌ദുർഗ്‌ മുനിസിഫ്‌ കോർട്ട്‌ വിധി

ഹൊസ്‌ദുർഗ്‌ സബ്‌ കോർട്ട്‌ വിധി

കേരള ഹൈക്‌കോടതിയുടെ സ്റ്റേ

സംസ്ഥാന സർക്കാറിന്റെ താത്‌കാലിക നിരോധനം

സന്നദ്ധ സംഘടനകളുടെ സർവേ ഫലങ്ങൾ

എന്നിട്ടും സംസ്ഥാന കേന്ദ്ര സർക്കാറുകൾ എൻഡോസൾഫാൻ നിരോധനം പൂർണമാക്കാത്തത്‌ ആരെ ഭയന്നാണ്‌?

ചെയർമാൻ: നാരായണ പേരിയ, വിദ്യാനഗർ, കാസർകോട്‌. ഫോൺ: 04994 256521

കൺവീനർ: സുധീർകുമാർ പി.വി, തൈക്കടപ്പുറം, നീലേശ്വരം, കാസർകോട്‌, ഫോൺ: 04672287853, 9847768888

അറിയിപ്പ്‌: ഇത്‌ 2006 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌ അപ്‌ഡേറ്റ്‌ ചെയ്തതാണ്.

Advertisements

ഒരു പ്രതികരണം

  1. ശാസ്ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ ആരോഗ്യ്‌ പാരിസ്ഥിതിക പഠനം.
    ഈ കശുമാവിൻ തോട്ടത്തിലെ 500 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 765 വീടുകളിൽ നടത്തിയ പ്രാധമിക സർവ്വേയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ലഭിച്ചത്‌.
    പാരിസ്ഥിതികമായി ഈ പ്രദേശം നശിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷികൾ വളരെ കുറഞ്ഞു, മത്സ്യങ്ങൾ ഇല്ല, തവളകളെ കാണാനില്ല, ഒരുകാലത്തെ ജീവനോപാധിയായിരുന്ന തേനീച്ചകൾ നാശാവശിഷ്ടമായി-പഠനം വ്യക്തമാക്കി. മുമ്പ്‌ നിർദ്ദേശിച്ച യാതൊരു മുൻകരുതലുകളും എടുത്തുകൊണ്ടായിരുന്നില്ല വിഷം തളിച്ചിരുന്നത്‌. തൊഴിലാളികൾക്ക്‌ വിഷകാഠിന്യം സംബന്ധിച്ച്‌ അറിവ്‌ നൽകിയില്ലെന്നു മാത്രമല്ല കാറ്റുള്ള സമയമുൾപ്പെടെ പകൽ മുഴുവൻ ഏരിയൽ സ്പ്രേയിംഗ്‌ നടത്തി. ജലാശയങ്ങളിലും കിണറുകളിലും കുളങ്ങളിലും അതുവഴി കടന്നുപോകുന്നവരുടെ ദേഹത്തും മൃഗങ്ങളിലും വിഷം തളിച്ചു.
    ഡൽഹിയിലെ സെന്റർ ഫോർ എൻവിയോൺമെന്റൽ സ്റ്റഡീസ്‌ (CSE)ലെ യശശരീരനായ ഡോ. അനിൽ അഗർവാളിന്റെ നേതൃത്വം ഈ പ്രദേശത്തുനിന്ന്‌ ശേഖരിച്ച രക്തം , മുലപ്പാൽ, ജലം, ഇല, മണ്ണ്‌ എന്നിവയിലെല്ലാം വളരെ കൂടിയ അളവിൽ എൻഡോസൾഫാൻ അടങ്ങിയിട്ടുണ്ടെന്നും ഗുരുതരമായ രോഗകാരണമാകുമെന്നും കണ്ടെത്തി. NIOH, സംസ്ഥാന ആരോഗ്യവകുപ്പ്‌ എന്നിവ നടത്തിയ പഠനത്തിലും ഇത്‌ സ്ഥിരീകരിച്ചു.–>

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: