ഞാന്‍ ആദരിക്കുന്ന വ്യക്തിത്വങ്ങളുള്ള ഒരു കുടുംബം

ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ പരേതനായ മുന്‍ ട്രഷറി ഡയറക്ടര്‍ എലക്കോട്‌ കൃഷ്ണന്‍ നായര്‍ അവര്‍കളെ പരിചയപ്പെടുന്നത്‌. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്‌ റബ്ബര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായിരുന്ന ലളിതാമ്പികാ മാഡം എ.എന്‍.ആര്‍.പി.സി യിലേയ്ക്ക്‌ പോകുന്ന ഒരു യാത്ര അയപ്പ്‌ ചടങ്ങ്‌ പേയാട്‌ വൃന്ദാവന്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച്‌ നടക്കുമ്പോഴാണ്. ലളിതാമ്പികാ മാഡം വളരെ ആദര പൂര്‍വം കൃഷ്ണന്‍ നായര്‍ അവര്‍കളെ സ്മരിക്കുകയുണ്ടായി.

പ്രസ്തുത ചടങ്ങില്‍ വെച്ച്‌ പേയാട് റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ പ്രധാനിയും പ്രസിഡന്റും ആയിരുന്ന ശ്രീ.കൃഷ്ണന്‍ നായര്‍ അവര്‍കളെ നിഷ്കരുണം ആ സ്ഥാനത്തുനിന്ന്‌ പുറത്താക്കുന്നതില്‍ എനിക്കും സാക്ഷിയാകേണ്ടി വന്നു. ലളിതാമ്പിക മാഡത്തിന്റെ സാന്നിധ്യത്തില്‍ സ്റ്റേജിലെ മൈക്കിലൂടെ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട്‌ അന്നത്തെ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ ഒരു പ്രഖ്യാപനം നടത്തി. കൃഷ്ണന്‍ നായര്‍ സാറിന്റെ സ്വന്തം പേരില്‍ റബ്ബര്‍തോട്ടം ഇല്ലയെന്നും തോട്ടം മക്കളുടെ പേരിലാണെന്നും അതിനാല്‍ ‍ആ പദവിയില്‍ നീന്ന്‌ നീക്കംചയ്യുകയാണെന്നും പറഞ്ഞ്‌‌ ഒരു സൌജന്യം അദ്ദേഹത്തിന് നാല്‍കി “വെറും ഒരംഗമായി തുടരാം“ എന്ന്‌. നീതിമാനും, സത്യസന്ധനും, വിവേകിയും, സന്മനസുള്ളവനുമായ അദ്ദേഹത്തിന്റെ മനസിനെ എത്രത്തോളം ഈ തീരുമാനം വേദനിപ്പിച്ചിട്ടുണ്ടാകും. ഇന്നായിരുന്നുവെങ്കില്‍ ഞാനതിന് സമ്മതിക്കില്ലായിരുന്നു. കാരണം ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെ ഒരു തീരുമാനത്തിനും ആര്‍ക്കും അവകാശമില്ലയെന്നതുതന്നെ. അതിനാല്‍ തന്നെയാണ് എന്റെ സ്വന്തം പേരില്‍ തോട്ടമില്ലതെയും ഈ മേഖലയുമായി ബന്ധപ്പെട്ട്  ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തെ ചെന്ന്‌ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

അദ്ദേഹത്തെ ചെന്നുകണ്ട എനിക്ക്‌ നിരാശനാ‍കേണ്ടി വന്നു എന്നതാണ് വാസ്തവം. കാരണം അദ്ദേഹം ആര്‍.പി.എസ്‌ ന് എതിരായി എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ്. അതിനു ശേഷമാണ് ഞാനറിയുന്നത്‌ അദ്ദേഹത്തിന്റെ മരുമകന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നുവെന്ന്‌. അതുകൊണ്ടുതന്നെ ഞാന്‍ ഡോ.എം.വി.നായര്‍ (മുന്‍ പുരാവസ്തു വകുപ്പ്‌ ഡയറക്ടര്‍, ഇപ്പോള്‍ Director, NRLC, Ministry of Culture, Govt. of India) എന്ന എന്റെ ബാല്യകാല സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ട്‌ ഫാതര്‍-ഇന്‍-ലാ യെ ആര്‍.പി.എസിലെ ഒരു ഡയറക്ടര്‍ ബ്രയിന്‍ വാഷ്‌ ചെയ്തു വെച്ചിരിക്കുകയാണെന്നും എനിക്കുവേണ്ടി ഒന്ന്‌ ശുപാര്‍ശചെയ്യണമെന്നും പറയുകയുണ്ടായി. അതിന് ശേഷമാണ് ഞാന്‍ പറയുവാനാഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ണമായും അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേട്ടതും മനസിലാക്കിയതും. രാമു എന്ന എം.വി.നായര്‍ക്ക്‌ ഒരു മകനെക്കാള്‍ സ്ഥാനം ആ കുടുമ്പത്തിലുള്ളതും മനസിലാക്കുവാന്‍ കഴിഞ്ഞു.

QRMS ന്റെ ആദ്യ യോഗം ഹോട്ടല്‍ റീജന്‍സിയില്‍ വെച്ച്‌ നടക്കുമ്പോള്‍ എം.വി.നായര്‍ മോഡറേറ്ററായിരുന്നു.  സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കൃഷ്ണന്‍ നായര്‍ സാറിന്റെ മൂന്നു മക്കളെയും 500 രൂപ വീതം അംഗത്വ ഫീസ്‌ നല്‍കി അംഗമാക്കി. അവിടെയും എം.വി.നായര്‍ മാറി നിന്നു.

കേരളാ സ്റ്റേറ്റ്‌ റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്റെ ഒരു യോഗം വൈ.എം.സി.എ ഹാളില്‍ നടക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സര്‍ ആശുപത്രിയില്‍ അവശനിലയിലായിരുന്നു. പ്രസിഡന്റ്‌ ജോസഫ്‌ മോനിപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒരു ഗോപാലകൃഷ്ണപിള്ള, രാമന്‍ നായര്‍, എം.കെ.വിദാധരന്‍ എന്നിവരായിരുന്നു വേദിയില്‍. അവര്‍ പ്രസംഗിക്കുന്നതിന് പകരം കര്‍ഷകര്‍ക്ക്‌ സംസാരിക്കുവാന്‍ അവസരം നല്‍കി. എന്റെ അവതരണം തന്നെ ആ യോഗം അവസാനിപ്പിക്കുവാന്‍ കാരണമായി. ആ അവസരത്തില്‍ അവിടെ സന്നിഹിതനായിരുന്ന എം.വി.നായരോട്‌ കൃഷ്ണന്‍ നായര്‍ സര്‍ അവസാന നാളില്‍ തെരക്കിയതും ഞാനവിടെ എന്തെല്ലാം അവതരിപ്പിച്ചു എന്നാണ്. കൃഷ്നന്‍ നായര്‍ സാറിനെക്കാള്‍ വിശുദ്ധിയുടെ കാര്യത്തില്‍ എം.വി.നായരും ഒട്ടും പിന്നിലല്ല.

26-8-07 ന് ഡോ.എം.വി.നായരുടെ മകളുടെ വിവാഹമായിരുന്നു. ലണ്ടനില്‍ നിന്നു വന്ന ഇ.കെ.ഹരികുമാര്‍, ഉണ്ണി (സെക്രട്ടേറിയറ്റ്‌) എന്നീ കുട്ടിയുടെ മാമന്മാര്‍  ഫിലാഡല്‍‌ഫിയയില്‍ നിന്ന്‌ വന്ന  സായികൃഷ്ണന്‍, ടെക്‌നോ പര്‍ക്കില്‍ ജോലിചെയ്യുന്ന സനുകൃഷ്ണന്‍ എന്നീ സഹോദരന്മാര്‍ കൂടെ മറ്റ്‌ ബന്ധുക്കള്‍ തുടങ്ങി എല്ലാപേരും വരുന്നവരെ സ്വീകരിക്കുന്ന കാര്യത്തിലും  ഊണ് കഴിപ്പിക്കുന്ന കാര്യത്തിലും വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്‌. ദിവസങ്ങള്‍ക്ക്‌  മുമ്പുള്ള ഡോ.എം.വിനായരുടെ അച്ഛന്റെ മരണവും അപ്പോഴപ്പോഴുള്ള  ഡല്‍ഹിയാത്രയും മറ്റും വേണ്ടപ്പെട്ടവരെ ക്ഷണിക്കുന്നതില്‍ ഒരു കുറവും വരുത്തിയില്ല എന്നു മാത്രമല്ല രാമു ഡല്‍ഹിയിലിരുന്നുകൊണ്ട്‌ ഫോണിലൂടെ എന്നെ ക്ഷണിക്കുവാന്‍ ഏര്‍പ്പാടും ചെയ്തു. റബ്ബര്‍ കര്‍ഷകരായ ഇവരുടെയെല്ലാം ഈമെയില്‍ അഡ്രസ്‌ എനിക്ക് കിട്ടിയത്‌ റബ്ബറിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഇവര്‍ വായിച്ചാലും വായിച്ചില്ലെങ്കിലും അറിയിക്കുകമാത്രമല്ല ഇവര്‍ക്ക്‌ താല്പര്യമുണ്ടെങ്കില്‍ മലയാള ബ്ലോഗുകളും തുടങ്ങാമല്ലോ.

ആ കല്യാണസ്ഥലത്തുവെച്ച്‌ ഞാന്‍ എ.പി.സി ജയകുമാര്‍ സാറിനെ കാണുകയുണ്ടായി. രണ്ടു മൂന്നു ദിവസങ്ങള്‍‍ക്ക്‌ മുന്നെ കൊപ്രയുടെ താങ്ങുവിലയുമായി ബന്ധപ്പെട്ട്‌ ഒരു തെളിവെടുപ്പ്‌ നടത്തിയ അവസരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അവിടെവെച്ച്‌ KSAPB ചെയര്‍മാനും എ.പി.സി യും എന്റെ വീട്ടില്‍ വരാമെന്ന്‌ പറഞ്ഞിരുന്നു. ഞാന്‍ മെയിലുകള്‍ ഒഫിഷ്യല്‍ അഡ്രസില്‍ അയക്കാറുണ്ട്‌ സാറത്‌ കണ്ടിട്ടുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ അത്‌ നോക്കാറില്ല എന്നാണ് എ.പി.സി യില്‍ നിന്ന്‌ കിട്ടിയ മറുപടി. അവിടെവെച്ചുതന്നെ എന്റെ റബ്ബര്‍ ഇംഗ്ലീഷ്` ബ്ലോഗിന്റെ യു.ആര്‍.എല്‍ കൈമാറിയിരുന്നു. അതിനാലാകണം പരിചയപ്പെട്ടിട്ടുപോലും കല്യാണ സ്ഥലത്ത് വെച്ച് കണ്ട്‌ പരിചയപ്പെട്ടിട്ടുപോലും ഒരക്ഷരം പറഞ്ഞില്ല. അദ്ദേഹത്തിന്റെ സിഫി മെയിലഡ്രസും എനിക്ക്‌ തന്നില്ല. വലിയ ഔദ്യോഗിക പദവികളില്‍ രാഷ്ട്രീയക്കാരുടെ കീഴില്‍ ജോലിചെയ്യുന്ന ബുദ്ധിയുള്ളവര്‍ എന്നെപ്പോലൊരു കര്‍ഷകനെ മനസിലാക്കുവാന്‍  ശ്രമിക്കുമോ?

Advertisements

2 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടനും കുടുംബത്തിനും ഓണാശംസകള്‍…

  2. “ചില നേരങ്ങളില്‍ ചില മനിതര്‍കള്‍” എന്ന ഒരു തലവാചകമാണ് ചേട്ടന്റെ വിശദമായ സ്നേഹപൂര്‍ണ്ണമായ വെളിപ്പെടുത്തലുകളില്‍ പെട്ടെന്ന് ഓര്‍മ്മ വന്നത്. നമ്മള്‍ ചെയ്യേണ്ടത് ചെയ്താല്‍ നമ്മുടെ മനസ്സിനു സന്തോഷം, അല്ലേ ചേട്ടാ.. ഞാന്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കമന്റുകള്‍ ഇടാന്‍ മാത്രം ആ വിഷയത്തില്‍ യാതൊരു പരിജ്ഞാനവുമില്ല.
    ചേട്ടനും കുടുംബത്തിനും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്,
    സസ്നേഹം, മുരളി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: