എന്റെ മലയാളം ബ്ലോഗിംഗ്‌ മൂന്നാം വര്‍ഷത്തിലേയ്ക്ക്‌

എന്റെ ആദ്യ പോസ്റ്റ്‌ മലയാളം 3-7-2007 ന് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ മലയാളത്തില്‍ ശരിയായി ഒരു പാരഗ്രാഫ്‌ പോലും എഴുതുവാന്‍ കഴിവില്ലാതെയായിരുന്നു എന്റെ രംഗ പ്രവേശം. വിന്‍‌ഡോസ്‌ 98 ഉം, വരമൊഴി എഡിറ്ററില്‍ മാറ്റ്‌വെബില്ലാതെയും ആയിരുന്നു എന്റെ തുടക്കം. വിശ്വം മാഷ്‌ മണിക്കൂറുകളോളം എനിക്കുവേണ്ടി ചെലവാക്കിയിട്ടുണ്ട്‌. വിശ്വത്തെ ഞാന്‍ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അന്ന്‌ സൌഹൃദം പങ്കുവെയ്ക്കുവാനും സഹായിക്കുവാനും വളരെ കുറച്ച്‌ മലയാളികള്‍ സദാ ജാഗരൂകരായിരുന്നു. ഇന്ന്‌ അവരില്‍ അധികം പേരും കാണാമറയത്താണ് എന്ന്‌ എനിക്ക്‌ അനുഭവപ്പെടുന്നു. എന്നെ ഇത്രയും ദൂരം സഞ്ചരിക്കുവാന്‍ സഹായിച്ച പ്രായത്തില്‍ എന്റെ മകനേക്കാള്‍ താണ പ്രായമുള്ളവര്‍ (29-5-74) പലരും ബ്ലോഗില്‍ എനിക്ക്‌ വഴികാട്ടികളായിരുന്നു എനിക്കവര്‍ ഗുരു തുല്യരും ആയിരുന്നു.

എന്റെ ഈ പോസ്റ്റ്‌ എന്നെ സഹായിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നു.

Advertisements

14 പ്രതികരണങ്ങള്‍

 1. കാര്‍ഷികരംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചന്ദ്രേട്ടനു ബ്ലോഗിങിന്റെ മൂന്നാം വര്‍ഷത്തില്‍ ആശംസകള്‍ നേരുന്നു.

 2. ആശംസകള്‍

 3. ചന്ദ്രേട്ടാ,

  മലയാ‍ളം ബ്ലോഗില്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയ ചന്ദ്രേട്ടന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കാര്‍ഷികരംഗത്ത് ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയ പല ലേഖനങ്ങളും പ്രസിദ്ധീകരിക്കാന്‍ ചന്ദ്രേട്ടന് കഴിഞ്ഞല്ലോ. ഇംഗ്ലീഷ് ബ്ലോഗ് കൂടാതെ ഹിന്ദിയില്‍ പോലും ബ്ലോഗ് തുടങ്ങിയത് ചന്ദ്രേട്ടന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. ആശംസകള്‍.

 4. ഹാപ്പി ബര്‍ത്തുഡേ ടു യൂ

 5. ചന്ദ്രേട്ടനു മൂന്നാം ബ്ലോഗ് വാര്‍ഷികത്തിന്റെ ആശംസകള്‍ !

 6. ചന്ദ്രേട്ടാ, ഹൃദയം നിറഞ്ഞ ആശംസകള്‍. പൂര്‍വ്വാധികം ശക്തിയോടെയും താത്‌പര്യത്തോടെയും ചന്ദ്രേട്ടന് ബ്ലോഗിംഗ് തുടരാന്‍ സാധിക്കട്ടെ.

 7. ചന്ദ്രേട്ടാ, കാലം പോയി അല്ലേ?

  ആശംസകള്‍!!!

  ആരും കാണാമറയത്തൊന്നുമല്ലേന്നെ.. വിളിപ്പുറത്തുണ്ട്‌. നല്ലോണം മനസ്സില്‍ ധ്യാനിക്കണം,, വിളിക്കുമ്പോള്‍. അപ്പോ വരും! (തമാശ :):):))

  -സു-

 8. മൂന്നാം വയസ്സുകാരന് (കാരിക്ക്) എന്തു സമ്മാനമാ നല്കുക

 9. KuttanMenon, vipin, മഴത്തുള്ളി, baji Odamveli, മുസാ‍ഫീര്‍, wakaari, സുനില്‍, Raji Chandrasekhar – ഒരു കര്‍ഷകന്റെ പോസ്റ്റില്‍ വരുവാനും വിലയേറിയ കമെന്റുകള്‍ ഇടുവാനും കാട്ടിയ സന്മനസിന് നന്ദി.

 10. ചന്ദ്രേട്ടാ
  എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇവിടെബ്ലോഗുകളില്‍ അങ്ങ് സജീവമായി തുടരട്ടെ എന്ന് ആശംസിക്ക്കുന്നു.

 11. ചന്ദ്രേട്ടാ, ഹൃദയം നിറഞ്ഞ ആശംസകള്‍…!
  നിങ്ങളുടെ ഒരുവിധം എല്ലാ പോസ്റ്റുകളും തന്നെ അറിവ് പരകരുന്നവയും നല്ല നിലവാരം പുലര്‍ത്തുന്നവയും ആണ്. ഇനിയും ഒത്തിരികാലം ഇവിടെ നിറഞ്ഞു നില്‍ക്കാന്‍ ചന്ദ്രേട്ടനാവട്ടെ എന്നാശംസിക്കുന്നു…

  സ്നേഹത്തോടെ,

  അഗ്രജഞ്

 12. ചന്ദ്രേട്ടാ,
  മലയാ‍ള ബ്ലോഗെഴുത്തില്‍ മൂന്നാം വര്‍ഷത്തിലേയ്ക്കു് കടന്ന ചന്ദ്രേട്ടനു് അഭിനന്ദനങ്ങള്‍.വിശ്വസനീയത നേടിയ ബ്ലോഗെഴുത്തുകാരനായിത്തീരുവാന്‍ അങ്ങേയ്ക്കു് കഴിഞ്ഞിരിയ്ക്കുന്നു.

 13. vaarshikaaSamsakaLOtoppam, ONaaSamsakaLum. mozhi is not installed in my new system. athukoNtaaNingane…
  murali

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: