പ്രകൃതിക്കിണങ്ങുന്ന സ്മാര്‍ട് സിറ്റി

     കാക്കനാട് നിര്‍മിക്കുന്ന ഓരോ കെട്ടിട സമുച്ചയവും പ്രകൃതിയോടു ഇഴുകിച്ചേര്‍ന്ന നിലയില്‍ നിര്‍മിക്കാന്‍ ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈ (ലീഡ്) നിന്റെ മാര്‍ഗനിര്‍ദേശങ്ങളാവും ടീകോം ഉപയോഗിക്കുക. തങ്ങളുടെ എല്ലാ നിര്‍മിതികളും ലീഡിന്റെ നിര്‍ദേശങ്ങളനുസരിച്ചാകുമെന്ന് സ്മാര്‍ട് സിറ്റി വക്താവ് അറിയിച്ചു.     നോളഡ്ജ് ബേസ്ഡ് വ്യവസായങ്ങള്‍ക്കുവേണ്ടി രാജ്യാന്തര തലങ്ങളില്‍ അത്യാധുനിക കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സ്മാര്‍ട് സിറ്റി. ടീകോം ഇന്‍വെസ്റ്റ്മെന്റ്സും സാമാ ദുബായിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കാക്കനാട്ടെ നിര്‍ദിഷ്ട സ്മാര്‍ട് സിറ്റി. കഴിഞ്ഞ ഏപ്രിലില്‍ ഒപ്പുവച്ച മാള്‍ട്ട് സ്മാര്‍ട് സിറ്റി മാതൃകയിലാവും കൊച്ചിയിലേത്.

സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആരോഗ്യകരമായ വളര്‍ച്ചക്കും വികസനത്തിനും ‘പ്രകൃതിക്കിണങ്ങിയ’ നിലനില്‍പ് ഉപകരിക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു.

“സ്മാര്‍ട് സിറ്റിയുടെ ‘ഹരിതസമുച്ചയങ്ങള്‍’ തികച്ചും ഊര്‍ജദായകവും കാര്യക്ഷമവും പരിസ്ഥിതി മലിനീകരണ വിമുക്തവുമായിരിക്കും. ആരോഗ്യകരമായ ചുറ്റുപാടിലുള്ള സുഖപ്രദമായ പ്രവര്‍ത്തനാന്തരീക്ഷമാണ് തങ്ങളുടെ മുഖമുദ്ര. കെട്ടിടത്തിനുള്ളിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും സ്മാര്‍ട്സിറ്റിയിലുണ്ടാകും” അദ്ദേഹം പറഞ്ഞു.

കടപ്പാട്‌: മംഗളം 17-7-07

കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും മറ്റും ആനുപാതികമായി കാറ്റ്ലും മഴയിലും നാശനഷ്ടങ്ങളുണ്ടാക്കാത്ത ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍ നല്‍കുന്ന വൃക്ഷങ്ങള്‍ ഇത്താരം സംരംഭങ്ങള്‍ക്ക്‌ അഴക്‌ വര്‍ധിപ്പിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: