കേരള മാധ്യമങ്ങള്‍ക്ക്‌ യൂണികോഡ്‌ വേണ്ടാതായോ?

കേരളഓണ്‍‌ലൈന്‍ഡോട്‌കോംമലയാളികള്‍‍ക്കായി മാത്രം ഇന്റെര്‍നെറ്റ്‌ സംവിധാനം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ്‌ ഡറ്റാ ലൈന്‍ തുറക്കുമ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്നത് ഇംഗ്ലീഷിലുള്ള കേരളഓണ്‍‌ലൈന്‍ഡോട്‌കോം എന്ന വെബ് പേജാണ്. മലയാളം വായിക്കുവാന്‍ ആഗ്രഹിക്കാത്തവരാണോ ഇന്റെര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌? കേരളത്തില്‍നിന്ന്‌ ഒരു പത്രമോ ചാനലുകളുടെ സൈറ്റുകളോ യൂണികോഡിലേയ്ക്ക്‌ മാറാന്‍ തയ്യാറല്ല. എന്നാല്‍ ദാറ്റ്‌സ്‌മലയാളം (Thatsmalayalam) എം‌എസ്‌എന്‍‌ മലയാളം (MSN Malayalam) യാഹൂ മലയാളം (Yahoo Malayalam) വെബ്‌ദുനിയ മലയാളം (Webduniya മലയാളം) തുടങ്ങി പല സൈറ്റുകളും യൂണികോഡില്‍ ലഭ്യമാണ്. മാത്രവുമല്ല ആര്‍‌എസ്‌‌എസ്‌ ഫീഡുകള്‍ ഉള്ളതുകാരണം നിമിഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക്‌ പ്രധാനപ്പെട്ട പല പേജുകളിലും എത്തിച്ചേരുവാന്‍ കഴിയുന്നു. അതിന് ഉദാഹരണമായി എന്റെ ബൂലോഗം സന്ദര്‍ശിക്കുക.

ദാറ്റ്‌സ്‌മലയാളം ആര്‍‌എസ്‌എസ്‌ഫീഡിലെ ഹെഡിംഗായും സമ്മറിയായും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഇംഗ്ലീഷ് പദങ്ങള്‍ പോലും മാറ്റി മലയാളത്തിലാക്കിയിരിക്കുന്നു. അതുകൂടാതെ ഏതെങ്കിലുംമൊരു വിഷയത്തിലെ വാര്‍ത്ത വന്നാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അതെ പേജില്‍ നിന്ന്‌ ലഭിക്കുന്നതാണ്. അതിനാല്‍ ഏതെങ്കിലുംമൊരു വിഷയത്തെപറ്റി പുതിയ ൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കുവാന്‍ വളരെ വേഗം സാധിക്കുന്നു. യാഹൂവും എം‌എസ്‌എന്‍ ഉം മലയാളികളുടെ ഉടമസ്ഥതയിലുള്ളതുപോലും അല്ല. ചൂടാറാത്ത ഇവരുടെ വാര്‍ത്തകള്‍ വരും നാളുകളില്‍ യൂണികോഡിലേയ്ക്ക്‌ മാറുവാന്‍ സന്മനസ്‌ കാണിക്കാത്ത കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ വഴികാട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ ദിവസവും പത്രവാര്‍ത്തകളെ വെബ്‌സൈറ്റില്‍ ക്രമപ്പെടുത്തി അപ്‌ലോഡ്‌ ചെയ്യുവാനും അടുത്തദിവസം അതിനെ ആര്‍ക്കൈവ്‌സില്‍ എത്തിക്കുവാനും വേണ്ടിവരുന്ന അധ്വാനവും സമയനഷ്ടവും ഒഴിവാക്കി യൂണിക്കോഡിലാക്കുന്നതിലൂടെ വെറും ഫോണ്ട്‌ കണ്‍‌വെര്‍ഷനിലൂടെ വളരെ വേഗം സാധ്യമാകും.

അടിക്കുറിപ്പ്‌

അക്ഷരങ്ങള്‍

ഒരു പത്രവും തങ്ങളുടെ നിലവിലുള്ള ഫോണ്ടുകള്‍ മാറ്റേണ്ട ആവശ്യമില്ല. സൌജന്യ ഫോണ്ട് കണ്‍‌വെര്‍ട്ടറിലൂടെ മനോരമ യൂണികോഡിലക്കിയത്‌യൂണിക്കോഡിലാക്കി വെബ്‌ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രം മതി. ഇപ്പോള്‍ മാധമങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ പരിപാലിക്കുവാന്‍ വേണ്ടി വരുന്ന ചെലവിനേക്കാള്‍ കുറയുകയേ ഉള്ളു. ഞങ്ങള്‍ ബൂലോഗ മലയാള യൂണിക്കോഡ്‌ ‌ ഉപഭോക്താക്കള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത സെര്‍ച്ച്‌ ചെയ്ത്‌ കണ്ടെത്തിക്കൊട്ടെ. സെര്‍ച്ച്‌ ചെയ്ത്‌ കിട്ടുന്ന റിസല്‍റ്റാണ് “മാധ്യമ ധര്‍മ്മം”. ഇനിയും വേണോ പത്രങ്ങള്‍ക്ക്‌ സങ്കേതിക സഹായം ഒരു പറ്റം സന്മനസുള്ള മലയാളികള്‍ ലോകമെമ്പാടും ലഭ്യമാണ് 24 മണിക്കൂറും. യൂണികോഡിലേയ്ക്ക്‌ വരാത്തവയെ മഞ്ഞ പത്രമെന്നോ, വര്‍ഗീയ പത്രമെന്നോ, പാര്‍ട്ടി പത്രമെന്നോ ഒക്കെ പേരിടാം. അത്തരം പത്ര സൈറ്റുകള്‍ കാണുവാന്‍ അവരുടെ പിണിയാളുകള്‍ മാത്രമെ കാണുകയുള്ളു എന്ന്‌ മനസിലാക്കുവാന്‍ അധിക സമയം വേണ്ട.

Thomas Vellaringath-ം സംഘവുമാണ് ഈ സോഫ്റ്റ്‌വെയറിന് പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

മാതൃഭൂമി ദിനപത്രത്തിലെ ലേഖനം ഇതേ സൊഫ്റ്റ്‌വെയറിലൂടെ യൂണീകൊഡില്‍ ആക്കിയത്‌ കാണുക. അഞ്ച്‌ മിനിറ്റ്‌ സമയം പോലും ഇതിന്‍ വേണ്ട എന്നതാണ് വാസ്തവം.

ചില ഉദാഹരണങ്ങള്‍ ജൂലൈ 12 ലെ പത്രങ്ങളില്‍ നിന്ന്‌.

മലയാള മനോരമ : ധന്യശ്രീ പൊളിക്കരുത്: ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ധന്യശ്രീ യാത്രി നിവാസ് പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. റിസോര്‍ട്ട് പൊളിക്കരുതെന്നും എന്നാല്‍ സര്‍ക്കാറിന് അത്…

മാധ്യമം: സ്വാശ്രയ മേഖലയിലും സാമ്പത്തിക സംവരണം
കൊല്ലം: സ്വാശ്രയ മേഖലയിലും സാമ്പത്തിക സംവരണത്തിന് ഔദ്യോഗിക അംഗീകാരമായി. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്ന സീറ്റില്‍ ജനറല്‍ മെറിറ്റിന്റെ എഴുപത് ശതമാനവും ജാതിഭേദമെന്യേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്.

ദേശാഭിമാനി : തിരു: ട്യൂഷാസിലേു പോയ പാംാസ് വിദ്യാഥിയുടെ മൃതദേഹം റെയിവെ ട്രാി ദുരൂഹസാചര്യി കി. കാറി തിാുപോയി കൊലചെയ്തതാണെ പരാതി ഉയതിനെ തുട് പൊലീസ് അന്വേഷണം ഊജിതമാി. (ചെറിയ പ്രശ്നം കാണുന്നു)

കേരളകൌമുദി: പ്രധാന വാര്‍ത്തകള്‍
ലാല്‍മസ്ജിദില്‍ സൈനികാക്രമണത്തെത്തുടര്‍ന്ന് മരിച്ച തീവ്രവാദികളുടെ മൃതദേഹം കബറടക്കാനുള്ള തയ്യാറെടുപ്പില്‍

മംഗളം: ധന്യശ്രീ പൊളിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന് ഇത് ഏറ്റെടുക്കാം. റിസോര്‍ട്ടിലെ ഉപകരണങ്ങള്‍ മാറ്റുന്നതിന് ഉടമസ്ഥര്‍ക്ക് അഞ്ചു ദിവസത്തെ സാവകാശം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങളെക്കുറിച്ച്…..

Advertisements

10 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടന്‍ പറഞ്ഞതെല്ലാം 100% ശരിയാണ്‍. പക്ഷെ ഈ പറഞ്ഞ പത്രങ്ങളെല്ലാം തന്നെ ഒരു സുപ്രഭാതത്തില്‍ യുണിക്കോഡിലേക്ക് മാറും എന്ന് വിശ്വസിക്കാനാവില്ല. കാരണം ഫൊണ്ട് നിറ്മ്മാണത്തിനും, പിന്നീട് അതു ഉപയൊഗിക്കുന്നതിനും എല്ലാമായി ഈ പത്രങ്ങള്‍ ഒരു പാട് പണം ചിലവഴിച്ചിട്ടുണ്ടാവാം. മാത്രമല്ല പല പത്രങ്ങളും തങ്ങളുടേതായ ഒരു റീഡേഴ്സിനെ ഇന്റെറ്നെറ്റില്‍ സൃക്ഷ്ടിച്ചെടുത്തതിനു പിന്നിലും ഈ ഡൈനാമിക് ഫോണ്ട്സിന് അതിന്റെതായ പങ്കുണ്ട്. മാത്രമല്ല മനോരമയുടെയോ, മാതൃഭൂമിയുടേയൊ ഓണ്‍ലൈന്‍ വായനക്കാരില്‍ ആരും തന്നെ സേറ്ച്ച് ചെയ്ത് വാര്‍ത്തകള്‍ കണ്ടെത്തി വായിക്കുന്നവരല്ല. ഇതു പോലുള്ള ഒരു സ്ഥിര വായനാ സമൂഹം നിലനില്‍ക്കുന്നതിതാണ്‍ ഈ പത്രഭീമന്‍ മാറ് യുണിക്കോഡിലേക്ക് മാറാതിരിക്കാനുള്ള കാരണം. അതു മാത്രമല്ല, യുണിക്കോഡ് ഉപയോഗിക്കുന്ന പല പോറ്ട്ടലുകളും വേണ്ടത്ര നിലവാരം പുലര്‍ത്താത്തതിനാല്‍ ശക്ത്മായ ഒരു മത്സരത്തിന്റെ അഭാവവും ഇവിടെ ഒരു കാരണമാണ്‍.

  ഇതൊന്നും കൂടാതെ വിന്റോസ് 98ഓ അതിനു മുന്‍പുള്ള വേര്‍ഷനുകളോ ഉപയോഗിക്കുന്നവര്‍ക്ക് യുണിക്കോഡ് ശരിയായി വായിക്കാനാവുന്നില്ല എന്നുള്ളതും ഒരു കാരണം ആണ്‍. അതുകൊണ്ട് തന്നെ കൃത്യമായ ഹോം വര്‍ക്കിനു ശേഷം ആദ്യന്തികമായി അവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം തട്ടുന്നില്ലെങ്കില്‍ മാത്രമെ അവരെല്ലാം യുണിക്കോഡിലേക്ക് മാറൂ. എങ്കിലും ഒരു കുത്തകക്കും ഏറെ നാള്‍ നില നിലക്കാനാവില്ല. ശക്തമായ വാര്‍ത്താ മാധ്യമങ്ങള്‍ യുണിക്കോഡില്‍ ഉണ്ടാവുമ്പോ തീറ്ച്ചയായും ഇത്തരം പത്രങ്ങളും യുണിക്കോഡിലേക്ക് മാറാന്‍ നിര്‍ബന്ധിതരാവും.

  -രാജീവ് :: rajeev

 2. Pl check http://www.aksharangal.com
  a. convert major Malayalam fonts to unicode (deepika, manorma, mathrubhoomi, deshabhimani, etc.)
  b. Manglish converter for unicode
  c. you can hold the content in unicode on the right side and then add to it using the Manglish editor
  d. we still need to work on editing in between the converted unicode content on the right side.
  e. we are working on a way to save the data online.
  f. still have problems with the thoolika unicode font in firefox. some letters are not coming out right.

  could you please test it and let me know your comments and thoughts.

 3. യൂണിക്കോഡ് ഫോണ്ടിന്റെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ല എന്നതാവും പ്രധാന കാരണം.
  • വിന്‍ഡോസ് 98 സിസ്റ്റങ്ങളില്‍ യൂണിക്കോഡ് ശരിയായി കാണിക്കാറില്ല.
  • വിന്‍ഡോസ് എക്സ്.പി. സിസ്റ്റങ്ങളില്‍ പോലും, ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ടുമാത്രം എല്ലാം ശരിയായി വായിക്കുവാന്‍ സാധിക്കണമെന്നുമില്ല.

  എല്ലാ മാധ്യമങ്ങളും അവരുടെ ഫോണ്ടിനെമാത്രം പ്രൊജക്ട് ചെയ്ത്, യൂണിക്കോഡിനെ തള്ളിപ്പറയുകയാണ് എന്നെനിക്കു തോന്നുന്നില്ല. എല്ലാ വശങ്ങളും ആലോചിച്ചാവും അവര്‍ തന്താങ്ങളുടെ ഫോണ്ടുകളില്‍ തുടരുന്നത്. എന്തായാലും എപ്പോഴെങ്കിലും അവര്‍ യൂണിക്കോഡിലേക്ക് തിരിയേണ്ടിവരും എന്നുറപ്പ്. അതെത്രയും വേഗമാവട്ടെ എന്ന് പ്രത്യാശിക്കാം.

 4. യൂണി കോ‍ഡ് ഫോണ്ടുകളുടെ സാധ്യത എത്രത്തോളം എന്നതിനെക്കുറിച്ച് പത്രങ്ങള്‍ അജ്ഞരാണ് എന്നാണ് എനിക്ക് തോന്നുന്നത്. അച്യുതാനന്ദന്‍‍‍‍‍‍‍‍‍‍‍ എന്നോ പിണറായി വിജയന്‍‍‍‍‍‍‍‍‍‍ എന്നോ ഗൂഗിളില്‍‍‍‍‍‍‍‍‍‍‍‍‍‍ സെര്‍‍‍‍‍‍ച്ചു ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു മലയാളപത്രത്തിന്റെയും ഒരു വാര്‍ത്ത പോലും ഡിസ് പ്ലേ ചെയ്യുന്നില്ല എന്നോര്‍ക്കുക. അതേസമയം. ദാറ്റ്സ് മലയാളം, വെബ് ലോകം എന്നീ സൈറ്റുകളുടെ പേജുകള്‍ ലഭ്യമാവുകയും ചെയ്യും.

 5. ബിജു: യൂണീകോഡ്‌ ഫോണ്ടുകളുടെ സാധ്യത പത്രങ്ങള്‍ക്ക്‌ നല്ലപോലെ അറിയാമെന്നുള്ളതുകൊണ്ടാണ് അവര്‍ ഇതിനെ ഭയക്കുന്നത്‌. ഒരു പത്രം അച്ചുതാനന്തനെ പുകഴ്‌ത്തുമ്പോള്‍ മറ്റൊരെണ്ണം വാര്‍ത്തയ്ക്ക്‌ പ്രാധാന്യമില്ലാതെ അവതരിപ്പിക്കും. വേറൊരീണ്ണം അച്ചുതാനന്ദന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പാടുപെടുന്നുണ്ടാവും. അതേപോലെതന്നെ പിണറായിയടെ കാര്യവും. ഇതെല്ലാം കൂടെ സെര്‍ച്ച്‌ എഞ്ചിന്റെ സഹായത്താല്‍ ഒരിടത്ത്‌ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കുക. ആര്‍ക്കുവേണ്ടിയാണോ അല്ലെങ്കില്‍ ഏത്‌ മാനേജ്‌മെന്റിനുവേണ്ടിയാണോ പത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവരെ സംരക്ഷിക്കുക തന്നെയണ് പരമപ്രധാനം.

 6. അവര്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ വരാതിരിക്കാനാവില്ല ചന്ദ്രേട്ടാ. നല്ല ബുദ്ധിയുദിക്കട്ടേ.
  പിന്നെ ഹരി പറഞ്ഞപോലെ യൂണികോഡിന് ഇപ്പോഴും അതിന്‍റെ ബാലാരിഷ്ഠതകള്‍
  തീര്‍ന്നിട്ടില്ലല്ലോ?.

 7. പ്രമുഖ ദിനപത്രങ്ങളെ പറ്റി വേവലാതിയേ ഇല്ല.

  തവിടും ചക്കരേം അക്കേരേലൊക്കുമ്പോള്‍ ഏനിക്കരേലെന്ന സ്ഥിതി ആണ്‍‌‌പിള്ളേര്‍ എഴുതിയ പദ്മ പോലുള്ള എക്സ്റ്റന്‍ഷന്‍/ടൂളുകള്‍ കൊണ്ടില്ലാതെ പോയി. ഭാഗ്യം..!

  കാഴ്ച അലോസരപ്പെടുത്താതിരിക്കാന്‍ കൂളിംഗ് ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതു പോലെ, കുറെയൊക്കെ വിഷമം മാറിക്കിട്ടും ഫയര്‍ഫോക്സും, അതിനു മേലെ പദ്മയും ഉപയോഗിച്ചാല്‍. വായന യൂണീകോഡില്‍ തന്നെ നടക്കുകയും ചെയ്യും.

  അവരും ഹാപ്പി, നമ്മളും. ആഡ്‌ബ്ലോക്കിന്റെ സഹായത്തോടെ, പരസ്യങ്ങളും കാണേണ്ട എന്നതിനാല്‍, നാം കൂടുതല്‍ ഹാപ്പി..! 🙂

 8. http://www.aksharangal.com
  ധാരാളം ഉപയോഗിച്ചു കാണുന്നതില്‍ അഭിമാനമുണ്ട്.
  അതിനേയും, എന്റെ സുഹൃത്ത് Mr.Tomvell നേയും താങ്കള്‍ക്ക് പരിചയപ്പെടുത്തിത്തന്ന എന്നോട് ഒരു നന്ദി വാക്ക് പറയാമായിരുന്നു.
  താങ്കളെ അറിയിച്ചതിനു ശേഷമാണ് എന്റെ ബ്ലോഗില്‍ പോലും ഞാനതിട്ടത്.

 9. മനസില്‍ തോന്നിയ നന്ദി വാക്കുകളിലൂടെ വന്നില്ല ശ്രീകുമാറെ അതെന്റെ തെറ്റ്‌. ക്ഷമിക്കുക. അതിനിടയില്‍ ഞാന്‍ പേജ്‌പ്ലേക്കിലായിപ്പോയി അതാണ് വിട്ടുപോകുവാന്‍ കാരണം.

 10. ചന്ദ്രേട്ടാ

  അക്ഷരങ്ങള്.കോം സൈറ്റിനെ കുറിച്ചുള്ള പ്രശംസക്കു വളരെ നന്ദി
  അതിന്‍റെ പ്രധാന ശിലിപി ജോര്‍ജ് ജോണ്‍ ആണ്‌ http://www.renfos.com

  ഞങ്ങളുടെ പുതിയ പരിപാടി നിഘണ്ടു.കോം ആണ്‌

  ചന്ദ്രേട്ടന്‍റെ ഈമൈല്‍ വിലാസവും ഫോണ്‍ നമ്പരും ദയവായി അയച്ചു തരുക

  തോമസ് വെള്ളരിങ്ങാട്ട്
  Silicon Valley, California USA

  my home town http://elivaly.kerala.com

  Check your village.kerala.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: