പേജ്‌ഫ്ലേക്സ്‌/pageflakes

My pageflakes നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട വിഷയങ്ങളും ബ്ലോഗുകളും (അത്‌ ആരുടേതുതന്നെ ആയിക്കോട്ടെ) ഒരു പേജില്‍ കൊണ്ടുവരുവാനും അത്‌ വീതം വെയ്ക്കുവാനും സാധിക്കുന്നു. ഇവിടെ ഞെക്കുക. വീതം വെയ്ക്കുന്നത്‌ പബ്ലിക്കിനോ, ഗ്രൂപ്പിനോ വേണ്ടിയാകാം. പബ്ലിക്കിന് വീതം വെയ്ക്കുന്നത്‌ എല്ലാ പേര്‍ക്കും കാണുവാന്‍ കഴിയും. എന്നാല്‍ ഒരു ഗ്രൂപ്പിനോ ഏതെങ്കിലും ഈമെയില്‍ അഡ്രസിന് വേണ്ടിയോ ആണെങ്കില്‍ അവര്‍ക്കായി ഷെയര്‍ ചെയ്യുമ്പോള്‍ തന്നെ ഒരു മെയില്‍ അവര്‍ക്ക്‌ പോകും. അത്‌ തുറന്ന്‌ സമ്മതമാണെന്ന്‌ (accept) രേഖപ്പെടുത്തിയാല്‍ മാത്രമേ വായിക്കുവാന്‍ കഴിയുകയുള്ളു. വീതം വെയ്ക്കുവാന്‍ ധാരാളം സൌകര്യങ്ങള്‍ അവിടെ ലഭ്യമാണ്. വീഡിയോ, ന്യൂസ്‌ തുടങ്ങി പലതും സെറ്റ്‌ ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യാം. ഇതില്‍ യാഹൂ പൈപ്‌സ്‌, ഗൂഗിള്‍ റീഡര്‍ എന്നിവയും പബ്ലിഷ്‌ ചെയ്യാം. എത്ര പേജുകള്‍ വേണമെങ്കിലും രൂപപ്പെടുത്താം. പിന്മൊഴിപോലെയും മറുമൊഴിപോലെയും ഒരു ഗ്രൂപ്പ്‌ പ്രവര്‍ത്തനം തന്നെ സാധ്യമാക്കുവാന്‍ കഴിയും. ഇതിന്റെ പ്രത്യേകത സമാന മനസ്കര്‍ക്ക്‌ ഒത്തുചേരാം എന്നതുതന്നെ. കാര്‍ഷിക ബ്ലോഗുകള്‍ അറിയിക്കുക ഇവിടെ കൂട്ടിച്ചേര്‍ക്കാം. കമെന്റിട്ടാല്‍ മതി.

കേരളഫാര്‍മര്‍ ഇത്‌ ഞാന്‍ ഒരു ഗ്രൂപ്പിന് ഷെയര്‍ ചെയ്ത പേജാണ്. ക്ഷണം സ്വീകരിച്ച്‌ വരുന്നവര്‍ക്ക്‌ അഭിപ്രായം രേഖപ്പെടുത്തുവാന്‍ ഒരു മെസ്സേജ്‌ ബോര്‍ഡും ലഭ്യമാണ്. അശോകമിത്രം, നിക്ക്‌ എന്നിവര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്‌. ലൊകരുടെ മുന്നില്‍ കാണിക്കുവാന്‍ ആഗ്രഹിക്കാത്തവ വേണ്ടപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യാമെന്നത്‌ നല്ലൊരു പ്രത്യേകതതന്നെയാണ്. അനുവാദം നല്‍കിയാല്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക്‌ എഡിറ്റ്‌ ചെയ്യുവാനും കഴിയും. ആഡ്‌ ഫ്ലേക്‌സ്‌ എന്നതും, റീഡര്‍ എന്നതും, Malayalam എന്നത്‌ തെരഞ്ഞാല്‍ കിട്ടുന്നതും ആണ് താഴെക്കാണുന്ന ചിത്രങ്ങള്‍.

Add Flake Reader Malayalam

കൈപ്പള്ളിയും മറ്റൊരു രീതിയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്‌. അതാണ് വലത്തെ അറ്റത്തുള്ള ചിത്രത്തില്‍ ഒന്നാമതായി കാണുന്നത്‌. ഇത്‌ സ്വപ്ന അനു ബി ജ്യോര്‍ജ് ന്റെ പേജ്‌ ആണ്

എന്റെ പേജുകള്‍:

ente boolOgam ഇതാണ് 10-07-07 ലെ

എന്റെ ബൂലോഗം എന്ന

പേജ്‌ഫ്ലേക്സിന്റെ

പൂര്‍ണ രൂപം.

Advertisements

ഒരു പ്രതികരണം

  1. സന്തോഷം.
    താങ്കള്‍ ആവശ്യമുള്ള അറിവുകളാണ് നല്കുന്നത്. വളരെ വളരെ നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: