റബ്ബര്‍ വിലയിലെ കളികള്‍ക്ക്‌ ആരൊക്കെ….

Price of NR an International & Domestic mkt for June 07 പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക. ഇത്‌ 2007 ജൂണ്‍ മാസം 1 മുതല്‍ 27 വരെയുള്ള സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര അര്‍.എസ്‌.എസ്‌ 3 ന്റെയും കോട്ടയം വിപണിവില ആര്‍.എസ്‌.എസ്‌ 4 ന്റെയും വിലയുടെ ഗ്രാഫാണ്. ഉത്‌പാദനത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്ക്‌ ഇപ്രകാരം കളിക്കുവാന്‍ എന്തുകൊണ്ട്‌ സാധിക്കുന്നു? 

റബ്ബര്‍ വിലയിലെ കളികള്‍ക്കായി ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്ന്‌ ആര്‍ക്കെങ്കിലും പറയുവാന്‍ കഴിയുമോ? ഇല്ല എന്നുതന്നെയാവും ഉത്തരം. കാരണം ഇത്‌ പല തട്ടുകളിലായി പലരും ചേര്‍ന്ന്‌ കളിക്കുന്ന കളികളുടെ അനന്തര ഫലമാണ്. ഏറ്റവും കൂടിയ ഉത്‌പാദനം ലഭിച്ചിരുന്ന ഒക്‌ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ ആഭ്യന്തര വിലയെക്കാള്‍ കൂട്ടി നിറുത്തിയത്‌ എന്തിനു വേണ്ടിയായിരുന്നു? ഉത്തരം ലളിതം ആഭ്യന്തര മാര്‍ക്കെറ്റിലെ മാസാവസാന സ്റ്റോക്ക്‌ ഉയര്‍ത്തുന്നതിലും കൂടിയ ഇറക്കുമതി (അതും പീക്ക്‌ സീസണ്‍ കാരണം വിലയില്‍ അമിതമായി വര്‍ദ്ധിക്കാത്ത സമയം) ചെയ്യുന്നതിലും കര്‍ഷകരെ ദ്രോഹിക്കുവാന്‍ കേരളത്തിലെ വന്‍‌കിട ഡീലേഴ്‌സും ടയര്‍ നിര്‍മാതാക്കളും കൈകോര്‍ക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്‌ എന്നുമാത്രമെ ഒരു സാധാരണ കര്‍ഷകന് വിശ്വസിക്കുവാന്‍ കഴിയുകയുള്ളു. 

വേനല്‍ക്കാല സ്വാഭാവിക ഇലപൊഴിച്ചിലുനുശേഷം ടാപ്പിംഗ്‌ വിശ്രമം കാരണം ഉത്‌പാദനം കുറഞ്ഞപ്പോഴും, മഴകാരണം ടാപ്പിംഗിന്  തടസം നേരിട്ട്‌ ഉത്‌പാദനം കുറഞ്ഞപ്പോഴും, ഹ്രസ്വകാല മഴകാരണം അന്തരീക്ഷ ഊഷ്‌മാവ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതിനാല്‍ ഉത്പാദനം കുറയുമ്പോഴും 14 രൂപയോളം ആഭ്യന്തര വില താഴ്‌ത്തി നിറുത്തി ഈ കളിക്ക്‌ കൂട്ടു നില്‍ക്കുന്ന വന്‍‌കിട ഡീലര്‍മാര്‍ക്ക്‌ അവരുടെ ലാഭത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ നഷ്ടം സംഭവിക്കുന്നത്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിനാണ്. കര്‍ഷകരുടെ പക്കല്‍ ലഭിക്കുന്നതിന്റെ നല്ലൊരു ശതമാനം തിരികെ ഖജനാവില്‍ തന്നെയാണ് എത്തിച്ചേരുന്നത്. കാരണം 85% ചെറുകിട റബ്ബര്‍ കര്‍ഷകരാണെന്നുള്ളതുതന്നെ. ആകെ ഉത്‌പാദനത്തിന്റെ 92 ശതമാനം റബ്ബര്‍ ഉത്‌പാദിപ്പിക്കുന്ന കേരളിത്തിനു തന്നെയാണ് വിലയിടിവുണ്ടാകുമ്പോള്‍ വലിയ നഷ്ടം ഉണ്ടാകുന്നത്‌. അന്താരാഷ്ട്ര വിലയിടിക്കുവാന്‍ വളരെ താണ വിലയ്ക്ക്‌ കേരളത്തില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന് തടഞ്ഞുകൂടെ?

തായ്‌ലന്റുമായി കരാറുകള്‍ ഒപ്പിടുന്നതും തീരുവ കുറയ്ക്കാതെയുള്ള ഇറക്കുമതിയും ആസിയാന്‍ ഉടമ്പടിയുമെല്ലാം ഇത്തരം കളികള്‍ക്ക്‌ ഒരു പുറം ചട്ട മാത്രമേ ആകുന്നുള്ളു.

Advertisements

3 പ്രതികരണങ്ങള്‍

  1. നല്ല ലേഖനം, നല്ല നിരീക്ഷണം.

  2. അന്താരാഷ്ട്ര വിലയിടിക്കുവാന്‍ വളരെ താണ വിലയ്ക്ക്‌ കേരളത്തില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന് തടഞ്ഞുകൂടെ?

    ഇത് സത്യം തന്നെയോ? എന്നിട്ടും ഇന്ത്യയിലെ തന്നെ പ്രബലശക്തിയായ റബര്‍ നിര്‍മ്മാതാക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേ? അവിശ്വസനീയമായിത്തോന്നുന്നു.

  3. കുടുംബംകലക്കി : കഴിഞ്ഞ വര്‍ഷം (2005-06) 45.53 രൂപ നിരക്കില്‍ ജര്‍മനിയിലേയ്ക്ക്‌ കയറ്റുമതി ചെയ്തതു (5680 ടണ്ണുകള്‍ 258628000 രൂപ) മാത്രമല്ല അന്താരാഷ്ട്ര വില (കിലോഗ്രാമിന്) രൂ.74.32 ആഭ്യന്തരവില രൂ.66.99 കയറ്റുമതി മൂല്യം രൂ. 62.07 ഇറക്കുമതി മൂല്യം രൂ.60.62. ഇതിലൊന്നും ഇവിടെ ആര്‍ക്കും ഒരു പരാതിയും ഇല്ല. 45,285 ടണ്ണുകള്‍ (for Rs.2745125,000) ഇറക്കുമതി ചെയ്താല്‍ 73,830 ടന്നുകളുടെ (for Rs.4582912,000) കയറ്റുമതി. അടുത്ത വര്‍ഷം 2006-07 ല്‍ 87,000 ടണ്ണുകളുടെ ഇറക്കുമതി 54,000 ടണ്ണുകളുടെ കയറ്റുമതി. കയറ്റുമതി നിയന്തിക്ക്കുന്നത്‌ റബ്ബര്‍ബോര്‍ഡ്‌ ഇറക്കുമതി നിയന്ത്രണം ഡി.ജി.എഫ്‌.ടി. താണ വിലയ്ക്ക്‌ കയറ്റുമതിചെയ്ത്‌ അന്താരാഷ്ട്ര വിലയിടിക്കുന്നതില്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക്‌ സന്തോഷമാവും ഫലം. വിലയുടെ കാര്യത്തിലോ, ഗ്രേഡിംഗിന്റെ കാര്യത്തിലോ സംസ്ഥാന സര്‍ക്കാരിനോ കാര്‍ഷിക വില നിര്‍ണയ ബോര്‍ഡിനോ ഒരു പങ്കും ഇല്ല. കണക്കുകള്‍ മാത്രം സൂക്ഷിക്കും അത്രതന്നെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: