ഗൂഗിള്‍ റീഡറും യാഹൂ പൈപ്‌‌സും

Updated the post of 19-6-07

എന്നെക്കാള്‍ അറിവു കുറഞ്ഞവര്‍ക്കായി പ്രസിദ്ധീകരിക്കുന്നത്‌.

ഗൂഗിള്‍ റീഡര്‍ എന്നാല്‍ എന്ത്‌?

ജിമെയില്‍ തുറന്നാല്‍ ഇടത്‌ വശത്ത്‌ മുകളില്‍ കാണുന്ന Mail Calender Documents Photos Groups Web more എന്നതിന് ശേഷം കാണുന്ന ‘‘ അടയാളത്തില്‍ ഞെക്കിയാല്‍ കുറെ അധികം വിവരങ്ങള്‍ കാണുവാന്‍ കഴിയും. അതില്‍നിന്ന്‌ ഗൂഗിള്‍ റീഡര്‍ സെലക്ട്‌ ചെയ്യുകയോ ഈ ലിങ്ക്‌ തുറക്കുകയോ ചെയ്താല്‍ നിങ്ങളുടെ റീഡറില്‍ ബ്ലോഗുകള്‍ കൂട്ടിച്ചേര്‍ക്കാം. അതും ഇഷ്ടമുള്ള പേജുകള്‍. അതില്‍നിന്ന്‌ നിങ്ങള്‍ മറ്റുള്ളവരെ കാണിച്ചുകൊടുക്കുവാന്‍ ആഗ്രഹിക്കുന്നവ വീതം വെയ്ക്കുവാനും (Shared Items)മറ്റുള്ളവര്‍ക്ക്‌ നിങ്ങളുടെ ഷെയേര്‍ഡ്‌ ഐറ്റംസിന്റെ ലിങ്ക്‌ അല്ലെങ്കില്‍ അഡ്രസ്‌ കൈമാറുവാനും കഴിയും. ഈ അഡ്രസ്‌ വെബ്‌ സെര്‍ച്ച്‌ ചെയ്ത്‌ കണ്ടുപിടിക്കുവാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല.

ഗൂഗിള്‍ റീഡറില്‍ എന്തൊക്കെ ചെയ്യാം?

ഇതില്‍ ബ്ലോഗുകള്‍ മാതമല്ല കമെന്റ്‌ പേജുകള്‍, ആര്‍‌എസ്‌‌എസ്‌ ഫീഡുകള്‍ മുതലായവ കൂട്ടിച്ചേര്‍ക്കുന്നതോടൊപ്പം സമാന മനസ്കര്‍ക്ക്‌ വീതം വെയ്ക്കുകയും ചെയ്യാം. മധ്യഭാഗത്ത് കാണുന്നതില്‍ ഫീഡ്‌ സെറ്റിംഗ്‌സില്‍ Sort by newest സെലക്ട്‌ ചെയ്താല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വിഷയത്തില്‍ Show: —(100+ വരെ അകാം) new itemsall items പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ എത്രയെണ്ണമെന്ന്‌ അവിടെ കാണാന്‍ കഴിയും അല്ലെങ്കില്‍ എല്ലാം കാണുവാനും കഴിയും. Marked as read എന്നത്` ഞെക്കിയാല്‍ പുതിയ പോസ്റ്റുകള്‍ അപ്പടെ മാഞ്ഞുപോകും. അവ വീണ്ടും വായിക്കണമെങ്കില്‍ all items ഞെക്കിയാല്‍ മതി. ഹോം എന്നതില്‍ പുതിയവ അഗ്രിഗേറ്ററില്‍ കാണുന്നതുപോലെ കാണുവാന്‍ കഴിയും. All items എന്നതില്‍ വായിക്കാത്ത ആകെ എണ്ണം എത്രയാണ് എന്ന്‌ കാണുവാന്‍ കഴിയും. Browse എന്നത്‌ ഞെക്കിയാല്‍ വേറെയും പല സംവിധാനങ്ങല്‍ ലഭ്യമാണ്. Manage subscriptions >> എന്നത്‌ ഞെക്കിയാല്‍ നിങ്ങള്‍ കൂട്ടിച്ചേര്‍‍ത്തവ നീക്കം ചെയ്യുവാനും മറ്റും സാധിക്കും. ഗൂഗിള്‍ റീഡറില്‍ സേവ്‌ ചെയ്ത്‌ ഇന്റെര്‍നെറ്റ്‌ കണക്‌ഷന്‍ ഇല്ലാതെയും എല്ലാം വായിക്കുവാനും കഴിയും. (ഈ സംവിധാനത്തെപ്പറ്റി മുന്‍പുള്ള പോസ്റ്റില്‍ വിശദീകരിച്ചിട്ടുള്ളതാണ്)

എങ്ങിനെയാണ് നിങ്ങള്‍ക്ക്‌ യഹൂ പൈപ്‌ നിര്‍മിക്കുവാന്‍ സാധിക്കുക?

ഒരു യാഹൂ ഈമെയില്‍ ഐ.ഡി ഉണ്ടെങ്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം ലിങ്ക് (പൈപ്‌ ഹോം പേജ്‌) തുറക്കുക. Create a pipe ഞെക്കിയാല്‍ Pipes: editing പേജ്‌ ലഭിക്കും. ഇടത്‌ മുകളില്‍ പൈപ്‌സിന് വലതുവശം കാണുന്ന untitled ക്ലിക്ക്‌ ചെയ്ത ശേഷം ഇഷ്ടമുള്ള ഒരു പേര് നല്‍കി OK ക്ലിക്ക്‌ ചെയ്യുക. അതിനു ശേഷം Source ന് താഴെ കാണുന്ന Fetch Feed അമര്‍ത്തി പിടിച്ചുകൊണ്ട്‌ വലതുവശത്തേയ്ക്ക്‌ നീക്കി ഗ്രാഫ്‌ പേപ്പര്‍ ഡിസൈന്‍ ഉള്ള ഭാഗത്ത്‌ (drag modules here) കൊണ്ടുവന്ന്‌ വിടുക. അത്‌ തുറന്നുവരുന്നതില്‍ യുആര്‍‌എല്‍ ഫീഡ്‌ എന്റെര്‍ ചെയ്യണം. ബ്ലോഗര്‍ എന്നതില്‍ /rss.xml എന്നുകൂടെ ചേര്‍ക്കണം. വേര്‍ഡ്‌ പ്രസാണെങ്കില്‍ /feed എന്ന്‌ ചേര്‍ക്കണം. Fetch Feed എന്നതില്‍ അമര്‍ത്തിയാല്‍ താഴെയായി Fetch Feed (—items) എന്ന്‌ ഫീഡുകളുടെ എണ്ണം കാണിക്കും. Operations ഞെക്കി അതില്‍ നിന്ന്‌ Sort വലിച്ചിഴച്ച്‌ എഡിറ്റുചെയ്യുക. Decenting Order ല്‍ ആക്കിയാല്‍ പുതിയവ മുകളിലും പഴയവ താഴെയായും വരും. Fetch Feed ന്റെ താഴെ മധ്യഭാഗത്തായി കാണുന്ന വൃത്തത്തില്‍ അമര്‍ത്തി ഇഴച്ചുകൊണ്ട്‌ വന്ന്‌ Sort ന് മുകളില്‍ കത്തുന്ന ഭാഗത്ത്‌ യോജിപ്പിക്കുക . അതിന് താഴെനിന്നും Pipe Output ന്റെ മുകളിലും യോജിപ്പിക്കാം. ഓരോന്നിന് മുകളില്‍ ഞെക്കിയാലും ഫീഡുകളുടെ എണ്ണം Debugger എന്ന ഭാഗത്ത്‌ കാണിക്കും. ഇത്രയും ആയിക്കഴിഞ്ഞാല്‍ താഴ്‌ വശത്തായി പോസ്റ്റുകളുടെ തലക്കെട്ടുകള്‍ കാണുവാന്‍ കഴിയും. അതിനു ശേഷം Save അമര്‍ത്തി സേവ്‌ ചെയ്യുക. Publish അമര്‍ത്തിയാല്‍ ഒരു വിന്‍ഡോ തലക്കെട്ടോടുകൂടി തുറന്നുവരും. അതില്‍ വിവരണം രേഖപ്പെടുത്തി താഴെ Tags ചേക്കുക. എന്നിട്ട്‌ പബ്ലിഷ്‌ അമര്‍ത്തിയാല്‍ നിങ്ങളുടെ പൈപ്‌ പ്രസിദ്ധീകരിച്ചതായി കാണാം. ഇതു കൂടാതെ ധാരാളം എഡിറ്റ്‌ ഓപ്‌ഷന്‍സ്‌ ലഭ്യമാണ്. ഇതൊരുദാഹരണം

പൈപ്‌സിനെ ഗൂഗിള്‍ റീഡറിലെത്തിക്കുന്നതെങ്ങിനെ?

പൈപ്‌ പേജ്‌ തുറന്നശേഷം അതില്‍ കാണുന്ന Subscribe ഞെക്കിയാല്‍ കുറെ ലിങ്കുകള്‍ തുറന്നു വരും. അതില്‍നിന്ന്‌ Add to Google ഞെക്കിയാല്‍ തുറക്കുന്ന പേജില്‍ വലതു വശത്തുള്ള Add to Google Reader അമര്‍ത്തിയാല്‍ മാത്രം മതി ഇതിലുള്ള മുഴുവന്‍ എണ്ണവും ഗൂഗിള്‍ റീഡറില്‍ വായിക്കുവാന്‍ മാത്രമല്ല ഷെയര്‍ ചെയ്യുവാനും കഴിയും. ഈ ലിങ്കില്‍നിന്നും ഒരെണ്ണം തെരഞ്ഞെടുത്ത്‌ ഒന്നിന് മുകളിലേയ്ക്ക്‌ മൌസ്‌ ചലിപ്പിച്ചാല്‍ കിട്ടുന്ന view source അമര്‍ത്തിയാല്‍ എങ്ങിനെയാണ് ചെയ്തിരിക്കുന്നത്‌ എന്ന്‌ കാണുവാന്‍ കഴിയും.

ഗൂഗില്‍ റീഡര്‍ ഷെയേര്‍ഡ് ഐറ്റംസ് പൈപ്‌സിലേയ്ക്ക്‌ മാറ്റുന്നതെങ്ങിനെ?

സിബുവില്‍ നിന്ന്‌ ഞാന്‍ പകര്‍ത്തി എഡിറ്റ്‌ ചെയ്ത ഒരു പേജാണ് ഇത്‌ . ഇതില്‍ മിസ്റ്റര്‍ നിക്ക്‌ ഞാന്‍ കൂട്ടിചേര്‍ത്തതാണ്. നിങ്ങള്‍ക്കും ഇഷ്ടമുള്ള ഗ്രൂപ്പുണ്ടാക്കുവാന്‍ ഷെയേര്‍ഡ്‌ ഐറ്റംസ്‌ ഐ.ഡി ഉടമയുടെ പേരും നമ്പരും മാത്രം തിരുത്തിയാല്‍ മതിയാകും. ഈ ഫീഡ്‌ ലിസ്റ്റ്‌ നോട്ട്‌ പാഡില്‍ എഡിറ്റ്‌ ചെയ്യുവാന്‍ ഫീഡ്‌ലിസ്റ്റ്‌ഡോട്‌എക്സ്‌എം‌എല്‍ എക്സ്പ്ലോറര്‍ പേജിലെ View ക്ലിക്ക്‌ ചെയ്തശേഷം Source തെരഞ്ഞെടുക്കുക. അപ്പോള്‍ തുറക്കുന്ന നോട്‌ പാഡ്‌ എഡിറ്റ്‌ ചെയ്ത്‌ സേവ്‌ ചെയ്യുമ്പോള്‍ വാക്കിനൊപ്പം .xml ചേര്‍ക്കുവാന്‍ മറക്കരുത്‌. ഈ നോട്‌ പാഡിനെ ഗൂഗിള്‍ പേജില്‍ ഫയലായി അപ്‌ലോഡ്‌ ചെയ്യാന്‍ കഴിയും. അപ്രകാരം കിട്ടുന്ന http://keralafarmer.googlepages.com/feedlist.xml പോലുള്ള യുആര്‍‌എല്‍ പൈപ്‌സിന് Fetch Feed ലെ ഇന്‍പുട്ട്‌ ലിങ്കായി കൊടുക്കുവാന്‍ കഴിയും. ഞാന്‍ 10 ഫീഡുകള്‍ വീതം നല്‍കിയപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ് (തെരഞ്ഞെടുത്തവയില്‍ ചിലത്‌ എന്ന പേജ്‌)

iGoogle
Webhistoryകൂടാതെ ഐഗൂഗിള്‍ എന്ന പേജില്‍ നിങ്ങള്‍ക്ക്‌ ആവശ്യമുള്ള ചേരുവകളല്ലാം പല കോണുകളില്‍നീന്നും കൊണ്ടീത്തിക്കുവാനും കഴിയും. ഇതേ പേജില്‍ മുന്‍ കാലങ്ങളില്‍ നിങ്ങള്‍ സന്ദര്‍ശിച്ച പേജുകളെക്കുറിച്ചും വെബ്‌ ഹിസ്ട്ടറി യിലൂടെ അന്വേഷിക്കാം. ബ്ലോഗ്‌ സെര്‍ച്ച്‌ ഇഷ്ടവിഷയങ്ങള്‍ നിങ്ങലുറ്റെ മ്മുന്നിലെത്തിക്കുന്നു. Add a blog search gadget forഅതിനെ ഇവിടെ എത്തിക്കുകയും അതിനെ നമ്മുടെ ഗൂഗിള്‍ ഹോം പേജില്‍ എത്തിക്ക്കുവാനും കഴിയും. എന്നുവെച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെന്തും തെരഞ്ഞെടുക്കുവാനും പുതുതായി വരുന്ന പോസ്റ്റുകള്‍ സ്വയം നിങ്ങളുടെ മുന്നില്‍ എത്തുവാനും ഉള്ള അവസരം ലഭ്യമാക്കുവാനും കഴിയും. അപ്പോള്‍ ഇതിനനുസൃതമായി കൂട്ടയ്മയിലും സ്വയം മറ്റം വന്നുകൊള്ളും.

ഒരറിയിപ്പ്‌: അറിവുള്ളവര്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാന്‍ സഹായിക്കണം എന്നൊരപേക്ഷയുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ ഹരിയുടെ പോസ്റ്റില്‍ കിട്ടും.

Advertisements

4 പ്രതികരണങ്ങള്‍

 1. താങ്കളുടെ വിലപ്പെട്ട സമയം ഞങ്ങള്‍ക്കായി ചെലവഴിക്കുന്നതില്‍ നന്ദിയുണ്ട്.
  വളരെയേറെ നല്ല കാര്യങ്ങള്‍ താങ്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
  സസ്നേഹം
  വക്കം ജി ശ്രീകുമാര്‍
  ദുബായ്

 2. കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇത്‌ വരെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. നല്ല ഒരു അറിവാണ്‌ തന്നത്‌.

  ഇനിയും എഴുതുക,
  ഡോമി

 3. ബ്ലോഗ് കണ്ടു. നന്നായി ഒരുക്കിയിരിക്കുന്നു. റബ്ബര്‍ കാര്യങ്ങളില്‍ വിവരം തീരെയില്ല. അതുകൊണ്ട് അങ്ങോട്ടു കടക്കുന്നില്ല. ഈ പോസ്റ്റ് ഞാന്‍ കടമെടുത്തോട്ടെ.

 4. Raji chandrasekhar: കടമായിട്ട്‌ വേണ്ട പൂര്‍ണമായും ഏറ്റെടുത്തുകൊള്ളു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: