പിന്മൊഴികള്‍ നാണക്കേടുണ്ടാക്കുന്നു

ഒരു കാലത്ത്‌ പിന്മൊഴികള്‍ മലയാളം ബ്ലോഗുകളെഴുതുന്നവര്‍ക്ക്‌ ഒരത്താണിയായിരുന്നു. ഇന്നത്തെ പിന്മൊഴിയുടെ പോക്ക്‌ മലയാളികള്‍ക്ക്‌ അഭിമാനം പകരുന്നതല്ല. പലരും പല അഭിപ്രായങ്ങളും പറയുന്നു. എനിക്ക്‌ പറയുവാനുള്ളത്‌ ഇതാണ്. ഒരു പോസ്റ്റിന് പോസ്റ്റു ചെയ്യുന്ന ആളിന്റെ ആദ്യത്തെ ഒരു കമെന്റായി പിന്മൊഴി പരിമിതപ്പെടുത്തുക. പിന്മൊഴികള്‍ പൂട്ടണം എന്ന്‌ ഞാന്‍ പറയുന്നില്ല പക്ഷേ ഈ പോക്കിന് പോയാല്‍ ഞാന്‍ പിന്മൊഴികളില്‍ നിന്ന്‌ പിന്‍‌വാങ്ങും. എന്നുകരുതി ഒരു കൂട്ടം സന്മനസുള്ള നല്ല മലയാളികളുടെ ശ്രമഫലമായി ഉരുത്തിരിഞ്ഞ മലയാളം ബ്ലോഗുകളും പോസ്റ്റുകളും ഒറ്റയ്ക്കാണെങ്കിലും ഞാന്‍ തുടരുകതന്നെ ചെയ്യും.  ഞാന്‍ ബഹുമാനിക്കുന്ന ദേവന്‍, രാജ്‌ നായര്‍, വിശ്വപ്രഭ, സിബു, അനില്‍, ഉമേഷ്‌, വക്കാരിമഷ്ടാ , ഏവുരാന്‍, കെവിന്‍, കലേഷ്‌, എം.കെ.പോള്‍, വായനശാല സുനില്‍ (എല്ലാപേരുടെയും പേരെഴുതാന്‍ പോസ്റ്റ്‌ തികയില്ല) തുടങ്ങി ധാരാളം പേര്‍ എനിക്ക്‌ വഴികാട്ടികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ല്ലാത്ത അഭിമാനമെന്ന്‌ വിശേഷിപ്പിക്കുവാന്‍ കഴിയാത്ത ദിശയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്‌. എനിക്കിത് സഹിക്കൂവാനും പൊറുക്കുവാനും കഴിയുന്നില്ല. ഒരാഴ്ചത്തെ സമയം തരാം പിന്മൊഴി നന്നാക്കുവാന്‍. നന്നായില്ലെങ്കില്‍ ഞാനതില്‍നിന്ന്‌ പിന്മാറും. അതായത്‌ 17-06-07 ന്. എല്ലാ പോസ്റ്റുകളും കമെന്റുകളും വായിക്കുവാന്‍ എനിക്ക്‌ സമയം കിട്ടാറില്ല അതിനാല്‍ അഭിപ്രായങ്ങള്‍ പല പോസ്റ്റുകളിലും രേഖപ്പെടുത്താനും കഴിയാറില്ല. ആ പോരായ്മ ബൂലോഗം ക്ഷമിക്കുമല്ലോ. ദിനപത്രം അതാത്‌ ദിവസത്തെ എല്ലാ പോസ്റ്റുകളും കെവിന്റെ കമെന്റുകളോടെ വരുമെന്ന്‌ പ്രതീക്ഷിക്കട്ടെ. Visitors from various sites not from pimozhiമലയാളം ബ്ലോഗുകളും ചിന്തഡോട്‌കോമിലെ മലയാളം ബ്ലോഗ്‌റോള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ട്‌. ഇടതുവശത്തു കാണുന്ന ചിത്രത്തില്‍ കഴിഞ്ഞ 20 മണിക്കൂറിനകം 125 പേരാണ് ഈ പോസ്റ്റ്‌ കണ്ടത്‌. അതില്‍ ഒരാളൊഴികെ മറ്റാരും കമെന്റും ഇട്ടിട്ടില്ല. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വന്നിരിക്കുന്നത്‌ ചിന്ത ഡോട്‌ കോമില്‍ നിന്നാണ്. അല്ലാതെ ഏത്‌ പേജുകളില്‍ നിന്ന്‌ വന്നു എന്നും കാണാം. എനിക്ക്  ആ പേജുകളിലേയ്ക്ക്‌ പോകുവാനും കഴിയും. സിബുവിന്റെ ഗ്ഗൂഗില്‍ റീഡറില്‍ നിന്ന്‌ വന്നതായും എനിക്ക്‌ കാണുവാന്‍ കഴിഞ്ഞു. കമെന്റുകളില്ലാത്തതിനാലാണ് ബ്ലോഗ്‌4കമെന്റ്‌സില്‍നിന്നും ആരും വരാത്തത്‌.   വേര്‍ഡ്‌ പ്രസില്‍ എന്റെ പോസ്റ്റുകളുമായി ബന്ധപ്പെട്ട്‌ സന്ദര്‍ശിക്കുന്നവടെ പോസ്റ്റുകളും ഡാഷ്‌ ബോര്‍ഡിലൂടെ കണ്ടെത്തുവാന്‍ കഴിയുന്നതുതന്നെ ധാരാളം വായിക്കുവാന്‍ ഉണ്ട്‌. 

 1. അഡ്മിനിസ്റ്റ്റേറ്റര്‍മാരില്‍ പിന്മൊഴിയുടെ കാലാവധി കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന പെരിങ്ങോടനും സിബുചേട്ടനും ഉള്‍പെടും എന്ന് ദേവേട്ടന്‍ ഓര്‍‍‍മ്മിപ്പിക്കുന്നു. പിന്മൊഴി എന്നതു അവരുടെ ചിന്തയില്‍ വന്ന ആശയമായിരുന്നു എന്നും. നമുക്കു പലര്‍ക്കും അറിഞ്നുകൂടാത്ത ആ വസ്തുത കൂടിചേര്‍ത്ത് ഈ പോസ്റ്റ് വായിക്കുക. ഇവിടെ താഴെ ദേവേട്ടന്‍ കമന്റ് ഇട്ടിട്ടുണ്ട്‌
 2. പെരിങ്ങോടന്‍ ::  2005 മെയ് 17-ലെ ഈ പോസ്റ്റില്‍ നിന്നും ഇന്നേവരെയുള്ള മലയാളം ബ്ലോഗിങില്‍ പിന്മൊഴികള്‍ ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യം അതോര്‍മ്മിപ്പിക്കുന്നത് മലയാളം ബ്ലോഗിങിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയേയും അതിന്റെ സ്വീകാര്യതയേയും ഇതിനെല്ലാമപ്പുറം ബ്ലോഗ് ചെയ്യുന്നവര്‍ക്കിടയില്‍ വളരെ എളുപ്പം രൂപംകൊണ്ട ഒരു സാമൂഹികഘടനയെയുമാണ്. പിന്മൊഴികളില്‍നിന്നൂര്‍ജ്ജം ഉള്‍ക്കൊണ്ട് ബ്ലോഗ് സംഗമങ്ങളും, ബ്ലോഗ് കൂട്ടായ്മകളും എളുപ്പം ഉണ്ടാവുകയുണ്ടായി. പുതുതായി മലയാളം ബ്ലോഗിങിലേയ്ക്കു വന്നെത്തുന്ന ഓരോ പുതുമുഖവും പിന്മൊഴികളെ ബ്ലോഗറിന്റെ 3 സ്റ്റെപ്പ് ബ്ലോഗ് നിര്‍മ്മാണത്തിനൊപ്പം ചേര്‍ത്തു്, അവരും ബ്ലോഗ് സമൂ‍ഹത്തിലേയ്ക്കൊഴുകിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്നു. സാങ്കേതികമായി അപക്വതയോടെ മലയാളം കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറുകളെ മലയാളം വായിപ്പിക്കുന്നതില്‍ പിന്മൊഴി സമൂഹം വിജയിച്ചതാണ് മറ്റൊരു പ്രധാന നേട്ടം, മലയാളത്തില്‍ നിന്ന് അകലെയാക്കപ്പെട്ട ഒരോ കമ്പ്യൂട്ടര്‍ ഉപഭോക്താവിന്റെ ഓരോ ചോദ്യങ്ങള്‍ക്കും പിന്മൊഴി കൂട്ടായ്മയിലെ ആര്‍ക്കെങ്കിലും ഉത്തരമുണ്ടായിരുന്നു. പലയിടങ്ങളിലായി ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ വിശദീകരിക്കപ്പെട്ടിരിക്കുന്ന ‘ഭാഷാസഹായികളെ’ കേവലം പുതുമുഖക്കാരായ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിക്കുവാന്‍ പിന്മൊഴി സംഘത്തിനു ആയതിനാലായിരുന്നു അത് സാദ്ധ്യമായത്. മലയാളം, ഏതൊരു സംഘം മലയാളികള്‍ക്കും കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ പോലും എളുപ്പം സ്വീകരിക്കാവുന്ന ഒന്നായി മാറി. ഇതിനൊപ്പം തന്നെ ബ്ലോഗിങ് അതിന്റെ സാമൂഹികതലങ്ങളെ പിന്മൊഴിയിലൂടെ മൂര്‍ത്തീകരിച്ചു, മറ്റൊരു ഭാഷയിലും ഇല്ലാത്ത വിധത്തില്‍ മലയാളം ബ്ലോഗേഴ്സ് കമ്യൂണിറ്റി രൂപാന്തരപ്പെട്ടു. സൌഹൃദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പിന്മൊഴി ഉറച്ചൊരു വേദിയായി മാറിയിരുന്നു ഇക്കാലത്തിനിടയ്ക്ക്, അതേ സമയം ഈ കൂട്ടായ്മയുടെ ബലത്തില്‍ കോപ്പീറൈറ്റ് ലംഘനങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിക്കുവാനും പിന്മൊഴി സംഘത്തിനു കഴിഞ്ഞിരുന്നു.

അരവിന്ദ്‌ പിന്മൊഴി ഉപേക്ഷിച്ചു ഖേദകരം

ദേവനും പിന്മൊഴി വിടുന്നു

അക്കാരിയുടെ അരി ഈ കലത്തിലും വേകട്ടെ മുഴുവന്‍ വായിച്ചാല്‍ എന്റെ കഞ്ഞികുടിമുട്ടും.

ഒരു പ്രത്യേക അറിയിപ്പ്‌: എന്റെ ബ്ലോഗര്‍ പേജുകളില്‍ നിന്ന്‌ പിന്മൊഴിയിലേയ്ക്ക്‌ കമെന്റുകള്‍ പോകില്ല. വേര്‍ഡ്‌ പ്രസില്‍ 17 ന് ശേഷമേ മാറ്റുകയുള്ളു.

Advertisements

3 പ്രതികരണങ്ങള്‍

 1. ഒരാഴ്ചത്തെ സമയം തരാം പിന്മൊഴി നന്നാക്കുവാന്‍. നന്നായില്ലെങ്കില്‍ ഞാനതില്‍നിന്ന്‌ പിന്മാറും. അതായത്‌ 17-06-07 ന്.

 2. ഇക്കാര്യത്തില്‍ ഞാന്‍ ചന്ദ്രേട്ടനോട് യോജിക്കുന്നു.
  വളരെക്കാലത്തെ ഇടവേളക്കു ശേഷം ബൂലോകത്തിലെത്തിയപ്പോള്‍ കാണുന്നത് കുരുക്ഷേത്രയുദ്ധമാണ്. ഇതൊനൊരു അറുതിയുണ്ടാകണം.

  സസ്നേഹം
  സൂഫി

 3. ചന്ദ്രേട്ടാ..

  പിന്മൊഴി പ്രശ്നങ്ങള്‍ എന്താണന്നു മനസ്സിലായില്ല കേട്ടൊ. ഇനിയിപ്പൊ ഞാനതറിയേണ്ട കാര്യമില്ലല്ലൊ അല്ലെ..!.

  താങ്കളെ ഞാന്‍ ഇടയ്ക്കിടെ വന്നെത്തി നോക്കാറുണ്ടെന്നറിയാമല്ലൊ. കൃഷി സംബന്ധമായി വലിയ അറിവൊന്നുമില്ലാത്തതുകൊണ്ടാണ് പലപ്പോഴും മിണ്ടാതെ പോകുന്നത്.

  ഈ ബ്ലോഗ് അടിപൊളിയായിട്ടുണ്ട്. എന്താണ് Word Press-ലേക്ക് മറാന്‍ കാരണം. മാറ്റം എളുപ്പമാണോ. ആണെങ്കില്‍ എനിക്കും മാറാനാണ്.

  rajichandrasekhar@gmail.com ലേക്ക് വിശദവിവരങ്ങളുടെ ലിങ്കുകള്‍ മെയില്‍ ചെയ്യാമൊ.

  സ്നേഹാദരപൂര്‍വ്വം
  രജിമാഷ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: