കൊലയാളിയായി മാറുന്ന കരമനനദി

കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത

വട്ടിയൂര്‍ക്കാവ്‌: വിളപ്പില്‍ശാല ചവര്‍ സംസ്കരണ ശാലയിലെ മലിനജലം ശേഖരിച്ചു നിര്‍ത്തിയിരുന്ന ബണ്ട്‌ തകര്‍ന്ന്‌ കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത. മഴ കാരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ചവര്‍ സംസ്കരണ ശാലയിലെ ബണ്ടുകളിലൊന്ന്‌ തകര്‍ന്ന കാരണത്താല്‍ കരമന നദിയിലേയ്ക്ക്‌ മാലിന്യപ്രവാഹം ഉണ്ടാവുകയും ശനിയാഴ്ച രാവിലെ മലമുകള്‍, വട്ടക്കയം പമ്പ്‌ ഹൗസിന്‌ സമീപം മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവ്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും ബണ്ടുകള്‍ പൊട്ടിയതല്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മറിച്ച്‌ ചവര്‍ സംസ്‌കരണ ശാലയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലെ രാസലായനികള്‍ ചേര്‍ന്ന മലിനജലം രാത്രിയോടെ തുറന്നുവിട്ടതാണ്‌ കരമന നദി മലിനപ്പെടാനും മീനുകള്‍ ചത്തുപൊങ്ങാനും കാരണമെന്ന്‌ പറയപ്പെടുന്നു.
നഗരസഭാ പരിധിയില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളില്‍ ‘ഇനോക്കുലം’ എന്ന്‌ പേരുള്ള അണുനാശിനി പ്രയോഗിച്ചശേഷം അവയില്‍ നിന്നും വേര്‍തിരിയുന്ന മലിന ദ്രാവകം അര്‍ദ്ധരാത്രിയോടെ മീനമ്പള്ളി തോടിലേയ്ക്ക്‌ തുറന്നുവിട്ടതിനാലാണ്‌ കരമന നദിയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന്‌ അറിവായിട്ടുണ്ട്‌.

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബണ്ട്‌ ശക്തിപ്പെടുത്തും  

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മലിന ജലം സംസ്കരിക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ട്‌ ശക്തിപ്പെടുത്തുന്നതിന്‌ മേയര്‍ സി.ജയന്‍ബാബു നിര്‍ദ്ദേശിച്ചു. ഇവിടെ നിന്ന്‌ മലിനജലം പുറത്തേക്കൊഴുകുന്നുവെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മേയറും സംഘവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അതേത്തുടര്‍ന്നാണ്‌ ഈ നിര്‍ദ്ദേശം. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷന്‍ ജി.ആര്‍.അനില്‍, വട്ടിയൂര്‍ക്കാവ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍നായര്‍, നഗരസഭാ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.ശ്രീകുമാര്‍ തുടങ്ങിയവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

കടപ്പാട്‌: മാതൃഭൂമി 11-6-07

വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറിയിലെ മലിനജലം കരമനയാറ്റിലേയ്ക്ക്‌ ഒഴുക്കിവിട്ടാലും സംഭരിച്ചു നിറുത്തിയാലും ഫലം ഒന്നുതന്നെ. മലമുകള്‍, വട്ടക്കയം ഭാഗത്തിന് താഴെ ആറ്റില്‍ നിന്ന്‌ പമ്പ്‌ചെയ്ത്‌ കുടിക്കുവാന്‍ കൊടുക്കുന്നത്‌ ജനത്തിന്.  ആ വെള്ളം കുടിക്കുന്നവരെ ആദ്യം രോഗിയാക്കുമെങ്കില്‍ പിന്നീട്‌ മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ടെന്ന്‌ സാഹചര്യതെളിവുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

Advertisements

4 പ്രതികരണങ്ങള്‍

  1. മൂന്നു വര്‍ഷം മുന്‍പ് ഒരു പരിസ്ഥിതി സംഘടന നടത്തിയ ജല സാമ്പിള്‍ പഠനത്തില്‍, കുണ്ടമങ്കടവ് പാലത്തിനു സമീപം ഒരു മില്ലീലിറ്റര്‍ വെള്ളത്തില്‍ 5000 കോളീഫോം ബാക്ടീരിയ ഉള്ളതായി കണ്ടെത്തി. അവിടെ നിന്നുമാണ് പൂജപ്പുര പിറ്റിപി നഗര്‍ ഭാഗങ്ങളിലേയ്ക്കു വെള്ളം പമ്പ് ചെയ്യുന്നത്. (കുടിവെള്ളത്തില്‍ കോളീഫോം ബാക്ടീരിയ ഒന്നുപോലും പാടില്ലെന്നാണ് വയ്പ്പ്. മഞ്ഞപ്പിത്തമുള്‍പ്പെടെയുള്ള പലവിധ ജലജന്യ രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. മനുഷ്യ വിസര്‍ജ്യത്തിലുള്ളതാണ് ഈ അണുക്കള്‍.) ഇതിന്റെ തോത് കരമന 60000 ഉം അഴിമുഖത്ത് 12 ലക്ഷവും ആയിരുന്നു. (മനുഷ്യ വിസര്‍ജ്യത്തിലും ഇത്ര അണുക്കള്‍ മാത്രമേ ഉണ്ടാകൂ.) ഈ ജലത്തിലാണ് കുഞ്ഞുങ്ങളും മുതിര്‍ന്നവരും കുളിക്കുന്നത്. തുറയിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെള്ളം തന്നെ ശരണം. ചുരുക്കത്തില്‍, തിരുവനന്തപുരം നഗരത്തിന്റെ കിഴക്കു ഭാഗത്തെ ജനങ്ങള്‍ക്ക് ‘മല’വെള്ളം കുടിക്കാനാണു യോഗം. കരമനയാറിന്റെ ഉദ്ഭവസ്ഥാനമായ ചെമ്മുഞ്ചിമൊട്ടയില്‍ ജലം പല കാര്യങ്ങളിലും മിനറല്‍‌വാട്ടറിനെക്കാള്‍ മെച്ചമാണത്രെ!

  2. നമ്മുടെ ആള്‍ക്കാര്‍ കുറച്ചുപേരെങ്കിലും വിചാരിച്ചാല്‍, അവരവരുടെ പരിസ്തിതിയെങ്കിലും വൃത്തിയായി സൂക്ഷിക്കാം. അല്ലാതെ നാം അന്യോന്യം കുറ്റം ആരോപിച്ചിട്ടു കാര്യം ഇല്ല. മന്ത്രികാരക്ക് ആര് ആരെക്കാള്‍ ‘കേമന്‍’ എന്നു സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്!!! ഇതിനിടെ ചിക്കന്‍ ഗുയായും, ആന്ത്രാക്സും,പകര്‍ച്ചവ്യാധിയും കുടിവെള്ളപ്രശ്നവും ഒന്നും ഒരു കാര്യമല്ല.നാം തന്നെ നമ്മെ രക്ഷിച്ചാല്‍ രക്ഷപെടും, അടുത്തവട്ടം എങ്കിലും പോളിംബൂത്തിലേക്ക് പരക്കം പായുമ്പോള്‍, ഒന്നു ചിന്തിക്കുക, നാളെ ഇവനൊന്നും, ഈ ഒരു രാഷ്ടീയക്കാരനും എനിക്കും എന്റെ കുടുംബത്തിനും, വെള്ളം ചുമന്നു കൊണ്ടുവന്നു തരില്ല… എന്റെ കുടുംബത്തിന്റെ രക്ഷ ഞാന്‍ തന്നെ നോക്കണം. ഒരു മൂന്നാറല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈ മന്ത്രിമഹാമഹാന്‍ കണ്ടു പിടിക്കും.പിന്നെ വോട്ടു ചോദിക്കാന്‍ TV ചാന്നലുകാരുമായി വരുമ്പോള്‍ , പുഴു അരിക്കുന്ന ഈ വെള്ളം പ്രത്യക്ഷമായി, TV ചാന്നലുകാരുടെ മുന്നില്‍ വെച്ചു കുടിപ്പിക്കുക. അല്ലാതെ അന്നു താരകോരീട്ട്, ഇന്നു കണ്ണൂനീരും കയ്യുമായി നടന്നിട്ട് കാര്യമില്ല.

  3. കുടിവെള്ളത്തിന്റെ സ്ഥിതി ഇപ്പോള് എല്ലായിടത്തും ഇങ്ങനെ തന്നെ. കുറച്ചുകാലം മുമ്പ് പമ്പയിലെ കോളിഫോം ബാക്റ്റീരിയയുടെ എണ്ണത്തെക്കുറിച്ചു വന്ന റിപ്പോര്ട്ടു വായിച്ചിരുന്നു. ജനം മലം കുടിച്ചാല് ആര്ക്കെന്തു ചേതം? നമുക്ക് സുഭിക്ഷമായി ജലസേചനം നടത്തണം. യേത്?

  4. കിണറുകള്‍ അത്യാധുനിക ജീവിതരീതിക്ക്‌ അനുയോജ്യമല്ല എന്ന തിരിച്ചറിവാണ് മനുഷ്യനെ വെള്ളം കോരിയും പമ്പുചെയ്തും ഉപയോഗിക്കുന്നതില്‍ നിന്നും മാറി പൈപ്പ്‌ വെള്ളമാണ് നല്ലതെന്നും ഉപയോഗശേഷം മലിന ജലം സകല മാലിന്യങ്ങളും കൂട്ടിക്കലര്‍ത്തി ഒഴുക്കിവിടുന്നത്‌ താങ്ങുവാന്‍ കഴിയാതെ ടാറിട്ട റോഡിലെ മാന്‍ ഹോളിലൂടെ നിറഞ്ഞൊഴുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം മാത്രമല്ല കൊതുകുകളെ വളര്‍ത്തുവാനും രോഗങ്ങള്‍ പടരുവാനും കാരണമായി മാറിയിരിക്കുന്നു. ഡ്രയിനേജ്‌ പൈപ്പുകള്‍ക്ക്‌ താങ്ങുവാന്‍ കഴിയാത്തത്‌ ജലാശയങ്ങളിലേയ്ക്ക്‌ ഒഴുക്കിവിടനല്ലെ കഴിയൂ. വെള്ളക്കച്ചവടം പാലിനേക്കാള്‍ പതിന്മടങ്ങ്‌ ലാഭം കൊയ്യുവാന്‍ അത്യുത്തമം. അടുത്തതാ വരുന്നു ജപ്പാന്‍ കുടിവെള്ള പദ്ധതി. വെള്ളവും ജപ്പാനില്‍ നിന്നുതന്നെ വരുമായിരിക്കാം!!! കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയത്‌ ഇനോക്കുലം (മറ്റ്‌ ബാക്ടീരിയകളെ നശിപ്പിക്കുവാന്‍ കഴിവുള്ളത്‌) അല്ല മറിച്ച്‌ തിരുവനന്തപുരം നഗരത്തിലെ രാസമാലിന്യങ്ങളും വിഷവസ്തുക്കളും പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍ നിന്നും മുക്തിനേടുവാന്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം മറ്റ്‌ ജൈവമാലിന്യങ്ങളോടൊപ്പം പോബ്‌സ്‌ ഗ്രീന്‍ ജൈവ വളഫാക്ടറിയില്‍ എത്തിക്കുക എന്നതല്ലെ? കുടിക്കുവാന്‍ സൌജന്യമായിക്കിട്ടേണ്ട വെള്ളം ലിറ്ററിന് 10 രൂപ(ഒരുലിറ്റര്‍ പശുവിന്‍പാല്‍ ഉപഭോക്താവിന് നേരിട്ട്‌ വിറ്റാല്‍ ഒന്നര ലിറ്റര്‍ വെള്ളം വാങ്ങാം. പശുവിന് കുടിക്കുവാന്‍ വെള്ളത്തിനെവിടെപോകും?) ഇനിയെന്നാണാവോ ശ്വസിക്കുവാന്‍ വായു വിലയ്ക്ക്‌ വാങ്ങുവാന്‍ കിട്ടുക!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: